പിജി ഹോസ്റ്റലിൽ യുവതി കൊല്ലപ്പെട്ട നിലയിൽ 

ബെംഗളൂരു: പി.ജി.ഹോസ്റ്റലില്‍ യുവതിയെ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കോറമംഗല വി.ആർ. ലേഔട്ടിലെ സ്വകാര്യഹോസ്റ്റലില്‍ താമസിക്കുന്ന ബിഹാർ സ്വദേശി കൃതി കുമാരി(22) ആണ് കൊല്ലപ്പെട്ടത്. നഗരത്തിലെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരിയാണ് കൃതികുമാരി. ചൊവ്വാഴ്ച അർധരാത്രിയോടെയായിരുന്നു സംഭവം. രാത്രി ഹോസ്റ്റലില്‍ കയറിയ അക്രമി യുവതിയെ കഴുത്തറത്ത് കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ നിഗമനം. ചൊവ്വാഴ്ച രാത്രി 11.10-നും 11.30-നും ഇടയിലാണ് സംഭവം നടന്നതെന്നും പോലീസ് കരുതുന്നു. ഹോസ്റ്റല്‍ കെട്ടിടത്തിലെ മൂന്നാംനിലയിലെ മുറിയ്ക്ക് സമീപംവെച്ചാണ് യുവതിയെ കൊലപ്പെടുത്തിയത്. യുവതിയെ പരിചയമുള്ളയാളാണ് കൃത്യത്തിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍…

Read More

കൊലപാതക കേസിൽ ഓട്ടോഡ്രൈവർ അറസ്റ്റിൽ

ബെംഗളൂരു : ഹുബ്ബള്ളിയിലെ ക്ഷേത്രപൂജാരി കുത്തേറ്റുമരിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ഹുബ്ബള്ളി കമരിപേട്ട് സ്വദേശിയും ഓട്ടോറിക്ഷാഡ്രൈവറുമായ സന്തോഷ് തിപ്പണ്ണ ഭോജഗറിനെയാണ് (44) പോലീസ് അറസ്റ്റുചെയ്തത്. ഹുബ്ബള്ളി ഈശ്വർനഗറിലെ ദക്ഷിൺ വൈഷ്‌ണോദേവി ക്ഷേത്രം ട്രസ്റ്റിയും പൂജാരിയുമായ ദേവപ്പജ്ജ എന്ന ദേവേന്ദ്രപ്പ മഹാദേവപ്പ വനഹള്ളി (63)യാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രിയായിരുന്നു കൊലപാതകം. ക്ഷേത്രത്തിനുമുൻപിൽവെച്ച് ദേവപ്പജ്ജയെ കൊലപ്പെടുത്തിയശേഷം സന്തോഷ് രക്ഷപ്പെടുകയായിരുന്നെന്ന് ഹുബ്ബള്ളി-ധാർവാഡ് പോലീസ് കമ്മിഷണർ എൻ. സതീഷ് കുമാർ അറിയിച്ചു. പിന്നീട് കിട്ടൂർ ചന്നമ്മ സർക്കിളിൽനി ന്നാണ് ഇയാളെ പിടികൂടിയത്.

Read More

കുളിക്കാത്ത ഭാര്യയെ അടിച്ചു കൊന്നു; ഭർത്താവ് അറസ്റ്റിൽ 

തായ്‌ലന്‍ഡ്: കുളിക്കാത്തതിന്റെ പേരില്‍ ഭാര്യയെ അടിച്ച്‌ കൊന്ന് ഭര്‍ത്താവിന്റെ ക്രൂരത. തായ്‌ലന്‍ഡിലാണ് സംഭവം നടന്നത്. ഇരുവരും ഒന്നിച്ച്‌ മദ്യപിക്കാറുണ്ടെന്നും വഴക്ക് പതിവാണെന്നും അയല്‍വാസികള്‍ പറയുന്നു. സംഭവ ദിവസം കുളിക്കാത്തതിന്റെ പേരില്‍ ഇരുവരും തമ്മില്‍ വഴക്കിട്ടിരുന്നു. പിന്നാലെയാണ് മരത്തടി കൊണ്ട് തലയ്ക്കടിച്ചത്. വീടിന് പുറത്ത് വെച്ചായിരുന്നു ആക്രമണം. ആക്രമിച്ച ശേഷം ഭാര്യയെ കുളിമുറിയില്‍ കൊണ്ട് കിടത്തിയ ശേഷം വഴുതി വീണതായി അയല്‍ക്കാരേയും പോലീസിനേയും അറിയിക്കുകയായിരുന്നു. പോലീസ് ഭാര്യയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ഇയാള്‍ സ്ഥലത്ത് നിന്നും കടന്ന് കളയുകയും ചെയ്തു. ഒളിവില്‍ പോയ വാച്ചറിനെ ബാന്‍ ടാബ്…

