ബിരുദ വിദ്യാർത്ഥികൾക്ക് സൗജന്യമായി ലാപ് ടോപ്പ് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി 

ബെംഗളൂരു: സർക്കാർ കോളേജുകളിൽ പഠിക്കുന്ന മുഴുവൻ ബിരുദവിദ്യാർത്ഥികൾക്കും സൗജന്യമായി ലാപ്‌ടോപ്പ് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇതിനുള്ള പദ്ധതി ഉടൻ തയ്യാറാക്കുമെന്നും തുക ഇതിനായി നീക്കിവെക്കുമെന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാരായ വിദ്യാർത്ഥികൾക്കും ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിക്കാനുള്ള അറിവ് ലഭിക്കുന്നതിനായുള്ള ലക്ഷ്യമാണ് പദ്ധതിക്ക് പിന്നിൽ. സർക്കാർ കോളേജുകളിലെ പട്ടികജാതി, പട്ടികവർഗ വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ്പുകൾ വിതരണം ചെയ്യുന്ന പദ്ധതി മുൻ സിദ്ധരാമയ്യ സർക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ചിരുന്നു. ആദ്യഘട്ടത്തിൽ ലാപ്‌ടോപ്പ് വിതരണം ചെയ്യപ്പെട്ടെങ്കിലും പിന്നീട് പദ്ധതി നിലച്ചു. ഈ പദ്ധതി ഉടൻ പുനരാരംഭിക്കാനും മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.…

Read More

ബിരുദം സ്വീകരിക്കാൻ ഡാൻസ് കളിച്ചെത്തി; സർട്ടിഫിക്കറ്റ് തരില്ലെന്ന് പ്രൊഫസർ 

മുംബൈ: മൂന്ന് വർഷത്തെ കോളേജ് പഠനത്തിന് ശേഷം ബിരുദം കൈയിൽ കിട്ടുന്ന ആ നിമിഷം വിദ്യാർത്ഥികൾക്ക് പ്രിയപ്പെട്ടതാണ്. മുൻകാലങ്ങളെ അപേക്ഷിച്ച് ബിരുദദാന ചടങ്ങുകൾ വളരെ ആഘോഷമായി ഇപ്പോൾ പല കോളേജുകളും നടത്താറുണ്ട്. ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ മുഹൂർത്തമല്ലേ, അതൊന്ന് ആഘോഷിക്കാമെന്ന് കരുതിയ വിദ്യാർത്ഥിക്ക് കിട്ടിയ പണിയാണ് ഇപ്പോൾ സോഷ്യൽമീഡിയിൽ വൈറൽ. മുംബൈയിലെ അനിൽ സുരേന്ദ്ര മോദി സ്‌കൂൾ ഓഫ് കൊമേഴ്‌സിലെ ബിരുദദാന ചടങ്ങിലാണ് സംഭവം. ബിരുദം സ്വീകരിക്കാൻ പോകുമ്പോൾ പാരമ്പര്യ രീതിയൊന്ന് വിട്ടു പിടിച്ചു. സൽമാൻ ഖാന്റെ ‘സലാം-ഇ-ഇഷ്‌ക്’ എന്ന ചിത്രത്തിലെ ‘തേനു ലേകെ’…

Read More

ബെംഗളൂരു ഇന്നോവ കോളേജിൽ വിദ്യാർത്ഥികളുടെ ബിരുദ ദാന ചടങ്ങ് നടത്തി

ബെംഗളൂരു: ഇന്നോവ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ബെംഗളൂരുവിന്റെ ബിരുദദാന ചടങ്ങ് മുൻമന്ത്രിയും സർവജ്ഞനഗർ എംഎൽഎയുമായ കെ. ജെ. ജോർജ് ഉദ്ഘാടനം ചെയ്തു ഡിപ്പാർട്ട്മെൻറ് ഹെഡ് കവിത ശേഖർ ആണ് വിദ്യാർത്ഥികൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്. തുടർന്ന് സർവകലാശാല പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ ചടങ്ങിൽ ആദരിച്ചു. കലാകായിക പ്രവർത്തനങ്ങളിൽ മുൻനിരയിൽ എത്തിയ വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനവും നിർവഹിക്കപ്പെട്ടു, തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. കോളേജ് ചെയർമാൻ സുമോജ് മാത്യു ചടങ്ങിൽ അധ്യക്ഷത വഹിച്ചു, കോളേജ് ഡയറക്ടർ ലിൻസാ വർഗീസ്, ലഫ്റ്റനന്റ് കേണൽ ലിജി ബേബി,…

