ബെംഗളൂരു: ബൈക്ക് ടാക്സി യാത്രയ്ക്കിടെ മലയാളി യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായ സംഭവത്തിന്റെ പശ്ചാത്തലത്തിൽ നഗരത്തിൽ സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ കുടുതൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കുമെന്ന് ഐടി മന്ത്രി അശ്വത്ഥ് നാരായൺ.
രാജ്യത്തെ നഗരങ്ങളിളെ ഒന്നായി കണക്കാക്കുന്ന ബംഗളുരുവിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത് ദൗർഭാഗ്യകരമാണെന്നും ഇവ ആവർത്തിക്കാതിരിക്കാൻ കഴിയാവുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഇലക്ട്രോണിക് സിറ്റിയിലാണ് ബൈക്ക് ടാക്സി യാത്രയ്ക്കിടെ മലയാളി യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായത്. കേസിൽ ബൈക്ക് ടാക്സി ഡ്രൈവർ അയാളുടെ മറ്റൊരു സുഹൃത്ത് ബൈക്ക് ടാക്സി ഡ്രൈവറിന്റെ കാമുകി എന്നിങ്ങനെ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു .കഴിഞ്ഞ ദിവസം നായന്തഹള്ളിയിൽ ലിഫ്റ്റ് വാഗ്ദാനം ചെയ്തു സ്വകാര്യ സ്കൂൾ ബസിനുള്ളിൽ വീട്ടമ്മയെ പീഡിപ്പിച്ച ഡ്രൈവറും പിടിയിലായിരുന്നു.
ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ അപരിചിതരുമായി യാത്ര ഒഴിവാക്കണമെന്നും യാത്രാവിവരങ്ങൾ സുഹൃത്തുക്കളും വീട്ടുകാരുമായി പങ്കുവയ്ക്കണമെന്നും പൊലീസ് അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.