ലൂസിഫറിനെ പിൻതള്ളി ഭീഷ്മ 

ആദ്യ നാലു ദിനങ്ങൾ കൊണ്ട് തന്നെ ഭീഷ്മപർവ്വം ഹിറ്റ്‌ പട്ടികയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. നിലവിൽ ലൂസിഫർ കയ്യടക്കി വച്ചിരുന്ന പദവിയിലേക്കാണ് മമ്മൂട്ടിയുടെ ഭീഷമ എത്തിയിരിക്കുന്നത്. ആരാധകർ ഏറ്റെടുത്ത മൈക്കിളപ്പനും പിള്ളേരും നാലു ദിനങ്ങൾ കൊണ്ട് എട്ടു കോടിക്കു മുകളിൽ ഷെയർ നേടിയതായി തിയേറ്റർ സംഘടന ഫിയോക് യുടെ പ്രസിഡന്റ്‌ വിജയകുമാർ അറിയിച്ചു. കോവിഡ് പ്രതിസന്ധിയ്ക്ക് ശേഷം തിയേറ്റർ ഇളക്കി മറിച്ച ചിത്രമെന്ന പ്രത്യേകത കൂടി ഭീഷ്മയ്ക്കുണ്ട്. മോഹൻലാൽ ചിത്രം ലൂസിഫർ രണ്ടാം സ്ഥാനത്താണ് നിലവിൽ.

Read More

സോഷ്യൽ മീഡിയയിൽ തരംഗമായി ‘ആറാട്ട്’ ലൊക്കേഷൻ വീഡിയോ

  ഏറെ നാളുകള്‍ക്കു ശേഷം ഒരു മോഹന്‍ലാല്‍ മാസ്സ് മസാല എന്റെര്‍റ്റൈനെര്‍ തിയേറ്ററിലെത്തിയതിന്റെ ആഹ്ലാദത്തിലാണ് മോഹന്‍ലാല്‍ ആരാധകര്‍. ഗംഭീര പ്രതികരണവുമായി തിയേറ്ററുകളിൽ ആറാട്ട് ആടി തിമിർക്കുന്നതിനിടയിൽ ആണ് ആറാട്ട് ലൊക്കേഷനിൽ നിന്നും ഒറ്റ ടേക്കിലെടുത്ത ലാലേട്ടന്റെ ഡാൻസ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.ഒന്നാം കണ്ടം കേറി… എന്ന ഗാനത്തിലെ ഒരു ഭാഗം ഒറ്റ ടേക്കില്‍ ഭംഗിയായി അവതരിപ്പിച്ച മോഹന്‍ലാലിന്‍റെ വീഡിയോയാണ് ഇപ്പോള്‍ വൈറൽ ആയിരിക്കുന്നത്. നിമിഷങ്ങൾക്കകം നിരവധി പേരാണ് വീഡിയോ കണ്ട് കഴിഞ്ഞത്.

Read More

‘മായാനദി’ അതിമനോഹരമെന്നു മോഹന്‍ലാല്‍ !

ആഷിഖ് അബുവിന്‍റെ പുതിയ ചിത്രം മായാനദി മനോഹരമായി നെയ്ത പ്രണയകഥയെന്ന് മോഹന്‍ലാല്‍. സിനിമ ഒരുപാട് ഇഷ്ടമായി. 75ാം ആഘോഷവേളയില്‍ അണിയറപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍ നല്‍കാനും മോഹന്‍ലാല്‍ മറന്നില്ല. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് മയാനദിയേയും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരേയും പ്രശംസിച്ച് താരം രംഗത്ത് വന്നത്. മോഹൻലാലിൻറെ ഫേസ്ബുക് പോസ്റ്റ് :

Read More

ലാലേട്ടന്‍ ഫാന്‍സിന്‍റെ മനസ്സുകീഴടക്കിയ ആ കൊച്ചുഗായിക ആര്?

മലയാളത്തിന്‍റെ പ്രിയനടന്‍ മോഹന്‍ലാലിന്‍റെ സിനിമാജീവിതത്തിലെ പ്രധാന കഥാപാത്രങ്ങളെ ഉള്‍പ്പെടുത്തി ഒരുങ്ങുന്ന ചിത്രമാണ് മോഹന്‍ലാല്‍. ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറങ്ങി.  മികച്ച സ്വീകാര്യതയാണ് ടീസറിന് ലഭിച്ചത്. മഞ്ജു വാര്യര്‍ മോഹന്‍ലാല്‍ ആരാധികയായി വേഷമിടുന്ന ഒരു ചിത്രം കൂടിയാണിത്. ടീസറിലെ പ്രധാനപ്പെട്ട ആകര്‍ഷണങ്ങളിലൊന്ന് എന്താണെന്നറിയണ്ടേ? മാത്രമല്ല  ‘ഞാന്‍ ജനിച്ചന്നു മുതല്‍’ എന്ന് തുടങ്ങുന്ന, ലാലേട്ടന്‍റെ ഫാന്‍സിന്‍റെ മനസ്സ് കീഴടക്കിയ ആ ഗാനം ആലപിച്ച കൊച്ചു ഗായിക ആരാണെന്നറിയണ്ടേ? അത് വേറാരുമല്ല നമ്മുടെ പ്രിയപ്പെട്ട മല്ലികാ സുകുമാരന്‍റെ ചെറുകുട്ടിയും ഇന്ദ്രജിത്തിന്‍റെ മകളുമായ പ്രാര്‍ത്ഥനയുടെ ഗാനമാണ്.  അച്ഛന്‍ നായകനായെത്തുന്ന ചിത്രത്തില്‍ മകളുടെ…

Read More

‘കായംകുളം കൊച്ചുണ്ണി’ ചിത്രത്തില്‍ ഇത്തിക്കര പക്കിയുടെ വസ്ത്രത്തിന് പിന്നിലെ കഥ

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കായംകുളം കൊച്ചുണ്ണി. ചിത്രത്തില്‍ ഇത്തിക്കര പക്കിയായി എത്തുന്ന മോഹന്‍ലാലിന്റെ വേഷം ഇതിനോടകം തന്നെ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു. പഴയ ഗ്രീക്ക് യോദ്ധാക്കളെപ്പോലെയുള്ള ഈ വേഷത്തിന് പിന്നിലെ കഥ തിരക്കഥാകൃത്ത് സഞ്ജയ് പങ്കുവച്ചു. ഇരുപത്തഞ്ചോളം വ്യത്യസ്ത സ്കെച്ചുകളില്‍ നിന്നാണ് ഇത്തിക്കര പക്കിയുടെ രൂപം അവസാനം സംവിധായകന്‍ തെരഞ്ഞെടുത്തത്. ഇത്തിക്കര പക്കി നല്ലൊരു യാത്രികന്‍ കൂടിയായിരുന്നു. ഇന്ത്യ അറബ് രാജ്യങ്ങളും ബ്രിട്ടനും പോര്‍ച്ചുഗലുമായി നല്ല തോതില്‍ കച്ചവട ബന്ധങ്ങള്‍ നടന്നിരുന്ന കാലഘട്ടമായിരുന്നു അത്. അവരുടെയെല്ലാം സംസ്കാരങ്ങള്‍ ഇഴുകിച്ചേരുന്ന ഒരു…

Read More
Click Here to Follow Us