രാജ്യത്ത് 7171 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട്‌ ചെയ്തു

ന്യൂഡൽഹി: രാജ്യത്ത് ഇന്ന് പുതിയ 7171 കേസുകൾ റിപ്പോർട്ട് ചെയ്തു. 40 പേർ രോഗം ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 5,31,508 ആയി ഉയർന്നു. ആകെ കേസുകളുടെ എണ്ണം 4.49 കോടിയായി. രാജ്യത്തെ സജീവമായ കേസുകൾ ഇപ്പോൾ മൊത്തം അണുബാധയുടെ 0.11 ശതമാനമാണ്. രോഗമുക്തരായവരുടെ എണ്ണം 4,43,56,693 ആയി ഉയർന്നപ്പോൾ മരണനിരക്ക് 1.18 ശതമാനമാണ്.

Read More

വിഷ പാമ്പ് പരാമർശത്തിൽ പ്രതികരണവുമായി മോദി

ബെംഗളൂരു: കോൺഗ്രസ്‌ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ തനിക്കെതിരെ നടത്തിയ വിഷപാമ്പ് പ്രയോഗത്തിൽ കർണാടകയിലെ ജനങ്ങൾ വോട്ടിലൂടെ മറുപടി നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിദറിലെ ഹന്നാബാദിൽ ഒരു പൊതുയോഗത്തിൽ സംസാരിക്കവെയാണ് നരേന്ദ്ര മോദിയുടെ പ്രതികരണം. കോൺഗ്രസ്‌ വീണ്ടും തന്നെ അധിക്ഷേപിക്കാൻ തുടങ്ങിയിരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. ഓരോ തവണ എന്നെ അധിക്ഷേപിക്കുമ്പോഴും അവർ തന്നെയാണ് തകരുന്നത്. എന്നെ 91 തവണ അധിക്ഷേപിച്ചു. അവർ എന്നെ അധിക്ഷേപിക്കട്ടെ. എങ്കിലും ഞാൻ കർണാടകയിലെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കും  മോദി പറഞ്ഞു. അംബേദ്കറെ പോലും അവർ അധിക്ഷേപിച്ചിട്ടുണ്ട് എന്നും…

Read More

മായാവതി നഗരത്തിൽ പ്രചാരണത്തിനെത്തും 

ബെംഗളൂരു: തെരഞ്ഞെടുപ്പിന്റെ ഭാഗമായി ബി.എസ്.പി സ്ഥാനാർഥികൾക്കായി പാർട്ടി അധ്യക്ഷ മായാവതി പ്രചാരണത്തിനെത്തും. നഗരത്തിലെ പുലികേശി നഗർ, ഗാന്ധിനഗർ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾക്കായാണ് മേയ് അഞ്ചിന് മായാവതി നഗരത്തിൽ എത്തുക . പുലികേശി നഗറിലെ ബി.എസ്.പി സ്ഥാനാർത്ഥി ദളിത് നേതാവായ അഖണ്ഡ ശ്രീനിവാസ മൂർത്തി 2018ൽ സംസ്ഥാന റെക്കോർഡ് ഭൂരിപക്ഷത്തിന് വിജയിച്ചയാളാണ്. എന്നാൽ, മണ്ഡലത്തിലെ ഡി.ജെ ഹള്ളി, കെ.ജി ഹള്ളി കലാപവുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ പശ്ചാത്തലത്തിൽ ടിക്കറ്റ് നിഷേധിച്ചതോടെ സ്വതന്ത്രനായി പത്രിക നൽകിയ മൂർത്തി, പിന്നീട് ബി.എസ്.പിയിലേക്ക് മാറുകയാണുണ്ടായത്. അക്രമത്തിനും തീവെപ്പിനും വഴിവെച്ച പ്രവാചക നിന്ദ പോസ്റ്റിട്ടത്…

Read More

നടൻ കമൽ ഹാസൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് സൂചന

ചെന്നൈ: ലോക്‌സഭ തെരഞ്ഞെടുപ്പിൽ നടനും മക്കൾ നീതിമയ്യം അധ്യക്ഷനുമായ കമൽ ഹാസൻ കോയമ്പത്തൂരിൽ മത്സരിക്കാൻ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഡി.എം.കെ സഖ്യത്തിൻറെ സ്ഥാനാർത്ഥിയാകുമെന്നാണ് സൂചന. കോയമ്പത്തൂർ ലോക്‌സഭ മണ്ഡലത്തിൽ ജനവിധി തേടുന്നതിന്റെ മുന്നോടിയായാണ് വെള്ളിയാഴ്ച അവിനാശി റോഡിലെ ചിന്നിയംപാളയത്തിലെ വൃന്ദാവൻ ഓഡിറ്റോറിയത്തിൽ കോയമ്പത്തൂർ, സേലം ജില്ലയിലെ മുഖ്യ ഭാരവാഹികളുടെ യോഗം വിളിച്ചുകൂട്ടിയത്. ജനാധിപത്യം അപകടത്തിലാണെന്ന് കമൽ ഹാസൻ യോഗത്തിൽ പറഞ്ഞു. സഖ്യം സംബന്ധിച്ച് തീരുമാനമെടുക്കാൻ ഇനിയും സമയമുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Read More

