ബെംഗളൂരു: കർണാടക ആർ.ടി.സിയിൽ യാത്രക്കാർക്കൊപ്പം സഞ്ചരിക്കുന്ന വളർത്തുമൃഗങ്ങൾക്ക് ഇനി മുതൽ അര ടിക്കറ്റ് നൽകിയാൽ മതി. യാത്രക്കാരിൽനിന്നുള്ള അഭ്യർത്ഥന മാനിച്ച്, ബസിൽ യാത്ര ചെയ്യുന്ന വളർത്തുമൃഗങ്ങൾക്കുള്ള ടിക്കറ്റ് നിരക്ക് പകുതിയാക്കാൻ തീരുമാനിച്ചതായി കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചു. നേരത്തേ ഇവക്ക് മുഴുവൻ ടിക്കറ്റും എടുക്കണമായിരുന്നു. കർണാടക വൈഭവ, രാജഹംസ, നോൺ- എ.സി സ്ലീപ്പർ, എ.സി ബസുകളിലും ഇത് ബാധകമാണ്. വളർത്തു നായ്ക്കു പുറമെ, പക്ഷികൾക്കും പൂച്ചകൾക്കും ഇതേ നിരക്കാണ് ഈടാക്കുക. മുമ്പ് ചിക്കബല്ലാപുരയിൽ കർണാടക ബസിൽ വളർത്തുകോഴിയുമായി യാത്രചെയ്ത കർഷകനിൽനിന്ന് കോഴിക്ക് ഫുൾ ടിക്കറ്റ് കണ്ടക്ടർ…
Read MoreTag: Karnataka RTC
താമരശ്ശേരി ചുരത്തിൽ കർണാടക ആർടിസി അപകടത്തിൽ പെട്ടു
ബെംഗളൂരു: കോഴിക്കോട് താമരശേരി ചുരത്തില്‍ കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസ് അപകടത്തില്‍പ്പെട്ടു. ചുരത്തിലെ സംരക്ഷണ ഭിത്തി തകര്‍ത്ത് ബസ് മുന്നോട്ട് നീങ്ങിയാണ് അപകടം ഉണ്ടായത്. ചുരത്തിന്റെ ഏഴാം വളവില്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്. ബസ് സംരക്ഷണ ഭിത്തിയില്‍ കുടുങ്ങിയതിനാല്‍ വന്‍ ദുരന്തം ആണ് ഒഴിവായത്. അപകടത്തെ തുടര്‍ന്ന് ചുരത്തില്‍ ഭാഗിക ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അപകടത്തില്‍ ആര്‍ക്കും പരുക്കുകൾ ഇല്ല.
Read Moreബസ് നിയന്ത്രണം വിട്ട് മലയിടുക്കിലേക്ക് മറിഞ്ഞു, 22 പേർക്ക് പരിക്ക്
ബെംഗളൂരു: മഹാദേശ്വര ഹിൽസിൽനിന്ന് മടങ്ങിയ കർണാടക ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് മലയടുക്കിലേക്ക് മറിഞ്ഞ് 22 യാത്രക്കാർക്ക് പരിക്കേറ്റു. കഴിഞ്ഞദിവസം ദീപാവലി ആഘോഷം കഴിഞ്ഞ് മടങ്ങിയവരാണ് അപകടത്തിൽപെട്ടത്. ചാമരാജ് നഗർ ഹാനൂർ തലബെട്ടയിലാണ് അപകടം. ആർക്കും ജീവാപായമില്ല. മഹാദേശ്വര ഹിൽസിൽ നിന്ന് ബസ് ചുരമിറങ്ങവെ ഡ്രൈവർക്ക് ബസിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. മലയിടുക്കിലേക്ക് പതിച്ച ബസ് മരത്തിലിടിച്ചാണ് നിന്നത്. യാത്രക്കാരിൽ രണ്ടുപേരുടെ ഒഴികെ മറ്റാരുടെയും പരിക്ക് ഗുരുതരമല്ല. ഇവരെ കൊല്ലഗലിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ മൈസൂരിലെ ആശുപത്രിയിലേക്ക് മാറ്റി.
