ഒന്നാം പിറന്നാള്‍ ആഘോഷിക്കുന്ന കൊച്ചി മെട്രോയില്‍ ഇന്ന് എല്ലാവര്‍ക്കും സൗജന്യ യാത്ര

കൊച്ചി: ഒന്നാം പിറന്നാള്‍ ആഘോഷിക്കുന്ന കൊച്ചി മെട്രോയില്‍ ഇന്ന് എല്ലാവര്‍ക്കും സൗജന്യ യാത്ര. കഴിഞ്ഞ വര്‍ഷം ജൂണ്‍ 17നായിരുന്നു പ്രധാനമന്ത്രി കൊച്ചി മെട്രോ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. എന്നാല്‍ കൊച്ചി മെട്രോ ജനങ്ങള്‍ക്കായി ഓടിത്തുടങ്ങിയത് 19നായിരുന്നു.

വാണിജ്യാടിസ്ഥാനത്തില്‍ മെട്രോ ഓടിത്തുടങ്ങിയതിന്‍റെ ആഘോഷമായാണ് ഫ്രീ റൈഡ് ഡേ എന്നപേരില്‍ സൗജന്യയാത്ര ഒരുക്കുന്നത്. പുലർച്ചെ ആറിന് സർവീസ് ആരംഭിക്കുന്നതു മുതല്‍ രാത്രി 10 ന് അവസാനിക്കുന്നതുവരെ എത്ര തവണ വേണമെങ്കിലും യാത്ര ചെയ്യാം. മെട്രോയില്‍ ഇതുവരെ യാത്ര ചെയ്യാത്തവർക്ക് അവസരമൊരുക്കാന്‍ കൂടിയാണ് സൗജന്യയാത്ര. യാത്രാ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചും ജാലവിദ്യ ഒരുക്കിയും ഒക്കെയാണ് ഒരാഴ്ച നീളുന്ന ആഘോഷം കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷന്‍ ഒരുക്കിയിരിക്കുന്നത്.

  കടുവയ്ക്കായി വെച്ച കൂട്ടിൽ കുടുങ്ങിയത് പുലി

ആദ്യഘട്ടത്തില്‍ ആലുവ മുതല്‍ പാലാരിവട്ടം വരെയായിരുന്നു കൊച്ചി മെട്രോ യാത്ര നടത്തിയത്. തുടര്‍ന്ന് മഹാരാജാസ് വരെ നീട്ടിയപ്പോള്‍ മെട്രോയില്‍ തിരക്കേറിത്തുടങ്ങി. ഒരു വര്‍ഷം കൊണ്ട് പ്രതിദിന നഷ്ടത്തിന്‍റെ നിരക്ക് വന്‍തോതില്‍ കുറക്കാനായതിന്‍റെ സന്തോഷത്തിലാണ് മെട്രോ അധികൃതര്‍. ടിക്കറ്റ് ഇതര വരുമാനം വര്‍ധിക്കുന്നതോടെ പ്രതിസന്ധികളെ മറികടക്കാനാവുമെന്നും കെഎംആര്‍എല്‍ കണക്കുകൂട്ടുന്നു.

  നടൻ ടൊവീനോ തോമസിന്റെ വീട്ടിലേക്ക് പ്രതിഷേധവുമായി യുവ മോർച്ച ;നടന് ഐക്യദാർഢ്യവുമായി ഡി വൈ എഫ് ഐ
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വയനാട് തുരങ്കപാത നിര്‍മ്മാണ മേഖലയില്‍ കൂറ്റന്‍ മണ്ണിടിച്ചില്‍; നിരവധിപേര്‍ മണ്ണിനടിയില്‍
[masterslider id="10"]

Related posts