സ്ത്രീകളെ ലോഡ്ജുകളിൽ താമസിപ്പിച്ച് പെൺവാണിഭം,5 പേർ പിടിയിൽ 

കോഴിക്കോട്:ബെംഗളൂരുവിൽ നിന്ന് 10 സ്ത്രീകളെ നഗരത്തിൽ എത്തിച്ചു വിവിധ ലോഡ്ജുകളിൽ താമസിപ്പിച്ചു പെൺവാണിഭം നടത്തിയ സംഘത്തിലെ 2 പേരും ഇടപാടുകാരായി എത്തിയ 3 പേർ പോലീസ് പിടിയിൽ. മലപ്പുറം വള്ളിക്കുന്ന് മങ്ങാട്ടുഞാലിൽ സനീഷ്, പാലക്കാട് ആലത്തൂർ പത്തനാപുരം ഷമീർ എന്നിവരും മറ്റ് 3 പേരെയും കസബ പോലീസ് ഇൻസ്പെക്ടർ എൻ.പ്രജീഷ്, സബ് ഇൻസ്പെക്ടർ കെ.റസാഖ് എന്നിവരുടെ നേതൃത്വത്തിൽ സംഘം അറസ്റ്റ് ചെയ്തു. ഇടപാടുകാരായി എത്തി 3 പേർക്കു കോടതി ജാമ്യം നൽകി. ബെംഗളൂരുവിൽ നിന്ന് എത്തിച്ച സ്ത്രീകളെ കോടതി നിർദ്ദേശപ്രകാരം ബന്ധുക്കളോടൊപ്പം വിട്ടയച്ചു. വെബ്സൈറ്റിൽ…

Read More

അമിത് ഷാ നാളെ മംഗളൂരുവിൽ റോഡ് ഷോ നടത്തും

ബെംഗളൂരു: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി അമിത് ഷാ നാളെ മംഗളൂരുവിൽ റോഡ്‌ഷോ നടത്തുമെന്ന് വേദവ്യാസ് കാമത്ത് എംഎല്‍എ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. വൈകുന്നേരം അഞ്ചിന് ടൗണ്‍ഹോള്‍ പരിസരത്ത് നിന്ന് ആരംഭിച്ച്‌ കെഎസ് റാവു റോഡ് വഴി മഞ്ചേശ്വരം ഗോവിന്ദ പൈ സര്‍ക്കിളില്‍ (നവഭാരത്) സമാപിക്കും. പോലീസ് ഉന്നത ഉദ്യോഗസ്ഥര്‍ വെള്ളിയാഴ്ച ടൗണ്‍ഹോളും പരിസരവും പരിശോധിച്ച്‌ സുരക്ഷാ മുന്നൊരുക്കങ്ങള്‍ നടത്തി. വ്യാഴാഴ്ച രാഹുല്‍ ഗാന്ധിയുടെ റോഡ്‌ഷോ തീരുമാനിച്ചിരുന്നെങ്കിലും അമിത് ഷായുടെ റോഡ് ഷോയുടെ ദിവസവും സമയവും സംബന്ധിച്ച്‌ വ്യക്തത ഇല്ലാത്തതിനാല്‍ ഉപേക്ഷിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ അമിത് ഷാ…

Read More

പ്രസംഗത്തിനിടെ വാങ്ക് വിളി, പ്രസംഗം നിർത്തി രാഹുൽ ഗാന്ധി

ബെംഗളൂരു:നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച്‌ നടന്ന റാലിയെ അഭിസംബോധന ചെയ്യവെ പള്ളിയില്‍ നിന്നും വാങ്കുവിളി ഉയര്‍ന്നപ്പോള്‍ പ്രസംഗം നിര്‍ത്തിവച്ച്‌ രാഹുല്‍ ഗാന്ധി. മംഗളൂരു ജില്ലയില്‍ ഒരു റാലിയെ അഭിസംബോധന ചെയ്യവെയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ രാഹുല്‍ ഗാന്ധി ആസാന്‍ (പ്രാര്‍ത്ഥനയ്ക്കുള്ള ആഹ്വാനം) സമയത്ത് തന്റെ പ്രസംഗം നിര്‍ത്തിയത്. സംഭവത്തിന്റെ വിഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി. വാങ്കുവിളി അവസാനിച്ച ശേഷമാണ് രാഹുല്‍ പ്രസംഗം പുനരാരംഭിച്ചത്. 2022ല്‍ ജമ്മു കശ്മീരിലെ ബരമുള്ളയില്‍ കേന്ദ്രമന്ത്രി അമിത് ഷായും വാങ്കുവിളിക്കിടെ പ്രസംഗം നിര്‍ത്തിവെച്ചിരുന്നു.

