സ്വകാര്യ ബസ് മറിഞ്ഞ് 4 പേർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരിക്ക് 

ബെംഗളൂരു: ബാഗേപ്പള്ളി താലൂക്കിലെ ബൈരെഗൊല്ലഹള്ളിയിൽ സ്വകാര്യ ബസ് മറിഞ്ഞ് നാല് യാത്രക്കാർ മരിക്കുകയും നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഓവർടേക്ക് ചെയ്യുന്നതിനിടെ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ട ബസ് മരത്തിലിടിക്കുകയായിരുന്നു. മൂന്നുപേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയുമാണ് മരിച്ചത്. അപകടത്തിൽ സാരമായി പരിക്കേറ്റ 8 പേരെ പൊതു ആശുപത്രിയിലും ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. 40 യാത്രക്കാരുമായി ചേലൂർ, ചക്കുവേലു വഴി ബാഗേപള്ളിയിലേക്ക് പോവുകയായിരുന്നു ബസ്. മറ്റൊരു ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മറിഞ്ഞ ബസ് ജെസിബി ഉപയോഗിച്ച് വൃത്തിയാക്കിയിട്ടുണ്ട്. പടപ്പള്ളി പോലീസ് സംഭവസ്ഥലം സന്ദർശിച്ച്…

Read More

ഉറങ്ങികിടന്ന അഞ്ചുവയസുകാരി മരിച്ച നിലയിൽ

ആറാട്ടുപുഴ: ഉറക്കത്തിനിടെ അഞ്ച് വയസുകാരി മരിച്ചു. ഹരിപ്പാട് കാർത്തികപ്പള്ളി പുതുക്കുണ്ടം മീനത്തേരിൽ ഷാജഹാൻ (കൊച്ചുമോൻ) സനീറ ദമ്പതികളുടെ ഏക മകൾ ഹൻഫ ഫാത്തിമയാണ് മരിച്ചത്. നങ്ങ്യാർകുളങ്ങര ബഥനി സെൻട്രൽ സ്കൂളിലെ എൽ.കെ.ജി വിദ്യാർഥിയായ ഹൻഫയെ സ്കൂളിൽ പോകാൻ പതിവുപോലെ വിളിച്ചുണർത്താനെത്തിയപ്പോൾ അനക്കമില്ലാത്ത അവസ്ഥയിലായിരുന്നു. പരിഭ്രാന്തരായ മാതാപിതാക്കൾ ഉടൻ തന്നെ ഡാണാപ്പടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. മരണകാരണം വ്യക്തമല്ലാത്തതിനാൽ പോസ്റ്റുമോർട്ടത്തിനായി മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Read More

ധാന്യ സംഭരണ ശാലയിൽ ചാക്കുകെട്ടുകൾ മറിഞ്ഞ് 7 മരണം ; ഉടമയ്ക്കെതിരെ കേസ്

ബെംഗളൂരു: വിജയപുര നഗരത്തില്‍ സ്വകാര്യ ഭക്ഷ്യ സംഭരണശാലയിലുണ്ടായ അപകടത്തില്‍ ഏഴ് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന ചോളം നിറച്ചിരുന്ന ചാക്കുകെട്ടുകള്‍ മറിഞ്ഞാണ് അപകടം ഉണ്ടായത്. തൊഴിലാളികള്‍ മറിഞ്ഞുവീണ ചാക്കുകെട്ടുകള്‍ക്ക് അടിയില്‍ കുടുങ്ങുകയായിരുന്നു. വിജയപുരയില്‍ പ്രവര്‍ത്തിക്കുന്ന രാജ്‌ഗുരു ഇൻഡസ്ട്രീസില്‍ കഴിഞ്ഞ ദിവസം രാത്രിയിലാണ് അപകടം നടന്നത് . രാജേഷ് മുഖിയ (25), രാംബ്രീസ് മുഖിയ (29), ശംഭു മുഖിയ (26), ലുഖോ ജാദവ് (56), രാം ബാലക് (38), കിഷൻ കുമാര്‍ (20), ദലൻചന്ദ എന്നിവരാണ് മരണപ്പെട്ട തൊഴിലാളികള്‍. പതിനേഴ് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവിലാണ്…

