ചെന്നൈ : കാമുകിയെ പ്രീതിപ്പെടുത്താന്‍ സ്വന്തം ഭാര്യയുടെ 200 പവന്‍ ആഭണങ്ങള്‍ മോഷ്ടിച്ച് കടന്നുകളഞ്ഞ യുവാവ് ചെന്നൈയില്‍ പിടിയിലായി. ചെന്നൈയിലെ പൂനമല്ലി സ്വദേശിയായ ശേഖറെന്ന 40കാരനാണ് അറസ്റ്റിലായത്. അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ശേഖറും ഭാര്യയും കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി പിരിഞ്ഞ് താമസിക്കുകയായിരുന്നു. ഭര്‍ത്താവിന്‍റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന തന്‍റെ ആഭരണങ്ങള്‍ തിരിച്ചെടുക്കുന്നതിന് അടുത്തിടെ അവര്‍ പൂനമല്ലിയിലെ വീട്ടിലെത്തി. ആകെ മുന്നൂറ് പവന്‍ സ്വര്‍ണമായിരുന്നു ശേഖറിന്‍റെ വീട്ടിലെ അലമാരിയില്‍ സൂക്ഷിച്ചിരുന്നത്. ഇതില്‍ 200 പവനോളം കാണാനില്ലെന്ന് മനസ്സിലാക്കിയ ഭാര്യ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. എന്നാല്‍ വീട്ടില്‍ സ്വര്‍ണം സൂക്ഷിച്ചിരുന്ന…
Read MoreTag: gold
മീരാബായ് ചാനു; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വർണം
ഡൽഹി: 2022 കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം. മീരാബായ് ചാനു സൈഖോമാണ് വനിതകളുടെ ഭാരോധ്വഹനത്തിൽ ഇന്ത്യയ്ക്ക് വേണ്ടി സ്വർണം നേടിയത്. വനിതകളുടെ 49 കിലോ വിഭാഗത്തിലാണ് സ്വർണം നേടിയത്. ചാനു ആകെ 201 കിലോ ഭാരം ഉയർത്തിയാണ് ഒന്നാമതെത്തിയത്. ഇതേ ഇനത്തിൽ ടോക്കിയോ ഒളിംപിക്സിൽ വെള്ളി മെഡൽ നേടിയ ചാനു എതിരാളികളെ ബഹദൂരം പിന്നിലാക്കി. കോമൺവെൽത്ത് ഗെയിംസിലെ മീരാബായ് ചാനുവിന്റെ ഹാട്രിക് മെഡൽ നേട്ടമാണിത്. മണിപ്പൂർ സ്വദേശിനിയാണ് മീരാബായ് ചാനു. ചാനു 2014 ഗെയിംസിൽ വെള്ളിയും 2018ൽ സ്വർണവും നേടിയിരുന്നു. ഈ വർഷത്തെ…
Read Moreസുഹൃത്തിന് പാർട്ടി നടത്തി; യുവതിക്ക് നഷ്ടമായത് 3.5 ലക്ഷം രൂപയുടെ സ്വർണം
ബെംഗളൂരു: തന്റെ സുഹൃത്തിന്റെ ജന്മദിന പാർട്ടി വീട്ടിൽ സംഘടിപ്പിച്ച് സുഹൃത്തിനെ അമ്പരപ്പിക്കാൻ ശ്രമിച്ച 24 കാരിയായ യുവതി സ്വയം ഞെട്ടി. ജന്മദിന പാർട്ടിയിൽ ഉണ്ടായിരുന്ന മറ്റൊരു സുഹൃത്ത് വൈനിൽ ഉറക്കഗുളികകൾ കലർത്തി യുവതിക്ക് നൽകിയ ശേഷം 3.5 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങളുമായി രക്ഷപ്പെട്ടു. ഗണിഗരപാളയ സ്വദേശിനിയായ വേദവതി തലഘട്ടപുര പോലീസിനെ സമീപിച്ചതിനെ തുടർന്ന് സുഹൃത്ത് പ്രീതിയെ പിടികൂടുകയായിരുന്നു. ചേതനും വേദവതിയും പ്രീതിയും അടുത്ത സുഹൃത്തുക്കളായിരുന്നു എന്ന് പോലീസ് പറഞ്ഞു. അങ്ങനെയാണ് വേദവതിയും പ്രീതിയും തങ്ങളുടെ സുഹൃത്തിന് ഒരു സർപ്രൈസ് നൽകാൻ തീരുമാനിച്ചതും. ജൂൺ…
Read Moreരണ്ടരക്കോടിയുടെ സ്വർണ കവർച്ച: 10 ജാർഖണ്ഡ് സ്വദേശികൾ പിടിയിൽ
