ഹിജാബ് നീക്കിയില്ല, അധ്യാപികയ്ക്ക് സസ്പെൻഷൻ

ബെംഗളൂരു: എസ് എസ് എൽ സി പരീക്ഷ ഡ്യൂട്ടിക്ക് എത്തിയ അധ്യാപിക ഡ്യൂട്ടിയിൽ പ്രവേശിക്കും മുൻപ് ഹിജാബ് നിക്കം ചെയ്യാൻ വിസ്സമ്മതിച്ചതിനെ തുടർന്ന് അധ്യാപികയെ സസ്പെൻഡ്‌ ചെയ്തു. ബെംഗളൂരുവിലെ കെഎസ്ടിവി ഹൈസ്കൂളിലെ അധ്യാപിക നൂർ ഫാത്തിമയെ ആണ് സസ്പെൻഡ് ചെയ്തത്. ബാഗൽകോട്ടിൽ ഹിജാബ് ധരിച്ച് എസ് എസ് എൽ സി പരീക്ഷയ്ക്ക് എത്തിയ വിദ്യാർത്ഥിയെ അധികൃതർ തടഞ്ഞതിനെ തുടർന്ന് വിദ്യാർത്ഥി പരീക്ഷ എഴുതാതെ മടങ്ങി പോയി. എന്നാൽ ചില ഇടങ്ങളിൽ വിദ്യാർത്ഥികൾ ഹിജാബ് ഊരിവച്ച് പരീക്ഷ എഴുതാൻ തയ്യാറായി.

Read More

യൂണിഫോമിന്റെ നിറത്തിലുള്ള ഹിജാബ് ധരിക്കാൻ അനുവദിക്കണം ; സുപ്രീം കോടതിയിൽ ഹർജി

ന്യൂഡല്‍ഹി: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരിവെച്ച കര്‍ണ്ണാടക ഹൈക്കോടതി വിധിയ്‌ക്കെതിരെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. ഖുര്‍ആന്‍ വ്യാഖ്യാനിക്കുന്നതില്‍ ഹൈക്കോടതിയ്‌ക്ക് തെറ്റുപറ്റിയെന്ന് കാണിച്ചാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. യൂണിഫോമിന്റെ അതേ നിറത്തിലുള്ള ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ്  ഹർജിയിൽ നൽകിയത്

Read More

ഹിജാബ് വിവാദത്തിൽ പരിഹാരം നിർദേശിച്ച് മുൻ മുഖ്യമന്ത്രി

ബെംഗളൂരു: രാജ്യമെങ്ങും ഹിജാബ് വിവാദം ചര്‍ച ചെയ്യുന്നതിനിടെ പരിഹാര നിർദേശവുമായി കര്‍ണാടക മുന്‍ മുഖ്യമന്ത്രി കുമാരസ്വാമി. മുസ്ലിം വിദ്യാര്‍ഥികളെ അവരുടെ സ്‌കൂള്‍ അല്ലെങ്കില്‍ കോളേജ് യൂണിഫോമിന്റെ അതേ നിറത്തിലുള്ള ഹിജാബ് ധരിക്കാന്‍ അനുവദിക്കുന്നത് പരിഗണിക്കണമെന്ന് നിയമസഭയില്‍ എച് ഡി കുമാരസ്വാമി സംസ്ഥാന സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. കേന്ദ്രീയ വിദ്യാലയങ്ങളിലെ വിദ്യാര്‍ഥിനികള്‍ക്ക് ഹിജാബ് ധരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കുന്നുണ്ടെന്നും കുമാരസ്വാമി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ഈ വിഷയം പരിഹരിക്കണമെന്നും തര്‍ക്കം എന്നെന്നേക്കുമായി അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതിലൂടെ ഹിജാബ് വിവാദങ്ങളെ തുടര്‍ന്ന് കലുഷിതമായ അകാഡെമിക് അന്തരീക്ഷം…