Read More

ജമ്മുകാശ്മീരിൽ അപകടം; 4 മലയാളികൾ ഉൾപ്പെടെ 7 മരണം 

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പടെ ഏഴ് പേര്‍ മരിച്ചു. മരിച്ചവരില്‍ നാല് പേര്‍ മലയാളികളാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്‌. ശ്രീനഗര്‍-ലേ ദേശീയ പാതയിലെ സോജില ചുരത്തിലാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞായിരുന്നു അപകടം. പരുക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. അപകടത്തില്‍ മരിച്ചവര്‍ പാലക്കാട് ചിറ്റൂര്‍ സ്വദേശികളാണെന്ന് ആദ്യ വിവരം. സുധേഷ്, അനില്‍, രാഹുല്‍, വിഗ്‌നേഷ്, ഡ്രൈവര്‍ ഐജാസ് അഹമ്മദ് എന്നിവരാണു മരിച്ചത്. മനോജ്, രജീഷ്, അരുണ്‍ എന്നിവര്‍ക്കു പരുക്കേറ്റു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

Read More

കോളേജ് കെട്ടിടത്തിൽ നിന്ന് വീണ് പിയുസി വിദ്യാർത്ഥി മരിച്ചു

ബെംഗളൂരു : നഗരത്തിലെ സ്വകാര്യ കോളേജിലെ വിദ്യാർത്ഥിനി കോളേജിന്റെ നാലാം നിലയിൽ നിന്ന് വീണ് മരിച്ചു. ഷിമോഗ ശരാവതി നഗർ ബാരങ്കേയിലെ സ്വകാര്യ പിയു കോളജിലെ രണ്ടാം പിയുസി വിദ്യാർഥിനി മേഘശ്രീ (18)യാണ് മരിച്ചത്. രാവിലെ കോളേജിൽ ബയോളജി പരീക്ഷ ഉണ്ടായിരുന്നു. പരീക്ഷയ്ക്കിടെ ശുചിമുറിയിൽ പോയ വിദ്യാർത്ഥി കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചതായാണ് റിപ്പോർട്ട്‌. കെട്ടിടത്തിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിനിയെ കോളേജ് ജീവനക്കാർ ഉടൻ തന്നെ മെഗാൻ ടീച്ചിംഗ് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. വിദ്യാർത്ഥിനി മരിച്ച…

Read More

വിവാഹം കഴിഞ്ഞ് മടങ്ങുന്നതിനിടെ അപകടം; 2മരണം 5 പേർക്ക് ഗുരുതര പരിക്ക് 

ബെംഗളൂരു: ദേശീയ പാത ഷിരമ ഗൊണ്ടനഹള്ളി പാലത്തിന് സമീപം വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ രണ്ട് പേർ മരിക്കുകയും 5 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. അരുൺ ഷെട്ടാർ, വിജയലക്ഷ്മി ഷെട്ടാർ എന്നിവരാണ് മരിച്ചത്. പരിക്കേറ്റ അഞ്ചു പേരെയും ദാവംഗരെ എസ്എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 7 പേർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് ട്രാക്ടറിന് പിന്നിൽ ഇടിക്കുകയായിരുന്നു.

Read More

പിഞ്ചു കുഞ്ഞിനെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി : പിഞ്ചുകുഞ്ഞിനെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഒന്നര മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. കൊലപാതകമാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. കുഞ്ഞിന്റെ മാതാവിനെയും സുഹൃത്തിനെയും പോലീസ് കസ്റ്റഡിയിലെടുത്തു.കുഞ്ഞിന്റെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കുഞ്ഞിന്റെ അമ്മയുടെ സുഹൃത്ത് കണ്ണൂർ ചക്കരക്കൽ സ്വദേശി ഷാനിഫ് കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. കൊലപാതകത്തിൽ കുഞ്ഞിന്റെ അമ്മ അശ്വിനിയുടെ പങ്ക് സംബന്ധിച്ച് ചോദ്യം ചെയ്യൽ തുടരുകയാണ്. കുട്ടിയുടെ തല സ്വന്തം മുട്ടിൽ ഇടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് ഷാനിഫ് പൊലീസിനോട് പറഞ്ഞതെന്നാണ് വിവരം. മരിച്ചെന്ന് ഉറപ്പു വരുത്താനായി ഷാനിഫ്…

