ബെംഗളൂരു: തെക്കൻ ബംഗളൂരുരുവിൽ ബനശങ്കരി ആറാം സ്റ്റേജിനു സമീപം സോമപുരയിൽ പുലിയുടെ ആക്രമണത്തിൽ പശുക്കുട്ടി കൊല്ലപ്പെട്ടതോടെ പ്രദേശം പുലിഭീതിയിൽ. നഗരപ്രാന്തത്തിലെ സംരക്ഷിത വനപ്രദേശമായ തുറഹള്ളിയുടെ സമീപപ്രദേശമാണ് സോമപുര. ഇവിടെ അടുത്ത കാലങ്ങളിലൊന്നും പുലിയുടെ സാന്നിധ്യമുണ്ടായിരുന്നില്ല. പശുക്കുട്ടി കൊല്ലപ്പെട്ട സ്ഥലത്തിനു സമീപം വനംവകുപ്പ് പുലിക്കൂട് സ്ഥാപിച്ചിട്ടുണ്ട്. പ്രദേശവാസികളോട് രാത്രികാലങ്ങളിൽ പുറത്തിറങ്ങരുതെന്നും നിർദ്ദേശമുണ്ട്. ബനശങ്കരി ആറാം സ്റ്റേജിലെ ചില ഭാഗങ്ങളിൽ പുലിയുടെ കാൽപ്പാടുകൾ കണ്ടതായി റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. സമീപപ്രദേശങ്ങളിൽ ഒഴിഞ്ഞ ഇടങ്ങളിലെ കുറ്റിക്കാടുകൾ വെട്ടിത്തെളിക്കാൻ തീരുമാനിച്ചിട്ടുണ്ട്.നഗരങ്ങളുൾപ്പെടെയുള്ള ജനവാസകേന്ദ്രങ്ങളിൽ പുലിയുടെ സാന്നിധ്യം കർണാടകയിൽ പതിവായിരിക്കുകയാണ്. മൈസൂരു…
Read MoreTag: latest news
മംഗളൂരു സ്ഫോടനം, ലക്ഷ്യമിട്ടത് പ്രമുഖ ക്ഷേത്രം
ബെംഗളൂരു: മംഗളൂരു സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്ലാമിക് റസിസ്റ്റൻ കൗൺസിൽ തീവ്രവാദ സംഘടന. ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് സംഘടന പ്രസ്താവനയും പുറത്തിറക്കിയിട്ടുണ്ട്. അറബിയിൽ ‘മജ്ലിസ് അൽമുഖാവമത്ത് അൽഇസ്ലാമിയ’ എന്നും എഴുതിയിട്ടുണ്ട്. കർണാടകയിലെ ക്രമസമാധാന ചുമതലയുള്ള എഡിജിപി അലോക് കുമാറിനെയും ഭീകര സംഘടന ഭീഷണിപ്പെടുത്തി. നിങ്ങളുടെ സന്തോഷത്തിന് ആയുസ്സ് കുറവായിരിക്കുമെന്നും നിങ്ങളുടെ പ്രവൃത്തിയുടെ ഫലം ഉടൻ കൊയ്യുമെന്നും പ്രസ്താവനയിൽ പറയുന്നു. സംസ്ഥാനത്ത് ആൾക്കൂട്ട കൊലപാതകങ്ങൾ, അടിച്ചമർത്തുന്ന നിയമങ്ങൾ, മതഭീകരത തുടങ്ങിയ സംഭവങ്ങൾക്കെതിരെയാണ് തങ്ങൾ ഈ ആക്രമണം നടത്തിയതെന്ന് സംഘടന പ്രസ്താവനയിൽ പറഞ്ഞു. ലക്ഷ്യം മംഗളൂരുവിലെ പ്രമുഖ ക്ഷേത്രമായിരുന്നു…
Read Moreനടൻ കമൽ ഹാസൻ ആശുപത്രിയിൽ
ചെന്നൈ: നടൻ കമൽ ഹാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിയും ശ്വാസതടസ്സവും ഉണ്ടായതിനെ തുടർന്നാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചെന്നൈയിലെ ശ്രീ രാമചന്ദ്ര മെഡിക്കൽ സെന്റർ ആശുപത്രിയിലാണ് കമൽ ഹാസനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ബുധനാഴ്ച വൈകുന്നേരത്തോടെ കമൽ ഹാസനെ ആശുപത്രിയിൽ എത്തിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനിലയിലെ പ്രശ്നങ്ങൾ ഒന്നുമില്ലെങ്കിൽ ഉടൻ തന്നെ ഡിസ്ചാർജ് ചെയ്യുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കുറച്ചു ദിവസത്തേക്ക് പൂർണ വിശ്രമം ആവശ്യമാണെന്നും ഡോക്ടർമാർ പറഞ്ഞു.
