‘കായംകുളം കൊച്ചുണ്ണി’ ചിത്രത്തില്‍ ഇത്തിക്കര പക്കിയുടെ വസ്ത്രത്തിന് പിന്നിലെ കഥ

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കായംകുളം കൊച്ചുണ്ണി. ചിത്രത്തില്‍ ഇത്തിക്കര പക്കിയായി എത്തുന്ന മോഹന്‍ലാലിന്റെ വേഷം ഇതിനോടകം തന്നെ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു. പഴയ ഗ്രീക്ക് യോദ്ധാക്കളെപ്പോലെയുള്ള ഈ വേഷത്തിന് പിന്നിലെ കഥ തിരക്കഥാകൃത്ത് സഞ്ജയ് പങ്കുവച്ചു.

ഇരുപത്തഞ്ചോളം വ്യത്യസ്ത സ്കെച്ചുകളില്‍ നിന്നാണ് ഇത്തിക്കര പക്കിയുടെ രൂപം അവസാനം സംവിധായകന്‍ തെരഞ്ഞെടുത്തത്. ഇത്തിക്കര പക്കി നല്ലൊരു യാത്രികന്‍ കൂടിയായിരുന്നു. ഇന്ത്യ അറബ് രാജ്യങ്ങളും ബ്രിട്ടനും പോര്‍ച്ചുഗലുമായി നല്ല തോതില്‍ കച്ചവട ബന്ധങ്ങള്‍ നടന്നിരുന്ന കാലഘട്ടമായിരുന്നു അത്. അവരുടെയെല്ലാം സംസ്കാരങ്ങള്‍ ഇഴുകിച്ചേരുന്ന ഒരു വസ്ത്രം വേണമായിരുന്നു പക്കിക്ക്.

  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ

പക്കി എന്നാല്‍ ശലഭം എന്നാണര്‍ത്ഥം. ശലഭത്തെ പോലെ പറന്നു നടന്നിരുന്ന ഒരു കള്ളനായിരുന്നു ഇത്തിക്കര പക്കി എന്നും സഞ്ജയ്‌ വ്യക്തമാക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'മോളിവുഡ് ടൈംസ്' ഒടിടിയിലേക്ക്; സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു!
[masterslider id="10"]

Related posts