ഹണി ട്രാപ്പിൽ കുടുക്കി വയോധികനിൽ നിന്നും 6 ലക്ഷം തട്ടിയെടുത്തു

ബെംഗളൂരു: വയോധികനെ ഹണിട്രാപ്പിൽ കുടുക്കി അജ്ഞാത സംഘം ആറുലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ബെംഗളൂരു ബി.ടി.എം. ലെറ്റ് സ്വദേശിയായ 75-കാരനാണ് സൗത്ത് ഈസ്റ്റ് സൈബർക്രൈം പോലീസിൽ പരാതി നൽകിയത്. കഴിഞ്ഞമാസം ഇദ്ദേഹത്തിന്റെ വാട്‌സാപ്പിലേക്ക് വന്ന ഒരു സന്ദേശത്തിനൊപ്പമുണ്ടായിരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തതോടെ അശ്ലീല വീഡിയോകോൾ സൈറ്റ് ഒപ്പമായി വരുകയായിരുന്നു. പിന്നാലെ ഒരു സ്ത്രീയും വീഡിയോ കോളിലെത്തി. തൊട്ടടുത്ത ദിവസം റെക്കോർഡ് ചെയ്ത വീഡിയോ കോളിന്റെ ദൃശ്യങ്ങൾ കൈവശമുണ്ടെന്നും ഇത് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി ഗൗരവ് എന്ന് പരിചയപ്പെടുത്തിയയാൾ 75-കാരനെ വിളിച്ചു. ഒരു ലക്ഷം…

Read More

ഹണി ട്രാപ്പിലൂടെ 50 ലക്ഷം തട്ടി, മനുഷ്യാവകാശ പ്രവർത്തക പിടിയിൽ

ബെംഗളൂരു: ഹണി ട്രാപ്പില്‍ കുടുക്കി അന്‍പതു ലക്ഷം രൂപ തട്ടിയ കേസില്‍ മനുഷ്യാവകാശ പ്രവര്‍ത്തക അറസ്റ്റില്‍. ആര്‍എസ്‌എസ് നേതാവ് നിദ്ദോഡി ജഗന്നാഥ ഷെട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് സല്‍മ ബാനുവിനെയാണ് കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തത്. ദക്ഷിണ കന്നട ജില്ലയിലെ ആര്‍എസ്‌എസ് നേതാവും സ്വര്‍ണ വ്യാപാരിയുമാണ് ഷെട്ടി. ഷെട്ടിയെ ഹോട്ടല്‍ മുറിയില്‍ എത്തിച്ച്‌ ചിത്രങ്ങള്‍ പകര്‍ത്തിയാണ് യുവതി പണം തട്ടിയത്. മണ്ഡ്യയില്‍ നിന്നു മൈസൂരുവിലേക്കു ലിഫ്‌റ്റ് ഓഫര്‍ ചെയ്താണ് സംഘം ഷെട്ടിയെ കുരുക്കിയതെന്ന് പോലീസ് പറഞ്ഞു. കാറില്‍ നാലു പേരാണ് ഉണ്ടായിരുന്നത്. യാത്രയ്ക്കിടെ…

Read More

ബിജെപി നേതാവിന്റെ മരണം ഹണിട്രാപ്പിൽ കുടുങ്ങിയതിനെ തുടർന്ന്

ബെംഗളൂരു: കര്‍ണാടക ബെംഗളൂരുവിലെ ബിജെപി നേതാവ് അനന്തരാജു ആത്മഹത്യ ചെയ്തത് ഹണി ട്രാപ്പില്‍ കുടുങ്ങിയതിനെ തുടര്‍ന്നാണെന്ന് പോലീസ് റിപ്പോർട്ട്‌. രണ്ട് സ്ത്രീകളും ഒരു പുരുഷനും ചേര്‍ന്നാണ് കെണിയൊരുക്കിയതെന്ന് അനന്തരാജുവിന്റെ ഭാര്യ പോലീസിൽ പരാതി നൽകി. മെയ് 12ന് ബൈദരഹള്ളിയിലെ സ്വവസതിയിലാണ് അനന്തരാജുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിനാണ് പോലീസ് ആദ്യം കേസെടുത്തത്. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഹണി ട്രാപ്പില്‍ കുടുങ്ങിയതിനെ തുടര്‍ന്നാണ് ആത്മഹത്യയെന്ന് കണ്ടെത്തി. സംഭവത്തില്‍ ആരോപണ വിധേയരായവരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കെആര്‍ പുരം സ്വദേശികളായ രേഖ, ഭര്‍ത്താവ് വിന്‍ഡോ, ഇവരുടെ സുഹൃത്ത്…

Read More
Click Here to Follow Us