വിഷ്ണു പ്രിയയുടെ കൊലപാതകം, പ്രതി കുറ്റം സമ്മതിച്ചു

കണ്ണൂർ : പാനൂരിൽ വീട്ടിനകത്ത് 23 കാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റം സമ്മതിച്ചു. മാനന്തേരി സ്വദേശിയായ ശ്യാംജിത്ത് എന്ന യുവാവാണ് ഇപ്പോൾ പോലീസ് കസ്റ്റഡിയിലുള്ളത്. പാനൂർ വള്ളിയായിൽ കണ്ണച്ചൻ കണ്ടി ഹൗസിൽ വിഷ്ണു പ്രിയയാണ് കൊല്ലപ്പെട്ടത്. പാനൂരിലെ ന്യൂക്ലിയാസ് ആശുപത്രിയിലെ ഫാർമസി വിഭാഗത്തിലെ ജീവനക്കാരിയാണ് കൊല്ലപ്പെട്ട വിഷ്ണുപ്രിയ. ഇന്ന് ഉച്ചയോടെയാണ് യുവതി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പ്രതിയുടെ അറസ്റ്റ് ഇന്ന് തന്നെ രേഖപ്പെടുത്തും. തുടർന്ന് ഇയാളെ കോടതിയിൽ ഹാജരാക്കും.

Read More

ജയിൽ ചാടിയ മലയാളി കർണാടകയിൽ പിടിയിൽ

ബെംഗളൂരു: ജയിൽ ചാടിയ കൊടുംകുറ്റവാളി പിടിയിലായി. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ശേഷം തടവിൽ കഴിയുകയായിരുന്ന രാജേഷ് ഒന്നര വർഷം മുൻപ് ജയിൽ ചാടി ഒളിവിൽ കഴിഞ്ഞിരുന്നു. കർണാടകയിലെ മുദൂരിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. രാജേഷ് ഒന്നരവർഷമായി ഒളിവിൽ കഴിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നെയ്യാർ ഡാം പൊലീസ് ഉഡുപ്പിയിലെത്തി നടത്തിയ അന്വേഷണത്തിലാണ് രാജേഷിനെ കസ്റ്റഡിയിലെടുത്തത്. വട്ടപ്പാറയിൽ പത്താംക്ലാസ് വിദ്യാർഥിനിയെ കൊലപ്പെടുത്തിയ കേസിലാണ് ഇയാൾ പ്രതിയായത്. തുടർന്ന് കോടതി ഇയാളെ വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു.

Read More

പേരക്കുട്ടിയെ ബക്കറ്റിൽ മുക്കി കൊന്ന കേസിലെ പ്രതിയായ മുത്തശ്ശി ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി : പേരക്കുട്ടിയെ ബക്കറ്റിൽ മുക്കിക്കൊന്ന കേസിലെ കൂട്ടുപ്രതിയായ മുത്തശ്ശി അങ്കമാലി കൊടിശേരി വീട്ടിൽ സിപ്സിയെ കൊച്ചി നഗരത്തിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇവരുടെ കാമുകനും കുട്ടിയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയുമായ പള്ളുരുത്തി പള്ളിച്ചാൽ റോഡിൽ കല്ലേക്കാട് വീട്ടിൽ ജോൺ ബിനോയ് ഡിക്രൂസിനെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും കുട്ടിയുടെ മരണകാരണം ഹൃദയാഘാതമാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായതോടെ വി ട്ടയയ്ക്കുകയായിരുന്നു. ഇന്നലെ പുലർച്ചെയാണ് സിപ്സിയെ ലോഡ്ജിലെ ഒന്നാം നിലയിലെ മുറിയിൽ മരിച്ചനിലയിൽ ജീവനക്കാർ കണ്ടെത്തിയത്. ലോഡ്ജ് ജീവനക്കാർ വിവരമറിയിച്ചതനുസരിച്ച് എറണാകുളം സെൻട്രൽ പോലീസ് പരിശോധന നടത്തി.…