Read More

കാണാതായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; പ്രതി പിടിയിൽ 

ബെംഗളൂരു: കാണാതായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് അഗുംബെ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ പിടികൂടി. യുവതിയെ കൊലപ്പെടുത്തിയത് താനാണെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. കുശാലിൻ്റെ മകൾ പൂജ(24)യെ ജൂൺ 30ന് വീട്ടിൽ നിന്ന് പോയതിന് ശേഷം ദുരൂഹസാഹചര്യത്തിൽ കാണാതാവുകയായിരുന്നു. യുവതിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് അഗുംബെ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അഗുംബെ പോലീസ് സ്റ്റേഷനിലെ പിഎസ്ഐ രംഗനാഥ് അന്തരഗട്ടിയുടെ നേതൃത്വത്തിൽ പോലീസ് സംഘം രൂപീകരിച്ച് അന്വേഷണം നടത്തി വരികയായിരുന്നു. യുവതിയെ പരിചയപ്പെട്ട മണി എന്ന് പേരുള്ള ആൾ…

Read More

നാലുവയസ്സുകാരനെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കി 

എറണാകുളം: വരാപ്പുഴയില്‍ നാലുവയസ്സുകാരനെ കൊലപ്പെടുത്തി പിതാവ് വീടിനുള്ളില്‍ തൂങ്ങിമരിച്ചു. വരാപ്പുഴ മണ്ണംതുരുത്തില്‍ വാടകയ്ക്ക് താമസിക്കുന്ന മലപ്പുറം വളാഞ്ചേരി സ്വദേശി ഷെരീഫ് ആണ് നാലുവയസ്സുള്ള മകൻ അല്‍ഷിഫാഫിനെ കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയത്. ആഴ്ചകള്‍ക്ക് മുമ്പാണ് ഇവർ മണ്ണംതുരുത്തില്‍ വാടകയ്ക്ക് താമസം ആരംഭിച്ചത്. സംഭവസമയത്ത് യുവാവിന്റെ ഭാര്യ വീട്ടില്‍ ഇല്ലായിരുന്നുവെന്നാണ് പരിസരവാസികള്‍ പറയുന്നത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ഫൊറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

Read More

മഹിളാ കോണ്‍ഗ്രസ് സെക്രട്ടറിയെ ഭർത്താവ് വെട്ടിക്കൊന്നു 

ബെംഗളൂരു: മൈസൂരുവില്‍ മഹിള കോണ്‍ഗ്രസ് നേതാവിനെ ഭർത്താവ് വെട്ടിക്കൊന്നു. ‌മഹിളാ കോണ്‍ഗ്രസ് മൈസൂരു ജില്ല ജനറല്‍ സെക്രട്ടറിയും നടിയുമായ വിദ്യ (36) ആണ് മരിച്ചത്. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ ഭർത്താവ് നന്ദീഷിനായി പോലീസ് തെരച്ചില്‍ ശക്തമാക്കി. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. ഇരുവരും തമ്മിലുണ്ടായ തർക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. കുടുംബപ്രശ്നമാണ് കൊലയ്‌ക്ക് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൈസൂരു എസ്‌പി സീമ ലത്‌കർ, എഎസ്‌പി നന്ദിനി എന്നിവർ സംഭവ സ്ഥലം പരിശോധിച്ചു. ജൂനിയർ ആർട്ടിസ്റ്റായിരുന്ന വിദ്യ ബജരംഗി, വജ്രകായ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സംഭവത്തില്‍…

Read More

ഭാര്യയെ നടുറോഡിൽ ഭർത്താവ് കുത്തിക്കൊന്നു

ചേർത്തല: പള്ളിപ്പുറത്ത് ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു. ചേന്നംപള്ളിപ്പുറം പഞ്ചായത്ത് പതിനാറാം വാർഡില്‍ വലിയവെളി അമ്പിളിയാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 6.30 ഓടെയാണ് സംഭവം. പള്ളിച്ചന്തക്ക് സമീപം വെച്ചാണ് ഭർത്താവ് രാജേഷ് അമ്പിളിയെ കുത്തിയത്. ഗുരുതരമായി പരിക്കേറ്റ അമ്പിളിയെ ചേർത്തല കെ.വി. എം. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. ഇരുവരും തമ്മില്‍ കഴിഞ്ഞ ദിവസം വഴക്കുണ്ടായിരുന്നു. തിരുനല്ലൂർ സർവീസ് സഹകരണ ബാങ്കിലെ കളക്ഷൻ ഏജന്റാണ് അമ്പിളി. അമ്പിളിയെ കൊലപ്പെടുത്തിയ ശേഷം രാജേഷ് ഓടി രക്ഷപ്പെട്ടു. ജലഗതാഗത വകുപ്പ് ജീവനക്കാരനാണ് രാജേഷ്. മക്കള്‍: രാജലക്ഷ്മി, രാഹുല്‍.

