ബെംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി ജെഡിഎസ് പ്രകടന പത്രിക പുറത്തിറക്കി. മുസ്ലീങ്ങൾക്ക് നാല് ശതമാനം സംവരണം പുനസ്ഥാപിക്കുമെന്നും നന്ദിനി ബ്രാൻഡിനെ രക്ഷിക്കുമെന്നുമാണ് പ്രധാന വാഗ്ദാനങ്ങൾ. എച്ച്.ഡി. കുമാരസ്വാമി, സംസ്ഥാന പ്രസിഡന്റ് സി.എം. ഇബ്രാഹിം, പ്രകടനപത്രിക കമ്മിറ്റി മേധാവിയും എം.എൽ.സിയുമായ ബി.എം. ഫാറൂഖ് എന്നീ നേതാക്കളാണ് പ്രകടന പത്രിക പുറത്തിറക്കിയത്. കർഷകത്തൊഴിലാളി കുടുംബങ്ങൾക്ക് പ്രതിമാസം 2000 രൂപ നൽകുമെന്നും പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്തു. കർഷകരായ യുവാക്കളെ വിവാഹം കഴിക്കുന്ന കുട്ടികൾക്ക് രണ്ട് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. സ്വകാര്യ മേഖലയിൽ…
Read MoreTag: Latestnews
സോണിയ ഗാന്ധി വിഷ കന്യക ; ബസനഗൗഡ യന്തല്‍
ബെംഗളൂരു: തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നതിനിടെ പാര്‍ട്ടികള്‍ തമ്മിലുള്ള വാക്പോരും മുറുകുന്നു. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാ ഗാന്ധിയെ വ്യക്തിഹത്യ നടത്തുന്ന രീതിയില്‍ വിഷകന്യക എന്നും പാക്, ചൈനീസ് ഏജന്‍റ് എന്നും ആക്ഷേപിച്ച് ബി.ജെ.പി എം.എല്‍.എ ബസനഗൗഡ യന്തല്‍ രംഗത്തെത്തിയതോടെ വിവാദം രൂക്ഷമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഗാര്‍ഖെ വിഷപാമ്പിനോട് ഉപമിച്ചതാണ് പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. ലോകം മൊത്തം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അംഗീകരിക്കുന്നു. അമേരിക്ക ചുവന്ന പരവതാനി വിരിച്ച് സ്വീകരിക്കുകയും അദ്ദേഹം ലോക നേതാവ് എന്ന പദവി നേടുകയും ചെയ്തു.…
Read Moreകേരളത്തിൽ നിന്നും കാണാതായ എസ്. ഐ യെ മംഗളൂരുവിൽ നിന്ന് കണ്ടെത്തി
ബെംഗളൂരു: തിങ്കളാഴ്ച രാവിലെ അപ്രത്യക്ഷനായ തലശ്ശേരി പോലീസ് സ്റ്റേഷനിലെ ജൂനിയർ എസ്.ഐ കോളയാട് പുന്നപ്പാറയിലെ കടൽക്കണ്ടം വീട്ടിൽ സി.പി.ലിനേഷിനെ മംഗളൂരുവിൽ നിന്ന് കണ്ടെത്തി. വ്യാഴാഴ്ച രാവിലെയാണ് ഇദ്ദേഹം മംഗളൂരുവിലുണ്ടെന്ന വിവരം പോലീസിന് ലഭിച്ചത്. കഴിഞ്ഞ ദിവസം വരെ സ്വിച്ച് ഓഫായിരുന്ന ഇദ്ദേഹത്തിന്റെ ഫോൺ വ്യാഴാഴ്ച രാവിലെ പ്രവർത്തനക്ഷമമായതോടെയാണ് മംഗളൂരുവിലുണ്ടെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് തലശ്ശേരി സി.ഐ എം. അനിലിന്റെ നേതൃത്വത്തിൽ പോലീസ് മംഗളൂരുവിലെത്തി ഇദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വെള്ളിയാഴ്ച തലശ്ശേരി കോടതിയിൽ ഹാജരാക്കും. കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് ഇദ്ദേഹം തലശ്ശേരിയിൽ നിന്ന് അപ്രത്യക്ഷനായത്. ചൊവ്വാഴ്ച വൈകിട്ട് ബംഗളൂരു…
Read Moreതൃശൂർ പൂരം സാമ്പിൾ വെടിക്കെട്ട് ഇന്ന്
തൃശൂർ: തൃശ്ശൂർ പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ട് ഇന്ന് നടക്കും. വന്ദേഭാരത്, കെ റെയിൽ അമിട്ടുകളാണ് സാമ്പിളിന്റെ പ്രധാന ആകർഷണമാകുക. പാറമേക്കാവിന്റെ വെടിക്കെട്ട് പുരയിലാകട്ടെ പല വർണ്ണത്തിലുള്ള നിലയമിട്ടുകളടക്കം കൗതുകം ഉണർത്തുന്ന വെടിക്കോപ്പുകൾ ഒരുങ്ങിയിട്ടുണ്ട്. വൈകുന്നേരം 7.30ന് തിരുവമ്പാടി വിഭാഗമാണ് അമിട്ട് ആദ്യ തിരി കൊളുത്തുക. സാമ്പിൾ വെടിക്കെട്ട്, പൂരം വെടിക്കെട്ട്, പകൽപൂരം വെടിക്കെട്ട് എന്നിവയ്ക്കായി 2000 കിലോ വീതം പൊട്ടിക്കാനാണ് ജില്ലാ ഭരണകൂടത്തിനും പെസോയും അനുമതി നൽകിയിട്ടുള്ളത്. അതേസമയം ഓരോ വെടിക്കെട്ടിനുള്ളവ മാത്രമേ മാഗസിനിൽ സൂക്ഷിക്കാനാകൂ എന്നാണ് ജില്ലാ ഭരണകൂടം നിർദ്ദേശിച്ചിട്ടുള്ളത്.
