റീലീസ് ചെയ്ത ‘സ്ഫടികം’ മികച്ച പ്രതികരണത്തോടെ പ്രദർശനം തുടരുന്നു. മോഹൻലാലിനെ നായകനാക്കി ഭദ്രൻ സംവിധാനം ചെയ്ത ചിത്രം 28 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഫെബ്രുവരി 9 ന് ഞാൻ വീണ്ടും റിലീസ് ചെയ്തത്. ഇപ്പോഴിതാ ചിത്രത്തിൻറെ ആദ്യദിന കളക്ഷൻ പുറത്ത് വന്നിരിക്കുകയാണ്. ആദ്യ ദിനം മൂന്ന് കോടിയോളം ചിത്രം നേടിയതാണ് റിപ്പോർട്ടുകൾ . ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ റീലീസ് ചിത്രമെന്ന റെക്കോർഡ് ‘സ്ഫടികം’ സ്വന്തമാക്കിയതായി പ്രവർത്തകർ പറയുന്നു. ചില ഷോട്ടുകൾ ചിത്രത്തിൽ ചേർത്തിട്ടുള്ളതിനാൽ പുതിയ പതിപ്പിനു എട്ട് മിനിറ്റിലധികം ഉണ്ട്. റീ-റിലീസ്…
Read MoreTag: mohanlal
മലയാളത്തിലെ എക്കാലത്തെയും ഹിറ്റുകളിൽ ഒന്ന് സ്ഫടികം റി-റിലീസ് നാളെ
കൊച്ചി: മലയാളത്തിലെ എക്കാലത്തെയും ഹിറ്റുകളിൽ ഒന്നായ സ്ഫടികം റി- റിലീസിന് ഒരുങ്ങുകയാണ്. ഫെബ്രുവരി ഒൻപതിനാണ് സിനിമ തീയേറ്ററിൽ എത്തുക. ഇരുപത്തിയെട്ട് വർഷങ്ങൾക്ക് ശേഷം 1.50 കോടി മുടക്കി പുതിയ സാങ്കേതിക വിദ്യയിലേക്ക് മാറ്റിയാണ് മോഹൻലാൽ- ഭദ്രൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ സിനിമ വീണ്ടും തീയേറ്ററിൽ എത്തുന്നത് മലയാളി സിനിമ ആരാധകർക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത കഥാപാത്രങ്ങളാണ് ആട് തോമയും ചാക്കോ മാഷും. ഇന്നും ഈ സിനിമ മലയാളി സിനിമ ആരാധകർ മനസ്സിൽ കൊണ്ടു നടക്കുന്നു. പലരും നിരവധി തവണ കണ്ടിട്ടുണ്ടെങ്കിലും വലിയ സ്ക്രീനിൽ കാണാൻ ആഗ്രഹം…
Read Moreവീട്ടിൽ ദേശീയ പതാക ഉയർത്തി ലാലേട്ടനും
കൊച്ചി: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷിക ആഘോഷമായ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഹർഘർ തിരംഗ പരിപാടിയുടെ ഭാഗമായാണ് താരം വീട്ടിൽ ദേശീയ പതാക ഉയർത്തിയത്. കൊച്ചി എളമക്കരയിലെ വീട്ടിലാണ് മോഹൻലാൽ പതാക ഉയർത്തിയത്. ആസാദി കാ അമൃത് മഹോത്സവത്തിൽ അഭിമാനപൂർവ്വം പങ്ക് ചേരുന്നുവെന്ന് മോഹൻലാൽ പറഞ്ഞു. ‘ഹർ ഘർ തിരംഗ’ രാജ്യ സ്നേഹം ഒന്നായി മുന്നേറാനും സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Moreമോഹൻ ലാലിന്റെ സംവിധാനം, ബറോസ് മേക്കിങ് വീഡിയോ വൈറൽ
മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ‘ബറോസി’ന്റെ പുതിയ വീഡിയോ പുറത്തുവിട്ടു. മോഹന്‍ലാല്‍ രംഗങ്ങള്‍ ചിത്രീകരിക്കുവാന്‍ നിര്‍ദേശങ്ങള്‍ നല്‍കുന്നത് വീഡിയോയില്‍ കാണാം. സംവിധായകന്‍ ടി കെ രാജീവ് കുമാര്‍, സന്തോഷ് ശിവന്‍, നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂർ തുടങ്ങിയവരെയും വീഡിയോയിൽ കാണാം. സംവിധായകാനായ ജിജോയുടെ കഥയില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘ബറോസ്’. ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമായ ബറോസിനെ അവതരിപ്പിക്കുന്നത് മോഹന്‍ലാല്‍ തന്നെയാണ്. വ്യത്യസ്തമായ ഗെറ്റപ്പില്‍ തല മൊട്ടയടിച്ച് താടി വളര്‍ത്തി വെസ്‌റ്റേണ്‍ ശൈലിയിലാണ് മോഹന്‍ലാല്‍ എത്തുന്നത്. ലോകത്തിന്റെ നാനാഭാഗത്ത് നിന്നുമെത്തിച്ച വാസ്‌കോഡ ഗാമയുടെ രത്‌നങ്ങളുടെയും നിധികളുടെയും കാവല്‍ക്കാരനായ…
Read Moreമോഹൻലാലിന് ഇഡി നോട്ടിസ്
കൊച്ചി : മോൺസൺ മാവുങ്കലിന്റെ മ്യൂസിയം സന്ദർശിച്ച സംഭവവുമായി ബന്ധപ്പെട്ട് മോഹൻലാലിന് ഇഡി നോട്ടിസ്. അടുത്താഴ്ച ഹാജരാകാനാണ് നിർദേശം. എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റിന്റെ കൊച്ചിയിലെ ഓഫീസിൽ ഹാജരാകാനാണ് നിർദേശം. പുരാവസ്തുതട്ടിപ്പിലൂടെ കോടികൾ തട്ടിയ മോൻസൺ മാവുങ്കലിനെതിരേയുള്ള കേസിൽ വിവരങ്ങൾ തേടുന്നതിനായി ആണ് മോഹൻലാലിനോട് ഹാജരാക്കാൻ ഇ.ഡി. നിർദ്ദേശം നൽകിയത്.
Read Moreബിഗ് ബോസ് വീട്ടില്‍ നിന്ന് അപ്രതീക്ഷിത പുറത്തു പോക്ക്
വളരെ സങ്കടകരമായ ഒരു കാര്യമാണ് എന്ന് പറഞ്ഞാണ് കഴിഞ്ഞ ദിവസം മോഹൻലാല്‍ ബിഗ് ബോസ് വീട്ടിലേക്ക് പ്രേക്ഷകരെ ക്ഷണിച്ചത്. പ്രേക്ഷകരുടെ വോട്ടിന്റെ അടിസ്ഥാനത്തിലാണ് പുറത്തുപോകേണ്ട ആളെ തീരുമാനിക്കുക. എവിക്ഷനുള്ള പട്ടിക തയ്യാറാക്കുന്നത് മത്സരാര്‍ഥികളുടെ തന്നെയുള്ള നോമിനേഷന്റെ അടിസ്ഥാനത്തിലുമാണ്. എന്നാല്‍ കഴിഞ്ഞ ദിവസം വളരെ അപ്രതീക്ഷിതമായി ഒരാള്‍ പടിയിറങ്ങുന്നത് കാണിച്ചുകൊണ്ടാണ് ബിഗ് ബോസ് എപ്പിസോഡ് തുടങ്ങിയത്. വൈല്‍ഡ് കാര്‍ഡ് എൻട്രിയായി എത്തിയ മണികണ്ഠനെ ബിഗ് ബോസ് കണ്‍ഫെഷൻ റൂമിലേക്ക് വിളിപ്പിക്കുന്നതായിരുന്നു ആദ്യം കണ്ടത്. കണ്‍ഫെഷൻ റൂമിലേക്ക് എത്തിയ മണികണ്ഠനോട് ബിഗ് ബോസ് അദ്ദേഹത്തിന്റെ ആരോഗ്യകാര്യങ്ങളെ കുറിച്ച്…
Read Moreഅട്ടപ്പാടിയിലെ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസ ചെലവുകൾ ഏറ്റെടുത്ത് മോഹൻലാൽ
വയനാട് : സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവമായ സംഘടനയാണ് മോഹന്‍ലാല്‍ നേതൃത്വം നല്‍കി വരുന്ന വിശ്വശാന്തി ഫൗണ്ടേഷന്‍. കോവിഡ് പ്രതിസന്ധി കാലത്ത് കേരളത്തിലെ ആരോഗ്യ മേഖലയ്‌ക്ക് തണലായി വിശ്വശാന്തി നിലനിന്നിരുന്നു. ഇപ്പോള്‍ ‘വിന്റേജ്’ എന്ന പുതിയ പദ്ധതിയുമായി എത്തിയിരിയ്‌ക്കുകയാണ് മോഹന്‍ലാല്‍. അട്ടപ്പാടിയില്‍ നിന്നാണ് വിന്റേജ് പദ്ധതി തുടക്കം കുറിക്കുന്നത് . ഓരോ വര്‍ഷവും ആറാം ക്ലാസില്‍ പഠിക്കുന്ന 20 കുട്ടികളെ കണ്ടെത്തി അവര്‍ക്ക് വിദ്യാഭ്യാസവും മറ്റ് സഹായങ്ങളും നല്‍കുകയാണ് ലക്ഷ്യം. പ്രത്യേക ക്യാമ്പ് നടത്തിയാണ് കുട്ടികളെ തിരഞ്ഞെടുക്കുന്നത്. ഓരോ കുട്ടികളുടെയും അഭിരുചിയ്‌ക്കനുസരിച്ച് അവരെ വളര്‍ത്തിക്കൊണ്ട് വരും.അടുത്ത…
Read Moreആറാട്ട് മാർച്ച് 20 ന് ഒടിടി പ്ലാറ്റ്ഫോമിൽ
മോഹന്‍ലാല്‍ ചിത്രം ആറാട്ട് ഫെബ്രുവരി 18നാണ് തീയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയത്,ചിത്രത്തിന് മികച്ച പ്രതികരണം ആണ് എല്ലായിടത്തുനിന്നും ലഭിച്ചത്. ചിത്രം മൂന്ന് ദിവസംകൊണ്ട് 17.80 കോടി ആഗോള ഗ്രോസ്സ് കളക്ഷന്‍ നേടുകയും ചെയ്തു. ചിത്രത്തില്‍ നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്. കോമഡിക്കു പ്രാധാന്യം നല്‍കുന്ന സിനിമയില്‍ മികച്ച ആക്‌ഷന്‍ രംഗങ്ങളുമുണ്ട്. ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ മാസം 20ന് ആമസോണ്‍ പ്രൈമില്‍ ചിത്രം റിലീസ് ചെയ്യും.
Read Moreലൂസിഫറിനെ പിൻതള്ളി ഭീഷ്മ
ആദ്യ നാലു ദിനങ്ങൾ കൊണ്ട് തന്നെ ഭീഷ്മപർവ്വം ഹിറ്റ് പട്ടികയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. നിലവിൽ ലൂസിഫർ കയ്യടക്കി വച്ചിരുന്ന പദവിയിലേക്കാണ് മമ്മൂട്ടിയുടെ ഭീഷമ എത്തിയിരിക്കുന്നത്. ആരാധകർ ഏറ്റെടുത്ത മൈക്കിളപ്പനും പിള്ളേരും നാലു ദിനങ്ങൾ കൊണ്ട് എട്ടു കോടിക്കു മുകളിൽ ഷെയർ നേടിയതായി തിയേറ്റർ സംഘടന ഫിയോക് യുടെ പ്രസിഡന്റ് വിജയകുമാർ അറിയിച്ചു. കോവിഡ് പ്രതിസന്ധിയ്ക്ക് ശേഷം തിയേറ്റർ ഇളക്കി മറിച്ച ചിത്രമെന്ന പ്രത്യേകത കൂടി ഭീഷ്മയ്ക്കുണ്ട്. മോഹൻലാൽ ചിത്രം ലൂസിഫർ രണ്ടാം സ്ഥാനത്താണ് നിലവിൽ.
Read Moreസോഷ്യൽ മീഡിയയിൽ തരംഗമായി ‘ആറാട്ട്’ ലൊക്കേഷൻ വീഡിയോ
ഏറെ നാളുകള്‍ക്കു ശേഷം ഒരു മോഹന്‍ലാല്‍ മാസ്സ് മസാല എന്റെര്‍റ്റൈനെര്‍ തിയേറ്ററിലെത്തിയതിന്റെ ആഹ്ലാദത്തിലാണ് മോഹന്‍ലാല്‍ ആരാധകര്‍. ഗംഭീര പ്രതികരണവുമായി തിയേറ്ററുകളിൽ ആറാട്ട് ആടി തിമിർക്കുന്നതിനിടയിൽ ആണ് ആറാട്ട് ലൊക്കേഷനിൽ നിന്നും ഒറ്റ ടേക്കിലെടുത്ത ലാലേട്ടന്റെ ഡാൻസ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.ഒന്നാം കണ്ടം കേറി… എന്ന ഗാനത്തിലെ ഒരു ഭാഗം ഒറ്റ ടേക്കില്‍ ഭംഗിയായി അവതരിപ്പിച്ച മോഹന്‍ലാലിന്‍റെ വീഡിയോയാണ് ഇപ്പോള്‍ വൈറൽ ആയിരിക്കുന്നത്. നിമിഷങ്ങൾക്കകം നിരവധി പേരാണ് വീഡിയോ കണ്ട് കഴിഞ്ഞത്.
Read More