സംസ്ഥാനത്ത് ആശങ്കയായി മങ്കി പോകസ്. രോഗലക്ഷണങ്ങളുമായി യുവാവ് കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍. വിദേശത്തു നിന്നെത്തിയ യുവാവിന്റെ സ്രവം പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സ്രവത്തിന്റെ പരിശോധന ഫലം വന്നാല്‍ മാത്രമേ മങ്കി പോക്‌സ് ആണോ എന്ന് സ്ഥിരീകരിക്കാനാകൂ. മംഗളൂരു വിമാനത്താവളം വഴിയാണ് യുവാവ് നാട്ടിലെത്തിയത്. രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഉടന്‍ ആശുപത്രിയില്‍ പോവുകയായിരുന്നു. നിലവില്‍ യുവാവ് പ്രത്യേകം സജ്ജമാക്കിയ ഐസൊലേഷന്‍ മുറിയില്‍ നിരീക്ഷണത്തിലാണ്. ഇന്ത്യയില്‍ ആദ്യമായി മങ്കി പോക്‌സ് സ്ഥിരീകരിച്ചത് കേരളത്തിലാണ്. ജൂലൈ 14-ാം തീയതിയാണ് വിദേശത്തു നിന്നെത്തിയ…
Read MoreTag: Kerala
‘തൊണ്ടി മുതൽ കോടതിയിൽ നിന്ന് മാറ്റിയത് ആൻറണിരാജു ; മന്ത്രിയെ വെട്ടിലാക്കി മാധ്യമപ്രവർത്തകൻ പുറത്തുവിട്ട രേഖകൾ
തിരുവനന്തപുരം: തൊണ്ടിമുതലിൽ ക്രമക്കേട് നടത്തിയെന്ന കേസിൽ മന്ത്രി ആൻറണി രാജുവിനെ വെട്ടിലാക്കി മാധ്യമപ്രവർത്തകൻ പുറത്തുവിട്ട രേഖകൾ. ലഹരിക്കടത്തിൽ കുടുങ്ങിയ വിദേശിയെ രക്ഷിക്കാൻ കോടതിയിലെ തൊണ്ടിമുതൽ മാറ്റിയെന്നാണ് ആന്റണി രാജുവിനെതിരായ കേസ്. സോഷ്യമീഡിയയിലൂടെയാണ് മാധ്യമപ്രവർത്തകൻ രേഖകളിൽ പുറത്തുവിട്ടത്. കൃത്രിമത്വം നടത്തിയതായി പറയുന്ന തൊണ്ടി മുതൽ കോടതിയിൽ നിന്ന് എടുത്തതും തിരികെ നൽകിയതും ആൻറണി രാജുവാണെന്ന് പുറത്തുവിട്ട രേഖകളിൽ ചൂണ്ടിക്കാട്ടുന്നത്. 1994ലാണ് മന്ത്രി ആൻറണി രാജുവിനെതിരെ കേസ് എടുത്തത്. 2014 മുതൽ ഇതുവരെ 22 തവണ കേസ് പരിഗണിച്ചിരുന്നു. കേസ് റജിസ്റ്റർ ചെയ്തിട്ട് 28 വർഷം പിന്നിടുകയാണ്.…
Read Moreകുരങ്ങുപനി: കർണാടക ജാഗ്രതയിൽ
ബെംഗളൂരു: അയൽ സംസ്ഥാനമായ കേരളത്തിൽ ആദ്യമായി കുരങ്ങുപനി കണ്ടെത്തിയതിനെ തുടർന്ന് സംസ്ഥാനത്ത് അതീവജാഗ്രത തുടരുകയാണെന്ന് ആരോഗ്യമന്ത്രി ഡോ.കെ.സുധാകർ. കേരളവുമായുള്ള കർണാടക അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. കർണാടകയിൽ ഇതുവരെ കുരങ്ങുപനി ബാധിച്ചിട്ടില്ലെന്ന് ബിബിഎംപി ഹെൽത്ത് കമ്മീഷണർ ഡി രൺദീപ് സ്ഥിരീകരിച്ചു. യുഎഇയിൽ രോഗം ബാധിച്ച് കേരളത്തിലേക്ക് പോയ ഒരു യുവാവിനാണ് കേരളത്തിൽ രോഗം ബാധിച്ചത്. കർണാടകയിലെ രണ്ട് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. രോഗലക്ഷണങ്ങളുള്ളവരെ ക്വാറന്റൈൻ ചെയ്യാൻ ഐസൊലേഷൻ ആശുപത്രി സജ്ജമാക്കിയിട്ടുണ്ട്. സാങ്കേതിക ഉപദേശക…
Read Moreഓൺലൈൻ ടാക്സി രംഗത്തേക്ക് കേരളവും
