ബെംഗളൂരു : ഞായറാഴ്ച പെയ്ത മഴയിൽ മല്ലേശ്വരം നയൻത് ക്രോസിലെ നിഹാൻ ജ്വല്ലറിയിൽ വെള്ളം കയറി രണ്ടര കോടി രൂപയുടെ സ്വർണാഭരണങ്ങൾ ഒലിച്ചുപോയതായി പരാതി. ജ്വല്ലറിക്കകത്തെ 80 ശതമാനം ആഭരണങ്ങളും ഫർണീച്ചറുകളുമാണ് ഒലിച്ചുപോയത്. അപ്രതീക്ഷിത വെള്ളപ്പാച്ചിലിൽ ഷട്ടർ പോലും അടയ്ക്കാൻ കഴിയാത്തതാണു വന്നഷ്ടത്തിന് ഇടയാക്കിയതെന്ന് ജ്വല്ലറി ഉടമ പറഞ്ഞു . കണ്ണടച്ചുതുറക്കുന്ന കടയിൽ വെള്ളവും മാലിന്യവും നിറഞ്ഞതോടെ ഉടമയും ജോലിക്കാരും ജീവനും കൊണ്ടോടി രക്ഷപ്പെടുകയായിരുന്നു. കുത്തിയൊലിച്ചെത്തിയ വെള്ളം ഷോക്കേസുകളിൽ നിരത്തിവച്ചിരുന്ന ആഭരണങ്ങളടക്കം കവർന്നു. വെള്ളത്തിന്റെ ശക്തിയിൽ ഷോറൂമിന്റെ പുറകുവശത്തെ വാതിൽ തുറന്നതോടെ മുഴുവൻ ആഭരണങ്ങളും…
Read MoreTag: Jwellery
ജ്വല്ലറി ജീവനക്കാരന്റെ കൊലപാതകം, മലയാളി അറസ്റ്റിൽ
ബെംഗളൂരു: മംഗളൂരു ജ്വല്ലറി മോഷണത്തിനിടയിൽ ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കാസർകോട് ജില്ലാ പോലീസ് മേധാവിയുടെ സ്ക്വാഡ് പിടികൂടി. കോഴിക്കോട് ചേമഞ്ചേരിയിലെ പി.പി. ഷിഫാസ് (30) ആണ് അറസ്റ്റിലായത്. കാസർകോട് മല്ലികാർജുന ക്ഷേത്ര പരിസരത്ത് നിന്ന് ഓട്ടോയിൽ കയറുകയായിരുന്ന പ്രതിയെ സംശയത്തിന്റെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്ത ശേഷം ഡിവൈ.എസ്.പി എസ്.ഐ. അബ്ദു റഹീമിൻറെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കൈയിൽനിന്ന് എയർ പിസ്റ്റലും കുരുമുളക് സ്പ്രേയും പോലീസ് പിടിച്ചെടുത്തു. കാസർക്കോട് ജ്വല്ലറിയിൽ മോഷണത്തിനുള്ള ശ്രമമായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരി…
Read More