Read More

കുതിരവട്ടത്തു നിന്നും ചാടി പോയ കൊലക്കേസ് പ്രതി കർണാടകയിൽ പിടിയിൽ 

ബെംഗളൂരു: കോഴിക്കോട് കുതിരവട്ടത്ത് നിന്ന് ചാടിപ്പോയ കൊലക്കേസ് പ്രതി നറുകര ഉതുവേലി കുണ്ടുപറമ്പിൽ വിനീഷിനെ കർണാടകയിൽ നിന്ന് കണ്ടെത്തി. കർണാടകയിലെ ധർമസ്ഥലയിൽ നിന്നാണ് ഇയാളെ കണ്ടെത്തിയത്. കോഴിക്കോട് നിന്നും ട്രെയിനിൽ മംഗലാപുരത്ത് നിന്ന് ധർമസ്ഥലത്തും എത്തുകയായിരുന്നു. ഇവിടെ നിന്ന് വാഹനം മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു . ഇതോടെ കേരളാ പോലീസിനെ കർണാടക പോലീസ് വിവരം അറിയിക്കുകയായിരുന്നു. ഇന്ന് രാവിലെ കോഴിക്കോടെത്തിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസിലെ പ്രതിയാണ് വിനീഷ്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൂന്നു…

Read More

പ്രതികളെ പിടികൂടിയില്ലെങ്കിൽ സത്യാഗ്രഹം നടത്തുമെന്ന് കുമാരസ്വാമി

ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയെ നടുക്കിയ മൂന്ന് കൊലപാതകങ്ങളിലെ പ്രതികളെ വെള്ളിയാഴ്ച്ച പിടികൂടിയില്ലെങ്കിൽ മംഗളൂരുവിൽ സത്യഗ്രഹം നടത്തുമെന്ന് മുൻ മുഖ്യമന്ത്രി എച്ച്‌ ഡി കുമാരസ്വാമി. കൊല്ലപ്പെട്ട പ്രവീൺ നെട്ടാരു, ബെല്ലാരെയിലെ മസൂദ്, സൂറത്ത്കല്ലിലെ മുഹമ്മദ് ഫാസിൽ എന്നിവരുടെ വീട് സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊലപാതകങ്ങൾക്കുശേഷം മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഒരു ഇരയുടെ വീടുമാത്രമാണ് സന്ദർശിച്ചത്. മുഖ്യമന്ത്രി മംഗളൂരുവിൽ വീണപ്പോഴാണ് ഫാസിൽ വെട്ടേറ്റ് മരിച്ചത്. ദക്ഷിണ കന്നഡയിൽ മതസൗഹാർദം അപകടത്തിലാണ്. പാവപ്പെട്ട യുവാക്കളാണ് കൊല്ലപ്പെടുന്നതെന്നും കുമാരസ്വാമി പറഞ്ഞു.

Read More

ഫാസിൽ വധം : പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ്

ബെംഗളൂരു: ദക്ഷിണ കന്നഡയിലെ സൂറത്ത് കലിയിലെ മുഹമ്മദ് ഫാസിലിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ്. സുഹാസ്, മോഹൻ, ഗിരി, അമിത് എന്നീ നാലുപേരാണ് കൊലപാതകം നടത്തിയ തെന്ന് പോലീസ് പറഞ്ഞു. ഇതിൽ പ്രധാനിയായ സുഹാസിൻ്റെ പേരിൽ മുമ്പ് കൊലപാതകക്കേസും രണ്ട് വധശ്രമക്കേ സുകളുമുണ്ട്. കൊലപാതകികൾ വന്ന വെളള ഹുണ്ടായി ഇയോൺ കാർ കഴിഞ്ഞ ദിവസം പോലീസ് തിരിച്ചറിയുകയും ഉടമയായ സൂറത്ത് കൽ സ്വദേശി അജിത് ക്രസ്റ്റയെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്‌തിരിക്കുന്നു. കൂടുതൽ തെളിവുകൾ ലഭിക്കാനായ് കാർ ഫോറൻസിക് വിദഗ്ദർ പരിശോധിച്ചു വരികയാണ് .…

Read More
Click Here to Follow Us