പർദ്ദയിൽ ഒളിപ്പിച്ച് സ്വർണ കടത്തിയവർ പോലീസ് പിടിയിൽ

ബെംഗളൂരു: മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പര്‍ദയില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച അഞ്ചുലക്ഷത്തിലേറെ രൂപയുടെ സ്വര്‍ണവുമായി യുവതി കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പിടിയിലായി. കഴിഞ്ഞ ദിവസം ദുബായില്‍ നിന്നുള്ള വിമാനത്തില്‍ മംഗളൂരു വിമാനതാവളത്തിലെത്തിയ യുവതിയെ കസ്റ്റംസ് പരിശോധിച്ചപ്പോഴാണ് പര്‍ദയുടെ ബട്ടണില്‍ ഒളിപ്പിച്ച്‌ കടത്തുകയായിരുന്ന 5.34 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം കണ്ടെത്തിയത്.

  പിൻ നമ്പർ വേണ്ട; ഗൂഗിൾ പേയിലൂടെ ഇനി വിരലടയാളം ഈ രീതിയിൽ പണമയയ്ക്കാം; പുതിയ ഫീച്ചർ ഇങ്ങനെ

ചെറിയ വളയത്തിന്റെ ആകൃതിയിലുള്ള സ്പ്ലിറ്റ് വാഷറിന്റെ രൂപത്തിലാണ് സ്വര്‍ണം കാണപ്പെട്ടത്. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്.

ഇതേ സമയത്തു തന്നെ കരിപ്പൂർ വിമാനത്തവളത്തിൽ നിന്നും രഹസ്യ ഭാഗത്തു ഒളിപ്പിച്ചു കടത്തിയ സ്വർണവും പിടികൂടിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴയിൽ മുങ്ങി ബെംഗളൂരു ഐടി ഇടനാഴി; ഔട്ടർ റിങ് റോഡിൽ കിലോമീറ്ററുകളോളം ഗതാഗതക്കുരുക്ക്, ദുരിതത്തിലായി ജനജീവിതം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts