കോണ്‍ഗ്രസ്‌ ന് ഇരട്ട “ഭൂമി” കുലുക്കം;നാഷണല്‍ ഹെറാൽഡ് ഭൂമി കൈമാറ്റം സി ബി ഐക്ക് വിട്ടു;കൂടാതെ ബിക്കാനീര്‍ ഭൂമി കൈമാറ്റത്തില്‍ റോബര്ട്ട് വധെരയുടെ കമ്പനിയുടെ അപേക്ഷ ഹൈക്കോടതി തള്ളി.

ന്യൂഡല്‍ഹി: നാഷണൽ ഹെറാൽഡ് ദിനപത്രത്തിന് 2005ൽ  ഭൂമി കൈമാറിയ കേസിൽ ഹരിയാന സർക്കാർ സിബിഐ അന്വേഷണം പ്രഖ്യാപിച്ചു. ബിജെപി രാഷ്ട്രീയ വേട്ടയാടൽ നടത്തുകയാണെന്ന് കോൺഗ്രസ് പ്രതികരിച്ചു. ഇതിനിടെ അഗസ്റ്റാ വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ ഇടപാടിൽ ശിക്ഷിക്കപ്പെട്ട ഫിൻമെക്കാനിക്ക മേധാവി ഗസിപോ ഒർസിയുടെ ശിക്ഷ ഇറ്റലിയിലെ സുപ്രീം കോടതി മരവിപ്പിച്ചു. ഹരിയാനയിലെ പഞ്ച്കുലയിൽ 2005ൽ ഹരിയാന നഗരവികസന അതോറിറ്റി നാഷണൽ ഹെറാൽഡ് ദിനപത്രത്തിന്‍റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേർണൽസ് ലിമിറ്റഡിന് ഭൂമി കൈമാറിയതിനെക്കുറിച്ച നേരത്തെ വിജിലൻസ് അന്വേഷിച്ചിരുന്നു. മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡ ഉൾപ്പടെയുള്ളവർ ക്രമക്കേട് നടത്തി…

Read More

കള്ളപ്പണം വെളുപ്പിക്കാൻ കൂട്ടുനിന്ന രണ്ട്​ റിസര്‍വ്വ് ബാങ്ക് ഉദ്യോഗസ്​ഥരെ കൂടി സി.ബി​.ഐ അറസ്​റ്റ്​ ചെയ്​തു.

ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കാൻ കൂട്ടുനിന്ന രണ്ട്​ റിസര്‍വ്വ് ബാങ്ക് ഉദ്യോഗസ്​ഥരെ സി.ബി​.ഐ അറസ്​റ്റ്​ ചെയ്​തു. കാഷ്യർ വിഭാഗത്തി​ലെ സീനിയർ സ്​പെഷ്യൽ അസിസ്​റ്റ​ൻറ്​ ഒഫീസറും അസിസ്​റ്റൻറ്​ ഒഫീസറുമാണ്​ അറസ്​റ്റിലായത്​. 1.99 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കാന്‍ ഇവര്‍ കൂട്ടു നിന്നെന്നാണ് കേസ്. അറസ്റ്റിലായവര്‍ക്ക് പുറമേ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് സംഭവത്തില്‍ പങ്കുള്ളതായ സിബിഐ സംശയിക്കുന്നതായാണ് വിവരം. കഴിഞ്ഞ വ്യാഴാഴ്​ചയും കളപ്പണം വെളുപ്പിച്ച കേസിൽ ആർ.ബി.ഐ ഉദ്യോഗസ്​ഥനെ സി.ബി.​ഐ അറസ്​റ്റ്​ ചെയ്​തിരുന്നു.

Read More

ദക്ഷിണേന്ത്യയിലെ ആദ്യത്തെ എയര്‍ ആംബുലന്‍സ് ബെന്ഗലൂരുവില്‍ ഉത്ഘാടനം ചെയ്തു ;സമീപ സംസ്ഥാനങ്ങളിലും സേവനം ലഭിക്കും;ബന്ധപ്പെടേണ്ട നമ്പര്‍ 155350.

