കൊച്ചി: നാളെ പിറന്നാൾ ദിനത്തിൽ മെട്രോയിൽ എവിടെ നിന്ന് എവിടേക്കു യാത്രചെയ്താലും 20 രൂപ. കുറഞ്ഞ ദൂരത്തിനു 10 രൂപയുടെ മിനിമം ടിക്കറ്റും ഉണ്ടാവും. പിന്നെയുള്ളത് ഇരുപതിന്റെ ടിക്കറ്റ് മാത്രം. ഏപ്രിലിൽ ശരാശരി 75,831 പ്രതിദിന യാത്ര ചെയ്തത്. മേയിൽ ഇത് 98,766 ആയി. നാളെ കൊച്ചി വൺ കാർഡ് പുതുതായി വാങ്ങുന്നവർക്കു കാർഡിന്റെ ഫീസ് കാഷ്ബാക്ക് ആയി ലഭിക്കും. 225 രൂപയാണു കാഷ്ബാക്ക് ലഭിക്കുക. ഈ തുക പത്തു ദിവസത്തിനകം കാർഡിൽ ലഭിക്കും. പിറന്നാളാഘോഷത്തിന്റെ ഭാഗമായി മെട്രോയിൽ ഇന്നലെ യാത്രക്കാരുടെ കാരിക്കേച്ചർ വര…
Read MoreTag: KOCHI
നടൻ വിനായകൻ മോശമായി പെരുമാറി, പരാതിയുമായി യുവാവ്
കൊച്ചി: നടന്‍ വിനായകന്‍ മോശമായി പെരുമാറിയെന്ന് ആരോപിച്ച് പരാതിയുമായി യുവാവ്. ഇരുവരും വിമാനത്തില്‍ കയറുന്നതിനിടെയാണ് സംഭവം നടന്നതെന്ന് പരാതിയില്‍ പറയുന്നത്. ഇതിനെതിരേ നടപടിയെടുക്കാന്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സിന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരന്‍ ഹര്‍ജി നല്‍കി. അതില്‍ വിനായകനെ കക്ഷി ചേര്‍ക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കഴിഞ്ഞ മെയ് 27 ന് ഗോവയില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയിലാണ് സംഭവം. മലയാളിയായ ജിബി ജെയിംസ് ആണ് പരാതിക്കാരന്‍. പഞ്ചാബിലെ സ്‌കൂളില്‍ ജോലി ചെയ്യുകയാണ് ജിബി ജെയിംസ്. നടന്‍ തന്നോട് മോശമായി പെരുമാറിയെന്ന് ജിബി പരാതിയില്‍ പറയുന്നു. വിമാനത്തില്‍ നിന്ന്…
Read Moreനിർത്തിയിട്ട ബോട്ടിന് തീപിടിച്ചു
കൊച്ചി:താന്തോണിത്തുരുത്തില്‍ നിര്‍ത്തിയിട്ടിരുന്ന യാത്രാബോട്ടിന് തീപിടിച്ചു. വിനോദസഞ്ചാരത്തിനുപയോഗിക്കുന്ന ബോട്ടിനാണ് തീപിടിച്ചത്. വടുതലയില്‍ താമസിക്കുന്ന ഡെന്നീസ് എന്നയാളുടെ ഉടമസ്ഥതയിലുള്ള ഐലന്‍റ് ഡി കൊച്ചി എന്ന ബോട്ടിനാണ് തീപിടിച്ചത്. ഈ സമയം ബോട്ടില്‍ ആരുമില്ലാതിരുന്നതിനാല്‍ വൻ അപകടമാണ് ഒഴിവായത്.നാട്ടുകാര്‍ക്കുപുറമെ സംഭവസ്ഥലത്തെത്തിയ മുളവുകാട് പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് തീയണച്ചത്. മുളവുകാട് പോലീസ് സംഭവത്തെ സംബന്ധിച്ച് അന്വേഷണം തുടങ്ങി. അതേസമയം, തീപിടുത്തത്തിന്‍റെ കാരണം വ്യക്തമല്ല. ബോട്ടുടമ ഉള്‍പ്പടെയുള്ളവരുടെ മൊഴിയെടുത്ത ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
Read Moreബെംഗളൂരുവിൽ നിന്നും ലഹരി എത്തിച്ച് കാക്കനാട് ഫ്ലാറ്റിൽ നിന്നും ലഹരി കച്ചവടം, മൂന്നു പേർ അറസ്റ്റിൽ
കൊച്ചി: കാക്കനാട് ആഡംബര ഫ്‌ളാറ്റിൽ നിന്ന് ലഹരി വസ്തുക്കളുമായി മൂന്നുപേർപിടിയിൽ. എൻ.ജി.ഒ ക്വാർട്ടേഴ്‌സിൻ സമീപം അമ്പാടിമൂല എം.ഐ.ആർ ഫ്ലാറ്റിൽ നി ഞാൻ മൂന്ന് ഗ്രാൻ എം.ഡി.എം.എ യുമായി തമിഴ്നാട് കുരുടംപാളയം സ്വദേശിനി ക്ലാ ര ജോയ്സ്, കുട്ടമ്പുഴ സ്വദേശിനി അഞ്ജുമോൾ, പത്തനം തിട്ട മല്ലപ്പുഴശ്ശേരി സ്വ ദേശി തെല്ലിക്കാല ചെട്ടുകടവിൽ ദീപു ദേവരാജൻ എന്നിവരെ പോലീസ് പിടികൂടി ടി. കോട്ടയം സ്വദേശി മനാഫാൻ ആണ് ഇവർ താമസിച്ചിരിക്കുന്ന ഫ്ലാറ്റ് വാടകയ്‌ക്ക് എടുത്തിരിക്കുന്നത്. മനാഫും അഞ്ജുവും രണ്ടു മാംസമായി ഫ്ലാറ്റിൽ താമസിക്കുന്നു. ഇവിടെ വച്ചാണ് ലഹരിവസ്തുക്കളുടെ…
