ബെംഗളുരു: ഭാരത് ജോഡോ യാത്ര പൂര്‍ത്തിയാക്കിയ ശേഷം ആദ്യമായി കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങി. ബെളഗാവിയില്‍ കോണ്‍ഗ്രസ്സ് നടത്തുന്ന പ്രചാരണ പരിപാടിക്ക് രാഹുല്‍ തുടക്കം കുറിച്ചു. തെരഞ്ഞെടുപ്പിന്റെ ഭാഗമായി പാര്‍ട്ടി സംസ്ഥാന ഘടകം സംഘടിപ്പിക്കുന്ന യുവജന സമ്മേളനമായ ‘യുവക്രാന്തി സംഗമ’ത്തെ രാഹുല്‍ ഗാന്ധി അഭിസംബോധന ചെയ്തു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍, നിയമസഭാ കക്ഷി നേതാവും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യ തുടങ്ങി നിരവധി നേതാക്കള്‍ സിപിഎഡ് ഗ്രൗണ്ടില്‍ സംഘടിപ്പിക്കുന്ന മെഗാ റാലിയില്‍…
Read MoreTag: election
ഓൾഡ് മൈസൂരുവിനെ ലക്ഷ്യമിട്ട് ബിജെപി
ബെംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ ഓള്‍ഡ് മൈസൂരു മേഖലയില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാനൊരുങ്ങി ബിജെപി നേതൃത്വം. അധികാരത്തുടര്‍ച്ചയ്ക്ക് ഓള്‍ഡ് മൈസൂരുവില്‍ മികച്ച വിജയം അനിവാര്യമാണെന്ന വിലയിരുത്തലിലാണു ബിജെപി നേതൃത്വം. വൊക്കലിഗ സ്വാധീനമേഖലയായ ഓള്‍ഡ് മൈസൂരു മേഖലയില്‍ ദശകങ്ങളായിട്ടും വേരുറപ്പിക്കാന്‍ ബിജെപിക്കു കഴിഞ്ഞിട്ടില്ല. ജെഡി-എസ്, കോണ്‍ഗ്രസ് കക്ഷികളാണ് ഇവിടെ പ്രബലം. രാമനഗര, മണ്ഡ്യ, മൈസൂരു, ചാമരാജ്നഗര്‍, കുടക്, കോലാര്‍, തുമകുരു, ഹാസന്‍ ജില്ലകള്‍ ഉള്‍പ്പെടുന്നതാണ് ഓള്‍ഡ് മൈസൂരു മേഖല. ജെഡി-എസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമിയും കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡി.കെ. ശിവകുമാറും ഓള്‍ഡ്…
Read Moreകോൺഗ്രസിന്റെ സ്ഥാനാർഥി പട്ടിക ഉടൻ എന്ന് സൂചന
ബെംഗളൂരു: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക അടുത്ത ദിവസം തന്നെ പ്രഖ്യാപിക്കുമെന്ന് ഏകദേശം സൂചന. പക്ഷേ മുസ്ലീം സ്ഥാനാര്‍ത്ഥികള്‍ ഇത്തവണ കോണ്‍ഗ്രസ് പട്ടികയില്‍ കുറയുമെന്നാണ് സൂചന. മുസ്ലീങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള മണ്ഡലങ്ങളില്‍ മാത്രമേ അവര്‍ക്ക് ടിക്കറ്റ് നല്‍കൂ. ഇവിടങ്ങളില്‍ മാത്രമേ ഇവര്‍ക്ക് വിജയസാധ്യതയുള്ളൂ എന്നാണ് വിലയിരുത്തല്‍. അതേസമയം കോണ്‍ഗ്രസിന്റെ മുന്‍കാല നയങ്ങളില്‍ നിന്നുള്ള പൂര്‍ണമായ പിന്‍മാറ്റമാണിത്. ബിജെപിയുമായി പിടിച്ച് നില്‍ക്കാനാണ് കോണ്‍ഗ്രസ് ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. നേരത്തെ ജയിക്കാനുള്ള സാധ്യതകള്‍ക്ക് സാമൂഹ്യ നീതി ഉറപ്പാക്കുക എന്നതിനായിരുന്നു സ്ഥാനാര്‍ത്ഥിത്വത്തില്‍ കോണ്‍ഗ്രസ് മുന്‍തൂക്കം നല്‍കിയിരുന്നത്.