Read Moreകർണാടക ആർ ടി സി, ഒറ്റ ദിവസം കൊണ്ട് നേടിയത് റെക്കോർഡ് കളക്ഷൻ
ബെംഗളൂരു: കർണാടക ആർടിസി ഒരു ദിവസം കൊണ്ട് മാത്രം സർവീസ് നടത്തി നേടിയത് 22.64 കോടി രൂപയുടെ ടിക്കറ്റ് വരുമാനം. മൈസൂരു ദസറടക്കം പ്രത്യേക ബസ്സുകൾ ഓടിച്ചതിലൂടെയും മറ്റുമാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. കോർപ്പറേഷൻ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഗതാഗത വരുമാനമായ 22.64 കോടി ഒക്‌ടോബർ പത്തിനാണ് രേഖപ്പെടുത്തിയത്. ഒരു ദിവസം ശരാശരി എട്ടു കോടിയായിരുന്നു സാധാരണ കളക്ഷൻ കോർപ്പറേഷന്റെ എല്ലാ വാഹനങ്ങളും നല്ല നിലയിൽ നിലനിർത്തുകയും യാത്രക്കാരുടെ ആവശ്യത്തിനനുസരിച്ച് കൂടുതൽ ബസുകൾ ഓടിക്കുകയും ചെയ്തിട്ടുണ്ട്. ദസറ പാക്കേജ് ടൂർ കൃത്യസമയത്ത് നടത്തി. ഇതോടൊപ്പം…
Read Moreട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഗതാഗത വരുമാനം രേഖപ്പെടുത്തി കർണാടക ആർ ടി സി
ബെംഗളൂരു: കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ (കെഎസ്ആർടിസി) ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഗതാഗത വരുമാനമായ 22.64 കോടി രൂപ ഒക്ടോബർ 10-ന് രേഖപ്പെടുത്തി കെഎസ്ആർടിസി. കൂടാതെ കോർപ്പറേഷന്റെ എല്ലാ വാഹനങ്ങളും നല്ല നിലയിൽ നിലനിർത്തുകയും യാത്രക്കാരുടെ ആവശ്യത്തിനനുസരിച്ച് കൂടുതൽ ബസുകൾ ഓടിക്കുകയും ദസറ പാക്കേജ് ടൂറുകൾ കൃത്യസമയത്ത് നടത്തുകയും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ മികച്ച ഗതാഗത സൗകര്യം ഒരുക്കുകയും ചെയ്തത് പ്രത്യേകം പ്രശംസനീയമാണ് എന്നും ബഹുമാനപ്പെട്ട ചെയർമാൻ എം.ചന്ദ്രപ്പ എംഎൽഎ, മാനേജിങ് ഡയറക്ടർ വി.അൻബുകുമാർ ഐഎഎസ് ജീവനക്കാർക്കുള്ള അനുമോദന കത്തിൽ പറഞ്ഞു. നിലവിൽ കോർപ്പറേഷനുവേണ്ടി…
Read Moreകർണാടക ആർടിസി ദീപാവലി ബുക്കിങ് ആരംഭിച്ചു
ബെംഗളൂരു: കർണാടക ആർടിസി ദീപാവലി സ്പെഷ്യൽ ബസുകളിലേക്കുള്ള ബുക്കിംഗ് ആരംഭിച്ചു. തിരക്ക് കൂടുതൽ ഉള്ള ഒക്ടോബർ 21 ന് രാത്രി കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ വർദ്ധിപ്പിക്കാൻ ഓരോ അധിക സെർവീസുകൾ ഇപ്പോൾ അനുവദിച്ചിരിക്കുന്നത് . ഈ സെർവീസുകളിലെ ബുക്കിംഗ് തീർന്ന ശേഷം കൂടുതൽ സർവീസുകൾ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. കേരത്തിൽ നിന്ന് തിരിച്ച് ബെംഗളൂരുവിലേക്ക് ഏറ്റവും തിരക്ക് കൂടുതൽ 24, 25 തിയ്യതികളിൽ ആണ്.
Read Moreപൂജ അവധി, സ്പെഷ്യൽ സർവീസ് ഒരുക്കി കെ എസ് ആർ ടി സി
ബെംഗളൂരു: പൂജ അവധിയോടനുബന്ധിച്ച് സെപ്റ്റംബർ 30 മുതൽ ഒക്ടോബർ 9 വരെ സ്പെഷ്യൽ സർവീസ് ഒരുക്കി കെ എസ് ആർ ടി സി. മൈസൂർ റോഡ് ബസ് സ്റ്റേഷൻ ശാന്തിനഗർ ബസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്നും പുറപ്പെടുന്ന ബസ് കേരളത്തിൽ കണ്ണൂർ, കോഴിക്കോട്, എറണാകുളം, പാലക്കാട്, തൃശൂർ, കോട്ടയം തുടങ്ങിയ സ്ഥലത്തേക്ക് ആണ് സർവീസ് നടത്തുന്നത്. യാത്ര ചെയ്യാൻ തയ്യാറെടുക്കുന്നവർക്ക് മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. http://www.ksrtc.in എന്ന സൈറ്റ് വഴി ബുക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്.
