തിരുവനന്തപുരം: നഗരത്തിലെ കോളേജുകളും സ്‌കൂളുകളും കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിതരണം നടത്തിയ ഗുണ്ടാസംഘം പോലീസ് പിടിയിൽ. ഓപ്പറേഷൻ കാവലിന്റെ ഭാഗമായി നടന്ന പരിശോധനയിലാണ് പ്രതികൾ. ശംഖുംമുഖത്തെ ആഭ്യന്തര ടെർമിനലിനു സമീപത്തെ ടൂറിസ്റ്റ് ഹോമിൽ നിന്നാണ് മാരക ലഹരി എം.ഡി.എം.എ.യും കഞ്ചാവുമായി ഇവർ പിടിയിലാകുന്നത്. കടപ്പള്ളി ചെറുവെട്ടുകാട് അനുഭവത്തിൽ ജോൺ ബാപ്റ്റിസ, വലിയതുറ ഡോൺ ബോസ്‌കോ ലെയ്‌നിൽ സ്റ്റെഫാൻ, ആഭ്യന്തര ടെർമിനലിനു സമീപം ലിസിറോഡ് സ്വദേശി സൂരജ്, കൊച്ചു തോപ്പ് സ്വദേശി എബി, ജൂസാറോഡ് സ്വദേശി ഫെബിൻ, വലിയതുറ വിശ്വഭാരതി റോഡ് സ്വദേശി രോഹിത് സ്റ്റീഫൻ എന്നിവരെയാണ്…
Read MoreTag: Kerala
കേരളം വീണ്ടും ലോക്ക്ഡൗണിലേക്കോ
തിരുവനന്തപുരം : കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന കാര്യം പരിഗണനയിൽ. ദിനംപ്രതി രോഗികളുടെ എണ്ണം വർധിക്കുകയാണ് കേരളത്തിൽ. കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ തുടർച്ചയായി പ്രതിദിന രോഗികളുടെ എണ്ണം ആയിരത്തിനു മുകളിലാണ്. ഈ സാഹചര്യം കണക്കിലെടുത്ത് പ്രാദേശിക തലത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് സർക്കാർ ആലോചിക്കുന്നത്. ഹോട്ട്‌സ്‌പോട്ടുകൾ കണ്ടെത്തി അവിടങ്ങളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തിയേക്കാനും സാധ്യതയുണ്ട്. കേരളത്തിലെ 11 ജില്ലകളിലും കേസുകൾ ഉയരുന്നുവെന്ന് കേന്ദ്രം അറിയിച്ചിരുന്നു. ഏറ്റവും കൂടുതൽ കേസ് റിപ്പോർട്ട് ചെയ്യുന്നത് എറണാകുളം ജില്ലയിലാണ്. രാജ്യത്തെ പ്രതിദിന കേസുകളിൽ 31ശതമാനവും കേരളത്തിൽ നിന്നെന്നാണ്…
Read Moreവിജയ് ബാബു ഇന്ന് നാട്ടില്‍ എത്തില്ല; മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ
കൊച്ചി: ബലാത്സംഗ കേസില്‍ പ്രതിയായ വിജയ് ബാബു ഇന്ന് നാട്ടില്‍ എത്തില്ല.യാത്ര മാറ്റിയതായി ഹൈക്കോടതിയെ അറിയിക്കും.മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാനിരിക്കെയാണ് ഈ നീക്കം.വിമാനത്താവളത്തിൽ എത്തിയാൽ പോലീസ് അറസ്റ്റിന് ശ്രമിക്കുന്ന സാഹചര്യത്തിലാണ് യാത്ര മാറ്റിയത്. വിജയ് ബാബു നാട്ടില്‍ എത്താതെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കാന്‍ ആകില്ലെന്ന് കോടതി നേരത്തെ പരാമര്‍ശിച്ചിരുന്നു. എന്നാല്‍ ഇടക്കാല ഉത്തരവ് വേണമെന്നാണ് വിജയ് ബാബുവിന്റെ വാദം. നിലവില്‍ ദുബായിലുള്ള വിജയ് ബാബു ഇന്ന് കൊച്ചിയില്‍ തിരിച്ചുവരും എന്നായിരുന്നു ഹൈക്കോടതിയെ അറിയിച്ചിരുന്നതെങ്കിലും യാത്ര മാറ്റിയതായി അഭിഭാഷകന്‍ കോടതിയെ അറിയിക്കും. നിയമത്തിന്റെ കണ്ണില്‍…
Read Moreകർണാടകയിൽ കാലവർഷം ജൂൺ രണ്ടിന് എത്തും; കേരളത്തിൽ കാലവർഷം നേരത്തെ