Read More

ചെന്നൈ നഗരം വെള്ളക്കെട്ടിൽ; ഇതുവരെ നഷ്ടമായത് 5 ജീവനുകൾ

ചെന്നൈ: നിര്‍ത്താതെ പെയ്ത മഴയില്‍ ചെന്നൈ നഗരം വെള്ളക്കെട്ടിൽ. മിഷോങ് ചുഴലിക്കാറ്റ് തീവ്രചുഴലിക്കാറ്റായതോടെ തമിഴ്‌നാട്ടിലും ആന്ധ്രയിലും അതീവജാഗ്രതാ നിര്‍ദ്ദേശം തുടരുകയാണ്. ഇതുവരെ 5 പേര്‍ക്കാണ് മഴക്കെടുതിയില്‍ ജീവന്‍ നഷ്ടമായത്. ചെന്നൈ വിമാനത്താവളം രാവിലെ 9 വരെ അടച്ചിടും. 162 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പെട്ട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തില്‍ മുങ്ങി. വന്ദേ ഭാരത് അടക്കം 6 ട്രെയിനുകള്‍ കൂടി റദ്ദാക്കി. ചെന്നൈ -കൊല്ലം ട്രെയിനും റദ്ദാക്കിയതില്‍ ഉള്‍പ്പെടുന്നു. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ…

Read More

യുവാവും മകനും ഷോക്കേറ്റുമരിച്ചു

ബെംഗളൂരു : ബെളഗാവി ജില്ലയിലെ അത്താനിയിൽ പമ്പുസെറ്റ് പ്രവർത്തിപ്പിക്കുന്നതിനിടെ യുവാവും ഏഴുവയസ്സുകാരനായ മകനും ഷോക്കേറ്റുമരിച്ചു. ചിക്കട്ടി സ്വദേശി മല്ലികാർജുൻ സദാശിവ പൂജാരി (32), മകൻ പ്രീതം മല്ലികാർജുൻ എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് കൃഷിയിടത്തിലെ പമ്പുസെറ്റ് പ്രവർത്തിപ്പിക്കുന്നതിനിടെ സർവീസ് വയറിൽ നിന്ന് മല്ലികാർജുന് ഷോക്കേൽക്കുകയായിരുന്നു. ഇതിനിടെ മല്ലികാർജുനെ സ്പർശിച്ച പ്രീതത്തിനും ഷോക്കേറ്റു. കൃഷിയിടത്തിലുണ്ടായിരുന്ന തൊഴിലാളികൾ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതോടെ പത്തുദിവസത്തിനിടെ സംസ്ഥാനത്ത് ഷോക്കേറ്റുമരിക്കുന്നവരുടെ എണ്ണം ആറായി. കഴിഞ്ഞ 19-നാണ് വഴിയരികിലുണ്ടായിരുന്ന വൈദ്യുതലൈനിൽ ചിവിട്ടിയതിനെത്തുടർന്ന് ബെംഗളൂരുവിൽ അമ്മയും ഒമ്പതുമാസം പ്രായമായ കുഞ്ഞും മരിച്ചത്.…

Read More

മുത്തച്ഛന്റെ അന്ത്യദർശനത്തിന് പോകവെ കൊച്ചുമകൻ വാഹനാപകടത്തിൽ മരിച്ചു

ബെംഗളൂരു: ചാമരാജനഗർ താലൂക്കിലെ പന്യാടഹുണ്ടി ക്രോസിന് സമീപം മുത്തച്ഛന്റെ അന്ത്യദർശനത്തിന് പോകവെ കൊച്ചുമകൻ വാഹനാപകടത്തിൽ മരിച്ചു . നിതീഷ് പൂജാരിയാണ് മരിച്ചത്. ചാമരാജനഗർ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയാണ് നിതീഷ് പൂജാരി. ഉഡുപ്പി ഹെബ്രി സ്വദേശിയായ ഇയാൾ സിംസിൽ രണ്ടാം വർഷ വിദ്യാർത്ഥിയായിരുന്നു.  ഞായറാഴ്ച രാവിലെ 11.30 ഓടെ മുത്തച്ഛൻ അസൂനയിലുണ്ടെന്ന വാർത്ത കേട്ട് ബസുകളില്ലാത്തതിനാൽ ബൈക്കിൽ യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം. 

Read More
Click Here to Follow Us