റൂട്ട് കനാലിനു ശേഷം കന്നഡ നടി സ്വാതി സതീഷിന്റെ മുഖം വിരൂപമായി

ബെംഗളൂരു: കന്നഡ നടി സ്വാതി സതീഷ് അടുത്തിടെ റൂട്ട് കനാല്‍ സര്‍ജറിക്ക് വിധേയയായിരുന്നു. എന്നാൽ സർജറിയ്ക്ക് ശേഷം മുഖത്ത് നീരുവന്ന് പൂര്‍ണ്ണമായും മുഖം തിരിച്ചറിയാന്‍ കഴിയാത്ത വിധമായിരിക്കുകയാണ് ഇപ്പോൾ. ശസ്ത്രക്രിയയ്ക്ക് ശേഷം, മുഖത്തിന്റെ വീക്കം ഒരു സാധാരണ പാര്‍ശ്വഫലമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞെങ്കിലും ശസ്ത്രക്രിയ കഴിഞ്ഞ് 20 ദിവസം കഴിഞ്ഞിട്ടും അത് കുറയുകയോ സുഖപ്പെടുത്തുകയോ ചെയ്തിട്ടില്ല. ഇപ്പോഴിതാ, ഡോക്ടര്‍മാരുടെ മെഡിക്കല്‍ അശ്രദ്ധ ചൂണ്ടിക്കാട്ടി നടി പരാതി നൽകിയിരിക്കുകയാണ്.

Read More

നടൻ കുത്തേറ്റ് മരിച്ച നിലയിൽ

ബെംഗളൂരു: കന്നഡ സിനിമ സീരിയൽ നടൻ സതീഷ് വജ്രയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പട്ടണെഗെരിയിലെ വാടക വീട്ടിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. കുടുംബ പ്രശ്നങ്ങളെ തുടർന്ന് സതീഷിന്റെ ഭാര്യ സഹോദരൻ സതീഷിനെ കുത്തി കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സതീഷിന്റെ ദേഹത്ത് കത്തികൊണ്ട് പലതവണ കുത്തിയിട്ടുണ്ട്. കടുത്ത രക്തസ്രാവത്തെ തുടർന്നാണ് സതീഷ് വജ്ര മരിച്ചത്. മൂന്ന് മാസങ്ങൾക്ക് മുൻപാണ് സതീഷിന്റെ ഭാര്യ ആത്മഹത്യ ചെയ്ത്. തന്റെ സഹോദരിയെ കൊലപ്പെടുത്തിയതിനുള്ള പ്രതികാരം ആവാം സതീഷിന്റെ കൊലപാതകത്തിന് പിന്നിൽ എന്ന് പോലീസ് പറഞ്ഞു. ലഗോരി, ക്രഷ്…

Read More

സർക്കാരുമായി ബന്ധപ്പെട്ട എല്ലാ സോഫ്റ്റ്‌വെയറുകളും ഇനി കന്നഡയിലും

ബെംഗളൂരു : സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട എല്ലാ സോഫ്റ്റ്‌വെയറുകൾക്കും കന്നഡയിലുള്ള ടെംപ്ലേറ്റുകൾക്കായി കർണാടക ഉടൻ വിജ്ഞാപനം പുറപ്പെടുവിക്കും. പേഴ്‌സണൽ ആൻഡ് അഡ്മിനിസ്‌ട്രേറ്റീവ് റിഫോംസ് വകുപ്പും കന്നഡ വികസന അതോറിറ്റിയും (കെഡിഎ) ആവിഷ്‌കരിച്ച ‘ഇ-കന്നഡ’ പദ്ധതിക്ക് തുടക്കം കുറിക്കുന്ന ചടങ്ങിൽ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. കർണാടകയുടെ വികസനത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്ന കന്നഡയുടെയും കന്നഡക്കാരുടെയും എല്ലാ വശങ്ങളും നിറവേറ്റും. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ എല്ലാ സഹായവും ചെയ്യും. “ആധുനിക യുഗത്തിൽ, സാങ്കേതികവിദ്യയുമായി സഹകരിച്ച് ഭാഷ വളരേണ്ടതുണ്ട്. സാങ്കേതികവിദ്യയുടെ പരിണാമവുമായി കൂടിച്ചേർന്നാൽ മാത്രമേ ഒരു ഭാഷയ്ക്ക്…

