നദിയിൽ കുളിക്കാൻ ഇറങ്ങിയ യുവാവിന്റെ മൃതദേഹം കണ്ടെടുക്കാനായില്ല; കൊലപാതകശ്രമമെന്ന് പിതാവ്

 

ബെംഗളൂരു: കപിലാ നദിയിൽ നീന്താൻ ചാടിയ യുവാവിനെ കാണാതായ സംഭവത്തിൽ വഴിത്തിരിവായി യുവാവിന്റെ അച്ഛന്റെ പരാതി. സുഹൃത്തുക്കൾ തന്റെ മകനെ കൊല്ലാൻ ശ്രമിച്ചതാണെന്നാണ് പിതാവിന്റെ പരാതി. ബുധനാഴ്ച നഞ്ചൻകോട് ഹെജ്ജിഗെ സ്വദേശിയായ അബ്ദുൾ റഹീം പാഷ തന്റെ രണ്ട് സുഹൃത്തുക്കളോടൊപ്പമാണ് നീന്താൻ കപിലയിലേക്ക് ചാടിയത്. മറ്റ് രണ്ട് പേർ തിരികെ കരയിൽ എത്തിയെങ്കിലും അബ്ദുൾ റഹീമിനെ കാണാതാവുകയുമായിരുന്നെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. യുവാവ് മുങ്ങിമരിച്ചതാണെന്ന് സംശയിക്കുന്നതിനാൽ കപിലയിൽ തിരച്ചിൽ നടത്തിയിട്ടും വിഫലമാവുകയായിരുന്നു.

  ബസ് കയറുന്നവർ അറിയാൻ; ബെംഗളൂരുവിൽ ബസ് ചാർജ് കുത്തനെ കൂട്ടുന്നു

എന്നാൽ, തന്റെ 23 കാരനായ മകനെ അടുത്തിടെ ഒരു സംഘം ആക്രമിച്ചുവെന്നും ഇപ്പോൾ നടന്നതും കൊലപ്പെടുത്താനുള്ള പദ്ധതിയായിട്ടാണ് തോന്നുന്നതെന്നും യുവാവിന്റെ പിതാവ് മുനവർ പാഷ ആരോപിച്ചു. എന്റെ മകന് നീന്താൻ ആഗ്രഹമുണ്ടെങ്കിൽ, അവൻ കുറഞ്ഞത് തന്റെ ചെരിപ്പുകൾ കരയ്ക്കൽ ഉപേക്ഷിക്കുകയോ നീന്താൻ ഡ്രസ്സ് മാറുകയോ ചെയ്യുമായിരുന്നുവെന്നും അച്ഛൻ പറഞ്ഞു. പക്ഷേ പതിവ് വസ്ത്രം ധരിച്ചാണ് യുവാവ് നദിയിൽ ചാടിയിരിക്കുന്നത്. ഇത് അവനെ കൊല്ലാനുള്ള ശ്രമമാനിന്നും ഇതേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തി സംഭവത്തിന് പിന്നിലെ സത്യം കണ്ടെത്തണമെന്ന് ഞാൻ അഭ്യാർത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രോഗവിവരം രഹസ്യമാക്കി അമിതാഭ് ബച്ചൻ ആശുപത്രി വിട്ടു: കടന്നുപോകുന്നത് 'ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ ഘട്ടത്തിലൂടെയാണ് താരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആദ്യം നിരാഹാര സമരവും ലാത്തിച്ചാർജ്ജും നേരിടൂ, ശേഷം രാജി വെക്കാം': പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവന വിവാദത്തിൽ
[masterslider id="10"]

Related posts