ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് ജയലളിതയിൽ നിന്ന് പിടിച്ചെടുത്ത സ്വത്തുക്കൾ വിട്ട് തരണമെന്ന് ആവശ്യപ്പെട്ട് സഹോദരൻറെ മക്കൾ സമർപ്പിച്ച ഹർജി ബെംഗളുരു പ്രത്യേക കോടതി തള്ളി. ജയലളിതയുടെ സ്വത്തുക്കളുടെ അനന്തരാവകാശികൾ സഹോദരന്റെ മക്കളായ ദീപയും ദീപക്കുമാണെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിൻറെ അടിസ്ഥാനത്തിലായിരുന്നു ഹർജി. കേസുമായി ബന്ധപ്പെട്ട സ്വത്തുക്കൾ പ്രതിയുടെ മരണശേഷം അനന്തരാവകാശികൾക്ക് നൽകാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. ബെംഗളൂരു വിധാനസൗധയിൽ ജയലളിതയുടെ ഉടമസ്ഥതയിലുള്ള ഏഴ് കിലോ സ്വർണം – വജ്ര ആഭരണങ്ങൾ അടക്കം നിരവധി ആഡംബര വസ്തുക്കളാണ് കഴിഞ്ഞ 20 വർഷമായി സൂക്ഷിച്ചിരിക്കുന്നത്. സ്വർണത്തിന്…
Read MoreTag: harji
പോക്സോ കേസിൽ അറസ്റ്റിലായ സന്യാസിയുടെ ജാമ്യപേക്ഷ കോടതി തള്ളി
ബെംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ ലിംഗായത്ത് സന്യാസി ശിവമൂർത്തി മുരുഘ ശരണാരുവിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. സന്യാസിയുടെ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടികാട്ടി നൽകിയ ജാമ്യഹർജിയാണ് കോടതി തള്ളിയത് . പതിനാല് ദിവസത്തേക്ക് കൂടി ശിവമൂർത്തി മുരുഘ ശരണാരുവിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചിത്രദുർഗയിൽ നിന്ന് സന്യാസിയെ അറസ്റ്റ് ചെയ്തത്. കുട്ടികളെ പീഡിപ്പിച്ച സംഭവത്തിൽ വലിയ ജനകീയ പ്രതിഷേധം ഉയർന്നതിനെ തുടർന്നായിരുന്നു അറസ്റ്റ്. കർണാടകയിലെ നിർണ്ണായക വോട്ടുബാങ്കായ ലിംഗായത്ത് മഠത്തിന് രാഷ്ട്രീയ നേതൃത്വങ്ങളുമായി ഉന്നത ബന്ധമാണ് ഉള്ളത്. ലിംഗായത്ത് മഠം തന്നെ നടത്തുന്ന…
Read Moreയൂണിഫോമിന്റെ നിറത്തിലുള്ള ഹിജാബ് ധരിക്കാൻ അനുവദിക്കണം ; സുപ്രീം കോടതിയിൽ ഹർജി
ന്യൂഡല്‍ഹി: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരിവെച്ച കര്‍ണ്ണാടക ഹൈക്കോടതി വിധിയ്‌ക്കെതിരെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. ഖുര്‍ആന്‍ വ്യാഖ്യാനിക്കുന്നതില്‍ ഹൈക്കോടതിയ്‌ക്ക് തെറ്റുപറ്റിയെന്ന് കാണിച്ചാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. യൂണിഫോമിന്റെ അതേ നിറത്തിലുള്ള ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഹർജിയിൽ നൽകിയത്
Read Moreയാത്രാ നിബന്ധന; മഅദനിയുടെ ഹർജി ഇന്ന് പരിഗണിക്കും
ബെംഗളുരു: പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനിയുടെ യാത്രാ നിബന്ധനകൾ ലഘൂകരിക്കണം എന്നാവശ്യപ്പെട്ട് നൽകിയ ഹർജി ഇന്ന് പരിഗണിക്കും. എൻഎെഎ പ്രത്യേക കോടതിയാണ് ഹർജി പരിഗണിക്കുക. രാഷ്ട്രീയ നേതാക്കളുമായോ, അണികളുമായോ കൂടികാഴ്ച്ച പാടില്ലെന്ന നിബന്ധന ഒഴിവാക്കണമെന്നാണ് ഹർജി.
Read More