ബാംഗ്ലൂർ ഡേയ്‌സ് ഹിന്ദി റീമേക്കിനൊരുങ്ങുന്നു

മലയാളത്തില്‍ സൂപ്പര്‍ ഹിറ്റ് ചിത്രം ബാംഗ്ലൂര്‍ ഡേയ്‌സ്’ ഹിന്ദി റീമേക്കിനൊരുങ്ങുന്നു. ‘യാരിയന്‍ 2′ എന്ന പേരിട്ട ചിത്രത്തില്‍ മലയാളത്തിന്റെ പ്രിയതാരങ്ങൾ അനശ്വര രാജനും പ്രിയ വാര്യരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. യാരിയന്‍’ ആദ്യ ഭാഗം ഒരുക്കിയ ദിവ്യ കോസ്‌ല കുമാര്‍ യാരിയന്‍ 2വില്‍ പ്രധാന വേഷത്തിലെത്തും. മീസാന്‍ ജാഫ്രിയും യാഷ് ദാസ് ഗുപ്തയും പ്രധാന വേഷങ്ങളിലുണ്ട്. യാരിയനില്‍ ദുല്‍ഖര്‍ സല്‍മാന്റെ കഥാപാത്രത്തെയാകും നടന്‍ മീസാന്‍ ജാഫ്രി അവതരിപ്പിക്കുക. യാഷ് ദാസ് ഗുപ്ത നിവിന്‍ പോളിയുടെ കഥാപാത്രത്തെ അവതരിപ്പിക്കും. ദിവ്യ കോസ്‌ല കുമാറാകും നസ്രിയയുടെ കഥാപാത്രത്തെ…

Read More

ട്രാഫിക് സിഗ്നലുകളിൽ ഇനി ഹൃദയം

ബെംഗളൂരു: ഹൃദയാരോഗ്യത്തെക്കുറിച്ച് അവബോധം വളർത്താൻ വേറിട്ട മാർഗവുമായി ബെംഗളൂരു. ട്രാഫിക് ലൈറ്റുകളിൽ ഹൃദയ ചിഹ്നം പ്രദർശിപ്പിച്ച് ഹൃദയസംബന്ധമായ പ്രശ്‌നങ്ങളെക്കുറിച്ച് ജനങ്ങളിൽ അവബോധം വളർത്തുകയാണ് ലക്ഷ്യം. റോഡുകളിലെ ട്രാഫിക്ക് ലൈറ്റുകൾ ഹൃദയത്തിന്റെ ആകൃതിയിലേക്ക് മാറ്റും. ടെക് സിറ്റിയെ ‘ഹാർട്ട് സ്‌മാർട്ട് സിറ്റി’ ആക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതാണ് ലക്ഷ്യം.  ട്രാഫിക് സിഗ്നലുകൾ ഉപയോഗിച്ച് ഹൃദയാരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ മണിപ്പാൽ ആശുപത്രി പദ്ധതിയുമായി കൈകോർത്തു.   പ്രധാനപ്പെട്ട 20 ജംഗ്ഷനുകളിലാണ് ട്രാഫിക് ലൈറ്റുകൾ കാണിക്കുന്നത്. ബെംഗളൂരുവിലെ റോഡുകളിൽ ഈ ഹൃദയാകൃതിയിലുള്ള ചുവന്ന ലൈറ്റുകൾ മണിപ്പാൽ ആശുപത്രികളും ബിബിഎംപിയും ബെംഗളൂരു ട്രാഫിക്…

Read More

വനിത എസ്.ഐ സ്വയം വെടിവെച്ചു, ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

ബെംഗളൂരു: പുതുമംഗലാപുരം തുറമുഖ കവാടത്തിൽ സുരക്ഷാ ഡ്യൂട്ടിയിലിരിക്കെ കേന്ദ്ര വ്യവസായ സേനയിലെ വനിത സബ് ഇൻസ്‌പെക്ടർ സ്വയം വെടിവെച്ച് ആത്മഹത്യക്ക് ശ്രമിച്ചു. രാജസ്ഥാനിലെ ഭരത്പൂർ ജില്ലയിൽ നിന്നുള്ള ജ്യോതി ബായിയാണ് ബുധനാഴ്ച തലക്ക് നേരെ വെടിയുതിർത്തത്. ഗുരുതരാവസ്ഥയിൽ ഇവരെ മംഗളൂരു എജെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബ പ്രശ്‌നങ്ങളാണ് കാരണമെന്ന് പോലീസ് പറഞ്ഞു. മാതാവിന് എഴുതിവെച്ച ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ജീവിതം ക്ലേശകരമായതിനാൽ താൻ വളരെ ക്ഷീണിതയാണെന്നും ഈ കൃത്യതയിൽ മറ്റാർക്കും പങ്കുില്ലെന്നുമാണ് ഹിന്ദിയിൽ എഴുതിയ കുറിപ്പ് പോലീസിന് ലഭിച്ചത്. മംഗളൂരു എംആർപിഎൽ കമ്പനിയിലെ…