Read Moreആശുപത്രി കെട്ടിടത്തിൽ നിന്നും ചാടി ഡോക്ടർ ആത്മഹത്യ ചെയ്തു
കൊച്ചി : ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടി ഡോക്ടർ ജീവനൊടുക്കി. ഡൽഹി ഐംസിലെ ഡോക്ടർ ലക്ഷ്മിയാണ് ആത്മഹത്യ ചെയ്തത്. എറണാകുളം അമൃത ആശുപത്രി കെട്ടിടത്തിന്റെ എട്ടാം നിലയിൽ നിന്നും ചാടിയാണ് ഡോക്ടർ മരിച്ചത്. ഇടുക്കി സ്വദേശിനിയായ ലക്ഷ്മിയെ കഴിഞ്ഞ ആഴ്ചയാണ് കൈയുടെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് അമൃത ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയയ്ക്ക് ശേഷം ലക്ഷ്മിയ്ക്ക് ചില മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി ലക്ഷ്മിയെ ചികിത്സിച്ച ഡോക്ടർ ബന്ധുക്കളെ അറിയിച്ചിരുന്നു.
Read Moreലഹരി ഉപയോഗിക്കുന്നവരെ കണ്ടെത്താൻ സിനിമ സെറ്റുകളിൽ ഇനി ഷാഡോ പോലീസ്
കൊച്ചി: സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട യോഗം കഴിഞ്ഞ ദിവസം ചേർന്നിരുന്നുവെന്നും ലൊക്കേഷനുകളിലും ഇനിമുതൽ ഷാഡോ പോലീസിന്റെ സാന്നിദ്ധ്യമുണ്ടാവുമെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കെ സേതുരാമൻ. നിയമം ലംഘിക്കുന്നവർക്കെതിരെ നടപടിയുണ്ടാവുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. സിനിമാ രംഗത്തുള്ളവരുടെ വെളിപ്പെടുത്തലുകളിൽ നടപടി ഉണ്ടാവും. പരാതി ലഭിച്ചാൽ തുടർനടപടി സ്വീകരിക്കും. എക്സൈസ് ഇതിൽ അന്വേഷണം നടത്തുന്നുണ്ട്. പരാതി ലഭിച്ചാൽ മൊഴി എടുക്കും. ലഹരി ഉപയോഗം കാരണം എല്ലാ സിനിമാ സ്‌പോട്ടുകളിലും പോലീസ് ഉണ്ടാവും. സിനിമാ രംഗത്ത് ആരൊക്കെ ലഹരി ഉപയോഗിക്കുന്നു എന്നത് സംബന്ധിച്ച ഡാറ്റ…
Read Moreമദ്യത്തിന് വൻ വില വർധന, ബജറ്റിൽ പ്രഖ്യാപിച്ചതിലധികം വില കൂട്ടാൻ ബെവ്കൊ
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില കുത്തനെ കൂടും. 500 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് ബജറ്റ് പ്രഖ്യാപനത്തെക്കാള്‍ 10 രൂപ കൂടി വര്‍ദ്ധിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. 20 രൂപ കൂടുമെന്നായിരുന്നു ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ബജറ്റില്‍ പ്രഖ്യാപിച്ചത്. 20 ന് പകരം 30 രൂപ കൂടുമെന്നാണ് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. വില്‍പ്പന നികുതി വര്‍ദ്ധിക്കുന്നതിനാലാണ് 10 രൂപ കൂടി വര്‍ദ്ധിപ്പിക്കേണ്ടി വരുന്നതെന്ന് ബെവ്ക്കോ അറിയിച്ചു. അതേസമയം ആയിരം രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് 40 രൂപയ്ക്ക് പകരം 50 രൂപ വര്‍ദ്ധിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. സാമൂഹിക സുരക്ഷയുടെ ഭാഗമായാണ് ബജറ്റില്‍ സെസ് ചുമത്തിയത്.