Read Moreസ്‌ഫോടക വസ്തുക്കൾ കേരളത്തിൽ നിന്നാണ് മംഗളൂരുവിൽ എത്തിയതെന്ന് സംശയം
കൊച്ചി: കോയമ്പത്തൂരിലും മംഗളൂരുവിലും സ്‌ഫോടനങ്ങൾ നടന്ന പശ്ചാത്തലത്തിൽ കേന്ദ്ര, സംസ്ഥാന സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത അടിയന്തര യോഗം കൊച്ചിയിൽ ചേർന്നു. കേന്ദ്ര ഇൻറലിജൻസ് ബ്യൂറോ ആസ്ഥാനത്ത് നടന്ന യോഗത്തിൽ റോ ഉൾപ്പെടെയുള്ള സംഘങ്ങളുടെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തതായാണ് വിവരം. നിലവിലെ സുരക്ഷ വിലയിരുത്തിയതിനൊപ്പം മുൻകരുതലുകളെക്കുറിച്ചും യോഗം ചർച്ച ചെയ്തു. മംഗളൂരുവിൽ ഓട്ടോയിലുണ്ടായ പ്രഷർ കുക്കർ ബോംബ് സ്‌ഫോടത്തിനു സ്ഫോടക വസ്തുക്കൾ എത്തിച്ചത് കേരളത്തിൽ നിന്നാണെന്നാണ് സംശയം. പ്രതി മുഹമ്മദ് ഷാരീഖ് ആലുവയിൽ സെപ്റ്റംബർ 13 മുതൽ 18 വരെ തങ്ങിയതായാണു കണ്ടെത്തിയിട്ടുള്ളത്. ആലുവയിലെ ലോഡ്ജിലെ…
Read Moreമെസ്സിയുടെ കൂറ്റൻ ഫ്ലെക്സ് സ്ഥാപിച്ച് അർജന്റീന ആരാധകർ
ബെംഗളൂരു: ലോകമെമ്പാടും ലോക കപ്പ് ആവേശം നിറയുമ്പോൾ ബെംഗളൂരുവിലും ആവേശത്തിന് ഒരു കുറവും വരുത്താതെ മെസ്സിയുടെ ഒരു കൂറ്റൻ ഫ്ലെക്സ് ആണ് ബെംഗളൂരുവിൽ അർജന്റീനയുടെ മലയാളി ആരാധകർ സ്ഥാപിച്ചത്. ബെംഗളൂരു ഹെബ്ബാളിലെ മലയാളിയായ സിയാദ്, അനിൽ പാപ്പച്ചൻ, അനിൽ കലമ്പുക്കാട്ടു തുടങ്ങിയവരുടെ ഉടമസ്ഥതയിലുള്ള ഹോട്ടൽ അഡ്രസ് ഇൻ ലാണ് ഈ ഫ്ലെക്സ് സ്ഥാപിച്ചത്.
Read Moreആകാശ എയർ പ്രതിദിന സർവീസുകൾ ഉയർത്തുന്നു
ബെംഗളൂരു: ആകാശ എയർ പുതിയ സർവീസുകൾ ആരംഭിക്കുന്നു. ബെംഗളൂരു-പുണെ, ബെംഗളൂരു-വിശാഖപട്ടണം റൂട്ടിലാണ് ആകാശ എയർ സർവീസ് നടത്തുക. ഈ വർഷം ഓഗസ്റ്റിൽ പ്രവർത്തനം ആരംഭിച്ചത് ആഭ്യന്തര വിമാനക്കമ്പനിയായ ആകാശ എയർ ബെംഗളൂരുവിൽ നിന്ന് വിശാഖപട്ടണത്തേക്ക് സർവീസ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ആകാശ എയറിന്റെ പത്താമത്തെ ലക്ഷ്യ സ്ഥാനമാണ് ഇത്. ഞങ്ങളുടെ പത്താമത്തെ ലക്ഷ്യസ്ഥാനമായി ഈസ്റ്റ് കോസ്റ്റിന്റെ രത്നമായ വിശാഖപട്ടണത്തെ പ്രഖ്യാപിക്കുന്നു. വിശാഖപട്ടണത്തിനും ബെംഗളൂരുവിനുമിടയിൽ പ്രതിദിന ഫ്ലൈറ്റുകൾ ആസ്വദിക്കൂ. ഇപ്പോൾ തന്നെ http://akasaair.com വെബ്സൈറ്റിൽ ബുക്ക് ചെയ്യുക എന്ന് ആകാശ എയർ ട്വീറ്റ് ചെയ്തു. ബെംഗളൂരു-വിശാഖപട്ടണം റൂട്ടിൽ,…
Read Moreനിർബന്ധിത മത പരിവർത്തനത്തിന് പ്രേരിപ്പിച്ചു, നഗ്ന ചിത്രങ്ങൾ പകർത്തിയ പ്രതി അറസ്റ്റിൽ
ബെംഗളൂരു: പെൺകുട്ടിയെ മറ്റൊരു മതത്തിലേക്ക് നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ച യുവാവിനെതിരെ കേസ്. പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും നഗ്നചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തതിന് ശേഷമാണ് മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് യൂനസ് പാഷ എന്ന ഫയാസ് അഹമ്മദിനെ പോലീസ് അറസ്റ്റ് ചെയ്തു. യുവാവിനെതിരെ പോലീസ് പോക്‌സോയും മതപരിവര്‍ത്തന വിരുദ്ധ നിയമവും ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. നഗ്നചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയാണ് പെണ്‍കുട്ടിയെ ഇയാള്‍ മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിച്ചിരുന്നത്. കര്‍ണാടകയിലെ നാഗമംഗലത്താണ് സംഭവം. സാമ്പാറില്‍ ഉറക്ക ഗുളികകള്‍ കലര്‍ത്തി വീട്ടിലുള്ളവര്‍ക്ക് നല്‍കാനും യുവാവ് പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടിരുന്നതായി പോലീസ് വ്യക്തമാക്കി.…