Read More

ഹിജാബ് വിധി, ഹർജികൾ ഉടൻ പരിഗണിക്കില്ല

ബെംഗളൂരു: ഹിജാബ് വിലക്ക് സംബന്ധിച്ച ഹർജികൾ ഉടൻ പരിഗണിക്കാൻ ആവില്ലെന്ന് സുപ്രീം കോടതി അറിയിച്ചു. ചീഫ് ജസ്റ്റിസ് എൻ വി രമണയാണ് ഈ കാര്യം അറിയിച്ചത് . മുൻപ് ഹോളി അവധിക്ക് ശേഷം ഹർജികൾ പരിഗണിക്കാം എന്നായിരുന്നു കോടതി പറഞ്ഞിരുന്നത്. എന്നാൽ തുടർച്ചയായി ഹിജാബ് സംബന്ധിച്ച ഹർജികൾ പരിഗണിക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഹിജാബ് ഇസ്ലാമിന്റെ അനിവാര്യ മതാചാരം അല്ലെന്നും ക്ലാസ്സ്‌ മുറികളിൽ ഹിജാബ് ധരിക്കുന്നതിനുള്ള നിരോധനം ശെരി വച്ച കർണാടക ഹൈകോടതി വിധി ചോദ്യം ചെയ്തു കൊണ്ടാണ് ഹർജികൾ നൽകിയത്…

Read More

ജഡ്ജിമാർക്ക് നേരെയുള്ള വധഭീഷണി ; കേസ് എൻഐഎ ക്ക് കൈമാറും

ബെംഗളൂരു: ഹിജാബ് വിധിയുമായി ബന്ധപ്പെട്ട് കര്‍ണാടക ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരെ വധഭീഷണി മുഴക്കിയ കേസ് എന്‍ഐഎയ്ക്ക് വിടാന്‍ കര്‍ണാടക സര്‍ക്കാര്‍ ആലോചനയിൽ. സംസ്ഥാന ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേസുമായി ബന്ധപ്പെട്ട മറ്റ് വശങ്ങള്‍ കൂടി പരിഗണിക്കുന്നതിനാലാണ് എന്‍ഐഎയ്ക്ക് കേസ് കൈമാറാന്‍ ആലോചിക്കുന്നതെന്ന് അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. ചീഫ് ജസ്റ്റിസിന്  ഉള്‍പ്പെടെ ഭീഷണിയുണ്ടായിരുന്നുവെന്നും സിറ്റിംഗ് ജഡ്ജിമാരെ ഭീഷണിപ്പെടുത്തുന്ന പ്രവണത ശരിയായ നടപടിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read More

ഹിജാബ് വിധി ; പുതിയ ഹർജിയുമായി അഭിഭാഷകൻ

ബെംഗളൂരു: ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട കോടതി വിധിക്കെതിരെ പ്രതിഷേധവും സമരവും സംഘടിപ്പിച്ചവർക്കെതിരെ കോടതി അലക്ഷ്യ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകൻ ഹർജി നൽകി. ബെംഗളൂരുവിലെ അഭിഭാഷകന്‍ അമൃതേഷ് ആണ് കോടതിയലക്ഷ്യ കേസ് ഫയല്‍ ചെയ്തത്. രജിസ്ട്രാര്‍ ജനറലിന് അയച്ച കത്തില്‍, ‘അധികാരികത കുറയ്‌ക്കുകയും നീതിന്യായനിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്യുന്ന’ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി കൈ കൊള്ളണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. “ഇത് ഞെട്ടലും ആശ്ചര്യവും ഉളവാക്കുന്നു, ബഹുമാനപ്പെട്ട കോടതിയുടെ വിധിയെ അപകീര്‍ത്തിപ്പെടുത്താനും നീതിന്യായ സ്ഥാപനങ്ങളുടെ പദവി താഴ്‌ത്തി കെട്ടാനും ഉദ്ദേശിച്ചുള്ളതാണ് സംഘടനകളുടെ ഭാഗത്തു നിന്നും ഉണ്ടായത്. ഹൈക്കോടതി വിധിക്കെതിരെ നിരവധി സംഘടനകള്‍…

Read More

പരീക്ഷ എഴുതാത്തവർക്ക് വീണ്ടും അവസരം നൽകില്ല ; കർണാടക

ബെംഗളൂരു: ഹിജാബ് വിവാദത്തെ തുടർന്ന കോടതി വിധിയിൽ പ്രതിഷേധിച്ച് പരീക്ഷ എഴുതാത്തവർക്ക് വീണ്ടും അവസരം നൽകില്ലെന്ന് കർണാടക സർക്കാർ. നൂറോളം വിദ്യാർത്ഥികളാണ് കോടതി വിധിയിൽ പ്രതിഷേധം അറിയിച്ചു കൊണ്ട് പ്ലസ് ടു പരീക്ഷ ബഹിഷ്കരിച്ചത്. പരീക്ഷ എഴുതാത്തവര്‍ക്ക് പുനപ്പരീക്ഷ അനുവദിക്കുമെന്ന സൂചന അടുത്തിടെ സര്‍ക്കാര്‍ നല്‍കിയിരുന്നു. എന്നാല്‍ മറ്റു ബോര്‍ഡ് പരീക്ഷകള്‍ പോലെ എഴുതാത്തവരെ ‘ആബ്‌സെന്റ്’ ആയി കണക്കാക്കാനാണ് കര്‍ണാടക സര്‍ക്കാര്‍ ഇപ്പോൾ തീരുമാനിച്ചത്.

