ബെംഗളൂരു : കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ പേരിലുള്ള ഖനനക്കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോർന്ന സംഭവത്തിൽ രാജ്ഭവൻ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ ലോകായുക്ത അനുമതി തേടി. ലോകായുക്ത പോലീസിന്റെ പ്രത്യേക അന്വേഷണസംഘം ഇതുസംബന്ധിച്ച് എ.ഡി.ജി.പി. അലോക് മോഹന് കത്തയച്ചു. ഗവർണറുടെ ഓഫീസിലേക്കയച്ച കുമാരസ്വാമിയുടെ പേരിലുള്ള കേസ് ഫയലിലെ വിവരങ്ങൾ ചോർന്നതിലാണ് അന്വേഷണം. കുമാരസ്വാമിയെ കുറ്റവിചാരണ ചെയ്യാൻ അനുമതി തേടി ലോകായുക്ത ഗവർണർക്ക് അപേക്ഷ നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് നേരത്തേ മന്ത്രിസഭായോഗം ചൂണ്ടിക്കാട്ടിയിരുന്നു. ‘മുഡ’ കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയെ കുറ്റവിചാരണ ചെയ്യാൻ ഗവർണർ അനുമതി നൽകിയതിനുപിന്നാലെയായിരുന്നു മന്ത്രിസഭ ഇക്കാര്യം…
Read MoreTag: karnataka
ഏറ്റവും അധികം ഇവി ചാർജിങ് സ്റ്റേഷനുകൾ; സംസ്ഥാനം മുന്നിൽ
ബെംഗളൂരു : ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിച്ച് വൈദ്യുതവാഹനങ്ങൾ കൂടുതലായി നിരത്തിലിറക്കുന്നതിൽ സംസ്ഥാനം ബഹുദൂരം മുന്നിൽ. രാജ്യത്ത് ഏറ്റവുമധികം ഇ.വി. ചാർജിങ് സ്റ്റേഷനുകളുള്ള സംസ്ഥാനമായി കർണാടക മാറി. കേന്ദ്ര ഊർജമന്ത്രാലയത്തിന് കീഴിലുള്ള ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസിയുടെ കണക്ക് പ്രകാരം കർണാടകത്തിലെ ഇ.വി. ചാർജിങ് സ്റ്റേഷനുകളുടെ എണ്ണം 5765 ആയി. മഹാരാഷ്ട്രയാണ് തൊട്ടുപുറകിൽ. 3728 എണ്ണം. ഉത്തർപ്രദേശിൽ 1989 സ്റ്റേഷനുകളും ഡൽഹിയിൽ 1941 സ്റ്റേഷനുകളുമാണുള്ളത്. 1413 എണ്ണം തമിഴ്‌നാട്ടിലുണ്ട്. 1212 ചാർജിങ് സ്റ്റേഷനുകളുമായി കേരളം ആറാംസ്ഥാനത്താണ്. കർണാടകത്തിലെ ചാർജിങ് സ്റ്റേഷനുകളിൽ ഭൂരിഭാഗവും ബെംഗളൂരുവിലാണ്. 4462 എണ്ണം.…
Read Moreപരിസ്ഥിതി പ്രശ്നങ്ങൾ പരിഹരിക്കാൻ നാനോ പോംവഴി വേണം; സിദ്ധരാമയ്യ
ബെംഗളൂരു: പരിസ്ഥിതി പ്രശ്നങ്ങൾ ഉൾപ്പെടെയുള്ളവ നേരിടാൻ നാനോ സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ പോംവഴികൾ വേണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. 3 ദിവസത്തെ ബെംഗളൂരു നാനോ ഇന്ത്യ മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭക്ഷ്യ, ഊർജ സുരക്ഷ, ശുദ്ധജല പ്രശ്നം, ആരോഗ്യ സംരക്ഷണം, മാലിന്യ നിർമാർജനം തുടങ്ങിയ രംഗങ്ങളിൽ രാജ്യാന്തര തലത്തിലെ പങ്കാളിത്തത്തിന് പുറമെ രാജ്യത്തെ ഗവേഷണ സ്ഥാപനങ്ങളും വ്യവസായങ്ങളും കൈകോർക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read Moreകേരളത്തിനായി എല്ലാ സഹായത്തിനും തയ്യാറെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ
ബെംഗളൂരു: നഗരത്തിലെ കോര്‍പ്പറേറ്റ് കമ്പനികളടക്കം സംസ്ഥാനത്തെ കമ്പനികളോട് കേരളത്തിന് വേണ്ടി സഹായം തേടി കര്‍ണാടക സര്‍ക്കാര്‍. കമ്പനികളുടെ സിഎസ്‌ആര്‍ ഫണ്ടില്‍ നിന്ന് പരമാവധി സഹായം കേരളത്തിന് എത്തിച്ച് നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വയനാട്ടിലെ ദുരന്ത മേഖലയിലേക്ക് വേണ്ട അവശ്യ വസ്തുക്കളായോ പണമായോ വസ്ത്രങ്ങളായോ സന്നദ്ധ പ്രവര്‍ത്തനത്തിന്റെ രൂപത്തിലോ സഹായം എത്തിക്കാനാണ് അഭ്യര്‍ത്ഥിച്ചത്. ഒപ്പം സര്‍ക്കാര്‍ നേരിട്ടും സംസ്ഥാനത്തെ ദുരന്തഭൂമിയില്‍ സഹായം നല്‍കാന്‍ എത്തുന്നുണ്ട്. കര്‍ണാടക പിഡബ്ല്യുഡി വിഭാഗത്തിന്റെ പ്രത്യേക സംഘം മണ്ണ് നീക്കലിന് സഹായിക്കാന്‍ നാളെ വയനാട്ടിലേക്ക് എത്തും. ബെംഗളൂരു – വയനാട് ദേശീയ പാത…
Read Moreസർക്കാർ ഡോക്ടർമാർ ഇനി മൊബൈലിൽ ഹാജർ രേഖപ്പെടുത്തും
ബെംഗളൂരു : സർക്കാർഡോക്ടർമാർക്ക് ഇനി മൊബൈലിൽ ഹാജർ രേഖപ്പെടുത്താം. ഇവർ ഹാജർ രേഖപ്പെടുത്തുന്ന സ്ഥലത്തിന്റെ ലൊക്കേഷൻ ഉൾപ്പെടെ ഹാജറിൽ അറിയാം. ആരോഗ്യവകുപ്പ് ഏർപ്പെടുത്തുന്ന ‘മൊബൈൽ ബെയ്‌സ്ഡ് ജിയോഫെൻസ്ഡ് റിയൽ ടൈം’ ഹാജർ സമ്പ്രദായം ഓഗസ്റ്റ് ഒന്നിന് നിലവിൽവരും. ആശുപത്രികളിൽപ്പോകാതെ സ്വന്തംകാര്യം നിർവഹിക്കുന്ന ഡോക്ടർമാരെ കുടുക്കാൻകൂടിയാണ് പുതിയ ഹാജർസമ്പ്രദായം കൊണ്ടുവരുന്നത്. ആരോഗ്യപ്രവർത്തകർക്കും ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥർക്കും പുതിയ ഹാജർസമ്പ്രദായം ബാധകമായിരിക്കും. ആശുപത്രികളിൽ രോഗികളെനോക്കാൻ ഡോക്ടർമാർ എത്തുന്നില്ലെന്ന പരാതി വ്യാപകമായതിനെത്തുടർന്നാണ് ലൊക്കേഷൻ തിരിച്ചറിയാൻകഴിയുന്ന ഹാജർസമ്പ്രദായം നടപ്പാക്കുന്നതെന്ന് ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവു പറഞ്ഞു.
Read Moreഅർജുനെ കണ്ടെത്താൻ കഴിയാത്തതിൽ സർക്കാരിനെ തീർത്തും കുറ്റം പറയാൻ കഴിയില്ലെന്ന് സുരേഷ് ഗോപി
ബെംഗളൂരു: അങ്കോളയിലുണ്ടായ മണ്ണിടിച്ചിലില്‍ മലയാളിയായ ലോറി ഡ്രൈവർ അർജുൻ കുടുങ്ങിയ സംഭവത്തില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി സുരേഷ്ഗോപി. രക്ഷാപ്രവർത്തനത്തിന് ദുരന്തനിവാരണസേനയെ എന്തുകൊണ്ട് ഉപയോഗിച്ചില്ലെന്ന് മനസ്സിലാകുന്നില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നമുക്ക് ദുരന്തനിവാരണ സേന ഉണ്ട്. അത് വെള്ളപ്പൊക്കമോ കടല്‍ക്ഷോപമോ വരുമ്പോള്‍ മാത്രം പ്രവർത്തിക്കേണ്ടവയല്ല. ഇങ്ങനെയുള്ള വിഷയങ്ങള്‍ ഉണ്ടാകുമ്പോള്‍ അവരെ കൊണ്ടുവരാൻ സാധിക്കണം. ഇത് എന്തുകൊണ്ട് നടന്നില്ലായെന്ന് മനസ്സിലാകുന്നില്ല. അത് അന്വേഷിക്കണം. ഇക്കാര്യത്തില്‍ കേരള സർക്കാരിനെ തീർത്തും കുറ്റം പറയാൻ കഴിയില്ല. കാരണം അത് നമ്മുടെ പരിധിയല്ല, അവർ അതിനുവേണ്ടി ശ്രമിക്കുന്ന ആർജവമാണ് പ്രധാനം. ആ ആർജവം…
Read More13 കാരിയെ ബലാത്സംഗം ചെയ്തു; 2 പേർ അറസ്റ്റിൽ
ബെംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 2 പേർ ചേർന്ന് ബലാത്സംഗം ചെയ്തു. യാദ്ഗിരി ജില്ലയിലെ വഡഗേര താലൂക്കിൽ ആണ് സംഭവം. കേസുമായി ബന്ധപ്പെട്ട് രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതേ ഗ്രാമത്തിലെ രാംറെഡ്ഡിയും സഞ്ജീവ് ഗൗഡയും ചേർന്നാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തത്. പെൺകുട്ടി പുറം ജോലികൾക്കായി പുറത്തേക്ക് പോയതായിരുന്നു. അതേ ഗ്രാമത്തിൽ ആളൊഴിഞ്ഞ ഒരു വീടുണ്ടായിരുന്നു, ആരുമില്ലാത്ത സമയത്ത് പ്രതി പെൺകുട്ടിയെ ആ വീട്ടിലേക്ക് കൊണ്ട് പോയി ബലാത്സംഗം ചെയ്യുകയായിരുന്നു. പോലീസ് കേസെടുത്ത് രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്തു. യാദഗിരി വനിതാ പോലീസ്…
