ബ്ലൂടൂത്ത് സ്പീക്കറിനകത്ത് മയക്കു മരുന്ന് കടത്ത്, കൊച്ചിയിൽ യുവാവ് പിടിയിൽ

കൊച്ചി : കൊറിയർ വഴി ലക്ഷങ്ങൾ വില വരുന്ന മയക്ക്മരുന്ന് കടത്തിയ കേസിൽ ഒരാൾ പോലീസ് പിടിയിൽ. എറണാകുളം ചെങ്ങമനാട് നീലത്ത് പള്ളത്ത് വീട്ടിൽ അജ്മൽനെയാണ് അങ്കമാലി പോലീസ് പിടികൂടിയത്. 200 ഗ്രാം എം.ഡി.എം.എ., 3.89 ഗ്രാം ഹാഷിഷ് ഓയിൽ, മൂന്ന് എൽ.എസ്.ഡി സ്റ്റാമ്പ് എന്നിവയാണ് കൊറിയർ വഴി വന്നത്. എം.ഡി.എം.എയ്ക്ക് മാത്രം 20 ലക്ഷം രൂപ വിലവരും. മുംബൈയിൽ നിന്നും രാഹുൽ എന്നയാളുടെ അഡ്രസിലാണ് മയക്കുമരുന്ന് വന്നത്. അങ്കമാലിയിലെ കൊറിയർ സ്ഥാപനത്തിൽ നിന്നും അജ്മൽ ഇത് കൈപ്പറ്റി മടങ്ങുമ്പോൾ പോലീസിന് ലഭിച്ച രഹസ്യ…

Read More

ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് ലഹരി കടത്തി, യുവാവ് അറസ്റ്റിൽ

ആലപ്പുഴ : ബെംഗളൂരുവിൽ നിന്നും മാരക മയക്കുമരുന്ന് നാട്ടിലെത്തിച്ച്‌ വില്‍പന നടത്തുന്ന യുവാവിനെ പുന്നപ്ര പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ വെള്ളക്കിണര്‍ വാര്‍ഡ് നടുവില്‍പറമ്പില്‍ അബ്ദുല്‍ മനാഫാണ് (26) പിടിയിലായത്. കഴിഞ്ഞമാസം അറസ്റ്റിലായ റിന്‍ഷാദ്, ഇജാസ് എന്നിവര്‍ക്ക് മയക്കുമരുന്ന് എത്തിച്ചിരുന്നത് അബ്ദുല്‍ മനാഫാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പോലീസ് മനാഫിനെ അറസ്റ്റ് ചെയ്തത്. ബി.ടെക് ബിരുദധാരിയായ പ്രതി ബംഗളൂരുവില്‍ പോയി താമസിച്ചശേഷം മയക്കുമരുന്ന് വാങ്ങി മടങ്ങുകയായിരുന്നു പതിവ് രീതിയെന്ന് പോലീസ് പറഞ്ഞു. ബസിലാണ് സ്ഥിരം യാത്ര.

Read More

വിവാഹക്ഷണക്കത്തിൽ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്തിയ പെൺകുട്ടി അറസ്റ്റിൽ

ബെംഗളൂരു: വിവാഹക്ഷണക്കത്തിൽ ലഹരി മരുന്ന് കടത്താനുള്ള ശ്രമത്തിനിടെ പെൺകുട്ടി പിടിയിൽ. മയക്കുമരുന്ന് കടത്തിനായി പുതുതലമുറ വ്യത്യസ്തമായ വഴികളാണ് തേടുന്നത്. കഴിഞ്ഞ ദിവസം ബംഗളൂരു വിമാനത്താവളത്തിലാണ് മയക്കുമരുന്നുമായി പെൺകുട്ടി  പിടിയിലായത്. വിവാഹക്ഷണക്കത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമത്തിലൂടെ വൈറലായി കൊണ്ടിരിക്കുകയാണ്.

