ബെംഗളൂരു: മഴ തുടങ്ങിയതോടെ സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്നു. സംസ്ഥാനത്ത് ഈ വർഷം 2206 പേർക്കാണ് ഡെങ്കി ബാധിച്ചത്. ജൂണിൽ മാത്രം 358 പേർ ചികിത്സ തേടി. ബെംഗളൂരു നഗരത്തിൽ ഈ വർഷം 732 പേർക്കു ഡെങ്കി ബാധിച്ചു. കഴിഞ്ഞ വർഷം സംസ്ഥാനത്തൊട്ടാകെ 9620 പേരാണ് ചികിത്സ തേടിയത്.
Read MoreTag: fever
പനി ബാധിച്ച് യുവതി മരിച്ചു, സാമ്പിൾ H3N2 പരിശോധനയ്ക്ക് അയച്ചു
വഡോദര: നഗരത്തിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ 58 കാരിയായ സ്ത്രീ പനി ലക്ഷണങ്ങളെ തുടര്‍ന്ന് മരിച്ചു. H3N2 ഇന്‍ഫ്‌ളുവന്‍സ വൈറസാണോ മരണകാരണമെന്ന് അന്വേഷിച്ച് വരികയാണ്. സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും മരണ കാരണം കണ്ടെത്താന്‍ സമിതി രൂപീകരിച്ചിട്ടുണ്ടെന്നും ആരോഗ്യ ഉദ്യോഗസ്ഥര്‍ പറഞ്ഞു. രോഗിയെ മാര്‍ച്ച് 11 ന് ഒരു സ്വകാര്യ ആശുപത്രിയില്‍ നിന്ന് സര്‍ സായാജിറാവു ജനറല്‍ (എസ്‌എസ്ജി) ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ മാര്‍ച്ച് 13-നാണ് യുവതി മരിച്ചതെന്ന് എസ്‌എസ്ജി ഹോസ്പിറ്റല്‍ റസിഡന്റ് മെഡിക്കല്‍ ഓഫീസര്‍ (ആര്‍എംഒ) ഡി കെ ഹെലയ പറഞ്ഞു. വഡോദരയിലെ ഫത്തേഗഞ്ച് താമസക്കാരിയാണ്…
Read Moreനഗരത്തിൽ പടർന്ന് പിടിച്ച് ഇൻഫ്ലുവൻസ എ വൈറസ് പനി
ബെംഗളൂരു: ഇപ്പോൾ വർദ്ധിച്ചുവരുന്ന ശ്വാസകോശ അണുബാധകൾക്ക് ഇൻഫ്ലുവൻസ എ വൈറസാണ് മുഖ്യമായും ഉത്തരവാദിയെന്ന് നഗര ആശുപത്രികളിലെ പകർച്ചവ്യാധി വിദഗ്ധർ പറയുന്നു. ഈ അണുബാധകൾ കാലാനുസൃതമാണ്, ജലദോഷം, ചുമ, പനി, ശരീരവേദന എന്നിവയാണ് മറ്റ് ലക്ഷണങ്ങൾ. മിക്ക കേസുകളിലും ഇത് സ്വാഭാവികമായി പരിഹരിക്കപ്പെടും, എന്നാൽ വൈറൽ പനിയ്ക്ക് ശേഷമുള്ള ചുമയും പതിവിലും കൂടുതൽ നീണ്ടുനിൽക്കുമെന്നും റിപ്പോർട്ടുകളുണ്ട്. . ഗുരുതരമായ അസുഖമുള്ള രോഗികളുടെ സാമ്പിളുകളിൽ ഡയഗ്നോസ്റ്റിക്സ് നടത്തുന്നുണ്ടെന്നും അതിൽ മിക്ക ഫലങ്ങളും ഇൻഫ്ലുവൻസ എ യുടേതാണെന്നും പകർച്ചവ്യാധി കൺസൾട്ടന്റായ ഡോ. ജോൺ പോൾ എം പറയുന്നു. ശിശുക്കൾ,…
Read Moreകുട്ടികളിൽ തക്കാളി പനി പടരുന്നു
ബെംഗളൂരു: നഗരത്തിൽ കുട്ടികൾക്കിടയിൽ തക്കാളിപ്പനി (ഹാൻഡ്, ഫൂട്ട് ആൻഡ് മൗത്ത് ഡിസീസ്) പടരുന്നതായി റിപ്പോർട്ട്. കഴിഞ്ഞ 3 ആഴ്ചകളിലായി പ്രതിദിനം 6 മുതൽ 10 വരെ കുട്ടികൾ രോഗലക്ഷണങ്ങളുമായി ആശുപത്രിയിൽ എത്തുന്നുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. 6 മാസം മുതൽ 6 വയസ്സുവരെ പ്രായമുള്ള കുട്ടികളെയാണു ഈ രോഗം കൂടുതലായി ബാധിക്കുന്നത്. നഴ്സറികളിലും പ്ലേ സ്കൂളുകളിലും രോഗവ്യാപന ഭീഷണിയുണ്ട്. എന്നാൽ ഭയപ്പെടാനില്ല സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും ആരോഗ്യ കമ്മിഷണർ ഡി.രൺദീപ് പറഞ്ഞു. കുട്ടികളിൽ പണി, ക്ഷീണം, സന്ധിവേദന, കൈവെള്ളയിലും കാൽവെള്ളയിലും വായയ്ക്കുള്ളിലും പൃഷ്ഠഭാഗവും ചുവന്ന കുരുക്കളും…
