ട്രാഫിക് സിഗ്നലുകളിൽ ഇനി ഹൃദയം

ബെംഗളൂരു: ഹൃദയാരോഗ്യത്തെക്കുറിച്ച് അവബോധം വളർത്താൻ വേറിട്ട മാർഗവുമായി ബെംഗളൂരു. ട്രാഫിക് ലൈറ്റുകളിൽ ഹൃദയ ചിഹ്നം പ്രദർശിപ്പിച്ച് ഹൃദയസംബന്ധമായ പ്രശ്‌നങ്ങളെക്കുറിച്ച് ജനങ്ങളിൽ അവബോധം വളർത്തുകയാണ് ലക്ഷ്യം. റോഡുകളിലെ ട്രാഫിക്ക് ലൈറ്റുകൾ ഹൃദയത്തിന്റെ ആകൃതിയിലേക്ക് മാറ്റും. ടെക് സിറ്റിയെ ‘ഹാർട്ട് സ്‌മാർട്ട് സിറ്റി’ ആക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതാണ് ലക്ഷ്യം.  ട്രാഫിക് സിഗ്നലുകൾ ഉപയോഗിച്ച് ഹൃദയാരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ മണിപ്പാൽ ആശുപത്രി പദ്ധതിയുമായി കൈകോർത്തു.   പ്രധാനപ്പെട്ട 20 ജംഗ്ഷനുകളിലാണ് ട്രാഫിക് ലൈറ്റുകൾ കാണിക്കുന്നത്. ബെംഗളൂരുവിലെ റോഡുകളിൽ ഈ ഹൃദയാകൃതിയിലുള്ള ചുവന്ന ലൈറ്റുകൾ മണിപ്പാൽ ആശുപത്രികളും ബിബിഎംപിയും ബെംഗളൂരു ട്രാഫിക്…

Read More

ട്രാഫിക് സിഗ്നലിൽ നിന്ന് ബാറ്ററി മോഷ്ടിച്ച കേസിൽ ദമ്പതികൾ അറസ്റ്റിൽ

ബെംഗളൂരു : ട്രാഫിക് സിഗ്നലുകളിൽ നിന്ന് ബാറ്ററി മോഷ്ടിച്ച കേസിൽ ദമ്പതികളെ അറസ്റ്റ് ചെയ്തതായി ബുധനാഴ്ച പോലീസ് പറഞ്ഞു. കഴിഞ്ഞ കുറച്ച് മാസങ്ങളായി 68 ട്രാഫിക് ജംഗ്ഷനുകളിൽ നിന്ന് മോഷ്ടിച്ച 230 ബാറ്ററികളും കണ്ടെടുത്തു. ട്രാഫിക് സിഗ്നലുകൾ പ്രവർത്തിപ്പിക്കാനാണ് ഈ ബാറ്ററികൾ ഉപയോഗിക്കുന്നത്. ചിക്കബാനാവര സ്വദേശികളായ എസ് സിക്കന്ദർ (30), ഭാര്യ നസ്മ സിക്കന്ദർ (29) എന്നിവരാണ് അറസ്റ്റിലായത്. എസ് സിക്കന്ദർ ചായക്കട നടത്തിയിരുന്നെങ്കിലും ലോക്ക്ഡൗൺ കാലത്ത് ചായക്കട അടച്ചുപൂട്ടേണ്ടി വന്നതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. പിന്നീട് സ്കൂട്ടറിൽ ചായ വിൽക്കാൻ തുടങ്ങിയെങ്കിലും ട്രാഫിക്…

Read More
Click Here to Follow Us