തിരുവനന്തപുരം : കേരളത്തിലെ ആദ്യ ഓൺലൈൻ ഓട്ടോ-ടാക്സി സേവനമായ ‘കേരള സവാരി’ ഉടൻ ആരംഭിക്കും. നഗരപരിധിയിലെ 500ലധികം ഓട്ടോ, ടാക്സി ഡ്രൈവർമാർക്ക് പരിശീലനം പൂർത്തിയാക്കി. തൊഴിൽ വകുപ്പ് നടപ്പാക്കുന്ന സേവനത്തിനായുള്ള ബുക്കിംഗ് ആപ്പും തയ്യാറാണ്. ഈ മാസം അവസാനത്തോടെ സർവീസ് ആരംഭിക്കാനാണ് തീരുമാനം. സുരക്ഷിതവും തടസ്സരഹിതവുമായ യാത്ര’ ലക്ഷ്യമിട്ടുള്ള ഓൺലൈൻ ബുക്കിംഗ് സംവിധാനത്തിലൂടെയാണ് സർക്കാർ തുക നിശ്ചയിക്കുന്നത്. 8 ശതമാനം സർവീസ് ചാർജായിരിക്കും നിരക്ക്. പോലീസിൻറെ സ്വഭാവ സർട്ടിഫിക്കറ്റ് ലഭിച്ച ഡ്രൈവർമാർ മാത്രമാണ് ‘കേരള സവാരി’യുടെ ഭാഗമായിട്ടുള്ളത്. സ്വകാര്യ ഓൺലൈൻ ടാക്സി സേവനങ്ങളിലെ പോലെ…
Read Moreനടിയെ ആക്രമിച്ച കേസ്; ദൃശ്യങ്ങള്‍ പരിശോധിച്ചവരെ കണ്ടെത്തണമെന്ന് കോടതി നിര്‍ദേശം
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ കണ്ടത് ആരൊക്കെയാണെന്ന് കണ്ടെത്തണമെന്ന് ആവശ്യവുമായി വിചാരണ കോടതി. തനിക്ക് ദൃശ്യങ്ങള്‍ കാണണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടും ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ അനുവദിച്ചിരുന്നില്ലെന്നും കോടതി പറഞ്ഞു. കേസില്‍ തുടരന്വേഷണത്തിന്റെ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോഴായിരുന്നു കോടതിയുടെ പ്രതികരണം ഉണ്ടായത്. നാലു തവണ അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടും മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ അനുവദിച്ചിരുന്നില്ല. അവരോട് ‘ബിഗ് നോ’ ആണ് പറഞ്ഞതെന്നും കോടതി വ്യക്തമാക്കി. ജിയോ സിമ്മുള്ള വിവോ ഫോണില്‍ ദ്യശ്യങ്ങള്‍ കണ്ടത് ആരാണെന്ന്…
Read Moreകർക്കിടക വാവുബലി: ഗൗരീ ബദനൂരിൽ ഒരുക്കങ്ങൾ ആരംഭിച്ചു.
ബെംഗളൂരു: ഈ വർഷത്തെ കർക്കിടക വാവുബലിദിനമായ ജൂലൈ 28 ന് ഗൗരി ബദനൂരിലെ സോമേശ്വര ക്ഷേത്രത്തിനു സമീപമുള്ള ഉത്തര പിനാഗിനി നദിയുടെ മണൽത്തീരത്ത് ബലിതർപ്പണത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ബംഗളൂരുവിൽ നിന്ന് ഒന്നര മണിക്കൂർ യാത്ര കൊണ്ട് എത്തിച്ചേരാവുന്ന ഗ്രാമ പ്രദേശമാണ് ഗൗരി ബദനൂർ. നദിയിൽ മുങ്ങിക്കുളിച്ച് ഈറനോടെ ബലിയിട്ട് പിന്നീട് വീണ്ടും പിണ്ഡം മുങ്ങി കളിച്ചു വരുന്നവർക്ക് വസ്ത്രം മാറുന്നതിനും മറ്റും സൗകര്യം, കൂടാതെ പ്രഭാത ഭക്ഷണത്തിനും, സാധുജനങ്ങൾക്കുള്ള അന്നദാനത്തിനും സൗകര്യമൊരുക്കുന്നു. കൂടാതെ ആവശ്യമുള്ളവർക്ക് വാഹനസൗകര്യവും ഒരുക്കുന്നതാണ്. പൂജാരി മനോജ് കെ. വിശ്വനാഥൻ്റെ മുഖ്യ…
Read Moreകേരളത്തിൽ ആദ്യ കുരങ്ങുപനി സ്ഥിരീകരിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് കുരങ്ങുപനി രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് കേരളത്തിലെത്തിയയാള്‍ക്ക് കുരങ്ങുപനിയുടെ (മങ്കിപോക്‌സ്) ലക്ഷണങ്ങള്‍ കണ്ടതോടെ ഇദ്ദേഹത്തെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇയാള്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. 35 വയസ്സുള്ള പുരുഷനാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നും മന്ത്രി അറിയിച്ചു.