ബെംഗളൂരു: കനകപുര റോഡിലെ പ്രിയദർശിനി ജ്വല്ലറിയിൽ നിന്ന് കടയുടെ പാർശ്വഭിത്തി കുത്തിത്തുറന്ന് രണ്ടരക്കോടി രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ മോഷ്ടിച്ച ജാർഖണ്ഡിൽ നിന്നുള്ള ഒരു സ്ത്രീ ഉൾപ്പെടെ 10 അന്തർ സംസ്ഥാന മോഷ്ടാക്കളുടെ സംഘത്തെ ജെപി നഗർ പോലീസ് അറസ്റ്റ് ചെയ്തു. മോഷണം നടത്താനായി തൊട്ടടുത്ത കെട്ടിടത്തിന്റെ രണ്ടാം നിലയിലുള്ള വീട് പ്രതികൾ വാടകയ്‌ക്കെടുത്തിരുന്നു. പ്രതികളിൽ നിന്ന് 55 ലക്ഷം രൂപ വിലമതിക്കുന്ന 1.1 കിലോ സ്വർണാഭരണങ്ങൾ കണ്ടെടുത്തു. ബാക്കിയുള്ള സ്വർണാഭരണങ്ങൾ ഇനിയും കണ്ടെത്താനുണ്ട്. സംഘത്തിലെ രണ്ടുപേർ ഹോട്ടൽ ജീവനക്കാരെന്ന വ്യാജേന വീട് വാടകയ്‌ക്കെടുത്തിരുന്നു. ഏപ്രിൽ…
Read Moreകെ.ഐ.എയിൽ ഒരു കോടി രൂപയുടെ സ്വർണവുമായി മലയാളികൾ പിടിയിൽ
ബെംഗളൂരു: കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഒരു കോടിയോളം രൂപ വിലമതിക്കുന്ന സ്വർണം കടത്താൻ ശ്രമിച്ച രണ്ടു മലയാളികളെ പിടികൂടിയതായി കസ്റ്റംസ് അധികൃതർ അറിയിച്ചു. കേരളത്തിലെ കോഴിക്കോട് സ്വദേശികളായ ഇവർ മഞ്ഞലോഹത്തെ പേസ്റ്റാക്കി മാറ്റിയ ശേഷം പൗച്ചുകളാക്കി ഇഷ്‌ടാനുസൃതമായി തുന്നിയ അടിവസ്ത്രത്തിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 50.08 ലക്ഷം രൂപ വിലമതിക്കുന്ന 966.1 ഗ്രാം സ്വർണം കടത്താൻ ശ്രമിച്ചുവെന്ന പരാതിയിൽ മേയ് ആറിന് എത്തിയ 24കാരനാണ് ആദ്യം പിടിയിലായത്. 47.31 ലക്ഷം രൂപ വിലമതിക്കുന്ന 918.01 ഗ്രാം സ്വർണവുമായി 26 വയസ്സുള്ള രണ്ടാമത്തെ വ്യക്തി…
Read Moreപർദ്ദയിൽ ഒളിപ്പിച്ച് സ്വർണ കടത്തിയവർ പോലീസ് പിടിയിൽ
ബെംഗളൂരു: മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പര്‍ദയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച അഞ്ചുലക്ഷത്തിലേറെ രൂപയുടെ സ്വര്‍ണവുമായി യുവതി കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പിടിയിലായി. കഴിഞ്ഞ ദിവസം ദുബായില്‍ നിന്നുള്ള വിമാനത്തില്‍ മംഗളൂരു വിമാനതാവളത്തിലെത്തിയ യുവതിയെ കസ്റ്റംസ് പരിശോധിച്ചപ്പോഴാണ് പര്‍ദയുടെ ബട്ടണില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന 5.34 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം കണ്ടെത്തിയത്. ചെറിയ വളയത്തിന്റെ ആകൃതിയിലുള്ള സ്പ്ലിറ്റ് വാഷറിന്റെ രൂപത്തിലാണ് സ്വര്‍ണം കാണപ്പെട്ടത്. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്. ഇതേ സമയത്തു തന്നെ കരിപ്പൂർ വിമാനത്തവളത്തിൽ നിന്നും രഹസ്യ ഭാഗത്തു ഒളിപ്പിച്ചു കടത്തിയ സ്വർണവും…