Read More

ഡിഗ്രി പഠനം ഇനി നാലു വർഷം; കരിക്കുലം പരിഷ്‌ക്കരണത്തിന് ഒരുങ്ങി കേരള സർക്കാർ

തിരുവനന്തപുരം: ബിരുദപഠന കരിക്കുലം പരിഷ്‌ക്കരണത്തിനൊരുങ്ങി സംസ്ഥാന സർക്കാർ. അടുത്ത വർഷം മുതൽ ഡിഗ്രി അഥവാ ബിരുദപഠനം നാലു വർഷമാകുമെന്ന് മന്ത്രി ആർ. ബിന്ദു അറിയിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പഠിക്കാൻ കമ്മിഷനെ നിയമിച്ചിരുന്നു. തുടർന്ന് കമ്മിഷൻ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കരിക്കുലം കമ്മിറ്റി പരിഷ്‌ക്കരിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച നിർദേശം മുഖ്യമന്ത്രി പിണറായി വിജയനും നൽകി. ഇതിന്റെ ഭാഗമായാണ് ബിരുദപഠനം അടുത്ത വർഷം മുതൽ നാലു വർഷമാക്കി കൂട്ടാൻ തീരുമാനമായിരിക്കുന്നത്. പാഠ്യപദ്ധതി അടുത്ത വര്ഷം, മുതൽ എട്ട് സെമസ്റ്ററായിട്ടായിരിക്കും. എട്ടാം…

Read More

ഡിഗ്രി കോഴ്‌സുകളിലേക്കുള്ള അപേക്ഷ ഇന്ന് മുതൽ

ബെംഗളൂരു: സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിൽ അക്കാദമിക് പ്രവർത്തനങ്ങൾക്കായി ഇവന്റുകളുടെ പൊതു കലണ്ടർ തയ്യാറാക്കിയതിന് ശേഷം ഡിഗ്രി കോഴ്‌സുകളിലേക്കുള്ള അപേക്ഷകൾ തിങ്കളാഴ്ച മുതൽ വിതരണം ചെയ്യും. യൂണിഫൈഡ് യൂണിവേഴ്‌സിറ്റി, കോളേജ് മാനേജ്‌മെന്റ് സിസ്റ്റം വഴിയാണ് അപേക്ഷകൾ നടത്തുക. വിദ്യാർത്ഥികൾക്ക് ഇഷ്ടമുള്ള കോളേജുകളിൽ പ്രവേശനം ലഭിക്കുന്നതിന് പോർട്ടൽ വഴി ബിരുദ ബിരുദത്തിനുള്ള അപേക്ഷകൾ സമർപ്പിക്കേണ്ടത് ഇതാദ്യമാണ്. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു നീക്കം നടത്തുന്നത്.അക്കാദമിക പ്രവർത്തനങ്ങൾക്കായുള്ള പൊതു കലണ്ടറുമായി കൗൺസിൽ രംഗത്തെത്തി. അപേക്ഷകളും പ്രവേശനങ്ങളും ക്ലാസുകളും എപ്പോൾ തുടങ്ങണമെന്ന് വ്യവസ്ഥ ചെയ്യുന്ന കലണ്ടർ 2022-23 അധ്യയന വർഷത്തേക്ക്…

Read More

ഡിഗ്രിക്ക് കന്നഡ നിർബന്ധം; സംസ്ഥാന ഉത്തരവുകൾ സ്റ്റേ ചെയ്ത് കർണാടക ഹൈക്കോടതി 

ബെംഗളൂരു:  ദേശീയ വിദ്യാഭ്യാസ നയം (എൻഇപി) നടപ്പാക്കുന്നതിന്റെ ഭാഗമായി ഉന്നത പഠനത്തിൽ കന്നഡ ഭാഷ നിർബന്ധമാക്കിയ രണ്ട് സംസ്ഥാന സർക്കാർ ഉത്തരവുകൾ കർണാടക ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് ബുധനാഴ്ച സ്റ്റേ ചെയ്തു. ഉന്നതവിദ്യാഭ്യാസത്തിൽ പ്രാദേശിക സംസ്ഥാന ഭാഷ നിർബന്ധമാക്കുന്നത് എൻഇപി വിഭാവനം ചെയ്യുന്നില്ലെന്ന കേന്ദ്രത്തിന്റെ വിശദീകരണത്തിന്റെ പശ്ചാത്തലത്തിലാണ് ഉത്തരവ്. ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിനായി ഉന്നത പഠനത്തിൽ കന്നഡ ഭാഷ നിർബന്ധിത വിഷയമാക്കാൻ കഴിയില്ലെന്ന കേന്ദ്രസർക്കാരിന്റെ നിലപാട് കണക്കിലെടുത്ത്, 07.08.2021, 15.09.2021 തീയതികളിലെ തടസ്സപ്പെടുത്തപ്പെട്ട സർക്കാർ ഉത്തരവുകൾ നടപ്പിലാക്കാൻ കഴിയില്ലെന്ന് ഞങ്ങൾ പ്രഥമദൃഷ്ട്യാ കണ്ടെത്തുന്നുവെന്നും…

