ബെംഗളൂരു: കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഒന്നര വയസുള്ള ഫാത്തിമ ത്വയ്‌ബ എന്ന കുട്ടിയുടെ ചികിത്സക്ക് ആവശ്യമായ മരുന്ന് ബെംഗളൂരു ആസ്റ്റർ സി.എം.ഐ ആശുപത്രിയിൽ നിന്നും അഞ്ചരമണിക്കൂർ കൊണ്ട് എത്തിക്കുക എന്ന ദൗത്യം ബെംഗളൂരു എ.ഐ.കെ.എം.സി.സി പ്രവർത്തകർ ഏറ്റെടുക്കുകയായിരുന്നു. വൈകുന്നേരം കൃത്യം നാല് മണിക്ക് ബെംഗളൂരുവിൽ നിന്നും പുറപ്പെട്ടു ഒമ്പതര മണിക്ക് കോഴിക്കോടെത്തുക എന്നതായിരുന്നു വെല്ലുവിളി. എന്നാൽ സീറോ ട്രാഫിക് ഒരുക്കാൻ ഉള്ള സമയും പോലും ലഭിക്കാത്തതിനാൽ ഈ ആംബുലൻസ്വ കടന്നു പോകുന്ന വഴിയിൽ ഉള്ള കെ.എം.സി.സി പ്രവർത്തകരും നാട്ടുകാരും മറ്റു…
Read MoreTag: kerala karnataka travel
കേരള – കർണാടക റൂട്ടുകളിൽ കെ.എസ്.ആർ.ടി.സിയുടെ കൂടുതൽ സർവീസുകൾക്ക് സാധ്യത
ബംഗളൂരു: കർണാടകയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് സംസ്ഥാനാന്തര ബസ് സർവീസ് ആരംഭിക്കുന്നതിന്റെ സാധ്യതകൾ തേടി കേരള ആർടിസി. ചുരുങ്ങിയ സമയം കൊണ്ട് നാട്ടിൽ ഹിറ്റായ കേരള ആർ ടി സിയുടെ ടൂർ പാക്കേജുകൾ അധികം വൈകാതെ സംസ്ഥാനാന്തര റൂട്ടുകളിലേക്ക് എത്തിക്കാനാണ് തീരുമാനം. മന്ത്രി ആന്റണി രാജുവിന്റെ നിർദേശത്തെ തുടർന്നു കേരള ആർടിസി എംഡി ബിജുപ്രഭാകറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം കർണാടക ആർടിസി എംഡി ശിവയോഗി സി. കലാസാദുമായി ചർച്ച നടത്തിയത്. രാത്രിയാത്ര നിരോധനം നിലനിൽക്കുന്ന ബന്ദിപ്പൂർ വനത്തിലൂടെ കൂടുതൽബസ് സർവീസുകൾ ആരംഭിക്കുന്നതും ചർച്ചയുടെ ഭാഗമായി, ഇപ്പോൾ…
Read Moreകേരളത്തിൽ നിന്നും ബെംഗളുരുവിലേക്ക് തമിഴ്നാട് വഴി കെ.എസ്.ആർ.ടി.സിയുടെ പുതിയ സർവീസ് നാളെ മൂതൽ
ബെംഗളൂരു: കേരളത്തിൽ നിന്നും ബെംഗളുരുവിലേക്ക് യാത്ര ചെയ്യുന്നവർക്കായി തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്നും എം.സി റോഡുവഴി- ബെംഗളൂരുവിലേക്ക് സ്കാനിയാ എ.