Read Moreകർണാടക ആർടിസി ജീവനക്കാർക്ക് ഒക്ടോബർ മുതൽ വേതനം ഒന്നിന് ലഭിക്കും
ബെംഗളൂരു: കർണാടക ആർടിസി ജീവനക്കാർക്ക് അടുത്ത മാസം മുതൽ ഒന്നാം തിയ്യതി തന്നെ വേതനം നൽകും. കോവിഡ് രൂക്ഷമായ സമയത്ത് കർണാടക ആർടിസി സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നു. ഈ സമയത്ത് കണ്ടക്ടർ, ഡ്രൈവർ, മറ്റ് ജീവനക്കാർ എന്നിവർക്ക് വിവിധ ദിവസങ്ങളിൽ ആണ് വേതനം നൽകിയിരുന്നത് . ഇത് ജീവനക്കാർക്ക് ഇടയിൽ അതൃപ്തി ഉണ്ടാക്കിയിരുന്നു. ഇതേ തുടർന്നാണ് യൂണിയനുകൾ പരാതി നൽകിയതിനാൽ ആണ് എല്ലാ ജീവനക്കാർക്കും മാസം ഒന്നാം തിയ്യതി വേതനം നൽകാൻ അധികൃതർ തയ്യാറാവുന്നത്.
Read Moreഓണകാലത്ത് 53 ഓളം സ്പെഷ്യൽ സർവീസുകളുമായി കർണാടക ആർ ടി സി
ഓണത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ നാട്ടിലേക്കും തിരിച്ചുമുള്ള സ്പെഷ്യൽ ബസുകളുടെ എണ്ണം 53 ആയി ഉയർത്തി കർണാടക ആർ ടി സി. കൂടുതൽ പേർ നാട്ടിലേക്ക് മടങ്ങുന്ന 6, 7 തീയതികളിൽ മാത്രം 29 അധിക സർവീസുകളാണ് കേരളത്തിലേക്ക് ഓടിക്കുന്നത്. തിരിച്ച് ബെംഗളുരുവിലേക്ക് കൂടുതൽ പേർ മടങ്ങുന്ന 11 നു 24 സ്പെഷ്യൽ സ്പെഷ്യൽ ബസുകളിലേക്കുള്ള ബുക്കിംഗ് ആരംഭിച്ചു. എറണാകുളം തൃശൂർ എന്നിവിടങ്ങളിലേക്ക് എ സി സ്ലീപ്പർ സർവീസുകളും നടത്തും. മൂന്നാർ, കോട്ടയം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, എന്നിവിടങ്ങളിലേക്കും സ്പെഷ്യൽ സർവീസുകളുണ്ട്. തിരക്കിനനുസരിച്ച്…
Read Moreഓണം സർവീസ്, സ്പെഷ്യൽ ബസുകളുമായി കർണാടകയും
ബെംഗളൂരു: ഓണം അവധി എത്തുന്നതോടെ ബസ് സർവീസുകളിൽ തിരക്ക് കൂടുന്നതിനനുസരിച്ച് സ്പെഷ്യൽ സെർവിസിനൊരുങ്ങി കർണാടക. പതിവ് സർവീസുകളിലെ ടിക്കറ്റ് തീരുന്നതിനനുസരിച്ച് 2 വീതം സ്പെഷ്യൽ ബസുകളിലേക്കുള്ള ബുക്കിംഗ് ആരംഭിക്കുമെന്ന് കർണാടക ആർടിസി കേരള സെക്ടർ ലെയ്സൺ ഓഫീസർ ജി. പ്രശാന്ത് പറഞ്ഞു. കഴിഞ്ഞ വിഷു – ഈസ്റ്റർ സീസണിൽ കേരളത്തിലേക്കും തിരിച്ചും 103 സ്പെഷ്യൽ ബസുകൾ ആണ് കർണാടക ഓടിച്ചത്. തെക്കൻ കേരളത്തിലേക്ക് സേലം, കോയമ്പത്തൂർ വഴിയായിരിക്കും കൂടുതൽ സ്പെഷ്യൽ ബസുകളുടെ റൂട്ട്. ഇതും യാത്രക്കാർക്ക് ഏറെ ഗുണകരമാണ്.
Read More