Read Moreആരുമായും സഖ്യമില്ല, നിയമസഭ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് പോരാടും ; ഡികെ ശിവകുമാർ
ബെംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍. ആരുമായും സഖ്യമില്ല. ഞങ്ങള്‍ ഒറ്റയ്ക്കാണ് പോകുന്നത്. ഞങ്ങള്‍ ഒറ്റയ്ക്ക് പോരാടുകയാണ്. ഞങ്ങള്‍ ഒറ്റയ്ക്ക് അധികാരത്തിലെത്തും,ശിവകുമാര്‍ പറഞ്ഞു. തെരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക തീരുമാനിക്കാനുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി (സിഇസി) യോഗത്തില്‍ പങ്കെടുക്കാനാണ് ഡികെ ശിവകുമാര്‍ ഡല്‍ഹിയിലെത്തിയത്. പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അധ്യക്ഷതയിലാണ് സിഇസി യോഗം ചേര്‍ന്നത്. പാര്‍ട്ടി നേതാക്കളായ രാഹുല്‍ ഗാന്ധി, കെസി വേണുഗോപാല്‍, സിദ്ധരാമയ്യ, മുകുള്‍ വാസ്‌നിക്, രണ്‍ദീപ് സിങ് സുര്‍ജേവാല എന്നിവരും പാനലിലെ…
Read Moreമണ്ഡ്യയിൽ കുമാരസ്വാമിയും ദിവ്യയും സുമലതയും പോരിനിറങ്ങുന്നതായി റിപ്പോർട്ട്
ബെംഗളൂരു; നിയസഭ തിരഞ്ഞെടുപ്പില്‍ അതീവ നാടകീയ മുഹൂര്‍ത്തങ്ങള്‍ക്കാകും ഇത്തവണ മണ്ഡ്യ നിയമസഭ മണ്ഡലം വേദിയായേക്കുക. സാധാരണ നിലയില്‍ കോണ്‍ഗ്രസും ജെ ഡി എസും തമ്മിലാണ് മണ്ഡ്യയില്‍ പോരാട്ടം. എന്നാല്‍ പഴയ മൈസൂരു മേഖലയില്‍ കൂടുതല്‍ സീറ്റ് നേടുകയെന്ന ലക്ഷ്യത്തോടെ ബി ജെ പിയും ഇവിടെ കളം നിറഞ്ഞിരിക്കുകയാണ്. ശക്തരെ തന്നെ ഇറക്കി മണ്ഡ്യ പിടിക്കാനുള്ള തീവ്രശ്രമങ്ങള്‍ ബി ജെ പി നടത്തുന്നുണ്ട്. മണ്ഡ്യ ലോക്സഭ എംപിയായ നടി സുമലതയെ മണ്ഡലത്തില്‍ മത്സരിപ്പിക്കാനാണ് ബി ജെ പി നീക്കം. മണ്ഡ്യ നിയമസഭയില്‍ നിന്ന് അവര്‍ ബി…
Read Moreസിദ്ധരാമയ്യയുടെ സ്ഥാനാർഥിത്വത്തിൽ തീരുമാനമെടുക്കാതെ ഹൈക്കമാൻഡ്
ബെംഗളൂരു:നിയമസഭാ തെരഞ്ഞെടുപ്പില്‍ കോലാറില്‍ സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചെങ്കിലും മുതിര്‍ന്ന നേതാവ് സിദ്ധരാമയ്യയുടെ മണ്ഡലം സംബന്ധിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇനിയും തീരുമാനമെടുത്തിട്ടില്ല. കോലാറിലെ നിലവിലെ ജെഡിഎസ് എംഎല്‍എ ശ്രീനിവാസ ഗൗഡ കോണ്‍ഗ്രസ് അനുകൂല പ്രസ്താവനകളുമായി തന്റെ നിലപാട് ഇതിനോടകം വ്യക്തമാക്കിക്കഴിഞ്ഞു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ ഗൗഡ കോണ്‍ഗ്രസില്‍ ചേരുമെന്ന് ഉറപ്പാണ്. ഇതെല്ലാം മുന്‍കൂട്ടിക്കണ്ടാണ് സിദ്ധരാമയ്യ കോലാറില്‍ നിന്ന് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതെന്ന് വ്യക്തമാണ്. എന്നാല്‍ സിദ്ധരാമയ്യ കോലാറില്‍ നിന്ന് മത്സരിച്ചാല്‍ ജയിച്ചേക്കില്ലെന്നാണ് പാര്‍ട്ടി നടത്തിയ ആഭ്യന്തര സര്‍വേയില്‍ നിന്നും വ്യക്തമാകുന്നത്. ഇതോടെയാണ് തല്‍ക്കാലം കോലാറിലെ സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ ഹൈക്കമാന്‍ഡ്…
Read Moreലിംഗായത്തുകൾ കോൺഗ്രസിനൊപ്പം, ആവശ്യപ്പെട്ടത് 60 സീറ്റുകൾ
ബെംഗളൂരു: സംസ്ഥാനത്ത് കോണ്‍ഗ്രസിന് അനുകൂലമായി തിരഞ്ഞെടുപ്പ് മാറുന്നുവെന്ന് സൂചന. നിരവധി സാമുദായിക നേതാക്കള്‍ കോണ്‍ഗ്രസിനൊപ്പം വന്നിരിക്കുകയാണ്. ഇവര്‍ കോണ്‍ഗ്രസ് നേതൃത്വത്തെ നേരിട്ട് സമീപിച്ചാണ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാന നിയമസഭയില്‍ ഇവരെല്ലാം ഉയര്‍ന്ന പ്രാതിനിധ്യം ആവശ്യപ്പെട്ടിരിക്കുകയാണ്. ലിംഗായത്തുകളുടെ പിന്തുണയും ഇക്കൂട്ടത്തിലുണ്ട്. വീരശൈവ മഹാസഭ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ നേരിട്ട് കണ്ടിരിക്കുകയാണ്. സ്ഥാനാര്‍ഥി പട്ടിക ഇന്ന് തീരുമാനിക്കുമെന്നാണ് സൂചന. ഇന്നലെ വൈകീട്ട് വീരശൈവ വിഭാഗം കോണ്‍ഗ്രസ് അധ്യക്ഷനെ കണ്ടത്. അഖിലേന്ത്യാ വീരശൈവ മഹാസഭാ ചെയര്‍മാന്‍ ഷമാനൂര്‍ ശിവശങ്കരപ്പയാണ് ദില്ലിയിലെത്തി മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ കണ്ടത്. അദ്ദേഹത്തിനൊപ്പം…
Read Moreബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണൻ ബിജെപി യിലേക്ക്?