Read Moreഡെങ്കി പനി ഭീതി; 17 ദിവസത്തിനിടെ 596 പേർക്ക് രോഗമോ? ആരോഗ്യവകുപ്പിന്റെ കണക്കുകൾ അറിയാം
ബെംഗളുരു; കോവിഡ് കേസുകൾ ഗണ്യമായി കുറയവേ നഗരത്തിൽ പരിഭ്രാന്തി പടർത്തി ഡെങ്കി പനി പടർന്നു പിടിക്കുന്നു. ഉഡുപ്പി, ദക്ഷിണകന്നഡ, കലബുറഗി, ശിവമൊഗ എന്നിവിടങ്ങളിലും ഡെങ്കി പനിയുടെ വ്യാപനം ഉയർന്ന നിരക്കിലാണ്. സെപ്റ്റംബർ 1 മുതലുള്ള കണക്കുകളാണ് ആരോഗ്യ വകുപ്പ് പുറത്ത് വിട്ടിരിക്കുന്നത്. കൂടാതെ 17 ദിവസത്തിനിടെ 596 പേർക്ക് രോഗം സ്ഥിതീകരിച്ചു എന്ന ഞെട്ടിക്കുന്ന കണക്കുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഡി വൺ, ഡി ത്രീ, ഡി ഫോർ എന്നീ അപകടകാരികളായ വകഭേദമാണ് പടർന്നു പിടിക്കുന്നത്, ബെംഗളുരുവിൽ ഇതുവരെ ഡെങ്കി പനി കാരണം മരണം…
Read Moreകർണ്ണാടകയിൽ വില്ലനായി വൈറൽ പനി; പനി ബാധിച്ചത് ഏറെ പേർക്ക്
ബെംഗളുരു; കോവിഡ് നിരക്ക് കൂടുന്നതിനൊപ്പം ജനങ്ങളെ ആശങ്കപ്പെടുത്തി കർണ്ണാടകയിൽ വൈറൽ പനിയും വ്യാപിക്കുന്നു. എന്നാൽ ഈ സാഹചര്യത്തെ കൃത്യമായി നേരിടുമെന്നും ഇതിനായി സ്വകാര്യ- സർക്കാർ ആശുപത്രികളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് പഠനവിധേയമാക്കുകയാണെന്നും ആരോഗ്യ മന്ത്രി ഡോ. കെ സുധാകർ പറഞ്ഞു. കൂടാതെ കേരളവുമായി അതിർത്തി പങ്കിടുന്ന ഇടങ്ങളിൽ നിപ പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കർശന പരിശോധന നടത്തുന്നുണ്ടെന്നും വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ പനി ബാധിച്ച് ആശുപത്രികളിൽ എത്തുന്ന ജനങ്ങളുടെ എണ്ണത്തിൽ വർധനവ് ഉണ്ടായിരുന്നു, കോവിഡെന്ന സംശയം ആദ്യം ഉണ്ടായിരുന്നെങ്കിലും വൈറൽ പനിയാണെന്ന് സ്ഥിതീകരിച്ചിരുന്നു.…
Read Moreഎച്ച് 1 എൻ 1 വ്യാപകമാകുന്നു; ബോധവൽക്കരണവുമായി ബിഎംആർസിഎൽ
ബെംഗളുരു: എച്ച് 1 എൻ 1 പനി പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ മെട്രോ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് ബോധവൽക്കരണവുമായി ബിഎംആർസിഎൽ രംഗത്ത്. പനിയുടെ ലക്ഷണങ്ങൾ, ചികിത്സ നടത്തേണ്ട വിധം എന്നിവയെല്ലാം മെട്രോ സ്റ്റേഷനുകളിൽ കന്നഡയിലും ഇംഗ്ലീഷിലും എഴുതി പ്രദർശിപ്പിക്കും. പ്രതിദിനം നാല് ലക്ഷത്തോളം പേർ ഉപയോഗിക്കുന്നതിനാൽ പനി പടർന്ന് പിടിക്കാൻ സാധ്യത മെട്രോസ്റ്രേഷനുകളിൽ അധികമായതിനാലാണ് ഇത്തരമൊരു മുൻകരുതൽ എടുക്കുന്നത്. ആരോഗ്യ വകുപ്പിന്റെ ബുക്ക് ലറ്റുകളും വിതരണം നടത്തും. ഇതുവരെ എച്ച് 1 എൻ 1 പനി ബാധിച്ച് 17 പേരോളം മരണമടഞ്ഞ സാഹചര്യത്തിലാണ് നടപടി ഊർജിതമാക്കിയത്.
Read More