ബെംഗളൂരു: ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് കർണാടക ആർടിസി ജീവനക്കാരുടെ കൂട്ടായ്മ. മാർച്ച് 4 മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നാണ് അറിയിച്ചത്. വേതന പരിഷ്കരണം, അനൂകൂല്യങ്ങൾ പുനസ്ഥാപിക്കുക, 2020 ലെ സമരവുമായി ബന്ധപ്പെട്ട് ജീവനക്കാർക്കെതിരെയുള്ള കേസുകൾ പിൻവലിക്കുക, സ്വകാര്യ വത്കരണ നടപടികളിൽ നിന്നും പിൻവാങ്ങുക തുടങ്ങിയ ആവശ്യങ്ങൾ മാനേജ്മെന്റ് അംഗീകരിക്കാത്ത പക്ഷം സമരവുമായി മുന്നോട്ട് പോകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Read MoreTag: Karnataka RTC
കേരളത്തിൽ നിന്നും 22 സ്പെഷ്യൽ ബസ് സർവീസ്
ബെംഗളൂരു: കേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്ക് മടങ്ങുന്നവർക്കായി 22 സ്പെഷൽ സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർ.ടി.സി. തിങ്കളാഴ്ച കണ്ണൂർ- മൂന്ന്, എറണാകുളം- അഞ്ച്, കോട്ടയം- ഒന്ന്, കോഴിക്കോട് – മുമ്പ്, പാലക്കാട്- നാല് , തൃശൂർ- അഞ്ച്, മൂന്നാർ- ഒന്ന് എന്നിങ്ങനെയാണ് സർവിസ് പ്രഖ്യാപിച്ചത്. സർവിസുകൾ: കണ്ണൂർ- ബെംഗളൂരു (രാത്രി 9.14, 9.28, 8.05), എറണാകുളം – ബെംഗളൂരു (രാത്രി 8.04, 8.28, 8.36, 8.39, 8.48), കോഴിക്കോട് – ബംഗളൂരു (രാത്രി 9.19, 9.22, 8.51), പാലക്കാട് – 4.2, ബംഗളൂരു. , 9.33,…
Read Moreവിഷു, കേരള കർണാടക ആർടിസി കൂടുതൽ ബസുകൾ നിരത്തിലിറക്കും
ബെംഗളൂരു: വിഷുവിനോട് അനുബന്ധിച്ച് കേരളത്തിലേക്ക് കേരള കർണാടക ആർടിസികൾ കൂടുതൽ സ്പെഷ്യൽ ബസുകൾ ഓടിക്കും. വെള്ളിയാഴ്ച 11 സർവീസ് കൂടി പുതിയതായി അനുവദിച്ചിരുന്നു. ഇതോടെ കർണാടക ആർട്ടിസി സ്പെഷ്യലുകൾ 42 ആയി. എറണാകുളം 5, തൃശ്ശൂർ 6, പാലക്കാട് 5, കണ്ണൂർ 14, കോട്ടയം 4, കോഴിക്കോട് 6 എന്നിങ്ങനെയാണ് അധിക സർവീസുകൾ. ഏപ്രിൽ 14ന് ബംഗളൂരുവിൽ നിന്ന് മൂന്നാറിലേക്കും മൈസൂരുവിലേക്കും എറണാകുളത്തേക്കും സ്പെഷ്യൽ സർവീസ് നടത്തുന്നുണ്ട്. അതേസമയം ആവശ്യാനുസരണം ഇനിയും സർവീസുകൾ അനുവദിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
Read Moreഈസ്റ്റർ അവധി: ആർ.ടി.സി. സർവീസുകൾക്കായുള്ള ബുക്കിങ് ഇന്നു മുതൽ
ബെംഗളൂരു : ഈസ്റ്റർ അവധിയോടനുബന്ധിച്ച് കേരള, കർണാടക ആർ.ടി.സി. ബസുകളിലെ ടിക്കറ്റ് ബുക്കിങ് ഞായറാഴ്ച ആരംഭിക്കും. ഏപ്രിൽ നാലിനുള്ള ബുക്കിങ്ങാണ് ആരംഭിക്കുന്നത്. പെസഹാ വ്യാഴത്തിന് രണ്ടുദിവസം മുമ്പത്തെ ദിവസമായതിനാൽ നാലിന് യാത്രാത്തിരക്കുണ്ടാകും. അഞ്ചു മുതലാണ് കേരളത്തിലേക്ക് കൂടുതൽ യാത്രക്കാർ പോയിത്തുടങ്ങുന്നത്. ഈ ദിവസങ്ങളിലെ ബുക്കിങ് വരും ദിവസങ്ങളിൽ ആരംഭിക്കും. പതിവ് സർവീസുകളിൽ ടിക്കറ്റ് തീരുന്നതനുസരിച്ച് ഇരു ആർ.ടി.സി.കളും പ്രത്യേക സർവീസുകളും നടത്തും. അവധിയോടനുബന്ധിച്ച് കേരളത്തിലേക്കുള്ള തീവണ്ടികളിൽ നേരത്തേ ടിക്കറ്റ് തീർന്നിരുന്നു.