ബെംഗളൂരു: തെക്കുപടിഞ്ഞാറൻ മൺസൂൺ ഷെഡ്യൂളിനേക്കാൾ മൂന്ന് ദിവസം മുമ്പ് ഞായറാഴ്ച കേരളത്തിൽ മൺസൂൺ എത്തി, എന്നാൽ ജൂൺ 2 ഓടെ കർണാടകയുടെ ചില ഭാഗങ്ങളിൽ എത്താൻ സാധ്യതയുണ്ടെന്നും ഇത് സാധാരണ നാല് മാസം വരെ നീണ്ടുനിൽക്കുന്ന മഴക്കാലമായിരിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരളം, തമിഴ്‌നാട്, ഉപ-ഹിമാലയൻ പശ്ചിമ ബംഗാൾ, ബീഹാർ എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട കനത്ത മഴയാണ് ഉണ്ടായതെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഞായറാഴ്ച രാവിലെ 8.30 ന് രേഖപ്പെടുത്തിയ കണക്കുകൾ വ്യക്തമാക്കുന്നു. കേരളത്തിലെ 14 കാലാവസ്ഥാ സ്റ്റേഷനുകളിൽ കുറഞ്ഞത് 10 എണ്ണത്തിലും…
Read Moreവിസ്മയ കേസ് വിധി പ്രസ്താവിച്ചു
കൊല്ലം: നിലമേല്‍ സ്വദേശി വിസ്മയ ആത്മഹത്യ ചെയ്ത കേസില്‍ പ്രതിയായ ഭര്‍ത്താവ് കിരണ്‍കുമാറിന് 10 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. തടവ് ശിക്ഷയ്ക്ക് പുറമെ പന്ത്രണ്ടര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചട്ടുണ്ട് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ എന്‍ സുജിത്താണ് വിധി പുറപ്പെടുവിച്ചത്. സ്ത്രീധന പീഡനത്തെ തുടര്‍ന്ന് വിസ്മയ ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് കിരണ്‍ കുറ്റക്കാരനെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
Read Moreവിസ്മയ കേസ് വിധി ഇന്ന്
കൊല്ലം: വിസ്മയ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച കേസില്‍, കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ഇന്ന് വിധി പ്രസ്‌താവിക്കും. സ്ത്രീധന മരണം, സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണ, ഉപദ്രവിക്കൽ, ഭീഷണിപ്പെടുത്തൽ, സ്ത്രീധനം ആവശ്യപ്പെടൽ എന്നീ കുറ്റങ്ങളാണ് ഭർത്താവ് കിരണിനെതിരെ ചുമത്തിയിരിക്കുന്നത്. വിസ്‌മയ മരിച്ച് ഒരു വര്‍ഷം പൂര്‍ത്തിയാകും മുമ്പാണ് വിധിയെത്തുന്നത്. നിലമേല്‍ കൈതോട് കെ.കെ.എം.പി ഹൗസില്‍ ത്രിവിക്രമന്‍ നായരുടെയും സജിതയുടെയും മകള്‍ വിസ്‌മയ (24)യെ 2021 ജൂണ്‍ 21-നാണ് ഭര്‍തൃവീട്ടിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ചുമയത്തിയിരിക്കുന്ന വകുപ്പുകള്‍ പ്രകാരമുളള കുറ്റങ്ങളെല്ലാം തെളിയിക്കാനായാല്‍ പത്തു…
Read Moreബെംഗളൂരുവിൽ ഹോം ഡെലിവറി ആയി ഇടപെടുകാർക്ക് എത്തി ച്ചു കൊടുത്തത് മാരക ലഹരി
തലശ്ശേരി : മൊബൈല്‍ ഫോണ്‍ വഴി ഇടപാടുകാരെ കണ്ടെത്തി മയക്കുമരുന്ന് ഹോം ഡെലിവറി ചെയുന്ന യുവാവിനെ പോലീസ് പിടികൂടി. തലശ്ശേരി വടക്കുമ്പാട് ഉമ്മന്‍ ചിറ സ്വദേശി കാട്ടുമാടന്‍ പുത്തന്‍പുരയിലെ ജംഷീറിനെയാണ് എസ്. ഐ.മനു.ആര്‍ അറസ്റ്റ് ചെയ്തത്. കടല്‍ പാലം ബീച്ച് ഭാഗത്ത് മാരക ലഹരിമരുന്നായ എം. ഡി.എം. എ. വില്‍പനക്കിടെയാണ് ഇയാള്‍ പൊലീസ് പിടിയില്‍ അകപ്പെടുന്നത്. പ്രതിയില്‍ നിന്നും ലഹരിമരുന്നായ 116 ഗ്രാം എംഡി എം എ യും, 11,500 രൂപയും വില്പനക്കായി ഇടപാടുകാരുമായി ബന്ധപ്പെടാന്‍ ഉപയോഗിച്ച രണ്ട് മൊബൈല്‍ ഫോണും പോലീസ് പിടിച്ചെടുത്തിരുന്നു.…
