മലിനവെള്ള ഉപയോ​ഗം; 101 പേർക്ക് ഭക്ഷ്യ വിഷബാധ

ബെം​ഗളുരു; യാദ്​ഗിരിൽ മലിനമായ കിണർ വെള്ളം ഉപയോ​ഗിച്ചതിനെ തുടർന്ന് 101 പേർക്ക് ഭക്ഷ്യ വിഷബാധയേറ്റു. മച്ച​ഗുണ്ഡല ​ഗ്രാമത്തിലാണ് സംഭവം നടന്നത്. കടുത്ത ഛർദ്ദിയും തല ചുറ്റലും അനുഭവപ്പെട്ട ​ഗ്രാമവാസികൾ ചികിത്സ തേടി. പ്രാഥമിക ആരോ​ഗ്യ കേന്ദ്രത്തിലും സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലുമായാണ് ആളുകൾ ചികിത്സ തേടിയത്. ആരുടെയും നില ​ഗുരുതരമല്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കിയിട്ടുണ്ട്. സംഭവം പുറം ലോകമറിഞ്ഞതോടെ താലൂക്ക് ഹെൽത്ത് ഓഫീസറുടെ നേതൃത്വത്തിൽ ആരോ​ഗ്യ വകുപ്പ് വിഭാ​ഗം പരിസരമാകെ പരിശോധന നടത്തി. ​ഗ്രാമത്തിലെ ഒരു കിണറിൽ നിന്നാണ് എല്ലാ വീടുകളിലേക്കും കുടിവെള്ളം എത്തിച്ചിരുന്നത്, ഇതിൽ നിന്നാണ്…

Read More

തിരക്കേറി നമ്മ മെട്രോ സർവ്വീസ്, ഇടവേള കുറക്കണമെന്ന ആവശ്യവുമായി യാത്രക്കാർ

ബെം​ഗളുരു; നമ്മ മെട്രോയിൽ യാത്രക്കാരുടെ എണ്ണം ഉയരുന്നു, കോവിഡ് കാലത്ത് ഇടക്ക് കുറഞ്ഞ തിരക്ക് പൂർവ്വാധികം ശക്തിയോടെ മടങ്ങിയെത്തുകയാണ്. ദിനംപ്രതി മെട്രോയെ ആശ്രയിക്കുന്ന യാത്രക്കാർ ബെം​ഗളുരുവിൽ ഏറെയാണ്. 5 മിനിറ്റ് ഇടവേളയിൽ തിരക്കേറിയ സമയമായ രാവിലെയും വൈകിട്ടുമാണ് സർവ്വീസ് നടത്തുന്നത്. മറ്റുള്ള സമയങ്ങളിൽ ഇത് പത്ത് മുതൽ പതിനഞ്ച് വരെ ഇടവേളയിലാണ് മെട്രോ സർവ്വീസ് നടത്തുന്നത്. കടുത്ത ലോക്ഡൗൺ‌ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതോടെ ഇക്കഴിഞ്ഞ ജൂലൈയിലാണ് മെട്രോ സർവ്വീസ് വീണ്ടും തുടങ്ങിയത്. മെട്രോ സർവ്വീസ് പുനരാരംഭിച്ച സമയങ്ങളിൽ യാത്രക്കാരുടെ എണ്ണം കുറവായിരുന്നെങ്കിലും പിന്നീട് പ്രതിദിന…

Read More

കവർച്ചകൾ പതിവ്; നൈസ് റോഡിൽ പോലീസ് പട്രോളിങ് ശക്തമാക്കണമെന്ന് ജനങ്ങൾ

ബെം​ഗളുരു; നൈസ് റോഡിൽ യാത്രക്കാരെ കവർച്ച ചെയ്യാൻ ശ്രമങ്ങൾ നടക്കുന്നത് പതിവായതോടെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത് . ഈ മേഖലയിൽ കവർച്ച തടയാൻ പോലീസ് പട്രോളിംങ് ശക്തമാക്കണമെന്നാണ് ആവശ്യം. പണവും സ്വർണ്ണവും ഉൾപ്പെടെയുള്ളവ യാത്രക്കാരെ വാഹനങ്ങൾ തടഞ്ഞു നിർത്തി കൊള്ളയടിക്കുന്ന സംഭവങ്ങൾ ആവർത്തിച്ചതോടെയാണ് പട്രോളിങ് ശക്തമാക്കണമെന്ന ആവശ്യം ഉയർന്നത്. കത്രി​ഗുപ്പെ സ്വ​ദേശിയായ വ്യാപാരിയുടെ കാർ തടഞ്ഞു മോഷണസംഘം പണം ആവശ്യപ്പെട്ടിരുന്നു, എന്നാൽ പണം നൽകാൻ വ്യാപാരി സമ്മതിക്കാതിരുന്നതോടെ മർദ്ദിച്ച് അവശനാക്കുകയും സ്വർണ്ണവും മൊബൈലും തട്ടിയെടുത്ത് കാറിൽ കടന്നുകളയുകയും ചെയ്തിരുന്നു. നൈസ് റോഡിൽ പലയിടത്തുമുള്ള തെരുവ്…

Read More
Click Here to Follow Us