ഹിജാബ് വിധി ; പുതിയ ഹർജിയുമായി അഭിഭാഷകൻ

ബെംഗളൂരു: ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട കോടതി വിധിക്കെതിരെ പ്രതിഷേധവും സമരവും സംഘടിപ്പിച്ചവർക്കെതിരെ കോടതി അലക്ഷ്യ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകൻ ഹർജി നൽകി.

ബെംഗളൂരുവിലെ അഭിഭാഷകന്‍ അമൃതേഷ് ആണ് കോടതിയലക്ഷ്യ കേസ് ഫയല്‍ ചെയ്തത്. രജിസ്ട്രാര്‍ ജനറലിന് അയച്ച കത്തില്‍, ‘അധികാരികത കുറയ്‌ക്കുകയും നീതിന്യായനിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്യുന്ന’ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി കൈ കൊള്ളണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

  നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിൽ

“ഇത് ഞെട്ടലും ആശ്ചര്യവും ഉളവാക്കുന്നു, ബഹുമാനപ്പെട്ട കോടതിയുടെ വിധിയെ അപകീര്‍ത്തിപ്പെടുത്താനും നീതിന്യായ സ്ഥാപനങ്ങളുടെ പദവി താഴ്‌ത്തി കെട്ടാനും ഉദ്ദേശിച്ചുള്ളതാണ് സംഘടനകളുടെ ഭാഗത്തു നിന്നും ഉണ്ടായത്. ഹൈക്കോടതി വിധിക്കെതിരെ നിരവധി സംഘടനകള്‍ കര്‍ണാടക ബന്ദിന് ആഹ്വാനം ചെയ്തു. ഇതുകൂടാതെ, അച്ചടി, ഇലക്‌ട്രോണിക് മാദ്ധ്യമങ്ങള്‍ വഴി നിരവധി അഭിമുഖങ്ങളും പത്രക്കുറിപ്പുകളും നടത്തിയിട്ടുണ്ട്,” അഭിഭാഷകന്റെ ഹർജി കത്തില്‍ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാൽനടപ്പാത കൈയേറ്റ വിരുദ്ധ ഡ്രൈവ്: ബെംഗളൂരുവിൽ ചൊവ്വാഴ്ച മാത്രം 54 കിലോമീറ്റർ പാത ഒഴിപ്പിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പരിസ്ഥിതി ദിനാചരണവും വനിതാ വിങ് ഉദ്ഘാടനവും നടത്തി
[masterslider id="10"]

Related posts