Read More

ബെം​ഗളുരുവിൽ ഒന്നാം വർഷ ബിരുദ ക്ലാസുകൾ ആരംഭിക്കുന്നത് വൈകും

ബെം​ഗളുരു; സർവ്വകലാശാലകളിലെ ഒന്നാം വർഷ ബിരുദ ക്ലാസുകൾ ആരംഭിക്കുന്നത് വൈകുമെന്ന് റിപ്പോർട്ടുകൾ. ഒക്ടോബർ ഒന്ന് മുതൽ ഒന്നാം വർഷ ബിരുദ ക്ലാസുകൾ തുടങ്ങാനാണ് ആദ്യം ലക്ഷ്യമിട്ടിരുന്നതെങ്കിലും തീരുമാനം മാറ്റുകയായിരുന്നു. മറ്റ് ക്ലാസുകളിലെ വിദ്യാർഥികളുടെ ഉത്തര പേപ്പർ അടക്കമുള്ളവ മൂല്യനിർണ്ണയം നടത്താൻ ഉള്ളതിനാലാണിത്. ബെം​ഗളുരു സർവ്വകലാശാല 18 നും , ബെം​ഗളുരു നോർത്ത് , ബെം​ഗളുരു സിറ്റി സർവ്വകലാശാലകൾ 21നും നൃപതും​ഗ സർവ്വകലാശാല 7നും ക്ലാസുകൾ ആരംഭിക്കും.  

Read More

66 എൻജിനീയറിംങ് കോളേജുകളിൽ ഡി​ഗ്രി കോഴ്സുകൾ ആരംഭിക്കുന്നു

ബെം​ഗളുരു; വിശ്വേശ്വരയ്യ സാങ്കേതിക സർവ്വകലാശാലയുടെ കീഴിലുള്ള 66 എൻജിനീയറിംങ് കോളേജുകളിൽ ഡി​ഗ്രി കോഴ്സുകൾ ആരംഭിക്കുവാൻ തീരുമാനം. ഇതോടെ എൻജിനീയറിംങിനൊപ്പം ബിരുദ ക്ലാസുകളിലും ഇനി മുതൽ വിദ്യാർഥികൾക്ക് പ്രവേശനം നേടാവുന്നതാണ്. ഈ അധ്യായന വർഷം തന്നെ ക്ലാസുകൾ തുടങ്ങാനാണ് തീരുമാനം. ഉന്നത വിദ്യാഭ്യാസ രം​ഗത്ത് നടപ്പാക്കിയ ദേശീയ വിദ്യാഭ്യാസത്തിന്റെ രീതിയിലാണ് കോഴ്സുകൾ നടത്തുക. 4 വർഷത്തെ ബിഎസ്സി ഓണേഴ്സ് ആകും ആദ്യം ആരംഭിക്കുകയെന്ന് വൈസ് ചാൻസ്ലർ പ്രൊഫ; സിദ്ധപ്പ വ്യക്തമാക്കി.

Read More

ഇതര സംസ്ഥാന ബിരുദ വിദ്യാർഥികളുടെ കന്നഡ പഠനം; പുതിയ സർക്കാർ തീരുമാനം ഇങ്ങനെ

ബെം​ഗളുരു; ആദ്യ നാലു സെമസ്റ്ററുകളിൽ ബിരുദ വിദ്യാർഥികൾ കന്നഡ പഠിക്കണമെന്ന ഉത്തരവ് സർക്കാർ പുനപരിശോധിക്കുന്നു. പുതിയ ഭേദ​ഗതി പ്രകാരം സ്കൂളുകളിൽ കന്നഡ പഠിക്കാത്തവരും ഇതര സംസ്ഥാനങ്ങളിലുള്ളവർക്കും ആദ്യ രണ്ടു സെമസ്റ്ററുകളിൽ കന്നഡ പഠിച്ചാൽ മതിയെന്ന ഭേദ​ഗതിയാണ് കൊണ്ടുവന്നിരിയ്ക്കുന്നത്. ഉന്നത വിദ്യാഭ്യാസ രം​ഗത്ത് കന്നഡ ഭാഷാ പഠനം വേണ്ട രീതിയിൽ നടക്കുന്നില്ലെന്ന് കന്നഡ വികസന അതോറിറ്റിയുടെ കണ്ടെത്തലിനെ തുർന്നാണ് നടപടി. രാജീവ് ​ഗാന്ധി ആരോ​ഗ്യ സർവ്വകലാശാലയുടെ കീഴിലുള്ള മെഡിക്കൽ വിദ്യാർഥികൾക്കും, കൂടാതെ എൻജിനീയറിംങ് വിദ്യാർഥികൾക്കും രണ്ടു സെമസ്റ്ററുകളിൽ കന്നഡ പഠനം നിർബന്ധമാണ്. എന്നാൽ ഇതേ രീതിയിൽ…

Read More
Click Here to Follow Us