മലയാളത്തിലെ എക്കാലത്തെയും ഹിറ്റുകളിൽ ഒന്ന് സ്ഫടികം റി-റിലീസ് നാളെ

കൊച്ചി: മലയാളത്തിലെ എക്കാലത്തെയും ഹിറ്റുകളിൽ ഒന്നായ സ്ഫടികം റി- റിലീസിന് ഒരുങ്ങുകയാണ്. ഫെബ്രുവരി ഒൻപതിനാണ് സിനിമ തീയേറ്ററിൽ എത്തുക. ഇരുപത്തിയെട്ട് വർഷങ്ങൾക്ക് ശേഷം 1.50 കോടി മുടക്കി പുതിയ സാങ്കേതിക വിദ്യയിലേക്ക്  മാറ്റിയാണ് മോഹൻലാൽ- ഭദ്രൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ സിനിമ വീണ്ടും തീയേറ്ററിൽ എത്തുന്നത്

മലയാളി സിനിമ ആരാധകർക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത കഥാപാത്രങ്ങളാണ് ആട് തോമയും ചാക്കോ മാഷും. ഇന്നും ഈ സിനിമ മലയാളി സിനിമ ആരാധകർ മനസ്സിൽ

  ട്രെക്കിംഗിനിടെ കാണാതായ ടെക്കിക്കായുള്ള തിരച്ചിൽ നാലാം ദിവസവും ഊർജിതം; ഫോട്ടോയിൽ പുതിയ സൂചന

കൊണ്ടു നടക്കുന്നു. പലരും നിരവധി തവണ കണ്ടിട്ടുണ്ടെങ്കിലും വലിയ സ്ക്രീനിൽ കാണാൻ ആഗ്രഹം ഉണ്ടെന്ന് പറഞ്ഞതിൻ്റെ അടിസ്ഥാനത്തിലാണ് വീണ്ടും സ്ഫടികം തീയേറ്ററിൽ എത്തിക്കുന്നതെന്ന് തിരക്കഥകൃത്തും സംവിധായകനുമായ ഭദ്രൻ പറഞ്ഞു

സിനിമയിൽ കാര്യമായ വ്യത്യാസങ്ങൾ ഒന്നും തന്നെ വരുത്തിയിട്ടില്ല. അതെ സമയം ഡയലോഗ് ട്രാക്ക് മാത്രം വേർതിരിച്ച് മറ്റ് സൗണ്ടുകൾ എല്ലാം ഒഴിവാക്കിയിട്ടുണ്ട്. ഒപ്പം ചില ഷോട്ടുകളും അധികമായി ചേർത്തിട്ടുണ്ട് .1.50 കോടി രൂപയാണ് ഇതിനായി ചിലവായത്. സിനിമയുടെ ഒ ടി ടീ റിലീസ് രണ്ട് വർഷത്തിന് ശേഷമാകും ഉണ്ടാകുക

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എത്തിയ സമയം വൈകി: വിമാനം പിടിക്കാൻ, റൺവേയിലൂടെ ഓടി വനിതാ യാത്രക്കാർ; വിമാനത്താവളത്തിൽ വൻ സുരക്ഷാവീഴ്ച, ദൃശ്യങ്ങൾ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബൈക്ക് ടാക്സികൾ ഇനി നിരത്തിൽ ഉണ്ടാകുമോ? തർക്കത്തിൽ നിർണ്ണായക വഴിത്തിരിവ്!
[masterslider id="10"]

Related posts