Read Moreസംസ്ഥാനത്തെ അടുത്ത മുഖ്യമന്ത്രി ആര്? പ്രവചനവുമായി നായ!!
ബെംഗളൂരു: സംസ്ഥാനം തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിലേക്ക് കടക്കുമ്പോൾ സംസ്ഥാനത്തെ അടുത്ത മുഖ്യമന്ത്രി ആരായിരിയ്ക്കും എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. സംസ്ഥാനത്തെ മൂന്ന് പ്രമുഖ പാർട്ടികളും തങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥികളെ ഇതിനോടകം വോട്ടർമാർക്ക് മുന്നിൽ എത്തിച്ചു കഴിഞ്ഞു. ബിജെപി ലിംഗായത്ത് നേതാവ് ബസവരാജ് ബൊമ്മെയെ അടുത്ത് മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടുന്നു. കോൺഗ്രസ് ഡി.കെ. ശിവകുമാറിന് പിന്നിൽ അണിനിരക്കുമ്പോൾ ജെഡിഎസ് മുൻ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയെയാണ് മുഖ്യമന്ത്രിയായി ചൂണ്ടിക്കാട്ടുന്നത്. കർണാടകയിൽ നിലവിൽ തൂക്കുമന്ത്രിസഭയ്ക്ക് ആണ് രാഷ്ട്രീയ നിരീക്ഷകർ സാധ്യത പ്രവചിക്കുന്നത്. ഈ അവസരത്തിൽ ആരായിരിയ്ക്കും സംസ്ഥാനത്തെ അടുത്ത…
Read Moreയുവാവിനെ വെട്ടി പരിക്കേൽപ്പിച്ച പ്രതികൾ പിടിയിൽ
ബെംഗളൂരു: യുവാവിനെ വീട്ടില്‍ കയറി വെട്ടി പരിക്കേല്‍പ്പിച്ച കേസിലെ പ്രതികള്‍ പിടിയിൽ . കോഴിക്കോട് ചങ്ങരോത്ത് സ്വദേശി വിജേഷിനെ വെട്ടിയ കേസിലെ പ്രതികളാണ് പിടിയിലായത്. ഹുസൂറിനടുത്തുള്ള ലോഡ്ജില്‍ നിന്നാണ് പ്രതികളെ പോലീസ് പിടികൂടിയത്. ധനേഷ്, പ്രസൂണ്‍, ജിഷ്ണു, ഉജേഷ് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ കൊട്ടേഷന്‍ സംഘമെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി . ഒരാഴ്ച മുന്‍പാണ് സംഭവം ഉണ്ടായത്. ഉത്സവ പറമ്പിലെ തര്‍ക്കത്തിലുണ്ടായ പകയാണ് വിജേഷിനെ വെട്ടിപ്പരിക്കേല്‍പ്പിക്കാന്‍ കാരണമെന്ന് പ്രതികള്‍ മൊഴി നല്‍കിയതായി പോലീസ് വ്യക്തമാക്കി. വീട്ടില്‍ ഒറ്റയ്ക്കുള്ളപ്പോഴാണ് ഒരു സംഘം ആളുകള്‍ വിജേഷിനെ വീട്ടില്‍…
Read Moreഅധികാരത്തിൽ എത്തിയാൽ മത്സ്യ തൊഴിലാളികൾക്ക് 10 ലക്ഷം ഇൻഷുറൻസ്; രാഹുൽ ഗാന്ധി
ബെംഗളൂരു:കോൺഗ്രസ് അധികാരത്തിൽ വന്നാൽ മത്സ്യ തൊഴിലാളികൾക്ക് 10 ലക്ഷം രൂപയുടെ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുമെന്ന് രാഹുൽ ഗാന്ധി. ലക്ഷം രൂപ പലിശരഹിത വായ്പ, ദിവസം 500 ഡീസലിന് 25 രൂപ സബ്സിഡി എന്നിവയും ലഭിക്കും. ഉഡുപ്പി ജില്ലയിലെ കാപ്പു മണ്ഡലത്തിൽ വ്യാഴാഴ്ച മീൻ തൊഴിലാളികളുമായി ആശയവിനിമയം നടത്തുകയായിരുന്നു രാഹുൽ ഗാന്ധി. സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാവും. പ്രകടന പത്രികയിൽ പറഞ്ഞ കാര്യങ്ങൾക്ക് പുറമെയാണ് മത്സ്യ തൊഴിലാളി ക്ഷേമം നിർവ്വഹിക്കുന്ന ഈ പദ്ധതികൾ നടപ്പാക്കും . പാവങ്ങളുടേയും പാർശ്വവൽക്കരിക്കപ്പെട്ട…