Read Moreസൗജന്യ യാത്ര പദ്ധതി; ആർടിസി ക്ക് നഷ്ടം 295 കോടി
ബെംഗളൂരു: കര്‍ണാടകയിലെ ആര്‍ ടി സി ബസുകളില്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാന്‍ നീക്കം. കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ (കെ എസ് ആര്‍ ടി സി) ബസ് ചാര്‍ജ് 20 ശതമാനം വരെ വര്‍ധിപ്പിക്കണം എന്നാണ് നിര്‍ദേശം. കര്‍ണാടകയിലെ സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര നല്‍കുന്ന ശക്തി പദ്ധതിയില്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടെ 295 കോടിയുടെ ഗണ്യമായ നഷ്ടമാണ് കെ എസ് ആര്‍ടി സി റിപ്പോര്‍ട്ട് ചെയ്തത്. വര്‍ധിച്ച് വരുന്ന പണപ്പെരുപ്പത്തിനിടയില്‍ ഡിപ്പാര്‍ട്ട്മെന്റിനെ നിലനിര്‍ത്താന്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചേ തീരൂ എന്ന് കെ…
Read Moreഒരു വർഷത്തിനിടെ തുംകുരുവിൽ 326 പെൺകുട്ടികൾ വിവാഹത്തിന് മുൻപ് ഗർഭിണികൾ ആയെന്ന് റിപ്പോർട്ട്
ബെംഗളൂരു: തുംകൂരുവിൽ നിന്ന് ഞെട്ടിക്കുന്ന വസ്തുത വിവരക്കണക്കുകളാണ് പുറത്ത് വന്നിരിക്കുന്നത്. കർണ്ണാടക വനിതാ ശിശുക്ഷേമ വകുപ്പ് പുറത്ത് വിട്ട കണക്കനുസരിച്ച് ഒരു വർഷത്തിനിടെ 326 പെണ്‍കുട്ടികള്‍ വിവാഹത്തിന് മുമ്പ് ഗർഭിണികളാണെന്ന് റിപ്പോർട്ട്. ഇതില്‍ നാല് പെണ്‍കുട്ടികള്‍ 11 വയസ്സിന് താഴെയുള്ളവരാണെന്നാണ് അറിയുന്നത്. ആഭ്യന്തര മന്ത്രി ജി പരമേശ്വറിന്റെ ജന്മനാടാണ് തുംകുരു. കർണാടകയിലെ സിലിക്കണ്‍ സിറ്റിയായ ബെംഗളൂരുവിന് ബദലായി ഉയർന്നുവരുന്ന ജില്ല കൂടിയാണ് തുംകൂരു. ജനങ്ങളുടെ ഇടയില്‍ വിദ്യാഭ്യാസക്കുറവ്, മൊബൈല്‍ ഫോണ്‍ ദുരുപയോഗം, മാതാപിതാക്കളുടെ അവഗണന എന്നിവ കാരണം കുട്ടികള്‍ തെറ്റായ വഴിയില്‍ സഞ്ചരിക്കുകയും ചെറുപ്പത്തില്‍…
Read Moreബി സി പാട്ടീലിൻ്റെ മരുമകൻ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു
ബെംഗളൂരു: മുൻ മന്ത്രി ബി സി പാട്ടീലിൻ്റെ മരുമകൻ കെ ജി പ്രതാപ് കുമാർ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. മരുമകൻ്റെ ആത്മഹത്യയുടെ കാരണം അറിവായിട്ടില്ല. വ്യക്തിപരമായ കാരണങ്ങളാലാണ് ആത്മഹത്യ ചെയ്തതെന്നാണ് നിലവിൽ ലഭിക്കുന്ന സൂചന. ദാവൻഗരെ ജില്ലയിലെ ഹൊന്നാളി താലൂക്കിൽ അരകെരെക്കടുത്തുള്ള വനത്തിന് സമീപം ഞാൻ വിഷം കഴിച്ച് ആത്മഹത്യ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പ്രതാപിനെ രക്ഷിക്കാനായില്ല. മൂത്ത മരുമകൻ പ്രതാപ് കുമാർ ബി സി പാട്ടീലിന് മകനെപ്പോലെയായിരുന്നു. ബി സി പാട്ടീലിൻ്റെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് ഇയാൾ ആണ്.…
Read More