സി സർവ്വീസ് 30-09-2021 മുതൽ ആരംഭിക്കുന്നു. ദീർഘനാളായി യാത്രക്കാരുടെ ആവശ്യമാണ് ഈ സർവീസ് തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്ന് വൈകുന്നേരം 03:05 ന് പുറപ്പെട്ട് കൊട്ടാരക്കര, കോട്ടയം, തൃശൂർ, പാലക്കാട്, സേലം, ഹൊസൂർ വഴി രാവിലെ 07.20ന് ബെംഗളൂരുവിൽ എത്തിച്ചേരുന്ന തരത്തിലാണ് സർവ്വീസ് ക്രമീകരിച്ചിരിക്കുന്നത്. ബംഗളുരുവിൽ നിന്ന് രാത്രി 07.30ന് ഹൊസ്സൂർ, സേലം, പാലക്കാട്, തൃശൂർ, കോട്ടയം ,കൊട്ടാരക്കര വഴി തിരിച്ചു തിരുവനന്തപ്പുരത്തേക്കും പുറപ്പെടും.…
Read Moreയാത്ര നിബന്ധനകൾ: കർണാടകയുടെ അധികാരത്തിൽ ഇടപെടാനാകില്ലെന്ന് കേരള ഹൈക്കോടതി
കൊച്ചി: കേരളത്തിൽ നിന്നും കർണാടകയിലേക്ക് യാത്ര ചെയ്യുന്നതിനായി കർണാടക സർക്കാർ മുന്നോട്ടു കൊണ്ട് വന്ന നിബന്ധനകൾക്കെതിരെ മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷ്‌റഫ് കേരള ഹൈക്കോടതിയിൽ നൽകിയ പൊതു താല്പര്യ ഹർജി കോടതി തള്ളി. 2 ഡോസ് വാക്‌സിൻ എടുത്തവർക്കുപോലും കർണാടകയിലേക്ക് കടക്കാൻ ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ കർണാടകയുടെ ഉത്തരവിൽ ഇടപെടാൻ ആകില്ലെന്നും അത് കേരള ഹൈക്കോടതിയുടെ പരിധിയിൽ വരുന്ന കാര്യം അല്ലെന്നും കോടതി ഉത്തരവിൽ കൂട്ടിച്ചേർത്തു.
Read Moreകേരളത്തിലേക്കും തിരിച്ചുമുള്ള യാത്ര; ശക്തമായ നിയന്ത്രണങ്ങളുമായി കർണാടക
ബെംഗളൂരു: ഒക്ടോബർ 31 വരെ കേരളത്തിലേക്കുള്ള യാത്ര കഴിവതും ഒഴിവാക്കണമെന്നും അതേപോലെ കേരളത്തിൽ നിന്നും കർണാടകയിലേക്കുള്ള ഒഴിവാക്കാൻ പറ്റുന്ന യാത്രകളും ഒഴിവാക്കണമെന്നു കർണാടക സർക്കാർ അറിയിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ കേരളത്തിൽ നിന്ന് ആർ.ടി.പി.സി.ആർ നെഗറ്റീവ് സെർട്ടിഫിക്കറ്റുമായി വരുന്ന പലർക്കും തുടർന്നുള്ള പരിശോധനകൾ പോസിറ്റീവ് ആകുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. കേരളത്തിൽ നിന്ന് ഇതുവരെ തിരിച്ചു വരാത്ത വിദ്യാർത്ഥികളോട് ഒക്ടോബർ അവസാനം വരെ തിരിച്ചു വരാതിരിക്കാൻ നിർദ്ദേശിക്കണമെന്ന് എല്ലാ കോളേജ് പ്രിൻസിപ്പൽമാരോടും അഡ്മിനിസ്ട്രേറ്റർമാരോടും ഉത്തരവിലൂടെ സർക്കാർ ആവശ്യപ്പെട്ടു, ഇവിടെ ഉള്ളവർ കേരളത്തിലേക്ക് യാത്ര…