Read Moreകർണാടക ആർടിസി ബസുകൾക്ക് ബജറ്റിൽ 500 കോടി
ബെംഗളൂരു: കർണാടക ആർടിസി യ്ക്ക് പുതിയതായി 1200 ബസുകൾ വാങ്ങാൻ പൈസ അനുവദിച്ച് കർണാടക സർക്കാർ. ബജറ്റിൽ 500 കോടി രൂപയാണ് അനുവദിച്ചത്. കഴിഞ്ഞ വർഷം 3526 പുതിയ ബസുകൾ വാങ്ങാൻ സർക്കാർ അനുമതി നൽകിയിരുന്നു. മൂന്ന് കോർപ്പറേഷനുകൾക്കും കൂടിയാണ് 500 കോടി ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്.
Read Moreഡ്രൈവർമാരെ കരാറടിസ്ഥാനത്തിൽ നിയോഗിച്ച് കർണാടക ആർ.ടി.സി.
ബെംഗളൂരു : ഡ്രൈവർമാരുടെ എണ്ണത്തിലുള്ള കുറവ് ട്രിപ്പുകളെ ബാധിക്കാൻ തുടങ്ങിയതോടെ കരാറടിസ്ഥാനത്തിൽ ഡ്രൈവർമാരെ നിയമിച്ച് കർണാടക ആർ.ടി.സി. 23,000 രൂപ ശമ്പളത്തിന് പുറമേ സർവീസിലൂടെ കിട്ടുന്ന വരുമാനത്തിന്റെ ഒരുശതമാനം കമ്മിഷനും മറ്റ് അലവൻസുകളും ഇവർക്ക് ലഭിക്കും. രാമനഗര, ചാമരാജ് നഗർ ഡിവിഷനുകളിലാണ് ആദ്യഘട്ടത്തിൽ ഡ്രൈവർമാരെ നിയോഗിച്ചിരിക്കുന്നത്. അധിക ബാധ്യതകൾ ഇല്ലാതെ തന്നെ സർക്കാറിന് ഡ്രൈവർമാരുടെ സേവനം ലഭിക്കുമെന്നതാണ് ഈ സംവിധാനത്തിന്റെ നേട്ടമായി പറയപ്പെടുന്നത്. 100 ഡ്രൈവർമാരെയാണ് നിലവിൽ കർണാടക ആർ.ടി.സി നിയോഗിച്ചിരിക്കുന്നത്. കൂടാതെ മംഗളൂരു, പുത്തൂർ ഡിവിഷനുകളിലായി 250 ഡ്രൈവർമാരെക്കൂടി നിയോഗിക്കാനുള്ള അന്തിമ നടപടികൾ പൂർത്തിയായി…
Read Moreതമിഴ്നാട് കനിഞ്ഞാൽ നാഗർകോവിൽ വഴി തിരുവനന്തപുരത്തേക്ക് ബസ് സർവീസ് പദ്ധതിയുമായി കർണാടക ആർ.ടി.സി
ബെംഗളൂരു: തമിഴ്‌നാടിന്റെ അനുമതി ലഭിച്ചാൽ ബംഗളുരുവിൽ നിന്നും നാഗർകോവിൽ വഴി തിരുവനന്തപുരത്തേക്ക് ബസ് സർവീസ് ആരംഭിക്കാൻ ഒരുങ്ങി കർണാടക ആർ.ടി.സി കർണാടകയും തമിഴ്‌നാടും തമ്മിലുള്ള സംസ്ഥാനാന്തര ഗതാഗത കരാർ പുതുക്കുന്നതോടെ സർവീസ് ആരംഭിക്കുവാൻ ആകും. ഇതിനുള്ള അപേക്ഷ തമിഴ്‌നാടിന് നേരെത്തെ കൈമാറിയിരുന്നു. നിലവിൽ എറണാകുളം, ആലപ്പുഴ വഴി ഒരു എ.സി മുല്റ്റി ആക്സിസ് ബസാണ് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുന്നത്. കർണാടക ആർ.ടി.സി.യുടെ പുതിയ 20 മുല്റ്റി ആക്സിസ് സ്ലീപ്പർ ബസ് സർവീസുകൾ ഈ മാസം അവസാനത്തോടെ പുറത്തിറങ്ങും തിരുവനന്തപുരം, എറണാകുളം, തൃശൂർ, എന്നിവിടങ്ങളിലേക്കാണ് ആദ്യഘട്ടത്തിൽ…
