ബെംഗളൂരു : ചിത്രദുർഗ ജില്ലയിലെ കവടിഗരെഹട്ടി ആശ്രയ ലേഔട്ടിൽ മാലിന്യം കലർന്ന വെള്ളം കുടിച്ച് 13 പേർ ചികിത്സയിൽ. വെള്ളിയാഴ്ച വൈകിട്ടാണ് പൊതുപൈപ്പുകളിൽനിന്ന് കുടിവെള്ളം ശേഖരിച്ച 13 പേർക്ക് ഛർദിയും വയറിളക്കവും അനുഭവപ്പെട്ടത്. തുടർന്ന് ഇവരെ തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആരുടേയും നിലഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു. പൊട്ടിയ പൈപ്പുകൾക്കുള്ളിലൂടെ മലിനജലം കുടിവെള്ളത്തിൽ കലർന്നെന്നാണ് പ്രാഥമിക നിഗമനം. വെള്ളത്തിന്റെ സാമ്പിളുകൾ പരിശോധനയ്ക്കായി ബെംഗളൂരുവിലെ ലാബിലേക്ക് അയച്ചിട്ടുണ്ട്. ഗ്രാമത്തിലേക്ക് ടാങ്കറിൽ കുടിവെള്ളമെത്തിക്കാനുള്ള സംവിധാനം ഒരുക്കി. ജില്ലാ ആരോഗ്യ ഓഫീസർ ഡോ. ആർ. രംഗനാഥിന്റെ നേതൃത്വത്തിൽ പ്രദേശത്ത് പ്രത്യേക…
Read MoreTag: polutted
മലിനജലം കുടിച്ച് മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയുടെ ചെക്ക് കൈമാറി
ബെംഗളൂരു: ചിത്രദുർഗയിൽ മാലിന്യം കലർന്ന വെള്ളംകുടിച്ച് മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയുടെ ചെക്ക് ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവു കൈമാറി. ജില്ലയിലെ കവടിഗരഹട്ടി, സിദ്ധനഹള്ളി ഗ്രാമങ്ങളിൽ ഇതുവരെ ആറുപേരാണ് മരിച്ചത്. നൂറോളംപേർ ആശുപത്രിയിൽ ചികിത്സയിലുണ്ട്. ചിത്രദുർഗ ജില്ലാ ആശുപത്രി സന്ദർശിച്ച ഗുണ്ടുറാവു ജില്ലാ സർജൻ ബസവരാജിനെ സസ്പെൻഡ് ചെയ്യാൻ ഉത്തരവിട്ടു. ആശുപത്രിയിൽ വേണ്ടത്ര ചികിത്സകൾ ഒരുക്കാത്തതിന്റെ പേരിൽ ഡോ. ബസവരാജിനെതിരേ പരാതി ഉയർന്നിരുന്നു. മുനിസിപ്പാലിറ്റി വിതരണം ചെയ്ത കുടിവെള്ളം കുടിച്ചാണ് ആളുകൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. സംഭവത്തിൽ ലോകായുക്ത അന്വേഷണം നടന്നുവരുകയാണ്.
Read Moreമലിന ജലം കുടിച്ച് മരണനിരക്ക് ഉയരുന്നു;അന്വേഷണത്തിനു പ്രത്യേക സംഘം
ബെംഗളൂരു:ചിത്രദുർഗയിലെ കാവടിഗാരഹട്ടി ഗ്രാമത്തിൽ മലിനജലം കുടിച്ചു മരിച്ചവരുടെ എണ്ണം ഉയർന്നതിനു പിന്നാലെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രത്യേക സംഘത്തെ നിയോഗിച്ചു. ജലവിതരണ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന സംഘം ഗ്രാമം സന്ദർശിച്ചു സാമ്പിളുകൾ ശേഖരിക്കുകയും ആശുപത്രിയിൽ കഴിയുന്നവരുമായി സംസാരിക്കുകയും ചെയ്യും. കഴിഞ്ഞ ദിവസം ഗ്രാമത്തിലെ ബന്ധുവീട്ടിൽ എത്തിയ ദാവനഗരെ സ്വദേശി പ്രവീൺ(25) കൂടി മരിച്ചതോടെയാണു മരണസംഖ്യ ഉയർന്നത്. ദാവനഗരെയിലെ വീട്ടിൽ എത്തിയതിനു പിന്നാലെ ഛർദ്ദിയും വയറിളക്കവും ബാധിച്ചാണ് പ്രവീൺ മരിച്ചത്. 78 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ടാങ്കറുകളിൽ എത്തിച്ച കുടിവെള്ളത്തിൽ മാലിന്യം കലർന്നതാണ്…
Read Moreമലിനജലം കുടിച്ച് 14 പേർ ആശുപത്രിയിൽ
ബെംഗളൂരു :ബീദർ ജില്ലയിൽ മാലിന്യം കലർന്ന വെള്ളംകുടിച്ച് ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ട 14 പേരെ ജില്ലയിൽ പ്രവേശിപ്പിച്ചു. ബരിദാബാദിലാണ് സംഭവം. മന്ത്രിമാരായ ഈശ്വർ ഖന്ദ്രെ, റഹിംഖാൻ എന്നിവർ ആശുപത്രിയിലെത്തി ആരോഗ്യവിവരങ്ങൾ അന്വേഷിച്ചു. ഗ്രാമത്തിൽ വിതരണം ചെയ്യുന്ന കുടിവെള്ളത്തിൽ മാലിന്യം കലർന്നതെങ്ങനെയെന്ന് അന്വേഷിച്ചുവരികയാണെന്ന് മന്ത്രിമാർ അറിയിച്ചു. കഴിഞ്ഞദിവസങ്ങളിലാണ് വെള്ളംകുടിച്ച 14 പേർക്ക് ആണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കഴിഞ്ഞ ജൂണിൽ ബീദറിൽ മാലിന്യം കലർന്ന വെള്ളംകുടിച്ച് ഇരുപതിലേറെ പേർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു.
Read Moreഅപ്പാർമെന്റിൽ എത്തിയത് മലിന ജലം ; 140 പേർ ആശുപത്രിയിൽ
ബെംഗളൂരു∙ ഇലക്ട്രോണിക് സിറ്റിയിലെ അപ്പാർട്ട്മെന്റിൽ ശാരീരിക അസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് 140 പേർ ആശുപത്രിയിലായ സംഭവത്തിനു കാരണം കുഴൽക്കിണറിൽ മലിനജലം കലർന്നതായി റിപ്പോർട്ട്. അപ്പാർട്ട്മെന്റിലെ 2 കുഴൽ കിണറുകളിൽ ഒന്നിലെ വെള്ളം കുടിക്കാൻ യോഗ്യമല്ലെന്ന് ബിബിഎംപി ഹെൽത്ത് ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തി. മാലിന്യ പൈപ്പിൽ നിന്നുള്ള ജലം കുഴൽ കിണറ്റിൽ കലർന്നതായാണ് നിഗമനം. പ്രദേശത്തെ ഭൂഗർഭ ജലത്തിന്റെ ഗുണമേന്മയെക്കുറിച്ച് ആശങ്കയുയർത്തുന്നതാണ് കണ്ടെത്തൽ. നഗരത്തിലെ കുഴൽ കിണറുകളിലെ വെള്ളത്തിന്റെ ഗുണമേന്മ നിരന്തര പരിശോധനയ്ക്കു വിധേയമാക്കേണ്ടതുണ്ടെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
Read More