Read Moreകേരളത്തിൽ കുരങ്ങുപനിയെന്ന് സംശയം! പരിശോധനാ ഫലം വൈകിട്ടോടെ എന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിൽ കുരങ്ങുപനിയെന്ന് സംശയം. നാല് ദിവസം മുൻപ് യുഎഇയിൽ നിന്നും കേരളത്തിലേക്ക് എത്തിയ ഒരു ആൾക്കാണ് കുരങ്ങുപനി ബാധ സംശയിക്കുന്നത്. ഇയാളിൽ നിന്ന് ശേഖരിച്ച സാംപിൾ പുണെയിലെ നാഷനൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. വൈകിട്ട് പരിശോധനാഫലം ലഭിച്ചശേഷമേ ഇക്കാര്യം സ്ഥരീകരിക്കാനാകൂവെന്ന് മന്ത്രി അറിയിച്ചു. യുഎഇയിൽ ഇദ്ദേഹവുമായി സമ്പർക്കത്തിലുണ്ടായിരുന്ന ഒരാൾക്ക് കുരങ്ങുപനി ബാധ സ്ഥിരീകരിച്ചതോടെ ഇദ്ദേഹം ഇവിടെ പരിശോധനയ്ക്ക് വിധേയനാക്കുകയായിരുന്നു. പനിയും വസൂരിക്ക് സമാനമായ കുരുക്കളും ആണ് കുരങ്ങുപനിയുടെ പ്രധാനം ലക്ഷണം. നിലവിൽ വിദേശത്ത് നിന്നും വന്നയാൾക്ക് ഈ ലക്ഷണങ്ങളുണ്ട്. ഇയാൾക്ക് കൂടുതൽ ആളുകളുമായി…
Read Moreനടിയെ ആക്രമിച്ച കേസിൽ ദിലീപിനെ അനുകൂലിച്ച് മുൻ ജയിൽ മേധാവി ആർ ശ്രീലേഖ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ അനുകൂലിച്ച് മുൻ ജയിൽ മേധാവി ആർ ശ്രീലേഖ രംഗത്ത്. നടിയെ ആക്രമിച്ച കേസിൽ ദിലീപ് നിരപരാധി ആണെന്നുള്ള മുൻ ജയിൽ മേധാവി ആർ ശ്രീലേഖയുടെ പരാമർശത്തെ ചൊല്ലി വൻ വിവാദം ഉടലെടുത്തു. ദിലീപിനെതിരെ പൊലീസ് നിരത്തിയ തെളിവുകൾ എല്ലാം വ്യാജ തെളിവുകളാണെന്നാണ് ശ്രീലേഖ ഐപിഎസിന്റെ ആരോപണം. ശ്രീലേഖയുടെ തുറന്നു പറച്ചിൽ പ്രതിഭാഗം കോടതിയിൽ ആയുധമാക്കിയേക്കും. കൂടാതെ നടിയുടെയും ഡബ്ല്യുസിസി അടക്കമുള്ള സംഘടനകളുടെയും പ്രതികരണങ്ങളും ഇന്നുണ്ടാകും. പൾസർ സുനിക്കൊപ്പം ദിലീപ്നിൽക്കുന്ന ചിത്രം വ്യാജമാണ്. ജയിലിൽ നിന്നും കേസിലെ മുഖ്യപ്രതി…
Read Moreകർണാടകയിലും കാസർക്കോടും നേരിയ ഭൂചലനം റിപ്പോർട്ട് ചെയ്തു
ബെംഗളൂരു: ഇന്ന് രാവിലെ ദിവസങ്ങൾക്ക് മുമ്പ് ഉണ്ടായത് പോലെ സമാനമായ രീതിയിൽ ഭൂചലനം അനുഭവപ്പെട്ടു. കർണാടക സുള്ള്യയിലും കാസർകോട് ജില്ലയിലെ അതിർത്തി ഗ്രാമങ്ങളിലുമാണ് പ്രകമ്പനം അനുഭവപ്പെട്ടത്. വലിയ ശബ്ദത്തോടെ ചെറിയ തോതിലുള്ള പ്രകമ്പനമാണ് അനുഭവപ്പെട്ടത്. തൊട്ടുമുൻപത്തെ ദിവസവും പ്രദേശത്ത് ഭൂചലനം അനുഭവപ്പെട്ടിരുന്നതായി അധികൃതർ പറയുന്നു. ഇടിമുഴക്കത്തോടെയുള്ള ശബ്ദം ഉണ്ടായതാണ് നാട്ടുകാർ പറയുന്നത്. വീടുകളിൽ പാത്രങ്ങൾക്കും വസ്തുക്കൾക്കും ചലനമുണ്ടായതായി നാട്ടുകാർ പറയുന്നു. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
Read More