കേരളത്തിലേക്ക്‌ ലഹരി കടത്ത്, നൈജീരിയൻ സ്വദേശി അറസ്റ്റിൽ

ബെംഗളൂരു: കേരളത്തിലേക്ക് ലഹരി കടത്തുന്ന സംഘത്തിലെ മുഖ്യകണ്ണി പിടിയിലായി. നൈജീരിയന്‍ സ്വദേശി ഹഫ്‌സ റിഹാനത്ത് ഉസ്മാനാണ് ബംഗളൂരുവില്‍ പിടിയിലായത്. കാസര്‍ഗോഡ് കേന്ദ്രീകരിച്ച്‌ നടന്ന ലഹരി ഇടപാട് കേസിലെ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

പ്രതിയെ കാസര്‍ഗോഡ് ബേക്കല്‍ പോലീസ് ബംഗളൂരുവിലെത്തിയാണ് അറസ്റ്റ് ചെയ്തത്.കാസര്‍ഗോട്ടെ ലഹരി ഇടപാടുകളുമായി ബന്ധപ്പെട്ട് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയായിരുന്നു.ഇതിനിടെയാണ് പ്രതി ബംഗളൂരുവിലുണ്ടെന്ന വിവരം ലഭിച്ചത്.

  ശക്തമായ ഇരട്ട ഭൂകമ്പം: വൻ നാശനഷ്ടം, മരണസംഖ്യ ഒരു ലക്ഷം വരെ ഉയർന്നേക്കാമെന്ന് ആശങ്ക; രാജ്യത്ത് അടിയന്തരാവസ്ഥ

തുടര്‍ന്ന് ബേക്കല്‍ പോലീസ് ബംഗളൂരുവില്‍ എത്തി പ്രതിയെ പിടികൂടുകയായിരുന്നു.പ്രതിയെ ബേക്കല്‍ സ്റ്റേഷനില്‍ എത്തിച്ചു. കേരളത്തിൽ രാസലഹരി എത്തിക്കുന്നതുമായി ബന്ധപ്പെട്ട പ്രധാന കണ്ണിയാണ് ഇവരെന്ന് പോലീസ് പറഞ്ഞു.പ്രതിയെ വിശദമായി ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കളിച്ചുകൊണ്ടിരിക്കെ അപ്രതീക്ഷിത മരണം; ഹൃദയാഘാതം മൂലം 13 വയസ്സുകാരിക്ക് ദാരുണാന്ത്യം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts