മങ്കിപോക്സ്: പുരുഷന്മാര്‍ ലൈംഗിക പങ്കാളികളുടെ എണ്ണം കുറയ്ക്കണമെന്ന് ഡബ്ല്യുഎച്ച്ഒ

മങ്കിപോക്സ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പുരുഷന്മാര്‍ ലൈംഗിക പങ്കാളികളുടെ എണ്ണം കുറയ്ക്കണമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) മേധാവി ടെഡ്രോസ് അഡാനം ഗെബ്രിയേസസ് പറഞ്ഞു. ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനു പിന്നാലെയാണു ലോകാരോഗ്യ സംഘടനയുടെ അടുത്ത നിര്‍ദേശം.  നിലവിലെ പഠനങ്ങൾ അനുസരിച്ച് 98 ശതമാനത്തോളം രോഗബാധിതരും ബൈസെക്ഷ്വല്‍ പുരുഷന്‍മാര്‍ ആണ് എന്നാണ് കണ്ടെത്തൽ. ഇവർക്കു രോഗം പടരുന്നതാകട്ടേ ലൈംഗികബന്ധത്തിലൂടെയും. അതെസമയം ഇക്കൂട്ടരില്‍ മാത്രമേ രോഗം വരുകയുള്ളു എന്നു പറയാനാകില്ലെന്നും സംഘടനാ മേധാവി വ്യക്തമാക്കി. മറ്റ് പുരുഷന്മാരുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന പുരുഷന്മാർ പങ്കാളികളുടെ എണ്ണം കുറയ്ക്കുക അല്ലാത്തപക്ഷം പുതിയ…

Read More

‘തൊണ്ടി മുതൽ കോടതിയിൽ നിന്ന് മാറ്റിയത് ആൻറണിരാജു ; മന്ത്രിയെ വെട്ടിലാക്കി മാധ്യമപ്രവർത്തകൻ പുറത്തുവിട്ട രേഖകൾ

തിരുവനന്തപുരം: തൊണ്ടിമുതലിൽ ക്രമക്കേട് നടത്തിയെന്ന കേസിൽ മന്ത്രി ആൻറണി രാജുവിനെ വെട്ടിലാക്കി മാധ്യമപ്രവർത്തകൻ പുറത്തുവിട്ട രേഖകൾ. ലഹരിക്കടത്തിൽ കുടുങ്ങിയ വിദേശിയെ രക്ഷിക്കാൻ കോടതിയിലെ തൊണ്ടിമുതൽ മാറ്റിയെന്നാണ് ആന്റണി രാജുവിനെതിരായ കേസ്. സോഷ്യമീഡിയയിലൂടെയാണ് മാധ്യമപ്രവർത്തകൻ രേഖകളിൽ പുറത്തുവിട്ടത്. കൃത്രിമത്വം നടത്തിയതായി പറയുന്ന തൊണ്ടി മുതൽ കോടതിയിൽ നിന്ന് എടുത്തതും തിരികെ നൽകിയതും ആൻറണി രാജുവാണെന്ന് പുറത്തുവിട്ട രേഖകളിൽ ചൂണ്ടിക്കാട്ടുന്നത്.  1994ലാണ് മന്ത്രി ആൻറണി രാജുവിനെതിരെ കേസ് എടുത്തത്. 2014 മുതൽ ഇതുവരെ 22 തവണ കേസ് പരിഗണിച്ചിരുന്നു. കേസ് റജിസ്റ്റർ ചെയ്തിട്ട് 28 വർഷം പിന്നിടുകയാണ്.…

Read More

ഗുണനിലവാരമില്ലാത്ത പ്രവൃത്തികൾക്കെതിരെ നടപടിയെടുക്കും; മുന്നറിയിപ്പ് നൽകി കർണാടക മുഖ്യമന്ത്രി ബൊമ്മൈ 

ബെംഗളൂരു: കടൽക്ഷോഭം തടയാൻ ഗുണനിലവാരമില്ലാത്ത പ്രവൃത്തികൾ നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. കൃത്യമായ സംവിധാനങ്ങളോടെ കടൽക്ഷോഭം തടയുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തണമെന്ന് കടൽക്ഷോഭ ബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. പ്രവൃത്തി ഗുണനിലവാരമില്ലാത്തതാണെന്ന് തോന്നിയാൽ ഫണ്ട് തടഞ്ഞുവയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരാതികൾ തന്നോട് പങ്കുവെച്ച ഗ്രാമവാസികൾക്ക് താത്കാലിക നടപടികൾ ഉടൻ നടപ്പാക്കുമെന്നും ശാശ്വത നടപടികൾക്കുള്ള മുൻകൈ ഉടൻ സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. കഴിഞ്ഞ വർഷങ്ങളിൽ കടൽക്ഷോഭം ഒരു പ്രധാന പ്രശ്നമായി മാറിയിട്ടുണ്ടെന്നും എത്രയും വേഗം പരിഹാരം…

Read More
Click Here to Follow Us