ജസ്നയെ കണ്ടെത്തുന്നവര്‍ക്ക് അഞ്ചുലക്ഷം രൂപ പ്രഖ്യാപിച്ച് പൊലീസ് പോസ്റ്റര്‍

പത്തനംതിട്ട: റാന്നി മുക്കൂട്ടുതറയിൽ നിന്നും കാണാതായ ജസ്ന മരിയയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അഞ്ചുലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് കേരളാ പൊലീസിന്‍റെ പോസ്റ്റര്‍. ചെന്നൈ, ബെംഗളൂരു, ഗോവ എന്നിവിടങ്ങളിലാണ് പൊലീസ് പോസ്റ്റര്‍ പതിപ്പിച്ചത്.

ജസ്നയെ കണ്ടെത്താനുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കി. ഇതിന്‍റെ ഭാഗമായാണ് കണ്ടെത്തുന്നവര്‍ക്കോ എന്തെങ്കിലും സൂചന നല്‍കുന്നവര്‍ക്കോ ആയി പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചത്.

  താമരശ്ശേരി ചുരത്തിൽ പെട്ടെന്നൊരു നിരോധനം; രാത്രി 8 വരെ ഈ വണ്ടികൾക്ക് പ്രവേശനമില്ല, കാരണം ഇതാണ്!"

ദുരൂഹ സാഹചര്യത്തില്‍ എരുമേലിയില്‍ നിന്ന് മാര്‍ച്ച് 22നാണ് ജസ്ന’യെ കാണാതായത്. കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക് കൊളേജിലെ ബികോം വിദ്യാർത്ഥിനിയായ ജസ്ന മരിയ രാവിലെ കാഞ്ഞിരപ്പള്ളിയിലെ പിതൃസഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞാണ് പോയത്.

എരുമേലിയില്‍ എത്തുന്നത് വരെ ജസ്നയെ കണ്ടവരുണ്ട്. പിന്നീട് പെൺകുട്ടിയെ ആരുംകണ്ടിട്ടില്ല. മ‍ടങ്ങി എത്താത്തതിനെ തുടർന്ന് ആദ്യം വീട്ടുകാര്‍ എരുമേലി പൊലീസിന് പരാതി നല്‍കി. തുടര്‍ന്ന്‍ വെച്ചൂച്ചിറ പൊലീസിലും പരാതി നല്‍കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കടുവയ്ക്കായി വെച്ച കൂട്ടിൽ കുടുങ്ങിയത് പുലി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ അന്തരിച്ചു; ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദിയും നിരവധി പ്രമുഖരും
[masterslider id="10"]

Related posts