Read More

ഹിജാബ് വിവാദത്തിനു ശേഷം നിസ്കാരതൊപ്പി

ബെംഗളൂരു: ഹിജാബ് വിവാദത്തിന് ശേഷം നിസ്കാരത്തൊപ്പി വിവാദവുമായി കര്‍ണാടക. പെണ്‍കുട്ടികള്‍ ഹിജാബ് ധരിക്കുന്നത് വിലക്കിയതിനു പിന്നാലെ, ആണ്‍കുട്ടികള്‍ സ്‌കൂളില്‍ നിസ്‌കാരത്തൊപ്പി ധരിച്ചെത്തുന്നുവെന്ന് സ്കൂള്‍ അധ്യാപകര്‍ ആരോപിക്കുന്നു. അധ്യാപകരുടെ അഭ്യര്‍ത്ഥനപ്രകാരം പല കുട്ടികളും തൊപ്പി ഊരിമാറ്റി ക്ലാസില്‍ പ്രവേശിച്ചെങ്കിലും മറ്റു പല കുട്ടികളും ഹിജാബ് വിവാദത്തില്‍ തുടരുന്ന പെണ്‍കുട്ടികള്‍ക്കൊപ്പം ചേര്‍ന്ന് സ്കൂളുകളില്‍ നിന്ന് മാറി നില്‍ക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്.

Read More

ഹിജാബ് വിവാദം; ജഡ്ജിമാർക്ക് വൈ കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി

ബെംഗളൂരു: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചുകൊണ്ടുള്ള വിധി പുറപ്പെടുവിച്ച കര്‍ണാടക ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് ഉള്‍പ്പടെയുള്ള ജഡ്ജിമാര്‍ക്ക് വൈ കാറ്റഗറി സുരക്ഷ നല്‍കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. മധുരയില്‍ ജഡ്ജിമാരെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി പ്രസ്താവന നടത്തിയ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ തീരുമാനം. ഇതിനെ തുടര്‍ന്ന് എഫ്‌ഐആറും ബെംഗളൂരുവിൽ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ക്ലാസില്‍ ഹിജാബ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഉഡുപ്പിയിലെ പി യു കോളേജ് വിദ്യാര്‍ത്ഥിനികള്‍ നല്‍കിയ ഹര്‍ജികള്‍ തള്ളി ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്തി, ജസ്റ്റിസുമാരായ കൃഷ്ണ എസ്. ദീക്ഷിത്, ജെ.എം. ഖാസി എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് കഴിഞ്ഞ 16ന് ചരിത്രവിധി…

Read More

കോടതി വിധി അനുസരിച്ച് യൂണിഫോം ധരിച്ച് വിദ്യാർത്ഥിനി എത്തി

ബെംഗളൂരു: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ശരിവെച്ചുകൊണ്ടുള്ള ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും. കോടതി വിധിയെ മാനിച്ച്‌ ഹിജാബ് ഉപേക്ഷിച്ച്‌ യൂണിഫോം ധരിച്ചെത്തിയ വിദ്യാര്‍ത്ഥികളെ ഇരു കൈയ്യും നീട്ടിയാണ് സഹപാഠികളും അദ്ധ്യാപകരും സ്വീകരിക്കുന്നത്.ഉഡുപ്പിയിലെ എംജിഎം കോളേജില്‍ ഹിജാബ് ഉപേക്ഷിച്ച്‌ യൂണിഫോം ധരിച്ചെത്തിയ സന കൗസര്‍ എന്ന ഒന്നാം വര്‍ഷ കമ്പ്യൂട്ടർ സയന്‍സ് വിദ്യാര്‍ത്ഥിനിയുടെ വാക്കുകളാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാവുകയാണ്. എനിക്ക് മറ്റ് വഴികളില്ല എനിക്ക് എന്റെ വിദ്യാഭ്യാസം വേണം,ഞാന്‍ യൂണിഫോം ധരിച്ച്‌ സഹപാഠികളുടെ സമീപത്തേയ്‌ക്ക് ചെന്നപ്പോള്‍ അതില്‍ ഒരു…

Read More
Click Here to Follow Us