കേരളത്തിലേക്ക്‌ ലഹരി കടത്ത്, നൈജീരിയൻ സ്വദേശി അറസ്റ്റിൽ

ബെംഗളൂരു: കേരളത്തിലേക്ക് ലഹരി കടത്തുന്ന സംഘത്തിലെ മുഖ്യകണ്ണി പിടിയിലായി. നൈജീരിയന്‍ സ്വദേശി ഹഫ്‌സ റിഹാനത്ത് ഉസ്മാനാണ് ബംഗളൂരുവില്‍ പിടിയിലായത്. കാസര്‍ഗോഡ് കേന്ദ്രീകരിച്ച്‌ നടന്ന ലഹരി ഇടപാട് കേസിലെ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതിയെ കാസര്‍ഗോഡ് ബേക്കല്‍ പോലീസ് ബംഗളൂരുവിലെത്തിയാണ് അറസ്റ്റ് ചെയ്തത്.കാസര്‍ഗോട്ടെ ലഹരി ഇടപാടുകളുമായി ബന്ധപ്പെട്ട് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയായിരുന്നു.ഇതിനിടെയാണ് പ്രതി ബംഗളൂരുവിലുണ്ടെന്ന വിവരം ലഭിച്ചത്. തുടര്‍ന്ന് ബേക്കല്‍ പോലീസ് ബംഗളൂരുവില്‍ എത്തി പ്രതിയെ പിടികൂടുകയായിരുന്നു.പ്രതിയെ ബേക്കല്‍ സ്റ്റേഷനില്‍ എത്തിച്ചു. കേരളത്തിൽ രാസലഹരി എത്തിക്കുന്നതുമായി ബന്ധപ്പെട്ട പ്രധാന കണ്ണിയാണ് ഇവരെന്ന് പോലീസ് പറഞ്ഞു.പ്രതിയെ…

Read More

കൊച്ചിയിൽ വൻ ലഹരി വേട്ട, പാക് സ്വദേശി അറസ്റ്റിൽ

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ  മൂന്നാമത്തെ ലഹരി വേട്ട കൊച്ചിയിൽ. 1200 കോടിയിലേറെ രൂപയുടെ ലഹരി വസ്തുക്കളാണ് എൻബിസി – നേവി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു പാകിസ്ഥാൻ സ്വദേശി അറസ്റ്റിൽ. അഫ്ഗാനിൽ നിന്ന് കടൽ മാർഗം കൊണ്ടു പോയ ലഹരി ശേഖരമാണ് ഉദ്യോഗസ്ഥർ പിടികൂടിയത്. 2500 കിലോ മെത്തഫിറ്റമിൻ, 500 കിലോ ഹെറോയിൻ, 529 കിലോ ഹാഷിഷ് ഓയിൽ തുടങ്ങിയ ലഹരി വസ്തുക്കളാണ് പിടികൂടിയത്.

Read More

ലഹരി ഉപയോഗം ഉദ്യോഗസ്ഥർ കണ്ടത്തെട്ടെ, ശേഷം ശുദ്ധീകരണം നടത്തും ; സുരേഷ് ഗോപി

തിരുവനന്തപുരം: മലയാള സിനിമയിലെ ലഹരി ഉപയോഗം നിയമപരമായി കണ്ടെത്തട്ടെയെന്ന് നടൻ സുരേഷ് ഗോപി. സമൂഹത്തിന്റെ സുരക്ഷക്കായി ചില കണ്ടെത്തലുകൾ മുന്നോട്ട് കൊണ്ടുവന്നിട്ടുണ്ട്. ആ വിവരങ്ങളിലെ സത്യസന്ധത പരിശോധിക്കണം. ഈ സാഹചര്യത്തിൽ ഉദ്യോഗസ്ഥർക്കൊപ്പം നിൽക്കാനുള്ള നിലപാട് സ്വീകരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. ഉദ്യോഗസ്ഥരുടെ വേട്ട നടക്കട്ടെ. അത് നടക്കണം. ഉദ്യോഗസ്ഥർ പറയട്ടെ. സമൂഹത്തിന്റെ സുരക്ഷക്കായി ചില കണ്ടെത്തലുകൾ മുന്നോട്ട് കൊണ്ടുവന്നിട്ടുണ്ട്. ആ വിവരങ്ങളിലെ സത്യസന്ധതയും, അതിനകത്ത് ശുദ്ധീകരണവും ആവശ്യമാണെങ്കിൽ നാട്ടിൽ നിലനിൽക്കുന്ന നിയമങ്ങളെ അടിസ്ഥാനപ്പെടുത്തി അത് നടക്കട്ടെ. ഉദ്യോഗസ്ഥർ തിരുത്താനുള്ള നടപടികൾ എടുക്കുകയാണെങ്കിൽ ആ നടപടിയിൽ…

Read More

ലഹരി കൈമാറുന്നതിനിടെ നൈജീരിയൻ സ്വദേശികൾ പിടിയിൽ

ബെംഗളൂരു: ലഹരി വസ്തുക്കൾ കൈമാറുന്നതിനിടെ രണ്ടു നൈജീരിയ സ്വദേശികൾ അറസ്റ്റിൽ. കൊത്തന്നൂരിലെ വാടക റൂമിൽ നിന്നും മാരക ലഹരി വസ്തുക്കൾ കൈമാറുന്നതിനിടയിലാണ് ഇവരെ പോലീസ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആണ് അറസ്റ്റ് നടന്നത്. ഇവരിൽ നിന്നും 200 ഗ്രാം എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ പോലീസ് പിടികൂടി. ഇവരുമായി സാമ്പത്തിക ഇടപാട് നടത്തിയ ആളുകളിലേക്ക് അന്വേഷണം വ്യാപിക്കുന്നതായി പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഗൂഗിൾ പേ സംവിധാനം ആണ് ഇവർ ലഹരി കച്ചവടത്തിന്റെ പണമിടപാടിനായി ഉപയോഗിച്ചിരുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി. മലയാളികൾ ഉൾപ്പെടെ നിരവധി പേരുകൾ…

Read More

ലഹരി ഉപയോഗിക്കുന്നവരെ കണ്ടെത്താൻ സിനിമ സെറ്റുകളിൽ ഇനി ഷാഡോ പോലീസ്

കൊച്ചി: സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട യോഗം കഴിഞ്ഞ ദിവസം ചേർന്നിരുന്നുവെന്നും ലൊക്കേഷനുകളിലും ഇനിമുതൽ ഷാഡോ പോലീസിന്റെ സാന്നിദ്ധ്യമുണ്ടാവുമെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കെ സേതുരാമൻ. നിയമം ലംഘിക്കുന്നവർക്കെതിരെ നടപടിയുണ്ടാവുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. സിനിമാ രംഗത്തുള്ളവരുടെ വെളിപ്പെടുത്തലുകളിൽ നടപടി ഉണ്ടാവും. പരാതി ലഭിച്ചാൽ തുടർനടപടി സ്വീകരിക്കും. എക്സൈസ് ഇതിൽ അന്വേഷണം നടത്തുന്നുണ്ട്. പരാതി ലഭിച്ചാൽ മൊഴി എടുക്കും. ലഹരി ഉപയോഗം കാരണം എല്ലാ സിനിമാ സ്‌പോട്ടുകളിലും പോലീസ് ഉണ്ടാവും. സിനിമാ രംഗത്ത് ആരൊക്കെ ലഹരി ഉപയോഗിക്കുന്നു എന്നത് സംബന്ധിച്ച ഡാറ്റ…

Read More

ബെംഗളൂരുവിൽ നിന്നും ലഹരി കടത്ത്, എം.ഡി.എം.എയുമായി ദമ്പതികൾ അടക്കം 4 പേർ പിടിയിൽ

കൽപറ്റ: മുത്തങ്ങയിൽ വാഹന പരിശോധന നടത്തുന്നതിനിടെ മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി ദമ്പതികളടക്കം നാല് പേർ പിടിയിൽ. കോഴിക്കോട് സ്വദേശികളായ നല്ലളം കെ.ജെ.കെ. വീട്ടിൽ ഫിറോസ് ഖാൻ, പാറപ്പുറം അരക്കിണർ മിഥുൻ നിവാസ് പി.കെ. യൂസഫലി , ഇയാളുടെ ഭാര്യ മാന്തോട്ടം വടക്കൻ കണ്ടി ആയിഷ നിഹാല , കണ്ണൂർ കക്കാട് പറയിലകത്ത് പി. നദീർ എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് 156 ഗ്രാം എം.ഡി.എം.എ പോലീസ് പിടികൂടി. ജില്ലയിലെ ഏറ്റവും വലിയ രണ്ടാമത്തെ എം.ഡി.എം.എ വേട്ടയാണിത്. ബംഗളൂരുവിൽ നിന്ന് കോഴിക്കോട് ഭാഗത്ത് വിൽപനക്കായി കൊണ്ടുപോകുകയായിരുന്നു മയക്കുമരുന്ന്…

Read More

ബെംഗളൂരുവിൽ നിന്ന് എംഡിഎംഎ യുമായി പത്തനംതിട്ടയിൽ, യുവാവ് പിടിയിൽ

പത്തനംതിട്ട:ബെംഗളൂരുവില്‍ നിന്ന് എംഡിഎംഎയുമായി എത്തിയ യുവാവ് പത്തനംതിട്ടയില്‍ നിന്നും പോലീസിന്റെ പിടിയിലായി. മൈലപ്ര സ്വദേശി മിഥുന്‍ രാജീവാണ് അറസ്റ്റിലായത്. ബെംഗളൂരുവില്‍ നിന്ന് ആഴ്ചതോറും എംഡിഎംഎ കേരളത്തിലെത്തിച്ച്‌ വില്‍പ്പന നടത്തുന്ന സംഘത്തിലെ അംഗമാണ് പ്രതിയെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. ഡാന്‍സാഫ് ടീമിന്റെയും പോലീസിന്റെയും സംയുക്ത പരിശോധനയിലാണ് മിഥുന്‍ രാജീവ് പിടിയിലായത്. കഴിഞ്ഞ ഒന്നരമാസമായി മിഥുന്‍ ഡാന്‍സാഫിന്റെ നിരീക്ഷണത്തിലായിരുന്നു. ഇയാളുടെ മൊബൈല്‍ ടവര്‍ ലൊക്കേഷനടക്കം പോലീസ് നിരന്തരം നിരീക്ഷിച്ചിരുന്നു. കഴിഞ്ഞ ദിവസം പ്രതി ബംഗളൂരുവിലേക്ക് പോയന്ന വിവരം ലഭിച്ചത് മുതല്‍ ഇയാള്‍ക്കായി പോലീസ് വല വിരിച്ച്‌ കാത്തിരിക്കുകയായിരുന്നു.…

Read More

എം.ഡി.എം.എ ഉപയോഗിക്കുന്നതിനിടെ യുവാവ് അറസ്റ്റിൽ

ബെംഗളൂരു: മാരക മയക്കു മരുന്ന് എം .ഡി.എം.എ മയക്കുമരുന്ന് ഉപയോഗിക്കുന്നതിനിടെ മംഗളൂരു സ്വദേശി അറസ്റ്റില്‍. മംഗളൂരു പാനെയിലെ മുഹമ്മദ് കബീര്‍ (21) എന്ന യുവവാണ് അറസ്റ്റിലായത്. മഞ്ചേശ്വരത്ത് മയക്കുമരുന്ന് ഉപയോഗിക്കുന്നതിടെയാണ് പോലീസ് ഇയാളെ പിടികൂടിയത്.

Read More

ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് ലഹരി കടത്ത്, യുവാവും യുവതിയും പിടിയിൽ

കൊച്ചി :കേരളത്തിലേക്ക് ലഹരിമരുന്ന് കടത്താന്‍ ശ്രമം. യുവാവും യുവതിയും പിടിയില്‍. ഇടുക്കി രാജകുമാരി സ്വദേശി ആല്‍ബിറ്റും കായംകുളം സ്വദേശി അനഘയുമായാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് 20 ഗ്രാം എംഡിഎംഎയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇരുവരും കാക്കനാട് ലഹരിമരുന്ന് കച്ചവടം നടത്തുന്നവരാണെന്ന് പോലീസ് വ്യക്തമാക്കി. ലഹരിമരുന്ന് ഉപയോഗിക്കുന്നവരെ പിടികൂടിയപ്പോഴാണ് പ്രതികളെ കുറിച്ച്‌ വിവരം കിട്ടിയത്. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇരുവരെയും അങ്കമാലിയില്‍ വച്ച്‌ ബസില്‍ നിന്ന് പിടികൂടിയത്.

Read More

മയക്കുമരുന്ന് കേസുകളിൽ കേന്ദ്രം നേരിട്ട് ഇടപെടും : അമിത് ഷാ

ബെംഗളൂരു: മയക്കുമരുന്ന് കേസുകളില്‍ കേന്ദ്രം നേരിട്ടിപെടുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. മയക്കുമരുന്ന് കടത്തിന്റെ പ്രശ്‌നം സംസ്ഥാനവുമായോ കേന്ദ്രവുമായോ മാത്രം ബന്ധപ്പെട്ടതല്ല. ദേശീയ പ്രശ്നമാണ്.അതിനെ നേരിടാനുള്ള ശ്രമങ്ങള്‍ ദേശീയവും ഏകീകൃതവുമാകണം അമിത് ഷാ പറഞ്ഞു. മയക്കുമരുന്ന് കേസുകള്‍ കേന്ദ്ര നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയില്‍ നേരിട്ടറിയിക്കാന്‍ സംവിധാനം ഉണ്ടാകുമെന്നും നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.മുഴുവന്‍ ശൃംഖലയെയും തകര്‍ക്കാന്‍, മയക്കുമരുന്ന് കേസുകള്‍ സമഗ്രമായി അന്വേഷിക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി വ്യക്തമാക്കി. മയക്കുമരുന്ന് വിമുക്തഭാരതം എന്ന ലക്ഷ്യം നേടാന്‍ മയക്കു മരുന്നിനെതിരെ സീറോ ടോളറന്‍സ് നയമാണ് കേന്ദ്ര സര്‍ക്കാറിന്റേത്.…

Read More
Click Here to Follow Us