Read More

മോദിയെ എത്രയേറെ അപകീർത്തിപ്പെടുത്തുന്നുവോ അത്രയേറെ താമര വിരിയും ; അമിത് ഷാ

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്ത് . മോദിയെ എത്രയേറെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നുവോ അത്രയേറെ കൂടുതല്‍ താമര വിരിയുമെന്ന് അമിത് ഷാ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വളരെ ബഹുമാനത്തോടെ നരേന്ദ്ര മോദിയെ ലോകം മുഴുവന്‍ സ്വാഗതം ചെയ്യുകയാണെന്നും, കഴിഞ്ഞ ഒന്‍പത് വര്‍ഷമായി ഇന്ത്യയുടെ അഭിമാനം നരേന്ദ്ര മോദി ലോകം മുഴുവനും ഉയര്‍ത്തിയെന്നും അമിത് ഷാ അവകാശപ്പെട്ടു. മരണത്തിന്റെ വ്യാപാരി എന്നാണ് സോണിയ ഗാന്ധി വിശേഷിപ്പിച്ചത്. താഴ്ന്ന ജാതിയില്‍പെട്ടയാള്‍ എന്നാണ് പ്രിയങ്ക…

Read More

സുഡാനിൽ നിന്ന് വന്ന മലയാളികളെ ബെംഗളൂരു വിമാനത്താവളത്തിൽ തടഞ്ഞു

ബെംഗളൂരു: സുഡാനില്‍ നിന്ന് വന്ന മലയാളികളെ ബെംഗളൂരു വിമാനത്താവളത്തില്‍ തടഞ്ഞു. യെല്ലോ ഫീവര്‍ പ്രതിരോധ വാക്സിന്‍ കാര്‍ഡ് ഇല്ലെങ്കില്‍ മലയാളികളെ പുറത്ത് ഇറക്കി വിടില്ലെന്നാണ് എയര്‍പോര്‍ട്ട് അധികൃതര്‍ പറഞ്ഞത്. അതല്ലെങ്കില്‍ സ്വന്തം ചിലവില്‍ അഞ്ച് ദിവസം ക്വാറന്റീനില്‍ പോകണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. 25 മലയാളികള്‍ ആണ് ബെംഗളൂരു വിമാനത്തവളത്തിൽ കുടുങ്ങിയത്. ജീവനും കൊണ്ട് നാട്ടിലേക്ക് തിരികെ എത്തിയ തങ്ങള്‍ക്ക് ഇനി ബെംഗളുരുവില്‍ ക്വാറന്റീന്‍ ചെലവ് കൂടി താങ്ങാന്‍ ശേഷി ഇല്ലെന്നാണ് യാത്രക്കാരുടെ മറുപടി. അതേസമയം, മുംബൈ അടക്കം ഉള്ള വിമാനത്താവളങ്ങളില്‍ എത്തിയവര്‍ വാക്സിന്‍ സര്‍ട്ടിഫിക്കറ്റ്…

Read More

എംഎൽഎയുടെ കാറിന്റെ ചില്ല് പൊട്ടിച്ച് ബാഗ് മോഷ്ടിച്ചു

ബെംഗളൂരു:കോൺഗ്രസ് എംഎൽഎ യുടെ കാറിന്റെ ചില്ല് പൊട്ടിച്ച്, അദ്ദേഹത്തിന്റെ ഭാര്യയുടെ ബാഗ് കവർന്ന് മോഷ്ടാവ്. ഹോസ്‌കോട്ടെ എംഎൽഎ ശരത് കുമാർ ബച്ച ഗൗഡയുടെ എസ് യു വി കാറിന്റെ ചില്ല് പൊട്ടിച്ചാണ് അകത്തിരുന്ന ബാഗ് മോഷ്ടിച്ചത്. ശരത് കുമാറിന്റെ ഭാര്യ പ്രതിഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുമ്പോഴാണ് സംഭവം. ഈ സമയം മറ്റൊരു ഗ്രാമത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്നു. രാവിലെ 9.50ഓടെ ഡ്രൈവർ ഇന്നോവ കാർ റോഡരികിലെ മരച്ചുവട്ടിൽ നിർത്തി പ്രതിഭയും ഡ്രൈവറും സമീപത്തെ ഹോട്ടലിലേക്ക് ഭക്ഷണം കഴിക്കാനായി പോയിരുന്ന സമയത്താണ് മോഷണം നടന്നത്. തിരിച്ചെത്തിയപ്പോഴാണ് കാറിന്റെ…

Read More
Click Here to Follow Us