Read More

ലഹരിമരുന്ന് കേസിൽ നൈജീരിയൻ സ്വദേശിനി അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള മയക്കുമരുന്ന് കടത്ത് സംഘത്തിലെ പ്രധാനിയായ നൈജീരിയന്‍ യുവതി പോലീസ് പിടിയിൽ. നൈജീരിയന്‍ പൗരനായ ഒകാഫോര്‍ എസെ ഇമ്മാനുവലിന്‍റെ കൂട്ടാളിയാണ് യുവതി. പാലാരിവട്ടം പോലീസാണ് ഇവരെ അറസ്റ്റ് ചെയ്ത് കൊച്ചിയിലെത്തിച്ചത്. ബെംഗളൂരുവില്‍ നിന്ന് ആറ് മാസത്തിനുള്ളില്‍ 4.5 കിലോഗ്രാം എംഡിഎംഎയാണ് സംഘം കേരളത്തിലേക്ക് എത്തിച്ചതെന്നാണ് വിവരം. ഓഗസ്റ്റ് ഏഴിനാണ് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിന് സമീപം നിര്‍ത്തിയിട്ടിരുന്ന സ്കൂട്ടറില്‍ നിന്ന് രണ്ട് കവറുകളിലായി 102.04 ഗ്രാം മയക്കുമരുന്നുമായി ഹാറൂണ്‍ സുല്‍ത്താന്‍ എന്നയാള്‍ അറസ്റ്റിലായത്. ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍…

Read More

എംഡിഎംഎ യുമായി ബെംഗളൂരുവിൽ നിന്ന് ആലുവയിലേക്ക്, 3 പേർ പിടിയിൽ

ആലുവ: ടൂറിസ്റ്റ് ബസ് യാത്രക്കാരില്‍ നിന്നും മാരക മയക്കുമരുന്നായ എം.ഡി എം.എ പിടിച്ചെടുത്തു. ബെംഗളൂരുവിൽ നിന്നെത്തിയ യാത്രക്കാരെയാണ് ആലുവയില്‍ വെച്ച്‌ പോലീസ് പിടികൂടിയത്. ബെംഗളൂരുവിൽ നിന്നും കൊല്ലത്തേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസിലെ യാത്രക്കാരില്‍ നിന്നുമാണ് മാരക ലഹരി മരുന്നായ എം.ഡി.എം.എ പോലീസ് പിടിച്ചെടുത്തത്. ബസില്‍ യാത്ര ചെയ്തിരുന്ന മൂന്ന് പേരെയാണ് 51 ഗ്രാമോളം എം.ഡി.എം.എ യുമായി ആലുവയില്‍ നിന്ന് പോലിസ് പിടികൂടിയത്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ദേശീയ പാതയില്‍ പറവൂര്‍ കവലയില്‍ കാത്തു നിന്ന പോലീസ് ബസ് തടഞ്ഞു നിര്‍ത്തിയാണ് പരിശോധന നടത്തിയത്.…

Read More

ബസിൽ തർക്കം, പോലീസ് പരിശോധനയിൽ കണ്ടെത്തിയത് എം.ഡി.എം.എ

ബെംഗളൂരു: ബെംഗളുരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന സ്വകാര്യ ബസില്‍ രണ്ട് പേർ തമ്മില്‍ തര്‍ക്കം. തുടര്‍ന്ന് പോലീസ് എത്തി നടത്തിയ പരിശോധനയിലാണ് ഇവരിൽ നിന്നും  മാരക ലഹരി മരുന്ന് ആയ എംഡിഎംഎ കണ്ടെടുത്തത്. ഇരുവരും ലഹരിയിലായിരുന്നു. തിരുവല്ല സ്വദേശി റോഷന്‍, ചങ്ങനാശേരി സ്വദേശി ഷാരോണ്‍ എന്നിവരെയാണ് ചേര്‍ത്തല പോലീസ് പിടികൂടിയത്. റോഷനെതിരെ കഞ്ചാവ് കടത്ത് അടക്കം 18 ഓളം കേസുകൾ നിലവിൽ ഉണ്ട്. കാപ്പയും ചുമത്തിയിട്ടുണ്ട്.

Read More

99 കോടി രൂപയുടെ ഹെറോയിനുമായി അധ്യാപകൻ പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവിലെ കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 99 കോടി രൂപയുടെ ഹെറോയിനുമായി അധ്യാപകൻ അറസ്റ്റിൽ. 14 കിലോ ഹെറോയിനാണ് ഇയാളിൽ നിന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) എയർപോർട്ടിൽ നിന്നും പിടിച്ചെടുത്തത്. എത്യോപ്യയിലെ അദ്ദിസ് അദാബയിൽ നിന്നാണ് ഇയാൾ മയക്കുമരുന്ന് എത്തിച്ചതെന്നും തെലങ്കാന സ്വദേശിയാണ് പിടിയിൽ ആയതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. രണ്ട് ട്രോളി ബാഗുകളിൽ ഒളിപ്പിച്ചാണ് ഇയാൾ മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്. ബെംഗളൂരു വഴി ഡൽഹിയിലേക്ക് വൻതോതിൽ   ഹെറോയിൻ കടത്തുന്നതായി ഡിആർഐയുടെ ബെംഗളൂരു യൂണിറ്റിന് സൂചന ലഭിച്ചിരുന്നു. യാത്രക്കാർ ഇറങ്ങിയ ഉടൻ, ഡിആർഐ…