Read Moreകേരള – കർണാടക അതിർത്തി നിയന്ത്രണം; മറുപടിക്കായി കർണാടക സമയം ആവശ്യപ്പെട്ടു
കൊച്ചി: കേരള – കർണാടക അതിര്‍ത്തിയില്‍ കര്‍ണാടക ഏര്‍പ്പെടുത്തിയ നിയന്ത്രണവുമായി ബന്ധപ്പെട്ട് മഞ്ചേശ്വം എംഎല്‍എ, എ.കെ.എം അഷ്‌റഫ് നല്‍കിയ പ്രത്യേക ഹര്‍ജിയിൽ മറുപടി സമർപ്പിക്കാനായി ഇനിയും സമയം ആവശ്യമാണെന്ന് കർണാടക. അതോടൊപ്പം കേരള ഹൈകോടതിയുടെ ഇടക്കാല ഉത്തരവ് പൂർണ്ണമായി പാലിച്ചതായും കാർണാടക സർക്കാരിന്റെ അഭിഭാഷകൻ വ്യക്തമാക്കി. ഹർജിക്കാരന് ഇതിൽ ഏതെങ്കിലും തരത്തിലുള്ള ആക്ഷേപമുണ്ടെങ്കിൽ ഒരു സത്യവാങ് മൂലം നല്കാൻ കോടതി നിർദേശിച്ചു. കേരളത്തിലെ വർധിച്ചു വരുന്ന കോവിഡ് കേസുകളുടെ കണക്കുകൾ ചൂണ്ടിക്കാട്ടിയാണ് കര്‍ണാടക സർക്കാർ അതിര്‍ത്തികളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇതെതുടര്‍ന്ന് കാസര്‍ഗോഡ് സ്വദേശികള്‍ക്ക് അടിയന്തര…
Read Moreയാത്രാ നിയന്ത്രണങ്ങൾ കടുപ്പിക്കാനൊരുങ്ങി കർണാടക; കേരളത്തിൽ നിന്നുള്ളവർക്ക് നിർബന്ധിത ക്വാറന്റൈൻ സാധ്യത.
ബെംഗളൂരു : കേരളത്തിൽ നിന്നും കർണാടകയിലേക്ക് വരുന്ന യാത്രക്കാർക്ക് വ്യാജ ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകുന്നു വെന്ന നിരവധി റിപ്പോർട്ടുകളെ തുടർന്ന്, കേരളത്തിൽ നിന്നുള്ള എല്ലാ യാത്രക്കാർക്കും കർണാടകയിൽ ഏഴ് ദിവസത്തെ നിർബന്ധിത ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ വേണമെന്ന് വിദഗ്ധ സമിതി കർണാടക സർക്കാരിനോട് ശുപാർശ ചെയ്തു. കർണാടകയിൽ പ്രവേശിക്കാൻ 72 മണിക്കൂറിൽ കുറയാത്ത കോവിഡ് നെഗറ്റീവ് ടെസ്റ്റ് റിപ്പോർട്ട് നിർബന്ധമാണ്. എന്നിരുന്നാലും, നെഗറ്റീവ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നിട്ടും, കേരളത്തിൽ നിന്ന് സംസ്ഥാനത്തേക്ക് പ്രവേശിക്കുന്ന ആളുകളിൽ നടത്തിയ റാൻഡം റാപ്പിഡ് ആന്റിജൻ ടെസ്റ്റുകളിൽ നിരവധി പേർക്ക് രോഗം…
Read Moreകണ്ണൂരിലേക്കുള്ള കർണാടക ആർ.ടി.സി ബസുകൾ താത്കാലികമായി റദ്ദാക്കി.