Read Moreസ്വർണം മോഷ്ടിച്ചതിന് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിയിൽ
ബെംഗളൂരു: 1.7 കിലോ സ്വർണം മോഷ്ടിച്ചതിന് രണ്ട് സൂപ്രണ്ടുമാരും രണ്ട് ഇൻസ്പെക്ടർമാരും ഉൾപ്പെടെ നാല് കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തു. ഏതാനും വർഷം മുമ്പ് പിടിച്ചെടുത്ത സാധനങ്ങൾ കസ്റ്റംസ് ഓഫീസ് ഗോഡൗണിൽ സൂക്ഷിച്ചിരുന്നു. ശനിയാഴ്ച കസ്റ്റംസ് സൂപ്രണ്ട് (വിജിലൻസ്) ശ്രീനിവാസ് ഗോപാൽ എം.യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സാധനങ്ങൾ നഷ്ടപ്പെട്ടതായി മനസിലായത്. ഇതാദ്യമായല്ല കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്ത സ്വർണം സംഭരണിയിൽ നിന്ന് അപ്രത്യക്ഷമാകുന്നത്. 2019ൽ ഗോഡൗണിൽ നിന്ന് 157 ഗ്രാം സ്വർണം കാണാതായതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. സൂപ്രണ്ടുമാരും ഇൻസ്‌പെക്‌ടർമാരും ആണ് ഗോഡൗണിന്റെ ചുമതല വഹിച്ചിരുന്നത്,…
Read More4.9 ലക്ഷം രൂപയുടെ സ്വർണം വായിൽ ഒളിപ്പിച്ചു കടത്തിയ ആളെ പിടികൂടി
ബെംഗളൂരു: കെംപെഗൗഡ ഇന്റർനാഷണൽ എയർപോർട്ടിൽ 4 ലക്ഷം രൂപയിലധികം വിലമതിക്കുന്ന സ്വർണം വായയ്ക്കുള്ളിൽ ഒളിപ്പിച്ച് കടത്തിയ 42 കാരനെ എയർ കസ്റ്റംസ് സംഘം പിടികൂടി. തമിഴ്നാട്ടിലെ ചെന്നൈ സ്വദേശിയായ പ്രതി ബുധനാഴ്ച ദുബായിൽ നിന്ന് വന്നതാണ്. കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നതിനിടയിൽ ഇയാൾക്ക് സംസാരിക്കുവാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായി ഉദ്യോഗസ്ഥർ ശ്രദ്ദിച്ചു. തുടർന്ന്, അദ്ദേഹത്തിന്റെ വായ പരിശോധിക്കുകയായിരുന്നു. 100 ഗ്രാം ഭാരമുള്ള 4.9 ലക്ഷം രൂപ വിലമതിക്കുന്ന രണ്ട് ഗോൾഡ് പീസുകളാണ് വായിൽ നിന്ന് കണ്ടെടുത്തത്. ഇതിനെത്തുടർന്ന്, ഉദ്യോഗസ്ഥർ സ്വർണം പിടിച്ചെടുക്കുകയും കസ്റ്റംസ് തീരുവ വെട്ടിപ്പ് നടത്തിയതിന് ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
Read Moreവിമാനത്തിൽ 61 ലക്ഷത്തിന്റെ സ്വർണ്ണ കടത്ത്; കയ്യോടെ പിടികൂടി കസ്റ്റംസ്
ബെംഗളുരു; വിമാനത്തിൽ വൻതോതിൽ സ്വർണ്ണം കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് കസ്റ്റംസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് സീറ്റിനടിയിൽ ഒളിപ്പിച്ച 61 ലക്ഷത്തിന്റെ സ്വർണ്ണം. ദുബായിൽ നിന്നെത്തിയ വിമാനത്തിലാണ് സംഭവം. 599 ഗ്രാം സ്വർണ്ണ കട്ടികളും പേസ്റ്റ് രൂപത്തിലാക്കിയ 701 ഗ്രാം സ്വർണ്ണവുമാണ് കണ്ടെത്തിയത്. ആളെ പിടികൂടാനായില്ല. യാത്രാ രേഖകൾ കൃത്യമായി പരിശോധിച്ച് സ്വർണ്ണകടത്തുകാരനെ പിടികൂടുമെന്ന് കസ്റ്റംസ് വ്യക്തമാക്കി.
Read More