Read More

10 വയസുകാരിയെ പീഡിപ്പിച്ചു, ട്യൂഷൻ സെന്റർ ജീവനക്കാരൻ അറസ്റ്റിൽ

ബെംഗളൂരു: ചോക്ലേറ്റ് വാഗ്‌ദാനം ചെയ്‌ത് നാലാം ക്ലാസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ 52കാരൻ പിടിയിൽ. കർണാടകയിലെ മണ്ഡ്യ മലവള്ളി താലൂക്കിൽ ഒക്ടോബർ 11നാണ് സംഭവം. പ്രതി നെലമാകനഹള്ളി സ്വദേശി കാന്തരാജുവിനെ മലവള്ളി ടൗൺ പോലീസാണ് പിടികൂടിയത്.  മലവള്ളി നഗരത്തിൽ ട്യൂഷൻ സെൻററിലെ ജീവനക്കാരനായ പ്രതി ചൊവ്വാഴ്‌ച രാവിലെ 11 മണിയ്ക്ക് വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് വിളിച്ചുവരുത്തിയ ശേഷം, ചോക്ലേറ്റ് വാഗ്‌ദാനം ചെയ്‌ത് വിജനമായ സ്ഥലത്തേക്ക് ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. തുടർന്ന്, കൊലപ്പെടുത്തി സമീപത്തെ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിലെ വാട്ടർ ടാങ്കിൽ തള്ളുകയായിരുന്നെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. മകൾ വൈകുന്നേരമായിട്ടും…

Read More

കൊലപാതക കേസിലെ പ്രതി നൈജീരിയൻ സ്വദേശി അറസ്റ്റിൽ

ബെംഗളൂരു: കാമുകിയുമായി തന്റെ സുഹൃത്തിന് വഴിവിട്ട ബന്ധം ഉണ്ടെന്ന് സംശയിച്ച് സുഹൃത്തിനെ കുത്തി കൊന്ന നൈജീരിയൻ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. ഒബേര വിക്ടർ ആണ് മറ്റൊരു നൈജീരിയൻ സ്വദേശിയായ സോളമൻ എക്കെന്നയെ കൊലപ്പെടുത്തിയത്. നഗരത്തിൽ ഒരുമിച്ച് ബിസിനസ്സ് നടത്തിയിരുന്നതാണ് ഇരുവരും. ഒബേരയുടെ സുഹൃത്തായ പെൺകുട്ടിയെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ ഇവർ കുറച്ച് നാളുകൾ ആയി പിരിഞ്ഞു താമസിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വീണ്ടും ഉണ്ടായ തർക്കത്തിനൊടുവിൽ ആണ് കൊല നടന്നത്.

Read More

ദളിത്‌ കുടുംബത്തോടൊപ്പം പ്രഭാത ഭക്ഷണവിരുന്നിൽ ബൊമ്മെയും യെദ്യൂരപ്പയും

ബെംഗളൂരു: ബിജെപിയുടെ ജനസങ്കൽപ യാത്രയുടെ ഭാഗമായി കമലാപുരയിൽ ദളിത് കുടുംബത്തിനൊപ്പം ഭക്ഷണവിരുന്നിൽ പങ്കെടുത്ത് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും ബി. എസ് യെദ്യൂരപ്പയും. കർഷക തൊഴിലാളിയായ ഹിരാല കൊള്ളപ്പയുടെ വീട്ടിലെ പ്രഭാതഭക്ഷണത്തിലാണ് ഇവർ പങ്കുചേർന്നത്. മന്ത്രിമാരായ ഗോവിന്ദ് കർജോൾ, ആനന്ദ് സിങ് എന്നിവരും ഒപ്പമുണ്ടായിരുന്നു. എന്നാൽ ഇത് ദളിത് വോട്ട് ലക്ഷ്യം വച്ചുള്ള ഫോട്ടോഷൂട്ട് ആണെന്ന് സംഭവത്തെക്കുറിച്ച് കോൺഗ്രസ്‌ പരിഹസിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഭരണ നേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ ദിവസം യാത്ര ആരംഭിച്ചത്.

Read More

ആർ.എസ്.എസ് പ്രവർത്തകനു നേരെ ആക്രമണം, 20 പേർ അറസ്റ്റിൽ

ബെംഗളൂരു: ആര്‍എസ്‌എസ് പ്രവര്‍ത്തകനെ ആക്രമിച്ച സംഭവത്തില്‍ സംഘടനാ നേതാവ് ഉള്‍പ്പെടെയുള്ള 20 ഓളം പേർ അറസ്റ്റില്‍. ഹവേരി സ്വദേശിയ്‌ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. രത്തെഹള്ളിയിലെ ഗ്രാമത്തില്‍ റോഡ് നിര്‍മ്മാണം പുരോഗമിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സുഹൃത്തുക്കള്‍ക്കൊപ്പം ചര്‍ച്ച ചെയ്യുന്നതിനിടെയായിരുന്നു അദ്ദേഹത്തിന് നേരെ ആക്രമണം ഉണ്ടായത്. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് ഇയാളെ അക്രമികളില്‍ നിന്നും രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചത്. ആക്രമണത്തില്‍ അദ്ദേഹത്തിന് പരിക്കുണ്ട്.