ബെംഗളൂരു: കർണാടകയിലെ കുടക് ജില്ലയിൽ നിലവിൽ രാത്രി കാല കർഫ്യു നീട്ടിയതിനെ തുടർന്ന് മാക്കൂട്ടം വഴി കണ്ണൂരിലേക്കുള്ള കർണാടക ആർ.ടി.സി.യുടെ ബസുകൾ അധികൃതർ ഈ മാസം 31 വരെ റദ്ദാക്കി. എന്നാൽ കർണാടക ആർ.ടി.സി ബസുകൾ സുൽത്താൻ ബത്തേരി വഴി സർവീസ് നടത്തുന്നതിനെ കുറിച്ചുള്ള അന്തിമ തീരുമാനമാനം ഇനിയുമായിട്ടില്ല. നിലവിൽ റദ്ദാക്കിയ ബസുകളിൽ യാത്രചെയ്യാനായി മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് ടിക്കറ്റ് തുക മുഴുവനായി തിരികെ ലഭിക്കും. കേരളത്തിലെ മറ്റ് ജില്ലകളിലേക്കുള്ള കർണാടക ആർ.ടി.സി ബസ് സർവീസ് പതിവ് പോലെ നടക്കും. ഓണം…
Read Moreകേരളത്തിൽ നിന്നും കർണാടകയിലേക്കുള്ള യാത്രാ നിയന്ത്രണം നീക്കണം; ഹൈകോടതി തീരുമാനം ഇന്ന്
കൊച്ചി. കേരളത്തിൽ നിന്നും വരുന്ന യാത്രക്കാർക്ക് കർണാടകയിൽ പ്രവേശിക്കുന്നതിനായി കർണാടക സർക്കാർ ഏർപ്പെടുത്തിയ യാത്ര നിയന്ത്രണങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മഞ്ചേശ്വരം എം.എൽ.എ കെ.എം അഷ്‌റഫ് നൽകിയ ഹർജി കേരള ഹൈകോടതി ഇന്ന് പരിഗണിക്കും. കേരത്തിൽ നിന്ന് കർണാടകയിലേക്ക് ദിവസേന പോയി വരുന്ന യാത്രക്കാർ വൻതോതിൽ ആണ്. എന്നാൽ ഈ യാത്രക്കാർ മൂന്നു ദിവസം കൂടുമ്പോൾ ആർ.ടി.പി.സി.ആർ ടെസ്റ്റ് റിസൾട്ട് അധികൃതർക്ക് സമർപ്പിക്കണം. ഇത് സാധാരണക്കാരായ രാത്രക്കാരെ വൻതോതിൽ ബാധിക്കുമെന്നും അതിനാൽ ഇത്തരം നിയന്ത്രണങ്ങൾ എടുത്തുമാറ്റി ഉചിതമായ തീരുമാനം എടുക്കണമെന്നും ഹൈകോടതിയിൽ സമർപ്പിച്ച ഹർജിയിൽ അദ്ദേഹം…
Read Moreകണ്ണൂരിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസുകൾ വയനാട് വഴി തിരിച്ചു വിടും
ബെംഗളൂരു: കർണാടകയിലെ കുടക് ജില്ലയിൽ രാത്രികാല കർഫ്യു ശക്തമാക്കിയതിനെ ത്തുടർന്ന് സർവീസ് നിർത്തി വെച്ച കേരള ആർ.ടി.സി.യുടെ കണ്ണൂരിലേക്കുള്ള രാത്രി കാല ബസുകൾ ഓണം പ്രമാണിച്ച് ഗുണ്ടൽപേട്ട് – മുത്തങ്ങ – സുൽത്താൻ ബത്തേരി വഴി നാളെ മുതൽ സർവീസ് നടത്തും. ഈ മാസം 18, 19, 20 തീയതികളിലാണ് കെ.എസ്.ആർ.ടി.സി ബസുകൾ സർവീസ് നടത്തുക. ബെംഗളുരുവിൽ നിന്ന് കണ്ണൂരിലേക്ക് നാല് ബസുകൾ സർവീസ് നടത്തുമെന്നാണ് കേരള ആർ.ടി.സിയുടെ ഔദ്യോഗിക തീരുമാനം എന്ന് അധികൃതർ അറിയിച്ചു. ഓണത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് നോക്കി മാത്രമേ മറ്റു…
Read More