ബിഗ് ബോസ് സീസൺ 4 ലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ തരംഗമായ മത്സരാർത്ഥിയാണ് ഡോ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസിൽ ഫൈനലിൽ പോലും ഇടം നേടാൻ കഴിഞ്ഞില്ലെങ്കിലും പുറത്ത് വലിയൊരു ആരാധകവൃന്ദത്തെ സൃഷ്ടിച്ചെടുക്കാൻ റോബിന് സാധിച്ചിരുന്നു. ബിഗ് ബോസ് സീസൺ കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞെങ്കിലും ഈ ആരാധക പിന്തുണയ്‌ക്ക് യാതൊരു കോട്ടവും ഇതുവരെ വന്നിട്ടില്ല. ബിഗ് ബോസ് ഷോ കഴിഞ്ഞതോടെ തന്റെ സിനിമ മോഹവുമായി മുന്നോട്ട് പോകുകയാണ് റോബിൻ. തനിക്ക് നിരവധി സിനിമകളിൽ അവസരം ലഭിച്ചിട്ടുണ്ടെന്ന് താരം വ്യക്തമാക്കിയിരുന്നു. മാത്രമല്ല സ്വന്തമായി ഒരു സിനിമ…
Read Moreജയം ഉറപ്പല്ലേ.. അതാണ് സീറ്റിനെ ചൊല്ലിയുള്ള തർക്കം ; മുഖ്യമന്ത്രി
ബെംഗളൂരു: വരാനിരിക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പി തന്നെ അധികാരത്തില്‍ വരും എന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. ബിജെപി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും അക്കാര്യത്തില്‍ നല്ല ഉറപ്പുണ്ട് എന്നും അതിനാലാണ് സീറ്റിനായി പാര്‍ട്ടിയില്‍ മത്സരം മുറുകുന്നത് എന്നും ബസവരാജ് ബൊമ്മെ കൂട്ടിച്ചേര്‍ത്തു. ജയിക്കാന്‍ കഴിയുന്ന പാര്‍ട്ടിയില്‍ എല്ലായ്പ്പോഴും മത്സരമുണ്ടാകും എന്നാണ് ബിജെപിക്കുള്ളിലെ സീറ്റ് തര്‍ക്കം സംബന്ധിച്ച ചോദ്യത്തിന് ബസവരാജ് ബൊമ്മെ മറുപടി നൽകിയത്.
Read Moreസംസ്ഥാനത്ത് കോൺഗ്രസ് ആദ്യഘട്ട സ്ഥാനാർഥി പട്ടിക നാളെ
ബെംഗളൂരു:നിയമസഭ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്‍റെ ആദ്യഘട്ട സ്ഥാനാര്‍ഥിപ്പട്ടിക ഈമാസം 17ന് പുറത്തിറക്കുമെന്ന് പ്രതിപക്ഷനേതാവ് സിദ്ധരാമയ്യ നേരത്തെ അറിയിച്ചിരുന്നു. സ്ഥാനാര്‍ഥികളെ നിശ്ചയിക്കാനുള്ള സ്‌ക്രീനിങ് കമ്മിറ്റി കഴിഞ്ഞയാഴ്ച ചേര്‍ന്നിരുന്നു. ജയസാധ്യതക്കാണ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മുഖ്യപരിഗണന നല്‍കുന്നതെന്ന് സിദ്ധരാമയ്യ പറഞ്ഞു. 224 അംഗ നിയമസഭയില്‍ 150 സീറ്റുകളിലെ വിജയമാണ് പാര്‍ട്ടി ഇത്തവണ ലക്ഷ്യമിടുന്നത്. ഇത്തവണ ജെ.ഡി.എസാണ് ആദ്യം സ്ഥാനാര്‍ഥിപ്പട്ടിക പുറത്തുവിട്ടത്. 93 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് പാര്‍ട്ടി പുറത്തിറക്കിയത്. ഇതുപ്രകാരം പ്രചാരണവും നടന്നുവരുന്നു. ബി.ജെ.പിയുടെ സ്ഥാനാര്‍ഥിപ്പട്ടിക പുറത്തിറക്കിയിട്ടില്ല.
Read More