Read More

കേരളത്തിലെ ലഹരി ലോകം നിയന്തിക്കുന്നത് ആ മലയാളി ആണ് ‘ പിടിയിലായ എസ്സെയുടെ വെളിപ്പെടുത്തൽ

ബെംഗളൂരു: കര്‍ണാടകയിലെ ആര്‍.കെ. പുരത്തെ ‘ആഫ്രിക്കന്‍ കോളനി’ കര്‍ണാടക പോലീസിന് പോലും കടന്നുചെല്ലാന്‍ ഭയക്കുന്ന ഒരിടമാണ്. ഇവിടെ നിന്നാണ് പ്രത്യാക്രമണത്തിന് ഒരു നിമിഷം പോലും നല്‍കാതെ, കേരളത്തിലേക്ക് കോടികള്‍ വിലമതിക്കുന്ന എം.ഡി.എം.എ നിര്‍മ്മിച്ച്‌ വില്പന നടത്തിയിരുന്ന നൈജീരിയന്‍ സ്വദേശി ഒക്കഫോര്‍ എസേ ഇമ്മാനുവലിനെ പാലാരിവട്ടം പോലീസ് സാഹസികമായി പിടികൂടിയത്. കലൂരില്‍ എം.ഡി.എം.എയുമായി യുവാവ് പിടിയിലായ കേസന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസമാണ് പ്രത്യേക സംഘം ആര്‍.കെ പുരത്ത് എത്തിയത്. കര്‍ണാടക പോലീസ് സ്ഥലം കാണിച്ചുനല്‍കി മടങ്ങിയപ്പോള്‍ എസേയ്ക്കായി വലവിരിച്ച്‌ പാലാരിവട്ടം സി.ഐയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ കാത്തിരുന്നു.…

Read More

ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് ലഹരി കടത്ത് സംഘത്തിലെ പ്രധാനിയെ പിടികൂടി

ബെംഗളൂരു: കേരളത്തിലേക്ക് ലഹരിമരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാനി ബെംഗളൂരുവിൽ പിടിയിലായി . നൈജീരിയൻ സ്വദേശി ഒക്കാഫോർ എസേ ഇമ്മാനുവൽ ആണ് ബെംഗളൂരുവിൽ നിന്നും കേരള പോലീസിന്റെ പിടിയിലായത്. ആറ് മാസത്തിനിടെ ഇയാൾ കൊച്ചിയിലേക്ക് കടത്തിയത് നാലര കിലോ എംഡിഎംഎ ആണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ബെംഗളൂരുവിൽ താമസിച്ച് ലഹരി മരുന്ന് നിർമിച്ച് കേരളത്തിലേക്ക് എത്തിക്കുന്നത് ഇയാളുടെ രീതിയാണെന്ന് പോലീസ് പറഞ്ഞു. ബെംഗളൂരുവിലെത്തി പാലാരിവട്ടം പൊലീസാണ് ഇയാളെ പിടികൂടിയത്. ജൂലൈ മാസത്തിൽ എറണാകുളത്ത് നടന്ന ഒരു ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട അന്വേഷണമാണ് ഇയാളിലേക്ക് എത്തിയത്. ജൂലൈയിൽ…

Read More

എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ

ബെംഗളൂരു: ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ വാഹന പരശോധനക്കിടെ അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍. ബെംഗളൂരു -കോഴക്കോട് സ്വിഫ്റ്റ് ബസില്‍ വെച്ചാണ് യുവാവ് അറസ്റ്റിലായത്. 50 ഗ്രാം എംഡിഎംഎയാണ് ഇയാളിൽ നിന്നും പോലീസ് പിടികൂടിയത്. തൊടുപുഴ സ്വദേശി ഇ.മുഹമ്മദ് യാസിന്‍ നെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. സുല്‍ത്താന്‍ ബത്തേരി എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ വി.ആര്‍.ജനാര്‍ദ്ദനന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ എം.രാജേഷ്, വി.എ.ഉമ്മര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം.ഡി.വിഷ്ണു, ഇ.ബി.ശിവന്‍ ഡ്രൈവര്‍ അന്‍വര്‍ സാദത്ത് എന്നിവര്‍ ചേര്‍ന്നാണ് വാഹന പരിശോധന നടത്തിയത്.

Read More
Click Here to Follow Us