Read More

ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപെടുത്തിയ ശേഷം മൃതദേഹത്തിനൊപ്പം സെൽഫി; പിന്നാലെ യുവാവും ആത്മഹത്യ ചെയ്തു 

ഉത്തര്‍പ്രദേശ്: ഷാള്‍ കഴുത്തി മുറുക്കി ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഡെഡ്ബോഡിക്കൊപ്പം സെല്‍ഫി എടുത്ത് ഭർത്താവ്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. യുവതി ജോലിക്ക് പോകുന്നതിനെച്ചൊല്ലി ഇരുവരും തമ്മില്‍ പലതവണ വഴക്കുണ്ടായതായി പോലീസ് പറയുന്നു. കൊലപാതക ദിവസവും ഇവർ തമ്മില്‍ വഴക്കുണ്ടായതായാണ് റിപ്പോർട്ട്. ഷാള്‍ കഴുത്തില്‍ മുറുക്കി യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തെ തന്റെ മടിയില്‍ കിടത്തി യുവാവ് സെല്‍ഫിയെടുക്കുകയും, തുടർന്ന് ബന്ധുക്കള്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്തു. പിന്നാലെ സംഭവസ്ഥലത്ത് എത്തിയ ബന്ധുക്കള്‍ കണ്ടത് മരിച്ച നിലയില്‍ കിടക്കുന്ന ദമ്പതികളെയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി.

Read More

പാർക്കിംഗ് തർക്കം; കോളേജ് വിദ്യാർത്ഥിയെ വെട്ടിക്കൊന്നു 

ചെന്നൈ: സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിച്ച കോളേജ് വിദ്യാർഥിയെ പാർക്കിങ് തർക്കത്തിന് പിന്നാലെ വെട്ടിക്കൊന്നു. ചിറ്റലപ്പാക്കം സ്വദേശി ഉദയകുമാറിനെയാണ് (20) മൂന്നുപേർ അടങ്ങുന്ന സംഘം കൊലപ്പെടുത്തിയത്. പ്രതികളായ നരേഷ് (24), കൃഷ്ണ (19), ശങ്കർകുമാർ (19) എന്നിവർ അറസ്റ്റിലായി. കഴിഞ്ഞ ദിവസം രാത്രിയില്‍ ഉദയകുമാറും സുഹൃത്തും ബൈക്കില്‍ വരുമ്പോള്‍ തടഞ്ഞുനിർത്തിയ സംഘം ആക്രമിക്കുകയായിരുന്നു. ഇതോടെ സുഹൃത്ത് ഓടിമറഞ്ഞു. ആക്രമണത്തില്‍ നിന്ന് ഉദയകുമാറും ഓടിരക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും പിന്തുടർന്ന സംഘം ക്രൂരമായി മുഖത്തും കാലിനും വെട്ടുകയായിരുന്നു. പിന്നീട് ഇവർ ഇവിടെനിന്ന് രക്ഷപ്പെട്ടു. ഗുരുതരപരിക്കേറ്റ ഉദയകുമാറിനെ ആദ്യം ക്രോംപേട്ടുള്ള സർക്കാർ…

Read More

ജാമ്യത്തിൽ ഇറങ്ങിയ യുവാവ് മരിച്ച നിലയിൽ; കൊന്നതെന്ന് ആരോപണം 

death murder

ബെംഗളൂരു: പോക്സോ കേസില്‍ ജാമ്യത്തില്‍ കഴിയുന്ന യുവാവിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പ്ലംബറായി ജോലിചെയ്യുന്ന കെ.സത്യ(22)യെയാണ് ബെംഗളൂരു മിഷൻ റോഡിലെ കെട്ടിടത്തില്‍ മരിച്ചനിലയില്‍ കണ്ടത്. വെള്ളിയാഴ്ച രാവിലെയാണ് കെട്ടിടത്തില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്നാണ് യുവാവിന്റെ കുടുംബത്തിന്റെ ആരോപണം. 15 വയസ്സുള്ള പെണ്‍കുട്ടിയുമായി സത്യ പ്രണയത്തിലായിരുന്നുവെന്നും പെണ്‍കുട്ടിയുടെ ബന്ധുക്കളാണ് യുവാവിനെ കൊലപ്പെടുത്തിയതെന്നും കുടുംബം ആരോപിച്ചു. ഒന്നരവർഷം മുമ്പ് പെണ്‍കുട്ടിയുമായി സത്യ ഒളിച്ചോടിയിരുന്നു. ഈ സംഭവത്തില്‍ പെണ്‍കുട്ടിയുടെ വീട്ടുകാർ പരാതി നല്‍കിയതോടെ പോലീസ് പോക്സോ കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. തുടർന്ന് ഒരുമാസം മുമ്പാണ്…

Read More
Click Here to Follow Us