Read Moreറിപ്പബ്ലിക് ദിന അവധി, സ്പെഷ്യൽ ബസ് സർവീസ് പ്രഖ്യാപിച്ചു
ബെംഗളൂരു: റിപ്പബ്ലിക് ദിന അവധിയോടനുബന്ധിച്ച യാത്ര തിരക്ക് കണക്കിലെടുത്ത് കര്‍ണാടക ആര്‍.ടി.സി കേരളത്തിലേക്ക് സ്പെഷല്‍ സര്‍വിസ് പ്രഖ്യാപിച്ചു. ജനുവരി 25 മുതല്‍ 29 വരെ 15 സര്‍വിസാണ് നിലവില്‍ പ്രഖ്യാപിച്ചത്. ബംഗളൂരുവില്‍ നിന്ന് കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് രണ്ടു വീതവും എറണാകുളത്തേക്ക് നാലും കോട്ടയത്തേക്ക് ഒന്നും പാലക്കാട്, തൃശൂര്‍ എന്നിവിടങ്ങളിലേക്ക് മൂന്നു വീതവും സര്‍വിസാണ് പ്രഖ്യാപിച്ചത്. മൈസൂരുവില്‍ നിന്ന് എറണാകുളത്തേക്ക് ഒരു സര്‍വിസും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മൈസൂരു-എറണാകുളം സര്‍വിസ് രാത്രി 9.34ന് പുറപ്പെടും. ബംഗളൂരു- കണ്ണൂര്‍ (രാത്രി 9.32, 9.50), ബംഗളൂരു – എറണാകുളം (രാത്രി…
Read Moreവേതന വർദ്ധനവ്, ആർടിസി ജീവനക്കാരുടെ പ്രതിഷേധം നാളെ
ബെംഗളൂരു: വേതന വർദ്ധനവ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ച് കർണാടക ആർ ടി സി ജീവനക്കാർ നാളെ സമരം നടത്തും. കഴിഞ്ഞ 6 വർഷമായി വേതനം വർധിപ്പിക്കാതെ മാനേജ്മെന്റ് വഞ്ചിക്കുകയാണെന്ന് യൂണിയൻ പ്രസിഡന്റ് ആനന്ദ് സുബറാവു ആരോപിച്ചു. ബസ് സർവീസുകളെ ബാധിക്കാതെയാണ് വിവിധ ഡിപ്പോകളിൽ പ്രതിഷേധം നടത്തുക.
Read Moreവളർത്തു മൃഗങ്ങൾക്ക് യാത്ര ചെയ്യാൻ ഇനി അര ടിക്കറ്റ് മതി
ബെംഗളൂരു: കർണാടക ആർ.ടി.സിയിൽ യാത്രക്കാർക്കൊപ്പം സഞ്ചരിക്കുന്ന വളർത്തുമൃഗങ്ങൾക്ക് ഇനി മുതൽ അര ടിക്കറ്റ് നൽകിയാൽ മതി. യാത്രക്കാരിൽനിന്നുള്ള അഭ്യർത്ഥന മാനിച്ച്, ബസിൽ യാത്ര ചെയ്യുന്ന വളർത്തുമൃഗങ്ങൾക്കുള്ള ടിക്കറ്റ് നിരക്ക് പകുതിയാക്കാൻ തീരുമാനിച്ചതായി കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചു. നേരത്തേ ഇവക്ക് മുഴുവൻ ടിക്കറ്റും എടുക്കണമായിരുന്നു. കർണാടക വൈഭവ, രാജഹംസ, നോൺ- എ.സി സ്ലീപ്പർ, എ.സി ബസുകളിലും ഇത് ബാധകമാണ്. വളർത്തു നായ്ക്കു പുറമെ, പക്ഷികൾക്കും പൂച്ചകൾക്കും ഇതേ നിരക്കാണ് ഈടാക്കുക. മുമ്പ് ചിക്കബല്ലാപുരയിൽ കർണാടക ബസിൽ വളർത്തുകോഴിയുമായി യാത്രചെയ്ത കർഷകനിൽനിന്ന് കോഴിക്ക് ഫുൾ ടിക്കറ്റ് കണ്ടക്ടർ…
Read More