Read Moreരാഹുലും പ്രിയങ്കയും ഇവിടേക്ക് എത്തുന്നതിൽ സന്തോഷം ; ബസവരാജ് ബൊമ്മെ
ബെംഗളൂരു: രാഹുല്‍ ഗാന്ധിയും സഹോദരി പ്രിയങ്കാ ഗാന്ധിയും തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്ത് പ്രചാരണത്തിനായി വന്നാല്‍ ബിജെപി വളരെ സന്തുഷ്ടരായിരിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും എന്തിനാണ് കര്‍ണാടകയിലേക്ക് വരുന്നത് എന്ന് കോണ്‍ഗ്രസ് ചോദിക്കുന്നതിനോട് പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഡബിള്‍ എഞ്ചിന്‍ സര്‍ക്കാര്‍ രാജ്യത്തിന്റെ വികസനത്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്, വികസനം ആഗ്രഹിക്കുന്നവര്‍ ഇരട്ട എഞ്ചിന്‍ സര്‍ക്കാരിനെ പിന്തുണയ്ക്കും, അല്ലാത്തവര്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…
Read Moreദമ്പതികൾ സഞ്ചരിച്ച ബൈക്ക് അപകടത്തിൽ പെട്ട് ഭാര്യ മരിച്ചു
ബെംഗളൂരു:ദമ്പതികള്‍ സഞ്ചരിച്ച ബൈക്കിന് അജ്ഞാത വാഹനം ഇടിച്ച് തെറിപ്പിച്ചു. ഭാര്യ മരിച്ചു, ഭര്‍ത്താവിന് പരിക്കേറ്റു. നിര്‍ത്താതെ പോയ വാഹനം കണ്ടെത്താന്‍ മഞ്ചേശ്വരം പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. മംഗളൂരു കൊട്ടാര ചൗക്കിയിലെ നളിനാക്ഷി ആണ് മരിച്ചത്. ഭര്‍ത്താവ് പ്രഭാകരന് നിസാര പരിക്കേറ്റു. ഇന്നലെ വൈകിട്ട് നാലര മണിയോടെ ഉപ്പള ദേശീയപാതയില്‍ ഭഗവതി ക്ഷേത്രത്തിന് സമീപമാണ് അപകടം. കാസര്‍കോട്ട് ഒരു ബന്ധുവിന്റെ കല്യാണത്തിന് പങ്കെടുത്ത് മംഗളൂരുവിലേക്ക് മടങ്ങുന്നതിനിടെ അമിത വേഗതയില്‍ വന്ന വാഹനം ഇരുവരും സഞ്ചരിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ച് വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ…
Read Moreവസ്ത്രധാരണ രീതി; ബിഗ് ബോസ് താരത്തിനു റെസ്റ്റോറന്റിൽ വിലക്ക്
ഫാഷന്‍ സെന്‍സ് കൊണ്ട് പ്രശസ്തയായ ബോളിബുഡ് മോഡലും ബിഗ് ബോസ് മത്സരാര്‍ത്ഥിയുമായിരുന്ന ഉര്‍ഫി ജാവേദിനെ വിലക്കി മുംബൈയിലെ റെസ്റ്റോറന്‍റ്. ഉര്‍ഫി തന്നെയാണ് ഇക്കാര്യം ഇന്‍സ്റ്റഗ്രാമിലൂടെ തന്‍റെ ആരാധകരുമായി പങ്കുവച്ചത്. തന്റെ വസ്ത്രധാരണവും ഫാഷന്‍ സെന്‍സും ഇഷ്ടപ്പെടാത്തതിനാലാണ് റെസ്റ്റോറന്‍റ് വിലക്കേര്‍പ്പെടുത്തിയതെന്ന് അവര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു “എന്താണിത്, ഇത് 21ാം നൂറ്റാണ്ട് തന്നെയല്ലേ മുംബൈ?!?!.. ഇന്ന് എനിക്ക് ഒരു റെസ്റ്റോറന്‍റ് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി. എന്‍റെ ഫാഷന്‍ താത്പര്യങ്ങളോട് നിങ്ങള്‍ക്ക് വിയോജിക്കാം, പക്ഷെ എന്നോട് പെരുമാറേണ്ട വിധം ഇങ്ങനെയല്ല. അഥവാ വിയോജിപ്പുകളോട് ഈ വിധത്തിലാണ്…
Read More