ബെംഗളൂരു: വൈസ്മെൻ ഇൻറർനാഷണൽ സൗത്ത് സെൻട്രൽ ഇൻഡ്യ റീജിയൻ സോൺ ഒന്നിന്റെ ഈ വർഷത്തെ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾ ഹെന്നുർ ബനസവാടി കോസ്മോപൊളിറ്റൻ ക്ലബ് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ഡ്രീം ഇന്ത്യ നെറ്റ് വർക്ക് ഡയറക്ടർ ഫാദർ എഡ്വേർഡ് ഉദ്ഘാടന കർമ്മം നിർവഹിച്ചു. വൈസ്മെൻ ഇൻറർനാഷണൽ സൗത്ത് സെൻട്രൽ ഇന്ത്യ റീജണൽ ഡയറക്ടർ വൈസ് മെൻ തോമസ് ജെ ബിജു മുഖ്യാതിഥി ആയി. സോൺ വൺ ലെഫ്റ്റനൻറ് റീജണൽ ഡയറക്റ്റർ കേണൽ എ. കെ. റപ്പായി, ബെംഗളൂരു ഡിസ്ട്രിക്ട് -1 ഡിസ്ട്രിക്ട് ഗവർണർ എൽവിസ്…
Read MoreTag: newyear
പുതുവത്സരാഘോഷം; ട്രാഫിക് പോലീസിന്റെ നിർദേശങ്ങൾ ഇങ്ങനെ.. അറിയാം വിശദാംശങ്ങൾ
ബെംഗളൂരു: പുതുവത്സരാഘോഷത്തിന് ഒരു ദിവസം മാത്രം ബാക്കിനിൽക്കെ എംജി റോഡ്, ബ്രിഗേഡ് റോഡ്, റസിഡൻസി റോഡ്, സെന്റ് മാർക്‌സ് റോഡ്, എന്നിവിടങ്ങളിൽ വാഹനയാത്രികരും കാൽനടയാത്രക്കാരും വൻതോതിൽ തടിച്ചുകൂടുമെന്നതിനാൽ ചില നിർദേശങ്ങളുമായി ബെംഗളൂരു ട്രാഫിക് പോലീസ്. വാഹനങ്ങൾക്ക് പ്രവേശനം നിയന്ത്രിതമായ സ്ഥലങ്ങൾ * ഡിസംബർ 31 ന് വൈകുന്നേരം 4 മുതൽ ജനുവരി 1 ന് പുലർച്ചെ 3 വരെ എം.ജി റോഡിൽ അനിൽ കുംബ്ലെ സർക്കിൾ മുതൽ മയോ ഹാളിന് സമീപം റസിഡൻസി റോഡ് ജംഗ്ഷൻ വരെ. ബ്രിഗേഡ് റോഡിൽ, കാവേരി എംപോറിയം ജംഗ്ഷൻ…
Read Moreജനുവരി ഒന്ന് മുതൽ സാമ്പത്തിക രംഗത്ത് നിരവധി മാറ്റങ്ങൾ
ന്യൂഡല്‍ഹി: ഈ വര്‍ഷം അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. പുതുവര്‍ഷം വരുമ്പോള്‍ ജീവിതവുമായി ബന്ധപ്പെട്ട് ഒരുപാട് ലക്ഷ്യങ്ങള്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്യുന്നവരാണ് ഒട്ടുമിക്ക ആളുകളും. ജീവിതത്തില്‍ എന്നപോലെ പുതുവര്‍ഷത്തില്‍ സാമ്പത്തിക രംഗത്തും നിരവധി മാറ്റങ്ങള്‍ സംഭവിക്കാറുണ്ട്. ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട് സാമ്പത്തിക രംഗത്ത് ഉണ്ടാവുന്ന മാറ്റങ്ങള്‍ പലപ്പോഴും ജനങ്ങളെ ബാധിക്കാറുണ്ട്. ജനുവരി ഒന്നുമുതല്‍ സാമ്പത്തിക രംഗത്ത് ഉണ്ടാവുന്ന ചില മാറ്റങ്ങള്‍ ചുവടെ: 1. ഡീമാറ്റ് നോമിനേഷന്‍: ഓഹരി വിപണിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ ഏറെ ശ്രദ്ധിക്കേണ്ട കാര്യമാണിത്. ജനുവരി ഒന്നിനകം ഡീമാറ്റ് അക്കൗണ്ട് ഉടമകള്‍…