Read Moreആരോഗ്യ നിലയിൽ മാറ്റമില്ല, ജീവൻ നിലനിർത്തുന്നത് ജീവൻ രക്ഷ ഉപകരണങ്ങളുടെ സഹായത്തോടെ
കൊച്ചി:നടനും മുൻ എംപിയുമായ ഇന്നസെന്റിന്റെ ആരോഗ്യനിലയിൽ മാറ്റമില്ലെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ. ഇന്നസെന്റിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. ഗുരതരമായ പല രോഗാവസ്ഥകൾ പ്രകടമാണെന്നും അടിസ്ഥാന ആരോഗ്യസൂചകങ്ങളൊന്നും അനുകൂല നിലയിലല്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു. അർബുദത്തെ തുടർന്നുള്ള ശാരീരിക അസ്വാസ്ഥ്യങ്ങൾ മൂലമാണ് അദ്ദേഹം ചികിത്സ തേടിയത്
Read Moreനടൻ ഇന്നസെന്റ് അതീവഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ തുടരുന്നു
കൊച്ചി: നടൻ ഇന്നസെന്റിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്ന് വിപിഎസ് ലേക്ഷോർ ഹോസ്പിറ്റൽ അറിയിച്ചു. ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഇന്നസെന്റ് ചികിത്സയിൽ കഴിയുന്നതെന്നും ആശുപത്രി അധികൃതർ അറിയിച്ചു. വിപിഎസ് ലേക്ഷോർ ഹോസ്‌പിറ്റൽ പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിലാണ് ഇന്നസെന്റിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്. അർബുദബാധയുടെ ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് രണ്ട് ആഴ്ച്ച മുമ്പാണ് ഇന്നസെന്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Read Moreസംസ്ഥാനത്തെ ആദ്യ ട്രാൻസ്ജെൻഡർ അഭിഭാഷികയായി പത്മ ലക്ഷ്മി
കൊച്ചി: നീതി നിഷേധിക്കപ്പെട്ടവരുടെ ശബ്ദമായി സംസ്ഥാനത്തെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ അഭിഭാഷകയായി പത്മലക്ഷ്മി. ഞായറാഴ്ച അഭിഭാഷകരായി സനദ് എടുത്ത 1529 പേരില്‍ ഒന്നാമതായാണ് പത്മയുടെ പേര് വിളിച്ചത്. അഭിഭാഷകയാകണമെന്നായിരുന്നു പത്മലക്ഷ്മിയുടെ ആഗ്രഹം. ഭൗതികശാസ്ത്രത്തില്‍ ബിരുദമെടുത്ത ശേഷമാണ് എല്‍എല്‍ബിയ്ക്ക് ചേര്‍ന്നത്. എന്നാല്‍ പത്മലക്ഷ്മി അതുവരെ തന്റെ സത്വത്തെ സംബന്ധിച്ച് ആരോടും വെളിപ്പെടുത്തിയില്ല. എല്‍എല്‍ബി അവസാന വര്‍ഷമാണ് അച്ഛനോടും അമ്മയോടും പോലും സ്വന്തം സ്വത്വത്തെക്കുറിച്ച് സംസാരിയ്ക്കുന്നത്. കുടുംബത്തോട് സ്വത്വത്തെ കുറിച്ച് പറയുന്നതിനു മുമ്പ് തന്നെ ഹോര്‍മോണ്‍ ചികിത്സ തുടങ്ങിയിരുന്നു. ട്യൂഷനെടുത്തും, ഇന്‍ഷുറന്‍സ് ഏജന്റായി ജോലി ചെയ്തും, പിഎസ് സി…
Read More