ബെംഗളൂരു: കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ (കെഎസ്ആർടിസി) ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഗതാഗത വരുമാനമായ 22.64 കോടി രൂപ ഒക്ടോബർ 10-ന് രേഖപ്പെടുത്തി കെഎസ്ആർടിസി. കൂടാതെ കോർപ്പറേഷന്റെ എല്ലാ വാഹനങ്ങളും നല്ല നിലയിൽ നിലനിർത്തുകയും യാത്രക്കാരുടെ ആവശ്യത്തിനനുസരിച്ച് കൂടുതൽ ബസുകൾ ഓടിക്കുകയും ദസറ പാക്കേജ് ടൂറുകൾ കൃത്യസമയത്ത് നടത്തുകയും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ മികച്ച ഗതാഗത സൗകര്യം ഒരുക്കുകയും ചെയ്തത് പ്രത്യേകം പ്രശംസനീയമാണ് എന്നും ബഹുമാനപ്പെട്ട ചെയർമാൻ എം.ചന്ദ്രപ്പ എംഎൽഎ, മാനേജിങ് ഡയറക്ടർ വി.അൻബുകുമാർ ഐഎഎസ് ജീവനക്കാർക്കുള്ള അനുമോദന കത്തിൽ പറഞ്ഞു.
നിലവിൽ കോർപ്പറേഷനുവേണ്ടി 650 പുതിയ ബസുകൾ വാങ്ങാൻ കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന് (കെഎസ്ആർടിസി) നിർദേശമുണ്ട്. ഇതിൽ 50 വോൾവോ ബസുകളും ഉൾപെടും. കൂടാതെ 50 ഇലക്ട്രിക് ബസുകളും 15 ദിവസത്തിനുള്ളിൽ എത്തും, മംഗളൂരു-ബെംഗളൂരു റൂട്ടുകൾ ഉൾപ്പെടെ സംസ്ഥാനത്തെ ദീർഘദൂര റൂട്ടുകളിൽ അവതരിപ്പിക്കുന്നതിനും പദ്ധതിയുണ്ട്. ഈ സീസണിൽ കെഎസ്ആർടിസി പ്രതിദിനം 22.64 കോടി രൂപയുടെ വരുമാനം ഉണ്ടാക്കിയത് റെക്കോർഡാണ്. ഒരു ദിവസം ശരാശരി 8 കോടിയായിരുന്നു കെഎസ്ആർടിസിയുടെ സാധാരണ കളക്ഷൻ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.