Read Moreമംഗളൂരു ബോംബ് സ്ഫോടനം കർണാടകയിൽ 18 ഇടങ്ങളിൽ റെയ്ഡ്
ബെംഗളൂരു: മംഗളൂരു പ്രഷർ കുക്കർ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് കർണാടകയിലെ 18 ഇടങ്ങളിൽ പോലീസും എൻഐഎയും പരിശോധന നടത്തുന്നു. മംഗളൂരുവിലും മൈസൂരുവിലുമാണ് എൻഐഎ പരിശോധന നടത്തുന്നത്. കേസിൽ പ്രതിയായ ഷാരിഖിന്റെ ബന്ധുവീടുകളിലും റെയ്ഡ് പുരോഗമിക്കുകയാണ്. കർണാടക ആഭ്യന്തര മന്ത്രിയും ഡിജിപിയും മംഗളൂരുവിലെത്തി. ഷാരിഖിന് കോയമ്പത്തൂർ സ്ഫോടനത്തിലും പങ്കുണ്ടെന്നാണ് കർണാടക പോലീസിന്റെ കണ്ടെത്തൽ. പ്രധാനസൂത്രധാരൻ അബ്ദുൾ മദീൻ താഹ ദുബായിലിരുന്നാണ് ഓപ്പറേഷനുകൾ നിയന്ത്രിച്ചതെന്നും പോലീസ് കണ്ടെത്തി. സ്ഫോടനത്തിന് തൊട്ടുമുമ്പ് ബോംബ് ഘടിപ്പിച്ച ബാഗുമായി ഷാരിഖ് പോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
Read Moreയെദ്യൂരപ്പയുടെ അനുയായി കോൺഗ്രസിൽ
ബെംഗളൂരു: നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് കർണാടകത്തിൽ ബി ജെ പിയെ ഞെട്ടിച്ച് കോൺഗ്രസ് . മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രി യെദ്യൂരപ്പയുടെ അനുയായിയുമായ യു ബി ബനകർ കോൺഗ്രസ് പാർട്ടിയിലേക്ക്. കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാർ ബനകറിനെ സ്വാഗതം ചെയ്തു. കോൺഗ്രസ് ആളൊഴിഞ്ഞ വീടാണെന്നും ആരും അവിടേക്ക് കയറില്ലെന്നുമായിരുന്നു പലരും വിമർശിച്ചിരുന്നത്. എന്നാൽ ഇനിയും നിരവധി നേതാക്കൾ ഉടൻ ചേരും’,ബനകറിന്റെ പാർട്ടി പ്രവേശനത്തിന് പിന്നാലെ ഡികെ ശിവകുമാർ പറഞ്ഞു. ബനകറിന്റെ വരവ് കോൺഗ്രസിന് ഗുണം ചെയ്യുമെന്നും ശിവകുമാർ പറഞ്ഞു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ ജില്ലയായ…
Read Moreസംസ്ഥാന അതിർത്തിയിൽ വാഹന പരിശോധന ശക്തമാക്കി
കുമളി : കർണാടക മംഗളൂരുവിൽ ഓട്ടോയിൽ കുക്കർ സ്‌ഫോടനം ഉണ്ടായതിനെ തുടർന്ന് സംസ്ഥാന അതിർത്തിയിൽ പോലീസ് വാഹന പരിശോധന ശക്തമാക്കി. തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്കും തിരിച്ചും പോകുന്ന മുഴുവൻ വാഹനങ്ങളും പരിശോധിക്കാൻ തമിഴ്നാട് ഡി.ജി.പി ശൈലേന്ദ്ര ബാബുവാണ് ഉത്തരവിട്ടത്. ഇതേ തുടർന്ന് തിങ്കളാഴ്ച സംസ്ഥാന അതിർത്തിയിലെ മുഴുവൻ റോഡുകളിലും തമിഴ്നാട് സംഘം കർശന വാഹന പരിശോധനയുമായി രംഗത്തെത്തി. ശബരിമല തീർത്ഥാടന കാലമായതിനാൽ വാഹനങ്ങളുടെ വൻ തിരക്കാണ് നിരത്തുകളിൽ. ചെറുതും വലുതുമായ മുഴുവൻ വാഹനങ്ങളും പോലീസ് സംഘം വിശദമായി പരിശോധിക്കുന്നുണ്ട്. കുമളി അതിർത്തിയിൽ ഗുഢല്ലൂർ ഇൻസ്പെക്ടർ…
Read More