Read Moreപുതുവത്സരാഘോഷം; സജീവമകനൊരുങ്ങുന്ന ലഹരി വിപണിയെ വരിഞ്ഞുമുറുക്കി പോലീസ്
ബെംഗളൂരു: പുതുവത്സരാഘോഷത്തിന് ഒരുങ്ങുന്ന നഗരത്തിൽ വിദേശ മയക്കുമരുന്ന് എത്തുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ വ്യാപക പരിശോധന. ലഹരിക്കെതിരെയുള്ള ഓപ്പറേഷന്റെ ഭാഗമായി സിസിബി പോലീസ് അടുത്തിടെ രാമമൂർത്തി നഗർ പോലീസ് സ്റ്റേഷനിൽ ലിയനാർഡ് ഒക്വുഡിലി (44) എന്ന ആഫ്രിക്കൻ വംശജനായ പ്രതിയെ അറസ്റ്റ് ചെയ്യുകയും 21 കോടി രൂപ പിടികൂടുകയും ചെയ്തിരുന്നു. 16 കിലോ ഭാരമുള്ള വിലപിടിപ്പുള്ള മയക്കുമരുന്ന്, 500 ഗ്രാം തൂക്കമുള്ള കൊക്കെയ്ൻ, ഒരു മൊബൈൽ ഫോൺ, എന്നിവ പിടിച്ചെടുത്തു. പ്രതിയെ ചോദ്യം ചെയ്ത് മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് സാൻഡൽവുഡിലെ ചില നടന്മാരും നടിമാരുമായി…
Read Moreനിയന്ത്രണങ്ങൾ തീരുമാനിക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള യോഗം ഇന്ന്
ബെംഗളൂരു : കർശനമായ അതിർത്തി നിരീക്ഷണവും രാത്രി കർഫ്യൂവും എന്നിവയിൽ തീരുമാനം ഇന്ന് ,ഒമിക്രോൺ കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാൽ കർശന നിയന്ത്രണങ്ങൾ തീരുമാനിക്കാൻ ഞായറാഴ്ച ആരോഗ്യ വിദഗ്ധരുടെയും മുതിർന്ന ഉദ്യോഗസ്ഥരുടെയും യോഗത്തിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അധ്യക്ഷത വഹിക്കും. മഹാരാഷ്ട്ര, കേരളം, തമിഴ്‌നാട് എന്നിവിടങ്ങളിൽ ഒമിക്രോൺ കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ബെംഗളൂരുവിൽ ചേരുന്ന യോഗം തുടർനടപടികൾ തീരുമാനിക്കുമെന്നും ബൊമ്മൈ പറഞ്ഞു
Read Moreപുതുവർഷത്തോടനുബന്ധിച്ച് രാത്രി കർഫ്യൂ പ്രഖ്യാപിക്കാൻ നിർദേശം
ബെംഗളൂരു : സംസ്ഥാനത്തെ കൊവിഡ്-19 സാങ്കേതിക ഉപദേശക സമിതിയുടെ (ടിഎസി) നിർദേശങ്ങൾ നടപ്പാക്കിയാൽ, സംസ്ഥാനത്ത് പുതുവർഷ രാവിൽ ജനക്കൂട്ടത്തെയും ആഹ്ലാദകരെയും ആകർഷിക്കുന്ന ആഘോഷങ്ങൾ ഈ വർഷവും അനുവദിക്കില്ല. കർണാടകയിൽ ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾക്കുള്ള നിയന്ത്രണങ്ങൾ ശുപാർശ ചെയ്യുന്ന ടിഎസി, ഡിസംബർ 22 മുതൽ ജനുവരി 2 വരെ സെക്ഷൻ 144 ഉം ബെംഗളൂരുവിലും സംസ്ഥാനത്തുടനീളമുള്ള മറ്റ് തിരിച്ചറിയപ്പെട്ട നഗരങ്ങളിലും ഡിസംബർ 30 മുതൽ ജനുവരി 2 വരെ രാത്രി കർഫ്യൂവും ഏർപ്പെടുത്താൻ സർക്കാരിനു നിർദേശം നൽകി.
Read More