കന്നട നടൻ സമ്പത്ത് റാമിന്റെ മരണത്തെക്കുറിച്ച് സുഹൃത്ത്

ബെംഗളൂരു: ഏപ്രിൽ 22 നാണ് കന്നഡ നടൻ സമ്പത്ത് ജെ റാമിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നടൻ ജീവനൊടുക്കിയ സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്. അവസരങ്ങൾ ലഭിക്കാത്തതിൽ താരം പിരിമുറുക്കം നേരിട്ടിരുന്നു എന്നാണ് മുൻപ് പുറത്ത് വന്ന റിപ്പോർട്ട്. ഇതിനിടയിലാണ് സമ്പത്തിന്റെ അടുത്ത സുഹൃത്തും നടനുമായ രാജേഷ് ധ്രുവിന്റെ വെളിപ്പെടുത്തൽ. ഭാര്യയെ പേടിപ്പിക്കാനായിരുന്നു സമ്പത്തിന്റെ ശ്രമമെന്നും ഇതിനിടയിൽ ജീവൻ നഷ്ടപ്പെട്ടതാണെന്നു രാജേഷ് ധ്രുവിന്റെ വെളിപ്പെടുത്തൽ. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലാണ് രാജേഷിന്റെ വെളിപ്പെടുത്തൽ. ഭാര്യയെ പേടിപ്പിക്കാനുള്ള പ്രാങ്കിൽ സമ്പത്തിന് ജീവൻ നഷ്ടപ്പെട്ടതായാണ് പറയുന്നത്.…

Read More

നടൻ കിച്ചാ സുദീപിന് ഭീഷണി കത്ത്, പോലീസ് കേസെടുത്തു

ബെംഗളൂരൂ: ബിജെപിയില്‍ ചേരുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ കന്നട സിനിമാതാരം കിച്ച സുദീപിന് ഭീഷണിക്കത്ത്. താരത്തിന്റെ മാനേജര്‍ ജാക്ക് മഞ്ജുവിനാണ് ഭീഷണിത്ത് ലഭിച്ചത്. കിച്ചാ സുദീപിന്റെ സ്വകാര്യ വീഡിയോകള്‍ പുറത്തുവരുമെന്നാണ് കത്തിന്റെ ഉള്ളടക്കം. കത്ത് ലഭിച്ചതുമായി ബന്ധപ്പെട്ട് ബെംഗളൂരു പുട്ടെനഹള്ളി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബോമ്മയുടേയും മറ്റ് പാര്‍ട്ടി നേതാക്കളുടേയും സാന്നിധ്യത്തില്‍ കിച്ച സുദീപ് ബുധനാഴ്ച ബിജെപിയില്‍ ചേരുമെന്നാണ് അറിയിച്ചത്. ഭീഷണിക്കത്ത് ലഭിച്ചതായി കിച്ചാ സുദീപ് സ്ഥിരീകരിച്ചു. കത്തയച്ച ആളെ അറിയാമെന്നും, സിനിമാ മേഖലയില്‍ത്തന്നെ ഉള്ളവരാണ് ഇതിന്…

Read More

കർണാടക റിലീസിനൊരുങ്ങി മാളികപ്പുറം

അടുത്തിടെ റിലീസ് ചെയ്ത ചിത്രങ്ങളിൽ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമാണ് മാളികപ്പുറം . വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ചിത്രം നിരൂപകരുടെയും പ്രേക്ഷകരുടെയും പ്രശംസ നേടി 100 കോടി ക്ലബില്‍ കയറിയിരുന്നു. ഇപ്പോള്‍ ഒടിടി റിലീസിന് ശേഷം കര്‍ണാടകയില്‍ റിലീസിന് ഒരുങ്ങുകയാണ് മാളികപ്പുറം. മാര്‍ച്ച്‌ 24നാണ് കര്‍ണാടകയില്‍ മാളികപ്പുറം റിലീസ് ചെയ്യുന്നത്. അമ്പതിലേറെ തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. കന്നഡ റിലീസിനോടനുബന്ധിച്ച്‌ രണ്ട് ദിവസം മുമ്പ് ചിത്രത്തിന്‍റെ ട്രെയിലറും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. 2022 ഡിസംബര്‍ 30 നാണ് മാളികപ്പുറം റിലീസ് ചെയ്തത്. ആദ്യ…

Read More

സ്ത്രീധന പീഡനക്കേസ്, നടി അഭിനയക്കെതിരെ ലുക്ക് ഔട്ട്‌ നോട്ടീസ് 

ബെംഗളൂരു: സ്ത്രീധനപീഡനക്കേസില്‍ കന്നഡ നടി അഭിനയക്കും അമ്മയ്ക്കും സഹോദരനുമെതിരേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച്‌ ബെംഗളൂരു പോലീസ്. സ്ത്രീധനപീഡനക്കേസില്‍ രണ്ടുവര്‍ഷം ശിക്ഷിച്ച നടപടിക്കെതിരേ ഹൈക്കോടതിയെ സമീപിച്ചിരുന്ന മൂവരും ഹൈക്കോടതിയുടെ പ്രതികൂലവിധി വന്നതോടെ നഗരം വിട്ടതായാണ് പോലീസിന്റെ നിഗമനം. ഇവര്‍ താമസിച്ചിരുന്ന ചന്ദ്ര ലേഔട്ടിലെ വീട്ടില്‍ പോലീസെത്തിയിരുന്നെങ്കിലും വീട് അടച്ചിട്ടനിലയിലായിരുന്നു. തുടര്‍ന്നാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. 2002-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അഭിനയയുടെ മുതിര്‍ന്നസഹോദരന്‍ ശ്രീനിവാസിന്റെ ഭാര്യ ശ്രീലക്ഷ്മിയെ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് അഭിനയയുടെ കുടുംബം ക്രൂരമായി ഉപദ്രവിക്കുകയും മാനസികസമ്മര്‍ദത്തിലാക്കുകയും ചെയ്തതായാണ് പരാതി. ശ്രീലക്ഷ്മിയുടെ പരാതിയില്‍ കേസെടുത്ത…

Read More

ഫഹദ് ഫാസിലിന്റെ കന്നഡ അരങ്ങേറ്റം സിബിഐ ഉദ്യോഗസ്ഥനായി

ഫഹദ് ഫാസിൽ കന്നഡ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത് സിബിഐ ഉദ്യോഗസ്ഥനായി. സൂരി സംവിധാനം ചെയ്യുന്ന ബഗീര എന്ന ചിത്രത്തിലൂടെയാണ് താരത്തിന്‍റെ കന്നഡ അരങ്ങേറ്റം. ഒരു സിബിഐ ഉദ്യോഗസ്ഥനായാണ് ‘ബഗീര’യില്‍ ഫഹദ് പ്രത്യക്ഷപ്പെടുന്നത് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫസ്‌റ്റ് ലുക്ക് വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. സമൂഹം ഒരു വനമായി രൂപാന്തരപ്പെടുമ്പോള്‍ ഒരേയൊരു വേട്ടമൃഗം മാത്രം നീതിക്കായി ഗര്‍ജിക്കും എന്നായിരുന്നു പോസ്‌റ്ററിലെ കാപ്‌ഷന്‍. കെജിഎഫ്‌ സംവിധായകന്‍ പ്രശാന്ത് നീല്‍ ആണ് സിനിമയുടെ തിരക്കഥ ഒരുക്കുക. കെജിഎഫ്‌ നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസ് ആണ് സിനിമയുടെ…