Read More

ഹിന്ദി പഠിക്കുന്നതിൽ തെറ്റില്ല ; കർണാടക മന്ത്രി

ബെംഗളൂരു: സംസ്ഥാനത്ത് കന്നഡ ഭാഷക്ക് സംസ്ഥാന സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ മുന്‍ഗണന നല്‍കുമെന്ന് കര്‍ണാടക ഉന്നത വിദ്യാഭ്യാസ മന്ത്രി സി. എന്‍ അശ്വത്നാരായണന്‍. എന്നാല്‍ അതോടൊപ്പം ഹിന്ദിയും പഠിക്കേണ്ടത് ആവശ്യമാണ്. ഇത് ദേശീയ തലത്തില്‍ ഒരു ആശയവിനിമയ ഭാഷയാണ്. സ്വന്തം ഭാഷയെ ശക്തിപ്പെടുത്താന്‍ ഒരു ഭാഷയെയും വെറുക്കേണ്ടതില്ലെന്ന് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം അഭിപ്രായപ്പെട്ടു. കന്നഡയെ പരിപോഷിപ്പിക്കുന്നതിന് സാധ്യമായതെല്ലാം ക്രിയാത്മകമായി ചെയ്യേണ്ടതുണ്ട്. എന്നാല്‍ ഇംഗ്ലീഷ് പഠിക്കാന്‍ അമിത പ്രാധാന്യം നല്‍കുമ്പോള്‍ ഹിന്ദി പഠിക്കുന്നതില്‍ തെറ്റില്ല. ഹിന്ദി ദേശീയ തലത്തില്‍ ആശയവിനിമയ ഭാഷയാണ്. പോളിടെക്‌നിക് വിദ്യാര്‍ത്ഥികള്‍ക്ക് കന്നഡയിലും…

Read More

കന്നട നോവലിസ്റ്റ് ന് വധഭീഷണി 

ബെംഗളൂരു: പ്രമുഖ കന്നട നോവലിസ്റ്റ് കും വീരഭദ്രപ്പ(കും വീ)ക്ക് വധഭീഷണി. ഷിവമോഗ ഭദ്രാവതിയില്‍ നിന്ന് തപാലില്‍ ലഭിച്ച രണ്ടു പേജ് കന്നട കൈയെഴുത്ത് കത്തിലൂടെയാണ് ഭീഷണിയെന്ന് കും വീ പറഞ്ഞു. ‘സൂക്ഷിക്കുക ദേശവിരുദ്ധ ബുദ്ധിജീവികളായ കും വീരഭദ്രപ്പയും കൂട്ടരും. പിന്നെ മുന്‍ മുഖ്യമന്ത്രിമാരായ സിദ്ധാരാമയ്യയും എച് ഡി കുമാര സ്വാമിയും. സൂക്ഷിക്കുക! സൂക്ഷിക്കുക! നിങ്ങളുടെ ചിത അവരവരുടെ വീടുകളില്‍ ഒരുക്കാന്‍ തയ്യാറെടുത്തോളൂ…’ എന്നാണ് കത്തിലുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി.   പ്രമുഖ സാഹിത്യകാരന്‍ പ്രൊഫ. എം എം കലബുറുഗിയെ 2015 ആഗസ്റ്റ് 30ന് ധാര്‍വാഡിലെ വസതിയില്‍…

Read More

ഡിഗ്രിക്ക് കന്നഡ നിർബന്ധം; സംസ്ഥാന ഉത്തരവുകൾ സ്റ്റേ ചെയ്ത് കർണാടക ഹൈക്കോടതി 

ബെംഗളൂരു:  ദേശീയ വിദ്യാഭ്യാസ നയം (എൻഇപി) നടപ്പാക്കുന്നതിന്റെ ഭാഗമായി ഉന്നത പഠനത്തിൽ കന്നഡ ഭാഷ നിർബന്ധമാക്കിയ രണ്ട് സംസ്ഥാന സർക്കാർ ഉത്തരവുകൾ കർണാടക ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് ബുധനാഴ്ച സ്റ്റേ ചെയ്തു. ഉന്നതവിദ്യാഭ്യാസത്തിൽ പ്രാദേശിക സംസ്ഥാന ഭാഷ നിർബന്ധമാക്കുന്നത് എൻഇപി വിഭാവനം ചെയ്യുന്നില്ലെന്ന കേന്ദ്രത്തിന്റെ വിശദീകരണത്തിന്റെ പശ്ചാത്തലത്തിലാണ് ഉത്തരവ്. ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിനായി ഉന്നത പഠനത്തിൽ കന്നഡ ഭാഷ നിർബന്ധിത വിഷയമാക്കാൻ കഴിയില്ലെന്ന കേന്ദ്രസർക്കാരിന്റെ നിലപാട് കണക്കിലെടുത്ത്, 07.08.2021, 15.09.2021 തീയതികളിലെ തടസ്സപ്പെടുത്തപ്പെട്ട സർക്കാർ ഉത്തരവുകൾ നടപ്പിലാക്കാൻ കഴിയില്ലെന്ന് ഞങ്ങൾ പ്രഥമദൃഷ്ട്യാ കണ്ടെത്തുന്നുവെന്നും…

Read More

100 വർഷത്തിനുശേഷം കന്നഡ ഉപയോഗശൂന്യമായേക്കും.

ബെംഗളൂരു: ഭാഷകളുടെ വളർച്ചയിലെ അസമത്വങ്ങൾ മൂലം അടുത്ത 100 വർഷത്തിനുള്ളിൽ കന്നഡയെ ഇല്ലാതാക്കുമെന്ന് പ്രമുഖ പണ്ഡിതനും എഴുത്തുകാരനുമായ പുരുഷോത്തമ ബിലിമലെ ഭയപ്പെടുന്നു. ബെംഗളൂരു ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഉദ്ഘാടന ദിവസം ‘ഇന്ത്യൻ ബഹുഭാഷാവാദത്തിന്റെ ഭാവി’ എന്ന വിഷയത്തിൽ സംസാരിക്കവെ, 50 വർഷത്തിനുള്ളിൽ കന്നഡ നിശ്ചലമാകാനുള്ള അപകടത്തെ അഭിമുഖീകരിക്കുന്ന യുനെസ്കോയുടെ റിപ്പോർട്ടുകളാണ് അദ്ദേഹം ഉദ്ധരിച്ചത്. രാജ്യത്തിന്റെ സാഹചര്യങ്ങളെ സമഗ്രമായി വീക്ഷിക്കുന്ന ദേശീയ ഭാഷാ നയം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. “1971 മുതൽ 2011 വരെയുള്ള സെൻസസ് ഡാറ്റയുടെ വിശകലനം അനുസരിച്ച്, രാജ്യത്ത് ഹിന്ദി സംസാരിക്കുന്നവരുടെ എണ്ണം 56…

Read More

പ്രിയതാരം പുനീത് രാജ്കുമാറിൻ്റെ വിയോഗത്തിൽ ദുഃഖം പങ്ക് വച്ച് പ്രമുഖർ

ബെംഗളുരു: കന്നഡ സിനിമാതാരം പുനീത് രാജ് കുമാറിൻ്റെ വേർപാടിൽ അനുശോചിച്ചു കൊണ്ട് കലാ – കായിക – സിനിമാ – രാഷ്ട്രീയ മേഖലകളിൽ നിന്നും പ്രമുഖർ. പുനീത് രാജ്കുമാറുമൊത്തുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. ഒപ്പം ഭാവി തലമുറ അദ്ദേഹത്തിൻ്റെ നടന വൈഭവവും, വ്യക്തിത്വവും ഓർത്തിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സിനിമാ മേഖലയ്ക്ക് പുനീതിൻ്റെ അപ്രതീക്ഷിത നിര്യാണം കനത്ത നഷ്ടം ആണെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മ പറഞ്ഞു. കന്നഡ നാടിന് യുവരത്‌നത്തെയാണ് നഷ്ടമായത് എന്ന് മുൻ മുഖ്യമന്ത്രി എച്. ഡി ദേവഗൗഡ…

Read More

മാത്താഡു മാത്താഡു കന്നഡ; കന്നഡ രാജ്യോത്സവത്തിൽ ഒരു ലക്ഷം പേർ കന്നഡ ​ഗാനം ആലപിക്കും

ബെം​ഗളുരു; ഈ വരുന്ന കന്നഡ രാജ്യോത്സവ ദിനത്തിൽ ഒരു ലക്ഷം പേർ കന്നഡ ​ഗാനം ആലപിക്കും, മാത്താഡു മാത്താഡു കന്നഡ എന്ന പേരിലാണ് പ്രചരണം. ഒരേ സമയം ഒരു ലക്ഷം പേർ കന്നഡ ​ഗാനം ആലപിക്കുമെന്ന് സാസ്കാരിക വകുപ്പ് മന്ത്രി സുനിൽ കുമാർ പറഞ്ഞു. ഒക്ടോബർ 28 ന് നടക്കുന്ന പരിപാടിയിൽ കർണ്ണാടകത്തിലുള്ളവരും പുറത്തുള്ളവർക്കും പങ്കെടുക്കാം. കർണ്ണാടക സംസ്ഥാനം രൂപം കൊണ്ട നവംബർ ഒന്നിനാണ് കന്ന‍ഡ രാജ്യോത്സവം ആയി ആഘോഷിക്കുന്നത്. ഒരാഴ്ച്ചയോളം നീണ്ടു നിൽക്കുന്ന കന്നഡ ഭാഷാ പ്രചാരണത്തിന്റെ ഭാ​ഗമായാണ് കന്നഡ ​ഗാനം ആലപിക്കുന്ന…

Read More

പുത്തൻ ചുവടുവയ്പ്പ്; നാല് കോളേജുകളിൽ എൻജിനീയറിംങ് പഠനം കന്നഡയിൽ

ബെം​ഗളുരു; ഈ അധ്യയന വർഷം മുതൽ കർണ്ണാടകയിൽ നാല് കോളേജുകളിൽ എൻജിനീയറിംങ് പഠനം കന്നഡയിൽ ആരംഭിയ്ക്കും. വിജയപുര ഡോ പിജി ഹലകട്ടി, കോളേജ് ഓഫ് എൻജിനീയറിംങ്, ഭൽക്കി ഭീമണ്ണ ഖദ്രെ ഇൻസ്റ്റിറ്റൂട്ട് ഓഫ് ടെക്നോളജി, ചിക്കബല്ലാപുര എസ് ജെസി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, മൈസുരു മഹാരാജ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്നീ കോളേജുകളിലാണ് ഇത്തവണ എൻജിനീയറിംങ് കന്നഡയിൽ ആരംഭിയ്ക്കുന്നത്. എൻബിഎ ഉള്ള കോളേജുകൾക്ക് മാത്രമാണ് കന്നഡയിൽ പഠിപ്പിക്കാൻ അനുമതി ഉള്ളതെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി അശ്വത് നാരായണ വ്യക്തമാക്കി.

Read More
Click Here to Follow Us