അധികാരത്തിലെത്തി 24 മണിക്കൂറിനുള്ളിൽ കാർഷിക വായ്പ എഴുതിത്തള്ളുമെന്ന് പറഞ്ഞ കുമാരസ്വാമി ഇപ്പോൾ ഒഴിഞ്ഞ് മാറുന്നു; ബജറ്റ് സമ്മേളനം വരെ കാത്തിരിക്കും പിന്നെ പ്രക്ഷോഭം.

ബെംഗളൂരു :കാർഷിക കടങ്ങൾ എഴുതിത്തള്ളുന്നതിന്റെ പകുതി ബാധ്യത കേന്ദ്രം ഏറ്റെടുക്കണമെന്ന മുഖ്യമന്ത്രി കുമാരസ്വാമിയുടെ ആവശ്യം ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറാനുള്ള ശ്രമമാണെന്നു പ്രതിപക്ഷ നേതാവ് ബി.എസ്.യെഡിയൂരപ്പ. ഈ ആവശ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി മുൻപാകെ ഇന്നലെ കുമാരസ്വാമി മുന്നോട്ടുവച്ചതിന്റെ പശ്ചാത്തലത്തിലാണു യെഡിയൂരപ്പയുടെ പ്രതികരണം. കാർഷിക വായ്പ പ്രശ്നത്തിൽ കേന്ദ്രത്തിനെ പഴിചാരാനുള്ള നീക്കമാണിത്. അധികാരത്തിലേറിയാൽ 24 മണിക്കൂറിനകം കാർഷിക വായ്പകൾ എഴുതിത്തള്ളുമെന്നായിരുന്നു കുമാരസ്വാമിയുടെ പ്രഖ്യാപനം. ഉത്തർപ്രദേശ് പോലുള്ള സംസ്ഥാനങ്ങൾ കേന്ദ്ര സഹായത്തോടെയല്ല ഇത്തരം വായ്പകൾ എഴുതിത്തള്ളിയതെന്നും യെഡിയൂരപ്പ പറഞ്ഞു.

ബജറ്റ് സമ്മേളനം വരെ കാത്തുനിൽക്കുമെന്നും കാർഷിക വായ്പകൾ എഴുതിത്തള്ളില്ലെന്നു കണ്ടാൽ ബിജെപി സംസ്ഥാന വ്യാപക പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും യെഡിയൂരപ്പ പറഞ്ഞു. സഹകരണ ബാങ്കുകളിൽനിന്നുള്ള 50000 രൂപ വരെയുള്ള കാർഷിക വായ്പ സിദ്ധരാമയ്യ സർക്കാർ എഴുതിത്തള്ളിയെങ്കിലും ഈ പണം സ്ഥാപനങ്ങൾക്കു ലഭിച്ചിട്ടില്ല. ഇക്കാരണത്താൽ കർഷകർക്കു പുതിയ വായ്പകൾ ലഭിക്കാത്ത സാഹചര്യമാണുള്ളതെന്നും യെഡിയൂരപ്പ പറഞ്ഞു.

  പീനിയ ഫ്ലൈഓവറിൽ ഗതാഗത നിരോധനം
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോ ഗ്രീൻ ലൈനിൽ നാളെ ട്രെയിൻ സർവീസുകളിൽ മാറ്റം;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് വ്യാപക വൈദ്യുതി മുടക്കം
[masterslider id="10"]

Related posts