ബെംഗളൂരു: അധികാരത്തിലെത്തിയാല്‍ തീവ്രഹിന്ദു സംഘടനയായ ബജ്റംഗ്ദളിനെ നിരോധിക്കുമെന്ന കോണ്‍ഗ്രസ് പ്രകടനപത്രികയിലെ വാഗ്ദാനം അതിരുവിട്ടതാണെന്ന് ജഗദീഷ് ഷെട്ടാര്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ബി.ജെ.പി.വിട്ട ഷെട്ടാര്‍ ഹുബ്ബള്ളി ധാര്‍വാര്‍ഡ് സെന്‍ട്രല്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ്. കോണ്‍ഗ്രസിനായി ലിംഗായത്ത് ജില്ലകളില്‍ പ്രചാരണത്തിന് പോയിരുന്ന ഷെട്ടാര്‍ ഇന്നലെയാണ് ഹുബ്ബള്ളിയിലെ കേശവപുര മഥുര എസ്റ്റേറ്റിലെ വീട്ടില്‍ തിരിച്ചെത്തിയത്.വീട്ടില്‍ അനുയായികളുടേയും നേതാക്കളുടേയും മാധ്യമങ്ങളുടേയും തിരക്കായിരുന്നു. ബജ്റംഗ് ദളിനെ നിരോധിക്കുമെന്ന കോണ്‍ഗ്രസ് പ്രകടനപത്രികയിലെ വാഗ്ദാനം തിരിച്ചടിയാകുമോ എന്ന ചോദ്യത്തിന് മറുപടി നോക്കുകയായിരുന്നു അദ്ദേഹം. അത് ഒഴിവാക്കാമായിരുന്നു. ഒരു ദേശീയ പ്രസ്ഥാനത്തേയും നിരോധിക്കാന്‍…
Read MoreTag: Karnataka election
തെരഞ്ഞെടുപ്പിൽ മതേതരത്വ വിജയത്തിനായി ഒരുമിക്കുക
ബെംഗളൂരു: നിർണായകമായ കർണാടക തെരഞ്ഞെടുപ്പിൽ മതേതരത്വത്തിന്റെ വിജയത്തിനായി പ്രയത്നിക്കണമെന്ന് ബെംഗളൂരു സെക്കുലർ ഫോറം ആഹ്വാനം ചെയ്തു. എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊള്ളുന്നതാണ് രാജ്യത്തിന്റെ പാരമ്പര്യം. ഈ പാരമ്പര്യത്തെയാണ് ഫാഷിസ്റ്റ് സർക്കാർ ഇല്ലാതാക്കുന്നത്. മതേതര സെക്കുലറിസത്തിന്റെ വിജയമാണ് ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കേണ്ടത്. അതിനായി മതേതര വിശ്വാസികൾ ഒരുമിച്ച് പ്രവർത്തിക്കണം. തെരഞ്ഞെടുപ്പ് കാലത്തെ യാത്ര ഒഴിവാക്കി വോട്ടവകാശം വിനിയോഗിക്കാൻ എല്ലാവരും മുന്നോട്ടുവരികയും അതിനായി മററുള്ളവരെ പ്രേരിപ്പിക്കുകയും വേണമെന്നും സെക്കുലർ ഫോറം അഭ്യർഥിച്ചു. പുതിയ തലമുറയെ മതേതര കൂട്ടായ്മകളിലൂടെ വളർത്തിക്കൊണ്ടുവരാൻ ആസൂത്രിത ശ്രമങ്ങൾ വേണ്ടതുണ്ടെന്നും ഫോറം നിരീക്ഷിച്ചു. ബെംഗളൂരുവിലെ…
Read Moreഹിജാബിട്ട പെൺകുട്ടികൾ തീവ്രവാദികളെന്ന് വിളിച്ച യശ്പാൽ സുവർണയ്ക്ക് സീറ്റ് നൽകിയത് വിവാദത്തിലേക്ക്
ബെംഗളൂരു:ഹിജാബ് ധരിച്ച വിദ്യാര്‍ഥികളെ തീവ്രവാദികളെന്നും രാജ്യദ്രോഹികളെന്നും വിളിച്ച യശ്പാല്‍ സുവര്‍ണക്ക് ബി.ജെ.പിയുടെ പ്രത്യുപകാരമെന്ന് പരിഹാസം. നിയമസഭ തെരഞ്ഞെടുപ്പില്‍ ഉഡുപ്പി സീറ്റ് നല്‍കിയാണ് യശ്പാലിനോടുള്ള ‘കടപ്പാട്’ ബി.ജെ.പി പ്രകടിപ്പിച്ചതെന്ന് ആക്ഷേപം. ഹിജാബ് വിലക്കിനെതിരെ ഉഡുപ്പിയിലാണ് വലിയ പ്രതിഷേധങ്ങള്‍ നടന്നത്. ഹിജാബ് വിലക്കുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് തുടക്കമിട്ട സിറ്റിങ് എം.എല്‍.എ രഘുപതി ഭട്ടിനെ ഒഴിവാക്കിയാണ് സുവര്‍ണക്ക് ബി.ജെ.പി അവസരം നല്‍കിയത്. പാര്‍ട്ടി നടപടിക്കെതിരെ വലിയ വിമര്‍ശനമാണ് രഘുപതി ഭട്ട് ഉന്നയിച്ചത്. ഹിജാബ് വിവാദത്തിന്റെ പ്രഭവകേന്ദ്രമായ ഉഡുപ്പി ഗവ. പി.യു ഗേള്‍സ് കോളജിലെ ഡെവലപ്മെന്റ് കമ്മിറ്റി വൈസ് പ്രസിഡന്റാണ്…
Read Moreകർണാടക മലയാളി കോൺഗ്രസ്സ് ദാസറഹള്ളി അസംബ്ലി ജനറൽ ബോഡി യോഗം
ബെംഗളൂരു: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കർണാടകത്തിൽ അധികാരത്തിലെത്തുവാൻ മലയാളി വോട്ടർമാർക്കിടയിൽ ശക്തമായ പ്രവർത്തനം കാഴ്ചവെക്കാൻ കർണ്ണാടക മലയാളികൾക്കായി ദാസറഹള്ളി അസംബ്ലി ജനറൽ ബോഡി യോഗം തീരുമാനിച്ചു. കെ എം സി സംസ്ഥാന സെക്രട്ടറി ബിനു ജോസഫിന്റെ അധ്യക്ഷതയിൽ നടന്ന യോഗം സംസ്ഥാന ജനറൽ സെക്രട്ടറി നന്ദകുമാർ കൂടത്തിൽ ഉദ്ഘാടനം ചെയ്തു. വോട്ടർ ഐ ഡി കാർഡ്, റേഷൻ കാർഡ്, നോർക്ക റൂട്ട്സ് ഇൻഷുറൻസ് കാർഡ്, സർക്കാരിന്റെ ഭാഗമായ സ്ത്രീകൾക്കായുള്ള സ്കീമുകൾ എന്നിവയ്ക്കായി ക്യാമ്പുകൾ സംഘടിപ്പിക്കും. പുതിയ നിയോജകമണ്ഡലം കമ്മറ്റിയും തിരഞ്ഞെടുത്തു . സംസ്ഥാന എക്സിക്യൂട്ടീവ്…
Read Moreരാഷ്ട്രീയ സാഹചര്യങ്ങൾ ബിജെപിക്ക് അനുകൂലമാണെങ്കിലും നേരത്തെയുള്ള തെരഞ്ഞെടുപ്പില്ല; ബിജെപി നേതാക്കൾ
ബെംഗളൂരു : രാഷ്ട്രീയ സാഹചര്യം ബിജെപിക്ക് അനുകൂലമാണെങ്കിലും നേരത്തെയുള്ള തെരഞ്ഞെടുപ്പുകൾ ഇല്ലെന്ന് അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കർണാടക ബിജെപി നേതാക്കൾ പറഞ്ഞു. മന്ത്രിസഭാ വികസനത്തെക്കുറിച്ചോ സർക്കാരിലും പാർട്ടിയിലും നേതൃമാറ്റത്തെക്കുറിച്ചോ ചർച്ച നടന്നിട്ടില്ലെന്ന് സംസ്ഥാന ബിജെപി അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ പറഞ്ഞു. കർണാടകയിൽ നേരത്തെയുള്ള തിരഞ്ഞെടുപ്പ് ബിജെപി പരിഗണിക്കുന്നില്ലെന്ന് വെള്ളിയാഴ്ച രാത്രി കർണാടകയിൽ ചേർന്ന ബിജെപി കോർ കമ്മിറ്റി യോഗത്തിന് ശേഷം പാർട്ടി ജനറൽ സെക്രട്ടറി സി ടി രവി പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ കർണാടക ബിജെപി…
Read Moreതിരഞ്ഞെടുപ്പിനെ നേരിടാൻ കോൺഗ്രസ് തയ്യാറെന്ന് സിദ്ധരാമയ്യ
ബെംഗളൂരു: കർണാടകയിൽ ഏത് സമയത്തും ഒരു തിരഞ്ഞെടുപ്പിനെ നേരിടാൻ പാർട്ടി തയാറാണെന്നും എന്നാൽ ഒരു നിയമസഭാ തെരഞ്ഞെടുപ്പിന് സാധ്യതയില്ലെന്നും കോൺഗ്രസ് മുതിർന്ന നേതാവ് സിദ്ധരാമയ്യ പറഞ്ഞു. മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ നേരിട്ടുകൊണ്ടിരിക്കുന്ന ആഭ്യന്തര പ്രതിസന്ധി കൈകാര്യം ചെയ്യാൻ ബിജെപിയ്ക്ക് കഴിയുന്നില്ലെങ്കിൽ ഭരണത്തിലേറാൻ പാർട്ടി തയ്യാറാണോയെന്ന ചോദ്യത്തിന് മറുപടിയായി കോൺഗ്രസ് ഏത് സമയത്തും തിരഞ്ഞെടുപ്പിനെ നേരിടാൻ തയ്യാറാണ് എന്ന് സിദ്ധരാമയ്യ പറഞ്ഞു. യെദിയൂരപ്പയെ നീക്കം ചെയ്താൽ മറ്റൊരാളെ മുഖ്യമന്ത്രിയാക്കുമെന്നതിനാൽ നേരത്തെയുള്ള തിരഞ്ഞെടുപ്പ് നടക്കാൻ സാധ്യത യില്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. നിലവിലെ അസംബ്ലിയുടെ കാലാവധി 2023…
Read More