ബെന്ഗളൂരു : അടിയന്തിരമെഡിക്കല്‍ സഹായം ലഭ്യമാക്കുന്നതിനു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ആയുള്ള ആദ്യ എയര്‍ ആംബുലന്‍സ് സര്‍വീസ് ബെന്ഗലൂരുവില്‍ ആരംഭിച്ചു.നിലവില്‍ ബെന്ഗളൂരു,ചെന്നൈ,ഹൈദരാബാദ് എന്നി നഗരങ്ങളിലെ ആവശ്യങ്ങള്‍ക്ക് ആയിരിക്കും എയര്‍ ആംബുലന്‍സ് ഉപയോഗിക്കുക.അധികം താമസിയാതെ കേരളത്തിനും സേവനം ലഭിക്കും. എച് എ എല്‍ ഏവിയേഷന്ല്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ എയര്‍ ആംബുലന്‍സ് ഉത്ഘാടനം ചെയ്തു.ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകുമ്പോള്‍ രോഗിക്ക് ആവശ്യമായ എല്ലാ സൌകര്യങ്ങളും ഉള്‍ക്കൊള്ളിച്ചാണ് എയര്‍ ആംബുലന്‍സ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.അടിയന്തിര ശാസ്ത്രക്രിയകള്‍ക്കും വിദഗ്ധ ചികിത്സക്കും രോഗികളെ ഒരിടത്ത് നിന്നും മറ്റു നഗരങ്ങളിലെ ആശുപത്രിയിലേക്ക്…

Read More

കൂടുതല്‍ ബസുകളില്‍ ബയോ ടോയിലേറ്റ് സംവിധാനവുമായി കര്‍ണാടക ആര്‍ ടിസി.

ബെന്‍ഗളുരു :ദീർഘദൂര ബസുകളിൽ ബയോ ടോയ്‍ലറ്റ് സ്ഥാപിക്കാൻ കർണാടക ആർടിസിയുടെ പദ്ധതി. ദീർഘദൂര റൂട്ടുകളിൽ ഓടുന്ന കർണാടക ആര്‍.ടി.സിയുടെ അഞ്ച്  പ്രീമിയം ബസുകളിൽ നിലവിൽ ടോയിലറ്റ് സംവിധാനമുണ്ട്. പഴയ രീതിയിലുള്ള ഈ ടോയിലറ്റുകൾ ബയോ ടോയിലറ്റാക്കി മാറ്റാനും കൂടുതൽ ബസുകളില്‍  ബയോടോയിലറ്റുകൾ സ്ഥാപിക്കാനുമാണ് കെ.എസ്.ആർ.ടി.സിയുടെ പദ്ധതി. കൂടുതൽ ദൂരം നിർത്താതെ പോകുന്ന നിരവധി ബസുകളില്‍ ബയോ ടോയിലറ്റ് സ്ഥാപിക്കുന്നത് പ്രായമാവർക്കും പ്രമേഹ രോഗമുള്ളവ‍ർക്കും വലിയ അനുഗ്രഹമാകുമെന്ന് എം.ഡി രാജേന്ദര്‍ കടാരിയ അഭിപ്രായപ്പെട്ടു. കേരളത്തിലേക്ക് ഉൾപ്പെടെ ഇത്തരത്തിലുള്ള ബസുകൾ സമീപഭാവിയിൽ ഓടിത്തുടങ്ങുമെന്ന് കർണാടക ആര്‍.ടി.സി മാനേജിങ് ഡയറക്ടർ…

Read More

കള്ളപ്പണക്കാര്‍ക്ക് ഉള്ള ലാസ്റ്റ് ബസ്‌;ഗരിബ് കല്യാണ്‍ യോജന ഇന്ന് തുടങ്ങും.

ന്യൂഡല്‍ഹി : കള്ളപ്പണം വെളിപ്പെടുത്താൻ സർക്കാർ ആവിഷ്കരിച്ച പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന പദ്ധതി ഇന്ന് തുടങ്ങും. പദ്ധതി പ്രകാരം കള്ളപ്പണത്തിന്റെ 50% നികുതിയായി  നൽകിയാൽ നിയമനടപടികളിൽ നിന്ന് ഒഴിവാകാം. മാർച്ച് 31 വരെയാണ് പദ്ധതിയുടെ കാലാവധി.ബാങ്കുകൾവഴിയും ഹെഡ്/ സബ് പോസ്റ്റ് ഓഫീസുകള്‍ വഴിയും പണം നിക്ഷേപിക്കാം. പിഴയടയ്ക്കുന്നതിന് പുറമെ വെളിപ്പെടുത്തുന്ന പണത്തിന്റെ 25 ശതമാനം നാവ് വര്‍ഷത്തേക്ക് ഗരീബ് കല്യാൺ ഫണ്ടിലേക്ക് നിക്ഷേപിക്കണം. ഇതിന് പലിശ നല്‍കില്ല. പദ്ധതിയില്‍ നിന്ന് ലഭിക്കുന്ന തുക പാവപ്പെട്ടവർക്കായുള്ള അടിസ്ഥാന വികസന പദ്ധതികൾക്കാകും വിനിയോഗിക്കുകയെന്ന് കേന്ദ്ര സർക്കാർ…

Read More
Click Here to Follow Us