Read More

പുതിയ സർവേയിൽ 40 പുതിയ കൈയേറ്റങ്ങൾ കൂടി കണ്ടെത്തി ബിബിഎംപി

ബെംഗളൂരു: സെപ്റ്റംബർ 12 ന് ശേഷം നടത്തിയ പുതിയ സർവേയിൽ 40 പുതിയ കൈയേറ്റങ്ങൾ കണ്ടെത്തിയതായി ബിബിഎംപി കർണാടക ഹൈക്കോടതിയെ അറിയിച്ചു. ആക്ടിംഗ് ചീഫ് ജസ്റ്റിസ് അലോക് ആരാധേയുടെ നേതൃത്വത്തിലുള്ള ഡിവിഷൻ ബെഞ്ചിന് മുമ്പാകെ സമർപ്പിച്ച സ്റ്റാറ്റസ് റിപ്പോർട്ടിൽ, എസ്‌ഡബ്ല്യുഡികളിലെ മൊത്തം കൈയേറ്റങ്ങളുടെ എണ്ണം 2,666 ആയി ഉയർന്നതായി ബ്രുഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) പറഞ്ഞു. ഒക്ടോബർ 11 വരെ 2,052 കൈയേറ്റങ്ങൾ നീക്കം ചെയ്തിട്ടുണ്ടെന്നും അവയിൽ 504 എണ്ണം ഇനിയും പൊളിക്കാനുണ്ടെന്നും ബിബിഎംപി ചീഫ് എഞ്ചിനീയർ (എസ്ഡബ്ല്യുഡി) എം ലോകേഷ് സമർപ്പിച്ച…

Read More

അപകടത്തിൽ മരിച്ച വിദ്യാർത്ഥിയുടെ അവയവങ്ങൾ ദാനം ചെയ്തു

ബെംഗളൂരു: റോഡപകടത്തിൽ മസ്തിഷ്കമരണം സംഭവിച്ച 19കാരന്റെ അവയവങ്ങൾ ദാനം ചെയ്തു. മണിപ്പാലിലെ കസ്തൂർബ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ചയാണ് ദാനം ചെയ്തത്.  മണിപ്പാലിൽ ഞായറാഴ്ച രാത്രി 8.40 ഓടെയുണ്ടായ അപകടത്തിൽ വെമുല സുദർശൻ ചൗധരി, എം.ഐ.ടി. മണിപ്പാൽ വിദ്യാർത്ഥിയും ആന്ധ്രാപ്രദേശിലെ ഗുരസാല മണ്ഡല് നിവാസിയുമായ യുവാവിന് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് കൂടുതൽ ചികിത്സയ്ക്കായി മണിപ്പാലിലെ കസ്തൂർബ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷപ്പെടുത്താൻ ഡോക്ടർമാർ പരമാവധി ശ്രമിച്ചിട്ടും രോഗനിർണയം മോശമായിരുന്നെന്നും സുഖം പ്രാപിക്കുന്നതിനോ ബോധം വീണ്ടെടുത്തതിനോ ഉള്ള ലക്ഷണങ്ങളൊന്നും കാണിച്ചില്ലെന്നും ആശുപത്രി അധികൃതർ പറഞ്ഞു. തുടർന്നാണ് മറ്റ് നിർദ്ധനരായ…

Read More

ഹിജാബ് കേസിൽ, വിധി വിശാല ബെഞ്ചിന് വിട്ട് സുപ്രീം കോടതി 

ന്യൂഡൽഹി: കർണാടകത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ച കേസ് വിശാല ബെഞ്ചിന് വിട്ട് സുപ്രീം കോടതി ഉത്തരവ്. വിലക്ക് ശരിവച്ച ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹർജിയാണ് വിശാല ബെഞ്ചിന് ഉത്തരവിട്ടത്. കേസ് പരിഗണിച്ച ബെഞ്ച് അനുകൂലിച്ചും എതിർത്തും ഭിന്ന വിധി പുറപ്പെടുവിച്ച സാഹചര്യത്തിലാണ് ഇത്. ജസ്റ്റിസ് ഹേമന്ദ് ഗുപ്ത കർണാടക ഹൈക്കോടതി വിധി ശരി വച്ചപ്പോൾ, ജസ്റ്റിസ് സുധാംശു ധൂലിയ ഈ വിധി തള്ളി. രണ്ട് ജഡ്ജിമാരടങ്ങിയ ബെഞ്ചിൽ നിന്ന് ഭിന്നവിധി വന്ന സാഹചര്യത്തിലാണ് കേസ് വിശാല ബെഞ്ചിന് ഉത്തരവിട്ടത്.

Read More
Click Here to Follow Us