കർക്കിടക വാവുബലി: ഗൗരീ ബദനൂരിൽ ഒരുക്കങ്ങൾ ആരംഭിച്ചു.

bhali ali

ബെംഗളൂരു: ഈ വർഷത്തെ കർക്കിടക വാവുബലിദിനമായ ജൂലൈ 28 ന്‌ ഗൗരി ബദനൂരിലെ സോമേശ്വര ക്ഷേത്രത്തിനു സമീപമുള്ള ഉത്തര പിനാഗിനി നദിയുടെ മണൽത്തീരത്ത് ബലിതർപ്പണത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ബംഗളൂരുവിൽ നിന്ന് ഒന്നര മണിക്കൂർ യാത്ര കൊണ്ട് എത്തിച്ചേരാവുന്ന ഗ്രാമ പ്രദേശമാണ് ഗൗരി ബദനൂർ.

നദിയിൽ മുങ്ങിക്കുളിച്ച് ഈറനോടെ ബലിയിട്ട് പിന്നീട് വീണ്ടും പിണ്ഡം മുങ്ങി കളിച്ചു വരുന്നവർക്ക് വസ്ത്രം മാറുന്നതിനും മറ്റും സൗകര്യം,

കൂടാതെ പ്രഭാത ഭക്ഷണത്തിനും, സാധുജനങ്ങൾക്കുള്ള അന്നദാനത്തിനും സൗകര്യമൊരുക്കുന്നു. കൂടാതെ ആവശ്യമുള്ളവർക്ക് വാഹനസൗകര്യവും ഒരുക്കുന്നതാണ്.

പൂജാരി മനോജ് കെ. വിശ്വനാഥൻ്റെ മുഖ്യ കാർമ്മികത്വത്തിലും മേൽനോട്ടത്തിലുമാണ് ചടങ്ങുകൾ സംഘടിപ്പിക്കുന്നത്. താല്പര്യമുള്ളവർ 9341240876- /6282557756 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us