Read Moreകാലാവസ്ഥ കനിഞ്ഞാൽ ഇന്ന് തൃശൂർ പൂരം വെടിക്കെട്ട്
തൃശൂർ : മഴയില്ലെങ്കില്‍ തൃശൂര്‍പൂരം വെടിക്കെട്ട് ഇന്ന് നടത്തും. വൈകിട്ട് നാലുമണിക്ക് വെടിക്കെട്ട് നടത്താനാണ് തീരുമാനം. തൃശൂര്‍ നഗരത്തില്‍ കനത്ത മഴ പെയ്ത സാഹചര്യത്തില്‍ രണ്ടുവട്ടം വെടിക്കെട്ട് മാറ്റിവയ്ക്കേണ്ടി വന്നിരുന്നു. കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെ മൂന്നു മണിക്കായിരുന്നു ആദ്യം വെടിക്കെട്ട് നടത്താന്‍ തീരുമാനിച്ചിരുന്നത്. കനത്ത മഴയെ തുടര്‍ന്ന് ഇത് മാറ്റിവച്ചു. പിന്നീടിത് ഞായറാഴ്ച വൈകിട്ടത്തേക്ക് മാറ്റിയെങ്കിലും മഴ വീണ്ടും വില്ലനായി. കുടമാറ്റം നടക്കുമ്പോൾ മുതല്‍ തൃശൂര്‍ നഗരത്തില്‍ ചെറിയ മഴയുണ്ടായിരുന്നു. വൈകിട്ടോടെ മഴ കനത്തു. മഴ തുടര്‍ന്നതോടെയാണ് വെടിക്കെട്ട് നടത്താനാകാതെ നീണ്ടുപോയത്.
Read Moreകർണാടക, കേരളം, തമിഴ്നാട് സഞ്ചരിച്ചുള്ള മോഷണം, ഒടുവിൽ മോഷ്ടാവ് പിടിയിൽ
പെരുമ്പാവൂർ : ഒളിവില്‍ കഴിഞ്ഞിരുന്ന തിരുട്ടുഗ്രാമത്തിലെ പിടികിട്ടാപ്പുള്ളി പിടിയില്‍. തമിഴ്‌നാട് സൗത്ത് പനവടലി അമ്മന്‍ കോവില്‍ തങ്കമുത്തു ആണ് പോലീസ് പിടിയിൽ ആയത്. ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തങ്കമുത്തുവിനെ പിടികൂടുന്നത്. ഇയാള്‍ക്കെതിരെ തമിഴ്‌നാട്, കര്‍ണ്ണാടക, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി മോഷണ കേസുകളുണ്ട്. പാലക്കാട് കസബ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയായതിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ അറസ്റ്റ് വാറണ്ടും നിലവിലുണ്ട്. തിരുട്ടുഗ്രാമത്തിലെ ബാഷാ ഗ്യാം എന്നറിയപ്പെടുന്ന സംഘത്തിലെ അംഗമാണ്…
Read Moreഓഫ് റോഡ് റേസ്; നടന്‍ ജോജു ജോര്‍ജിനെതിരെ കടുത്ത നടപടിക്കൊരുങ്ങി എം.വി.ഡി
ഇടുക്കി: വാഗമണ്‍ ഓഫ് റോഡ് റേസ് കേസില്‍ നടന്‍ ജോജു ജോര്‍ജിനെതിരെ കടുത്ത നടപടിക്കൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. നോട്ടീസ് കിട്ടിയിട്ടും ഹാജരാകാതിരുന്നാല്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ച ശേഷം ലൈസന്‍സ് റദ്ദാക്കുമെന്ന് ഇടുക്കി RTO ആര്‍.രമണന്‍ പറഞ്ഞു. ആറുമാസം വരെ ലൈസന്‍സ് റദ്ദാക്കാവുന്ന കുറ്റമാണ് ജോജു ചെയ്തത്. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കാന്‍ ജില്ല കളക്ടറും മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വാഗമണ്ണിലെ ഓഫ് റോഡ് റെയ്‌സില്‍ പങ്കെടുത്ത് അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിന് പത്താം തീയതിയാണ് ഇടുക്കി ആര്‍ടിഒ നടന്‍…
Read More