ദക്ഷിണേന്ത്യയിലെ ആദ്യത്തെ എയര്‍ ആംബുലന്‍സ് ബെന്ഗലൂരുവില്‍ ഉത്ഘാടനം ചെയ്തു ;സമീപ സംസ്ഥാനങ്ങളിലും സേവനം ലഭിക്കും;ബന്ധപ്പെടേണ്ട നമ്പര്‍ 155350.

ബെന്ഗളൂരു : അടിയന്തിരമെഡിക്കല്‍ സഹായം ലഭ്യമാക്കുന്നതിനു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ആയുള്ള ആദ്യ എയര്‍ ആംബുലന്‍സ് സര്‍വീസ് ബെന്ഗലൂരുവില്‍ ആരംഭിച്ചു.നിലവില്‍ ബെന്ഗളൂരു,ചെന്നൈ,ഹൈദരാബാദ് എന്നി നഗരങ്ങളിലെ ആവശ്യങ്ങള്‍ക്ക് ആയിരിക്കും എയര്‍ ആംബുലന്‍സ് ഉപയോഗിക്കുക.അധികം താമസിയാതെ കേരളത്തിനും സേവനം ലഭിക്കും.

എച് എ എല്‍ ഏവിയേഷന്ല്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ എയര്‍ ആംബുലന്‍സ് ഉത്ഘാടനം ചെയ്തു.ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകുമ്പോള്‍ രോഗിക്ക് ആവശ്യമായ എല്ലാ സൌകര്യങ്ങളും ഉള്‍ക്കൊള്ളിച്ചാണ് എയര്‍ ആംബുലന്‍സ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.അടിയന്തിര ശാസ്ത്രക്രിയകള്‍ക്കും വിദഗ്ധ ചികിത്സക്കും രോഗികളെ ഒരിടത്ത് നിന്നും മറ്റു നഗരങ്ങളിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ എയര്‍ ആംബുലന്‍സ് ഉപയോഗിക്കാം.

  മന്ത്രിസഭാ വികസനം അടുത്ത ആഴ്ച; പുതിയ മന്ത്രിമാരുടെ കാര്യത്തിൽ ഡൽഹിയിൽ നിർണായക ചർച്ചകൾ ഉടൻ

എച്-120 ഹെളികോപ്റ്ററിന് മാറ്റങ്ങള്‍ വരുത്തിയാണ് എയര്‍ ആംബുലന്‍സ് ഉണ്ടാക്കിയിരിക്കുന്നത്,രണ്ടു പൈലെറ്റ് മാരെയും മൂന്നു പരാ മെഡിക്കല്‍ ജീവനക്കാരെയും ഉള്‍ക്കൊള്ളാന്‍ സൌകര്യം ഉള്ളതാണ് ഇതു.തീവ്ര പരിചരണ സൌകര്യവും ഒരു സ്ട്രെക്ചെരും ഉണ്ടാവും.സംസ്ഥാന സര്‍ക്കാരുകള്‍,സുരക്ഷ വിഭാഗങ്ങള്‍,ആശുപത്രികള്‍ ,ക്ലിനിക് ,പൊതു സ്വകാര്യ കമ്പനികള്‍ മുഖേന യാണ് ആംബുലന്‍സ് സൌകര്യം ലഭ്യമാക്കുന്നത്.സ്വകാര്യ വ്യക്തികള്‍ക്ക് നിശ്ചിത തുകയില്‍ ഈ സേവനം ലഭ്യമാക്കും.

ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ന് (ഡി ജി സി എ) യുടെ നിര്‍ദേശ പ്രകാരം ഏവിയേട്ടെര്സ് എയര്‍ റെസ്ക്യു ഓര്‍ഗനൈസേഷന്‍ ആണ് ആംബുലന്‍സ് സര്‍വീസ് നടത്തുന്നത്.നിലവില്‍ ദക്ഷിണേന്ത്യയിലെ മൂന്നു സംസ്ഥാനങ്ങളില്‍ ആണ് സര്‍വിസ് ലഭ്യമാകുക എങ്കിലും ഉടന്‍ തന്നെ മറ്റു സംസ്ഥാനങ്ങളിലും എയര്‍ ആംബുലന്‍സ് സേവനം ലഭ്യമാകും.2017 ല്‍ രാജ്യം മുഴുവന്‍ വ്യാപിപ്പിക്കുക എന്നത് ആണ് ലക്ഷ്യം.

  സെഞ്ച്വറി അടിച്ച് സ്കൂട്ടർ ഉടമ, 'ഹാഫ് ടിക്കറ്റ്' ഓഫറിൽ തലയൂരി; ഒടുവിൽ ഇനി മാന്യനായി ജീവിച്ചോളാമെന്ന് സത്യപ്രതിജ്ഞ

2015 ജൂലൈ മാസത്തില്‍ കേരളത്തില്‍ എയര്‍ ആംബുലന്‍സ് ഉപയോഗിച്ചിരുന്നു,തിരുവനന്തപുരത്തെ ശ്രീ ചിത്തിര തിരുനാള്‍ ഇസ്ടിടുട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ലെ ധാതവില്‍ നിന്നും കൊച്ചിയിലെ ഉള്ള ലിസി ആശുപത്രിയിലേക്ക് ഹൃദയം കൊണ്ടുവന്ന് ശസ്ത്രക്രിയ നടത്തുവാന്‍ ആയിരുന്നു അത്.എന്നാല്‍ അതിനു ഉപയോഗിച്ചത് എയര്‍  ആംബുലന്‍സ് ന്റെ രീതിയില്‍ സജീകരിച്ച എയര്‍ ഫോര്‍സിന്റെ ഡോനിയര്‍ വിമാനം ആയിരുന്നു.അതൊരു സ്ഥിരമായുള്ള എയര്‍ ആംബുലന്‍സ് സംവിധാനം അല്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു എന്നെ ചതിച്ചു'; പൊട്ടിക്കരഞ്ഞ് നടി പരുൾ ഗുലാത്തിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts