ബെംഗളൂരു: നഗരത്തിലുണ്ടായ മഴയിലും വെള്ളക്കെട്ടിലും ഐടി കമ്പനികൾക്ക് 225 കോടി രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നത്തിൽ ചര്ച്ച ചെയ്യാമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഐടി കമ്പനികൾക്ക് ഉറപ്പ് നൽകി. സംസ്ഥാനതലസ്ഥാനത്ത് മഴയും വെള്ളക്കെട്ടും കാരണം അവർക്കുണ്ടായ നാശനഷ്ടങ്ങളും നഷ്ടപരിഹാരവും വിളിച്ച് ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. വെള്ളക്കെട്ട് കാരണം അവർ നേരിടുന്ന പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഐടി കമ്പനികളെ വിളിച്ച് അവരുമായി സംസാരിക്കും. മഴയെ തുടർന്നുണ്ടായ നഷ്ടപരിഹാരവും മറ്റ് അനുബന്ധ നാശനഷ്ടങ്ങളും ഞങ്ങൾ ചർച്ച ചെയ്യുമെന്നും മുഖ്യമന്ത്രി ബൊമ്മൈ പറഞ്ഞു. ഔട്ടർ റിങ് റോഡ് പ്രശ്നം…
Read MoreTag: it
ബൈക്ക് അപകടത്തിൽ സോഫ്റ്റ്‌വെയർ പ്രൊഫഷണൽ മരിച്ചു
ബെംഗളൂരു: ബെംഗളൂരു-മംഗളൂരു എൻഎച്ച്-75ൽ കുനിഗലിന് സമീപം ഞായറാഴ്ച ഓടിക്കൊണ്ടിരുന്ന സ്‌പോർട്‌സ് ബൈക്ക് നിയന്ത്രണം തെറ്റി പാലത്തിൽ നിന്ന് താഴേക്ക് വീണുണ്ടായ അപകടത്തിൽ സോഫ്റ്റ്‌വെയർ പ്രൊഫഷണൽ മരിച്ചു. ബെംഗളൂരു പദ്മനാഭനഗർ സ്വദേശിയായ സൂരജ് എൻജെ (27) ആണ് മരിച്ചത്. ബെംഗളൂരുവിൽ ഇൻഫോസിസിൽ ജീവനക്കാരനായിരുന്നു മരിച്ച സൂരജ്. ബെല്ലൂരിലേക്ക് പോകുകയായിരുന്ന സൂരജ് ഡ്യുക്കാറ്റി ബൈക്കിൽ മണിക്കൂറിൽ 150 കിലോമീറ്റർ വേഗതയിലാണ് സഞ്ചേരിച്ചിരുന്നത്. രാവിലെ ഏഴ് മണിയോടെ ഗവിമാതയിലെ പാലത്തിൽ യാത്രചെയ്യവേ വാൻ ഇടിച്ച് തെറിച്ച് പാലത്തിന്റെ താഴേയ്ക്ക് വീഴുകയായിരുന്നു. കഴുത്തിലും സുഷുമ്നാ നാഡിയിലും തുടയിലും പരിക്കേറ്റ ഇയാൾ…
Read Moreഅടുത്ത സ്റ്റാർട്ടപ്പ് ഹബ്ബാകാൻ മൈസൂരുവിന് സാധിക്കും; സൂചന നൽകി മന്ത്രി
മൈസൂരു; സാധ്യതകൾ വിശകലനം ചെയ്ത് അടുത്ത സ്റ്റാർട്ടപ്പ് ഹബ്ബാകാൻ മൈസൂരുവിന് സാധിക്കുമെന്ന് വ്യക്തമാക്കി ഉന്നത വിദ്യാഭ്യാസ മന്ത്രി അശ്വന്ഥ് നാരായൺ. ബിയോണ്ട് ബെംഗളുരു ഉച്ചകോടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. അടിസ്ഥാന സൗകര്യവും മികച്ച വിദ്യാഭ്യാസ സൗകര്യങ്ങളും ഒരുക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി അറിയിച്ചു. ഉച്ചകോടി മൈസൂരു രാജാവ് യദുവീർ കൃഷ്ണദത്ത ചാമരാജ വോഡയാറും, അശ്വന്ഥ നാരായണും ചേർന്നാണ് ഉദ്ഘാടനം നിർവഹിച്ചത്. നേരത്തെ തീരുമാനിച്ച പ്രകാരം കേന്ദ്ര ധനമന്ത്രിയായിരുന്നു ഉദ്ഘാടനം നടത്തേണ്ടിയിരുന്നത്. എന്നാൽ തിരക്കുകൾ മൂലം പങ്കെടുക്കാൻ കഴിഞ്ഞില്ല. പരിപാടിയിൽ ഓൺലൈനായി പങ്കെടുത്ത കേന്ദ്ര സഹമന്ത്രി രാജീവ്…
Read Moreബെംഗളുരുവിലെ വിവാദമായ റിസോർട്ടിലെ ലഹരി പാർട്ടി; മലയാളികളുൾപ്പെടെ 37 പേർക്ക് ജാമ്യം
ബെംഗളുരു; രാത്രി വൈകി അനേക്കലിലെ റിസോർട്ടിൽ ലഹരി മരുന്ന് പാർട്ടി സംഘടിപ്പിച്ച കേസിൽ മലയാളികൾ ഉൾപ്പെടെ 37 പേർക്ക് ജാമ്യം ലഭിച്ചു. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ അറസ്റ്റിലായത്. രക്ത പരിശോധന ഫലത്തിൽ ലഹരി പദാർഥങ്ങൾ ഉപയോഗിച്ചു എന്ന് തെളിഞ്ഞാൽ ശക്തമായ നിയമ നടപടി എടുക്കുമെന്നാണ് പോലീസ് വ്യക്തമാക്കിയിരിക്കുന്നത്. 21-22 വയസ് പ്രായമുള്ളവരും വിദ്യാർഥികളായ മലയാളികളും ഉൾപ്പെടുന്നതാണ് കേസ്. ഇഅതിൽ 3 യുവതികളും ഉൾപ്പെട്ടിരുന്നു. ആപ് മുഖേനയാണ് പാർട്ടിക്കായി രജിസ്റ്റർ നടത്തിയത്.
Read Moreബെംഗളുരുവിലെ എെടി ജീവനക്കാരെ ഒരുപക്ഷേ ഇത് നിങ്ങൾക്കറിയാവുന്ന വ്യക്തിയാകാൻ സാധ്യത; പ്രമുഖ എെടി സ്ഥാപനത്തിലെ യുവ എൻജിനീയർ തീവ്രവാദ സംഘടനയിൽ ചേർന്നു
ബെംഗളുരു: പ്രമുഖ എെടി കമ്പനിയിലെ ജീവനക്കാരൻ തീവ്രവാദ സംഘടനയിൽ ചേർന്നു. ഉൾഫയിൽ ചേർന്നതായാണ് വിവരം. അസം സ്വദേശി അഭിജി്ത് ഗൊഗോയ് ആണ് തോക്കുമേന്തി നിൽക്കുന്ന വീഡിയോ ഫേസ് ബുക്കിലൂടെ പങ്ക് വച്ചത്.
Read Moreമിസിങ് കേസുകളും, കൊലപാതകങ്ങളും, ബെംഗളുരുവിൽ നിത്യ സംഭവം; 11 മാസത്തിന് മുൻപ് നടന്ന എെടി ജീവനക്കാരന്റെ തിരോധാനകേസ് ഇനി സിബിഎെക്ക് : ബെംഗളുരുവിലെ ചതിക്കുഴികളിൽ സ്ത്രീകൾക്ക് മാത്രമല്ല, പുരുഷൻമാർക്കും രക്ഷയില്ല
ബെംഗളുരു: എെടി ജീവനക്കാരനായിരു്ന്ന അജിതാഭ് കുമാറിന്റെ (30) തിരോധാനത്തിൽ സിബിഎെ കേസെടുത്തു കാർ വിത്പനക്കായി വീട്ടിൽ നിന്നിറങ്ങിയ അജിതാഭിനെ കാണാതാകുകയായിരുന്നു. പട്ന സ്വദേശിയും ബെംഗളുരുവിൽ ബ്രിട്ടീഷ് ടെലികോം ജീവനക്കാരനുമായ അജിതാഭിനെ കഴിഞ്ഞ ഡിസംബർ 11 നാണ് കാണാതായത്.
Read More