Read More

അതിർത്തി തർക്കം: കന്നഡ പ്രവർത്തകർ ബെലഗാവിയിലെത്തി

ബെംഗളൂരു: മഹാരാഷ്ട്ര ഉന്നത-സാങ്കേതിക വിദ്യാഭ്യാസ മന്ത്രി ചന്ദ്രകാന്ത് പാട്ടീൽ, മഹാരാഷ്ട്ര എക്‌സൈസ് മന്ത്രി ശംഭുരാജ് ദേശായി, കർണാടക-മഹാരാഷ്ട്ര അതിർത്തി തർക്കത്തിനുള്ള മഹാരാഷ്ട്ര ഹൈപവർ കമ്മിറ്റി ചെയർമാനും എംപിയുമായ ധൈര്യശീൽ മാനെ എന്നിവരുടെ സന്ദർശനത്തിനെതിരെ വിവിധ കന്നഡ സംഘടനകളുടെ പ്രവർത്തകർ തിങ്കളാഴ്ച നഗരത്തിൽ എത്തിത്തുടങ്ങി. ഡിസംബർ ആറിന് മഹാരാഷ്ട്ര ഏകീകരണ സമിതിയുടെ (എംഇഎസ്) നേതാക്കളെയും പ്രവർത്തകരെയും കാണുക എന്നതാണ് മഹാരാഷ്ട്ര മന്ത്രിമാരുടെ സന്ദർശന ലക്ഷ്യം.   പാട്ടീലും ദേശായിയും അതിർത്തി തർക്കത്തിൽ മഹാരാഷ്ട്രയുടെ നോഡൽ മന്ത്രിമാരായിരുന്നു, മാനെ അടുത്തിടെ ഉന്നതാധികാര സമിതി ചെയർമാനായി നിയമിക്കപ്പെട്ടു. തങ്ങളുടെ…

Read More

കർണാടകയുടെ പതാകയിൽ രാഹുൽ ഗാന്ധി ; പ്രതിഷേധിച്ച് കന്നഡ സംഘടനകൾ

ബെംഗളൂരു: ഭാരത് ജോഡോ യാത്രയ്ക്കിടെ കര്‍ണാടകയുടെ പതാകയില്‍ രാഹുല്‍ ഗാന്ധിയുടെ ചിത്രം പതിപ്പിച്ചതിൽ പ്രതിഷേധം . സംഭവത്തില്‍ കോണ്‍ഗ്രസ് മാപ്പ് പറയണമെന്ന് സംഘടനകൾ ആവശ്യപ്പെട്ടു. കര്‍ണ്ണാടകയുടെ പതാകയില്‍ മറ്റൊരു പാര്‍ട്ടിയുടെ അദ്ധ്യക്ഷന്റെ ചിത്രം ഉപയോഗിക്കരുതെന്ന് സംഘടനകള്‍ കോണ്‍ഗ്രസിന് മുന്നറിയിപ്പ് നല്‍കി. മഞ്ഞയും ചുവപ്പും നിറങ്ങള്‍ കലര്‍ന്നതാണ് കന്നഡ പതാക. ഈ പതാകയില്‍ രാഹുല്‍ ഗാന്ധിയുടെ ചിത്രം അച്ചടിച്ചതിന് കോണ്‍ഗ്രസ് മാപ്പ് പറയണമെന്നും കന്നഡ അനുകൂല സംഘടനകള്‍ ആവശ്യപ്പെട്ടു. കന്നഡ പതാകയിലെ ഫോട്ടോയെ ഞാന്‍ അപലപിക്കുന്നു. കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ അധികാരത്തിലിരുന്നപ്പോള്‍ അദ്ദേഹം കര്‍ണാടകയുടെ പതാക…

