കൂടുതല്‍ ബസുകളില്‍ ബയോ ടോയിലേറ്റ് സംവിധാനവുമായി കര്‍ണാടക ആര്‍ ടിസി.

ബെന്‍ഗളുരു :ദീർഘദൂര ബസുകളിൽ ബയോ ടോയ്‍ലറ്റ് സ്ഥാപിക്കാൻ കർണാടക ആർടിസിയുടെ പദ്ധതി. ദീർഘദൂര റൂട്ടുകളിൽ ഓടുന്ന കർണാടക ആര്‍.ടി.സിയുടെ അഞ്ച്  പ്രീമിയം ബസുകളിൽ നിലവിൽ ടോയിലറ്റ് സംവിധാനമുണ്ട്. പഴയ രീതിയിലുള്ള ഈ ടോയിലറ്റുകൾ ബയോ ടോയിലറ്റാക്കി മാറ്റാനും കൂടുതൽ ബസുകളില്‍  ബയോടോയിലറ്റുകൾ സ്ഥാപിക്കാനുമാണ് കെ.എസ്.ആർ.ടി.സിയുടെ പദ്ധതി.

കൂടുതൽ ദൂരം നിർത്താതെ പോകുന്ന നിരവധി ബസുകളില്‍ ബയോ ടോയിലറ്റ് സ്ഥാപിക്കുന്നത് പ്രായമാവർക്കും പ്രമേഹ രോഗമുള്ളവ‍ർക്കും വലിയ അനുഗ്രഹമാകുമെന്ന് എം.ഡി രാജേന്ദര്‍ കടാരിയ അഭിപ്രായപ്പെട്ടു. കേരളത്തിലേക്ക് ഉൾപ്പെടെ ഇത്തരത്തിലുള്ള ബസുകൾ സമീപഭാവിയിൽ ഓടിത്തുടങ്ങുമെന്ന് കർണാടക ആര്‍.ടി.സി മാനേജിങ് ഡയറക്ടർ രാജേന്ദർ കടാരിയ അറിയിച്ചു.

  25 ലക്ഷം കടന്ന് സ്വകാര്യ കാറുകളുടെ എണ്ണം; റോഡിലിറങ്ങാൻ പോലുമാവാതെ ഐ.ടി നഗരം; ബെംഗളൂരുവിനെ ശ്വാസം മുട്ടിക്കുന്ന

ടോയ്‍ലറ്റ് സ്ഥാപിക്കുന്നത് സംബന്ധിച്ച് സ്കാനിയ, വോൾവോ, മെഴ്സിഡസ് ഉൾപ്പെടെയുള്ള കന്പനികളുമായും റെയിൽവേയുമായും കെ.എസ്.ആർ.ടി.സി പ്രാരംഭ ചർച്ച നടത്തി. ഇപ്പോൾ ഓടുന്ന ബസുകളിൽ തന്നെയാകും ബയോ ടോയിലറ്റ് സ്ഥാപിക്കുക. കേരള–ബംഗളുരു പാത കെ.എസ്.ആർ.ടി.സിക്ക് പ്രധാനപ്പെട്ടതാണെന്നും ബയോ ടോയിലറ്റ് ഉള്ള ബസുകൾ കേരളത്തിലേക്കുമുണ്ടാകുമെന്നും രാജേന്ദര്‍ കടാരിയ പറഞ്ഞു. ബയോ ടോയിലറ്റിൽ നിന്നുള്ള മാലിന്യങ്ങൾ വളമായി മാറ്റി ആവശ്യക്കാർക്ക് നൽകുമെന്നും കെ.എസ്.ആർ.ടി.സി വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കന്നഡ നടി കൃഷി ഥാപന്ദയുടെ സുഹൃത്ത് ആർ.ആർ നഗറിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക്, പൂട്ടിയിട്ട ഗേറ്റുകൾ ചാടിക്കടക്കാൻ ശ്രമിച്ച വിദ്യാർത്ഥികൾ ; കോൺഗ്രസ് റാലിയിൽ ബെംഗളൂരു സ്തംഭിച്ചപ്പോൾ കണ്ണീരോടെ നീറ്റ് ഉദ്യോഗാർത്ഥികൾ
[masterslider id="10"]

Related posts