Read More

‘ഇത് കന്നഡയാണ്, കന്നഡ് അല്ല: അഭിമുഖത്തിനിടെ തിരുത്തി കിച്ച സുധീപ്

ബെംഗളൂരു: കന്നഡ എന്ന വാക്ക് മാധ്യമപ്രവർത്തകന്റെ ഉച്ചാരണം തിരുത്തുന്ന നടൻ കിച്ച സുധീപിന്റെ ക്ലിപ്പ് ഓൺലൈനിൽ വൈറലാകുന്നു. മാധ്യമപ്രവർത്തക ‘കന്നഡ’ എന്നതിന് പകരം ‘കന്നഡ് ‘ എന്ന് പറയുമ്പോൾ സുദീപ് തിരുത്തിയതിന് പുറമെ ഹിന്ദി എങ്ങനെ ഹിന്ദ് എന്ന് ഉച്ചരിക്കുന്നില്ല, അത് പോലെത്തന്നെ കന്നഡയും കന്നഡ് എന്ന് ഉച്ചരിക്കാൻ കഴിയില്ലെന്നും സുദീപ് ഉദാഹരണത്തോടെ പറഞ്ഞു നൽകി. ഭാഷ പഠിക്കുകയാണെന്ന് പത്രപ്രവർത്തക ചിരിച്ചുകൊണ്ട് പറഞ്ഞപ്പോൾ “ഭാഷ പഠിക്കുന്നത് മറക്കൂ, എന്നിട്ട് ഭാഷയുടെ ശരിയായ പേരെങ്കിലും അറിയൂ എന്നും സുദീപ് പറഞ്ഞു, തമിഴിന്റെയും തെലുങ്കിന്റെയും പേരുകൾ ശരിയായി…

Read More

അമർനാഥ് യാത്ര: കന്നഡക്കാർ സുരക്ഷിതരെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ

ബെംഗളൂരു: അമർനാഥ് യാത്രയിൽ പങ്കെടുത്ത കന്നഡക്കാർ സുരക്ഷിതരാണെന്നും കന്നഡക്കാരുമായി ബന്ധപ്പെട്ട് അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഞങ്ങൾ ജമ്മു & കശ്മീർ, കേന്ദ്ര ഗവൺമെന്റുകളുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ചീഫ് സെക്രട്ടറി വന്ദിത ശർമ്മ കേന്ദ്ര സർക്കാരുമായി നേരിട്ട് ബന്ധപ്പെടുന്നുണ്ടെന്നും ബൊമ്മൈ പറഞ്ഞു. ഇതുവരെ ലഭിച്ച 370 കർണാടക തീർഥാടകരുടെ വിവരങ്ങൾ എൻഡിആർഎഫ് കൺട്രോൾ റൂമുമായും കശ്മീരിലെ ഡിവിഷണൽ കമ്മീഷണറുടെ ഓഫീസിന് കീഴിലുള്ള ഇന്റഗ്രേറ്റഡ് കമാൻഡ് ആൻഡ് കൺട്രോൾ സെന്ററുമായും മുൻഗണനാക്രമത്തിൽ എന്തെങ്കിലും സഹായം നൽകുന്നതിന്” പങ്കുവെച്ചിട്ടുണ്ടെന്ന് കർണാടക സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കമ്മീഷണർ മനോജ്…

Read More

കടുവ പ്രമോഷന്റെ ഭാഗമായി ബെംഗളൂരുവിൽ, പൃഥ്വിരാജിനെ കന്നഡ സംസാരിപ്പിച്ച് അവതരിക

ജൂൺ 30 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലേക്ക് കടുവ എത്തുന്നു. അഞ്ച് ഭാഷകളിലായാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. സിനിമയുടെ പ്രമോഷന്‍ തിരക്കുകളിലാണ് ഇപ്പോൾ പൃഥ്വിരാജ്. ബെംഗളൂരു, ഹൈദരാബാദ്, കൊച്ചി, ചെന്നൈ, ദുബായ് എന്നിവിടങ്ങളിലാ യാണ് പ്രൊമോഷൻ പരിപാടികൾ നടക്കുന്നത്. കഴിഞ്ഞദിവസം പ്രമോഷനു വേണ്ടി ബെംഗളൂരുവില്‍ നടന്‍ എത്തിയിരുന്നു. അവതാരക കന്നഡ ഭാഷയില്‍ പറഞ്ഞു കൊടുക്കുന്നതിനനുസരിച്ച്‌ പൃഥ്വിരാജ് സംസാരിക്കുന്ന വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

Read More
Click Here to Follow Us